സ്വന്തം മക്കളെ ജീവന് തുല്യം സ്നേഹിച്ചു വളർത്തി വലുതാക്കുകയാണ് ഓരോ മാതാപിതാക്കളും .മക്കളിൽ നിന്നും തിരിച്ചു ഒന്നും പ്രതിക്ഷിക്കാതെയാണ് മാതാപിതാക്കൾ മക്കൾക്കു വേണ്ടി ഓരോന്നും ചെയ്തു കൂട്ടുന്ടാഹും സ്വാത്രൂപിച്ചു വെക്കുന്നത്.ഒരു ആയുഷ്കാലം മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ചു ഒടുവിൽ അതെ മക്കൾ തള്ളി പറഞ്ഞു ഒന്നുമില്ലാതെ തെരുവിലേക്കിറങ്ങുന്ന അച്ഛന്റെയും അമ്മയുടെയും കഥകൾ ഇന്ന് ഏറി വരുകയാണ്.പല മക്കളും ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ മത പിതാക്കളെ ഒറ്റപെടുത്തുകയാണ് ചെയ്യുന്നത് .ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് അത്തരത്തിൽ ഒരു കഥയാണ്.ഒരു ആയുഷ്കാലം മുഴുവൻ അവർ കൊണ്ട വെയിലാണ് മക്കൾ അനുഭവിക്കുന്ന തണൽ എന്ന് മനസ്സിലാക്കാതെ ജീവിതസായാഹ്നത്തിൽ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുന്ന മക്കൾ കൂടിവരുന്ന ഒരു കാലഘട്ടം കൂടിയാണിത്.അതുകൊണ്ട് തന്നെയാണ് ഓരോ സ്ഥലങ്ങളിലും വൃദ്ധസദനങ്ങൾ വലിയതോതിൽ ഉയർന്നു വരുന്നത്. വൃദ്ധസദനങ്ങളിൽ ആളുകൾ കൂടി വരുന്നതും. പലവിധ സധനങ്ങളിലും യഥാർത്ഥത്തിൽ കിടക്കകൾ പോലും ഒഴിവില്ല എന്ന് അറിയാൻ സാധിക്കുന്നത്. പലപ്പോഴും വീട്ടിൽ വലിയ ബാധ്യതയാണ്. പ്രായമായവരെ ബാധ്യത ആയാണ് മക്കളും കരുതുന്നത്.
അവരുടെ അഭിമാനത്തിനും സാമ്പത്തിക ശേഷിയ്ക്കും ഒക്കെ അവർ ഒട്ടും പോരാതെ വരും എന്ന് വിശ്വസിക്കുന്നവർ ആണ് വലിയൊരു പറ്റം ആളുകൾ.മക്കളുടെ അത്രയും വിദ്യാഭ്യാസം മാതാപിതാക്കൾക്ക് ചിലപ്പോൾ ഉണ്ടായെന്നു വരില്ല.എന്നാൽ അവർക്ക് മുൻപിൽ സംസാരിക്കുവാനുള്ള ഒരു അറിവ് നൽകിയത് മാതാപിതാക്കൾ കൊണ്ട വെയിലാണ്. അത് ഇന്ന് പലരും ഓർമിക്കുന്നില്ല എന്നതാണ് സത്യം.ഇന്ന് പറയാൻ ഒരു ജോലിയുണ്ട് സർട്ടിഫിക്കറ്റുകൾ ഉണ്ട് സംസാരിക്കാൻ ഉള്ള കഴിവുണ്ട് എല്ലാം ഉണ്ട് അച്ഛനുമമ്മയും ഇല്ലായിരുന്നുവെങ്കിൽ അതൊന്നും ലഭിക്കില്ലായിരുന്നു എന്ന് ഓർക്കുന്നത് വളരെ വിരളമാണ്.ഓരോ ദിവസം മാറി മാറി വരുന്ന ജോലി തിരക്കുകൾക്കിടയിലും തിരക്കേറിയ ജീവിതത്തിനിടയിലും ഞാനും ഭാര്യയും മക്കളും എന്ന ഇട്ടാവട്ടത്തിൽ ഒതുങ്ങി പോവുകയാണ് പല മക്കളും. അതുകൊണ്ടു തന്നെ പല മാതാപിതാക്കളും വീടുകൾക്കുള്ളിൽ അനുഭവിക്കുന്നത് വലിയ ദുഃഖങ്ങൾ തന്നെയാണെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.
