മൂകാംബികയിൽ ഇത്രെയും പണം മുടക്കി ഫൈവ്സ്റ്റാർ ഹോട്ടലിൽ റൂം എടുത്ത കാര്യം സുഹൃത്തിനോട് ചോദിച്ചു

നമ്മുടെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങളും അതുപോലെ ഒരുപാട് മോശം കാര്യങ്ങളും നടന്നിട്ടുണ്ടാകും. ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവനങ്ങൾ മറക്കാൻ തന്നെയാണ് നമ്മുക്ക് ഇഷ്ടം.സഹനമാണ് നമ്മുടെ ജീവിതത്തിന് തിളക്കം തരുന്നതും പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തെ മുന്നോട്ട് പോകാൻ സഹായിക്കുന്നതും. ഈ ജീവിതത്തിലെ തീര്‍ത്ഥാടകരാണ്. കടലിലെ തിരമാലകള്‍ പോലെ ഓരോ അനുഭവങ്ങള്‍ കടന്നുവരും അതിലൊന്നും നമ്മൾ തളരരുത്.നമ്മുടെ കൈപിടിച്ച് താങ്ങാവാൻ ആരെങ്കിലും ആ നിമിഷം വരും.പക്ഷെ അവരെ മറക്കരുത് പക്ഷെ പലരും മറന്നു പോകും മനുഷ്യരല്ലേ നമ്മൾ അങ്ങനെ ഒരു കഴിവ് നമ്മുക്ക് ഉണ്ടാലോ.നമ്മുടെ മനസ്സിൽ നമ്മുടേതായ ശരികൾ ഉണ്ടാകും അത് മറ്റുള്ളവർക്ക് മനസ്സിലാകണമെങ്കിൽ നമ്മുടെ അനുഭവം അവർക്കുണ്ടാവണം. അപ്പോഴാണ് ഒരു സഹായം ചോദിച്ച് ഒരാൾ നമ്മുടെ മുന്നിലേക്ക് വരുമ്പോൾ അത് ചെയ്തു കൊടുക്കാൻ നമ്മുടെ മനസ്സിന് പ്രാപ്തമാക്കുന്നത്. ജീവിതത്തിൽ ഒരു ഒരു മോശം അവസ്ഥയിൽ നിന്നപ്പോൾ സഹായിച്ച ഒരു ആളെകുറിച്ചാണ് ഈ കുറിപ്പ് .

ഞാനും സുഹൃത്തും മൂകാംബിക ക്ഷേത്രത്തിൽ പോകുകയായിരുന്നു. താമസിക്കുവാൻ ആയി റൂം ബുക്ക് ചെയ്തിരുന്നത് അവിടുത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആയിരുന്നു.റിസപ്‌ഷനിൽനിന്നും നിന്നും താക്കോൽ വാങ്ങി മുറിയിലേക്ക് നടക്കുമ്പോൾ സുഹൃത്തിനോട് ചോദിച്ചു,നമ്മൾ രണ്ടുപേർ അല്ലെ ഉള്ളു ഇത്രയും വലിയ ഹോട്ടലിൽ താമസിക്കണോ? ഞാൻ ചോദിച്ചു സുഹൃത്തു ഒന്ന് ചെറുതായി ചിരിച്ചു. അതിനുശേഷം അവൻ പറഞ്ഞു.ഇ ഹോട്ടൽ ഇരിക്കുന്ന സ്ഥലത്തു ആണ് പതിനഞ്ചു വര്ഷങ്ങള്ക്കു മുന്നേ ഞാനും ഭാര്യയും മകളും ആയി വന്നു താമസിച്ചത്. അന്ന് വണ്ടിക്കൂലിക്കും ഭക്ഷണത്തിനും ഉള്ള പൈസ മാത്രമേ കൈയിൽ ഉള്ളു. മകളെയും ഭാര്യയെയും അമ്പലനടയിൽ നിറുത്തിയതിന് ശേഷം ഞാൻ ഇവിടുത്തെ എല്ലാ ഹോട്ടലിലും കയറിയിറങ്ങി കുറഞ്ഞ തുകയിൽ ഒരു മുറി കിട്ടുമോ എന്നായിരുന്നു അന്വേഷണം.

രണ്ടുമണിക്കൂറിലേറെ അന്വേഷണം തുടർന്നു. പലരുടെയും കാലുപിടിച്ചു കരഞ്ഞു. ആരും തന്നെ കനിഞ്ഞില്ല.അങ്ങനെ ഞാൻ ഒരു കുഞ്ഞു ലോഡ്ജിനു മുന്നിൽ എത്തി. റിസപ്‌ഷനിൽ ഉണ്ടായിരുന്ന പയ്യനോട് കാലുപിടിച്ചു കരഞ്ഞു കാര്യം പറഞ്ഞു. എന്നോട് ദയ തോന്നിയ അവൻ ഇങ്ങനെ പറഞ്ഞു.ചേട്ടാ, ഇവിടെ മുറികൾ ഒന്നും തന്നെ ഒഴിവില്ല. പകരം ഇ റിസപ്‌ഷനിൽ കിടക്കാമോ?രാത്രി 10 മണി കഴിഞ്ഞു വരൂ, അപ്പോഴേക്കും മുതലാളി വീട്ടിൽ പോകും, പിന്നെ രാവിലെ ഏഴുമണിക്കെ വരൂ. അതിനുമുന്നെ നിങ്ങൾ ഇവിടെ നിന്നും പോയാൽ മതി.പൈസ ഒന്നും തന്നെ തരുകയും വേണ്ട. ആ പയ്യൻ പറഞ്ഞു നിറുത്തി.ഞാനും ഭാര്യയും മകളും അന്ന് ആ റിസപ്‌ഷനിലേ നിലത്തു പേപ്പർ വിരിച്ചു ആണ് കിടന്നത്. അതിരാവിലെ തന്നെ ആ പയ്യൻ ഞങ്ങളെ വിളിച്ചുണർത്തി മുതലാളി വരുന്നതിനു മുന്നേ തന്നെ ഫ്രഷ് ആയി അവിടെ നിന്നും പോകുവാനും സഹായിച്ചു.

അന്നുമുതൽ എനിക്ക് ആ പയ്യനോട് നന്ദിയും കടപ്പാടും ഉണ്ട്.ഇന്നും ഞാൻ ആ കടപ്പാട് തുടരുന്നു. ഇ പഞ്ചനക്ഷത്ര ഹോട്ടൽ ഇരിക്കുന്ന സ്ഥലത്തു ആണ് അന്നത്തെ ആ ലോഡ്ജ് ഇരുന്നത്. അന്ന് ആ റിസപ്‌ഷനിൽ ഇരുന്ന പയ്യൻ ആണ് ഇന്ന് ഇ ഹോട്ടലിന്റെ മുതലാളിമാരിൽ ഒരാൾ.ഞങ്ങൾ ഇന്നും ദൃഢമായ ബന്ധം തുടരുന്നു.ഇത്രയും കേട്ടുകഴിഞ്ഞു സുഹൃത്ത് എന്റെ തോളിൽ തട്ടി.ചെറു ചിരിയോടെ ഗുഡ് നൈറ്റ് പറഞ്ഞു ഞങ്ങൾ മുറികളിലേക്ക് പോയി.നോട്ട്- വെള്ളം മുരളിയുടെയും സുഹൃത്തിന്റേയും ജീവിതത്തിൽ നിന്നും എടുത്ത ഒരേട്
അനീഷ് ഓമന രവീന്ദ്രൻ

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these