കേരളത്തിൽ ഷവർമ്മ ഷോപ്പുകൾ മുട്ടിയിട്ടു നടക്കാൻ വയ്യ അന്ന് ആ കടയിൽ നിന്നു ഇറങ്ങുമ്പോഴും

ഞാൻ ആദ്യമായി ഷവർമ്മ കഴിക്കുന്നത് വർഷങ്ങൾക്ക് മുമ്പ് ദുബായിൽ വെച്ചാണ് .മലയാളിയുടെ നാടൻ ഭക്ഷണം മത്രം കഴിച്ച് ശീലമുള്ള എൻ്റെ നാവിന് ശമർമ്മയുടെ ടെസ്റ്റ് അങ്ങോട്ട് ഇഷ്ടമായില്ല പകുതി കഴിച്ചപ്പോൾ തന്നെ കളായൻ തോന്നി.പ്രവാസ ജീവിതത്തിൻ്റെ സായനങ്ങളിൽ വിശപ്പിൻ്റെ വിളി വരുമ്പോൾ പെട്ടന്ന് വാങ്ങൻ ചിലപ്പോൾ മലയാളി ഭക്ഷണം കിട്ടണ മെന്നില്ല .എങ്ങനെ എന്നറിയില്ല ഒടുവിൽ ശവർമ്മയുടെ രുചിയും എനിക്ക് ഇഷ്ടപ്പെട്ട് തുടങ്ങി.ഞാൻ അവസാനമായി നാട്ടിൽ വന്നപ്പോൾ എൻ്റെ വീട്ടിൻ്റെ അടുത്തുള്ള ചെറിയ ജംഗ്ഷനിൽ പോലും നാലോ അഞ്ചോ ഷവർമ്മ കടകൾ ഗർഫ് രാജ്യങ്ങളെ വെല്ലുന്ന ഷവർമ്മ കടകൾ.

അങ്ങനെ ഒരു രാത്രിയിൽ മകളെയും കൂട്ടി ഞങ്ങളുടെ ജംഗ്ഷൻ കണാൻ പോയി .ഞാൻ ഒരു പാട് നാൾ കൊല്ലത്തെക്ക് പോകൻ ബസ് കത്തു നിന്ന എൻ്റെ സ്വന്തം കൊച്ച് ജംഗ്ഷൻ ലൈറ്റ് ബോർഡ് കളും അലങ്കര ഭീപങ്ങളും ചാർത്തി രാത്രിയിൽ പ്രകാശിച്ചു നില്കുന്നു.അങ്ങനെ ഞങ്ങൾ ഒരുകടയിൽ കേറി മധുര പലഹരങ്ങളുടെ സൂപ്പർ മർക്കറ്റ് ലെഡുവും ജിലേബിയും പല വർണ്ണങ്ങളിൽ ചിത്രം വരച്ചതു പോലെ ഭംഗിയിൽ കണ്ണടി കുട്ടിൽ അടുക്കി വെച്ചിരിക്കുന്നു. എന്തിന് പറയുന്നു അറബി നാട്ടിലെ ഈത്തപ്പഴങ്ങളുടെ രാജാവ് അജ്വവ വരെ ആ കടയിൽ ഉണ്ട്.ണ്ട് ഷവർമ്മയും കുടിക്കാൻ ജ്യൂസും ഓർഡർ ചെയ്യ്ത് ഡൈനിങ് ടേബിളിൻ്റെ അരികിലുള്ള കസേരയിൽ പോയി ഇരുന്നു .അപ്പോഴാണ് കടക്കാരൻ പറയുന്നത് സാർ ഇവിടുന്ന് കഴിക്കുകയാണങ്കിൽ പെട്ടന്ന് കഴിക്കണം കോവിഡ് ആയത് കൊണ്ട് കട 9 മണിക്ക് അടക്കണമെന്ന നിയമം .