അത്തരത്തിൽ ഒരു കഥയാണ് അന്ന് ഞാൻ അവന്റെ കൂടെ അവന്റെ വീട്ടിൽ ഉണ്ടായിരുന്നു അവൻ എന്തൊക്കെയോ ഒപ്പിടിച്ചു മേടിക്കുനത് കണ്ടു.അവരുടെ കുടുംബകാര്യം ഞാൻ വലിയ കാര്യമാക്കിയില്ല.പ്രായമായ അച്ഛനും അമ്മയും അവൻ പറയുനടത്തു ഒപ്പുകൾ ഇട്ടു.അവൻ എന്നോട് ഇരിക്കാൻ പറഞ്ഞു അവന്റെ എല്ലാം അറിയുന്ന കുട്ടുകാരനായത് കൊണ്ടാകും അവൻ ഒരു ഉളുപ്പും ഇല്ലാതെ എന്റെ മുന്നിൽ വെച്ച്. സ്വത്തുക്കൾ മുഴുവൻ എഴുതി വാങ്ങിച്ചതിനു ശേഷം വീട്ടിൽ നിന്നും എവിടെയെങ്കിലും ഇറങ്ങി പോകുവാൻ അച്ഛനോടും അമ്മയോടും പറയുന്ന എന്റെ സുഹൃത്തിനെ ആണ് കാണാൻ സാധിച്ചത്.ഒരു ഞെട്ടലോടെ ഞാൻ ഇരുനടുത്തു നിന്നും ചാടി എഴുനേറ്റു.അവന്റെ അച്ഛൻ ചോദിച്ചു എവിടേക്ക് പോകാനാണ് എന്ന് ചോദിക്കുമ്പോൾ അത് തനിക്ക് അറിയില്ലെന്നും എവിടേക്ക് വേണമെങ്കിലും പോകാം എന്നും പറയുന്നുണ്ട് . ഞാൻ ഇടയിൽ കേറി അവനോടു പറഞ്ഞു നീ എന്ത് പ്രാന്താണ് ഈ കാട്ടിക്കൂട്ടുന്നത്.അവൻ വലിയ ഉച്ചത്തിൽ എന്നോട് നീ മിണ്ടരുത് നിനക്ക് ഇവരെ കുറിച്ച് അറിയില്ല.എന്തിനും ഏതിനും കുറ്റം മാത്രേ ഒള്ളു ഇവർക്ക്. കൊട്ടാരസമാനമായ ആ വീട്ടിൽ നിന്നും ഭാര്യയുടെ കയ്യിൽ പിടിച്ച് അദ്ദേഹം ഇറങ്ങുകയാണ്.
ഞാൻ ചോദിച്ചു അച്ഛാ എങ്ങോട്ടാണ് പോകുന്നത് അപ്പോൾ അദ്ദേഹം പറഞ്ഞു എവിടേക്കാണ് പോകേണ്ടത് എന്ന് നന്നായി അറിയാം മോന്റെ കൈയിൽ ക്യാഷ് ഉണ്ടെങ്കിൽ എന്തെകിലും താ. എന്റെ കിശയിൽ 1300 രൂപ ഉള്ളത് അവർക്കു കൊടുത്തു. ഭാര്യയുടെ കൈകൾ പിടിച്ചു കൊണ്ട് അദ്ദേഹം ഇറങ്ങുന്നത് മനസ്സിലാക്കാൻ സാധിച്ചു എനിക്ക്. അവർ എങ്ങോട്ടു പോകും എന്ന് അറിയില്ല.അച്ഛന് പെൻഷൻ ഉള്ളത് മാത്രമാണ് ഒരു ആശ്വാസമായി എനിക്ക് അപ്പോ തോന്നിയത്. ആ നിമിഷം ഭൂമി പിളർന്നു രണ്ടായിരുനെങ്കിൽ ഏന് ഓർത്തുപോയി .അവിടുന്നു ഇറങ്ങുമ്പോൾ നിന്റെ സുഹൃത്തായി ഇരിക്കുന്നത് ലജ്ജ തോന്നുന്നു ഏന് പറഞ്ഞു കാർപ്പിച്ചു തുപ്പിട്ടാണ് അവിടുന്നു ഇറങ്ങിയത്.അവന്റെ മുഖത്തായിരുന്നു തുപ്പേണ്ടത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എപ്പോൾ വേണമെങ്കിലും ഏതു കുടുംബത്തിലും സംഭവിക്കാവുന്ന അല്ലെങ്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സംഭവം തന്നെ.നിങ്ങൾക്കും ഇങ്ങനെ ഒകെ സംഭവിക്കുന്ന കാലം വിദൂരമല്ല. മാതാപിതാക്കൾക്ക് എന്താണ് വേണ്ടത് എന്ന് ചോദിച്ചു അറിഞ്ഞു ചെയിതു കൊടുക്കു .അവർ ഇന്നത് വേണം എന്ന് മക്കളോട് ഒരിക്കലും പറയുകയില്ല സ്വന്തം മക്കൾ നന്നായി ജീവിക്കണം എന്നുള്ള പ്രാർത്ഥന മാത്രേ കാണു.
കടപ്പാട്