ഈ അവസ്ഥ വല്ലാത്തൊരു അവസ്ഥ തന്നെയാണ് ഇപ്പോൾ കേരളത്തിൽ ചൂട് സമയമാണ് വളരെ അധികം ബുദ്ധിമുട്ടാണ് വീട്ടിൽ AC അല്ലെങ്കിൽ ഫാൻ അല്ലെങ്കിൽ കൂളർ ഇല്ലാതെ ജീവിക്കാൻ .പ്രത്യേകിച്ച് കുട്ടികൾ ഉള്ള വീടുകളിൽ അവർ ഉറങ്ങാൻ കൂടുതൽ ബുദ്ധിമുട്ടാണ് .ഇ സമയം ആണ് നാം AC വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുക പക്ഷെ ഏതു ബ്രാൻഡ് വാങ്ങണം എന്ന് നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും അറിയില്ല .വിപണിയിൽ ഏതൊക്കെ ബ്രാൻഡുകൾ ഉണ്ടെന്നു പോലും സാധാരണക്കാരന് അറിയാൻ വഴിയില്ല.നിങ്ങള് ഒരു AC വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ഓരോ ബ്രാൻഡുകളെ കുറിച്ചും ടെക്നോളജി യെ കുറിച്ചും അറിയുന്നത് നന്നാവും.എസി വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ റൂമിന്റെ സൈസ് ആണ് ഒരു നോർമൽ സൈസ് ബെഡ്റൂം ആണെങ്കിൽ 0.8 ടൺ അല്ലെങ്കിൽ 1 ടൺ എസി വാങ്ങിക്കാം. എല്ലാ ദിവസവും ഉപയോഗിക്കും എന്നുണ്ടെങ്കിൽ മാത്രം ഇൻവെർട്ടർ ടെക്നോളജി ഉള്ളത് വാങ്ങിക്കുക കടക്കാർ സിംഗിൾ ഇൻവെർട്ടർ, ഡബിൾ ഇൻവെർട്ടർ AC ഒക്കെ വാങ്ങിക്കാൻ പറയും പക്ഷേ സ്ഥിരമായ ഉപയോഗം ഉണ്ടെങ്കിൽ മാത്രമേ അതിനു കൊടുക്കുന്ന വില നമുക്ക് മുതലാവു.
വർഷത്തിൽ 2 മാസം അല്ലെങ്ങിൽ 3 മാസം മാത്രം ഉപയോഗിക്കാൻ 3 സ്റ്റാർ അല്ലെങ്ങിൽ 5 സ്റ്റാർ എസി മതിയാവും. ഐപൊഴതെ 3 സ്റ്റാർ ac മുമ്പത്തെ 5 സ്റ്റാർ അണെന്ന് ഓർക്കണം, പുതിയ എനർജി റേറ്റിംഗ് നിയമം വന്നപോ സ്റ്റാർ വ്യത്യാസം വന്നത് ആണ്.അലുമിനിയം കോയിൽ ഉള്ള എസി കളെക്കാൽ നല്ലത് കോപ്പർ കോയില് ഉള്ളതാണ്. എൽജി ആണ് പൊതുവെ അലുമിനിയം കൊയിൽ കൊടുക്കുന്നത്. അത്പോലെ വില കുറഞ്ഞ ബ്രൻഡ്കളും. 5 വർഷം അല്ലെങ്ങിൽ 7 വർഷം ഗ്യാരണ്ടി ഉള്ള എസി വാങ്ങിക്കുക, ഒനിഡാ 1 വർഷം മാത്രം ആണ് കൊടുകാർ, അത് വാങ്ങരുത്. ഗോദ്റെജ് , വോൾട്ടാസ് എല്ലാം 5 മുതൽ 7 വർഷം വരെ കൊടുക്കാറ് ഉണ്ട്. ഒരിക്കലും കടക്കാരൻ പറയുന്നത് കേൾക്കാൻ നിക്കരുത്. നിങ്ങൾക്ക് ഇഷ്ടമുള്ള ടെക്നോളജിയും ബ്രാൻഡ് നിങ്ങള് പറയുക, സർവീസ് മോശം കംപ്ലൈന്റ്റ് കൂടുതൽ എന്നൊക്കെ പറഞ്ഞ് അവർ പറ്റിക്കാൻ നോക്കും.ഇനി ഏതൊക്കെ ബ്രാൻഡുകൾ ആണ് നല്ലത് എന്ന് നോക്കാം.
ബെസ്ററ് ക്വാളിറ്റി ബ്രാൻഡ്സ് വളരെ വലിയ വിലയാണ് മേടിക്കുന്നതിൽ മിത്സുബിഷി ജപ്പാൻ ഹിറ്റാച്ചി ജപ്പാൻ ഡൈകിന് ജപ്പാൻ. ഇനിയുള്ളത് ബെറ്റർ ക്വാളിറ്റി ബ്രാൻഡ്സ് മേടിക്കാൻ വലിയ വിലയാണ് ക്യാരിയർ യു സ്എ ജനറൽ ജപ്പാൻ ബ്ലൂ സ്റ്റാർ ഇന്ത്യ. ഇനി അടുത്ത ലെവൽ നല്ല ക്വാളിറ്റി ബ്രാൻഡ്സ് നോർമൽ പ്രൈസ് വോൾട്ടാസ് ഇന്ത്യ പാനാസോണിക് ജപ്പാൻ എൽജി കൊറിയ വൈർപൂൾ യു സ്എ സാംസങ് കൊറിയ തോഷിബ ജപ്പാൻ ഗോദ്റെജ് ഇന്ത്യ .ഇനി കുഴപ്പമില്ലാത്ത ക്വാളിറ്റി ബ്രാൻഡ് ഒരു നോർമൽ പ്രൈസ് ഹയർ ചൈന ഒനിഡാ ഇന്ത്യ ലോയ്ഡ് ഇന്ത്യ ഐഫ്ബി ഇന്ത്യ ഹ്യൂണ്ടായ് കൊറിയ സൻസുയി ജപ്പാൻ ഗ്രീ ചൈന .ഇനി മറ്റു ബ്രാൻഡുകൾ മൈക്രോമാക്സ് ഇന്ത്യ മിറ്റാഷി ഇന്ത്യ ടിസിൽ ചൈന കൊറിയോ ഇന്ത്യ മാർക്ക്യു ഇന്ത്യ മീഡയ ചൈന ലിവ്പുരേ ഇന്ത്യ ഐബെല്ൽ ചൈന വീഡിയോകോൺ കമ്പനി ഇപ്പൊൾ ഇല്ലാത്തത് കൊണ്ട് അവരുടെ എസി എല്ലാം തന്നെ ഓൾഡ് സ്റ്റോക്ക് ആവും അത്പോലെ എലെക്ട്രോള്സ് ഇപ്പൊൾ ഇന്ത്യയിൽ വിൽപന്ന ഇല്ല.ഇന്ത്യയിൽ ഇല്ലാത്ത ലോകത്തെ ചില നല്ല ബ്രാൻഡുകൾ വേറെ ഉണ്ട്.ബോഷ് സീമെൻസ് ഹണിവെൽ ട്രെയ്ൻ .
കടപ്പാട്