കട അടക്കാൻ പോകുന്ന സന്തോഷം കൊണ്ടായിരികും പെട്ടന്ന് തന്നെ ഷവർമ്മ ഉണ്ടക്കുന്ന അതിഥി തൊഴിലാളി പയ്യൻ. ബട്ടർ പേപ്പറിൽ പൊതിഞ്ഞ ഷവർമ്മ ഞങ്ങളുടെ ടെബിളിൽ എത്തിച്ചു.കുമ്പസ്‌ മാത്രം കഴിച്ചിട്ട് മകളുടെ ഷവർമ്മയും എനിക്ക് തന്നു.ഞങ്ങൾ ആ കടയിൽ നിന്നു ഇറങ്ങുമ്പോഴും കറങ്ങുന്ന ഷവർമ്മ കമ്പിയിൽ ചിക്കൻ പീസുകൾ ഒരുപാട് ബാക്കി.എന്തായാലും അത് മുഴുവൻ ഇന്ന് വിറ്റ് തിരില്ല അവര് ഒരിക്കലും കളയാനും വഴിയില്ല അടുത്ത ദിവസങ്ങളിലും വിൽക്കുമായിരിക്കും. അറിയില്ല.ആരോ വളർത്തി വലുതാക്കിയ ഒരു മകൾ ശവർമ്മ കഴിച്ചു മരുച്ചു എന്ന് അറിഞ്ഞപ്പോൾ മനസിന് വല്ലത്ത സങ്കടം തോന്നി.നമ്മുടെ നട്ടിലും വിദേശ നാടുകളെ പോലെ ആഹര സാധനങ്ങൾ വിൽക്കുന്നവർക്കും ഉണ്ടാക്കുന്നവർക്കും ബോധവൽക്കരണ ക്ലാസുകൾ കൊടുക്കണം .ഹെൽത്ത് കാർഡ് നിർബധമാക്കണം അരോഗ്യ പ്രവർത്തർ കൃത്തിയമായി പരിശോധന നടത്തണം.

മിഡ്‌ഡിൽ ഈസ്റ്റിലും ടർക്കി മുതലായ രാജ്യങ്ങളിലും ഏറെ പ്രസിദ്ധമായ ഷവർമ ഇപ്പോൾ നമ്മുടെ കേരളത്തിലും ഒരു കേളി കേട്ട വിഭവം ആയി മാറിക്കഴിഞ്ഞു. ചിലവ് കൂടുമ്പോൾ എന്ത് സാധനത്തിന്റെയും മേന്മ കുറഞ്ഞ ഉത്പന്നങ്ങൾ ഉയർന്നു വരും. അത് തന്നെ യാണ് ഷവർമ്മക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഫലമോ ഈയിടെയായി ഷവർമ എന്ന അത്യന്തം രുചികരമായ വിഭവം പലപ്പോഴും രുചിയുടെ അന്തകനായി മാറുന്ന വാർത്തകളാണ് വരുന്നത്.ഷവർമ ഉണ്ടാക്കുന്നത് കാണുന്ന ഒരാൾക്ക് അതിന്റെ ഗുണ നിലവാരം പിടി കിട്ടുകയില്ല. ചൂടോടെ ഫ്രഷ് ആയി പൊതിഞ്ഞു തരുന്നതിനെ നാം സംശയിക്കുന്നില്ല എന്തെങ്കിലും ദോഷമുള്ളതായി ചിന്തിക്കുകയുമില്ല. പലപ്പോഴും ചെറിയ ഹോട്ടലുകളിൽ നിന്നും പണി പഠിച്ചു വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് ശരിയായ പാചക രീതി അറിയില്ല. അവർ കണ്ടത് അത് പോലെ ചെയ്യുന്നു അത്ര മാത്രം.വിദേശത്തു ഇത്തരം തരികിട പരിപാടികൾ നടക്കുന്നില്ല. കൃത്യമായ ചെക്കിങ്ങും കോഴി ഹാച്ചറികൾക്കും ഷവർമ ഷോപ്പുകൾക്കും കൃത്യമായ നിയമങ്ങളും ലൈസൻസു വ്യവസ്ഥകളും ഉള്ളതിനാൽ ഗുണ നിലവാരം പാലിക്കപ്പെടുന്നു. നമുക്ക് നിയമങ്ങൾ ഉണ്ടെങ്കിലും അത് കടലാസിൽ ഒതുങ്ങുന്നു എന്ന് മാത്രം.
കടപ്പാട് -ഷഹീർ ഷാ

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these