ആ സ്ത്രീയുടെ കടയിൽ ദിവസവും ഒരാൾ ഓറഞ്ച് വാങ്ങി മധുരമില്ല എന്ന് പറഞ്ഞു കളഞ്ഞിട്ട് പോകുന്നു

നമ്മുടെ മനസ്സിന് സന്തോഷം തരുന്ന ഒരു ഹൃദയസ്പർശിയായ കുറിപ്പ് വായിക്കുവാൻ ഇടയായി.കുറിപ്പ് ഇങ്ങനെയാണ് ജീവിതത്തിൽ പല തരം ആളുകളെ നാം കണ്ടു മുട്ടാറുണ്ട് അതിൽ പല സ്വഭാവക്കാർ ഉണ്ടാകും.ജീവിത സാഹചര്യങ്ങൾ അനുസരിച്ചു പലരുടെയും സ്വഭാവത്തിനും മാറ്റങ്ങൾ ഉണ്ടാകു൦ .ചുവടെയുള്ള സംഭവ കഥയിൽ നിന്ന് നിങ്ങൾക്ക് വലിയ ഒരു ഗുണപാഠം മനസിലാക്കാൻ കഴിയും .ജീവിതത്തിൽ ഇത് പോലെ ഉള്ള മനുഷ്യർ എല്ലാവര്ക്കും ഒരു മുതൽക്കൂട്ട് തന്നെ ആണ്.ഒരാൾ പതിവായി ഒരു വയസ്സായ സ്ത്രീയുടെ പെട്ടിക്കടയിൽ നിന്നും ഓറഞ്ചുകള്‍ വാങ്ങിക്കുമായിരുന്നു.തൂക്കി നോക്കി, കാശുകൊടുത്ത് വാങ്ങി തന്‍റെ ബാഗില്‍ ഇട്ടതിനു ശേഷം പതിവായി അതില്‍ നിന്ന് ഒരു ഓറഞ്ച് എടുത്ത് പൊളിച്ച് ഒരു അല്ലി കഴിച്ചതിനു ശേഷം പുളി ആണെന്ന് പറഞ്ഞ് അത് ആ സ്ത്രീക്ക് തന്നെ തിരിച്ചു കൊടുക്കുമായിരുന്നു.വൃദ്ധ അതില്‍ നിന്ന് ഒരു അല്ലി എടുത്ത് കഴിച്ചിട്ട് “ഇതിനു മധുരം ആണല്ലോ?” എന്ന് ചോദിക്കുന്നുണ്ടാവും പക്ഷെ അപ്പോഴേക്കും തന്‍റെ ബാഗും എടുത്ത് അയാള്‍ പോയിരിക്കും.

അയാളുടെ ഭാര്യ എപ്പോഴും അയാളോട് ചോദിക്കും “ഓറഞ്ചിന് എപ്പോഴും നല്ല മധുരം ആണല്ലോ? പിന്നെ എന്തിനാണ് ഈ നാടകം?അയാള്‍ ചിരിച്ചുകൊണ്ട് പറയും .ആ വയസ്സായ സ്ത്രീ മധുരമുള്ള ഓറഞ്ചുകള്‍ വില്‍ക്കുന്നുണ്ടെങ്കിലും അതില്‍നിന്നും ഒരണ്ണം എങ്കിലും അവര്‍ കഴിക്കുന്നില്ല ഇങ്ങനെ ആകുമ്പോള്‍ കാശ് നഷ്ടപ്പെടാതെ തന്നെ അവർക്ക് ഒരെണ്ണം എങ്കിലും കഴിക്കുവാന്‍ സാധിക്കുമല്ലോ.എല്ലാ ദിവസ്സവും ഇത് കാണുന്ന പച്ചക്കറികള്‍ വില്‍ക്കുന്ന മറ്റൊരു സ്ത്രീ വയസ്സായ സ്ത്രീയോട് ചോദിച്ചു എപ്പോഴും അയാള്‍ നിങ്ങളുടെ ഓറഞ്ചിനെപ്പറ്റി കുറ്റം പറയുന്നെങ്കിലും തൂക്കത്തില്‍ കൂടുതല്‍ ഓറഞ്ച് നിങ്ങള്‍ അയാള്‍ക്ക് കൊടുക്കുന്നത് ഞാന്‍ കാണുന്നുണ്ടല്ലോ?വയസ്സായ സ്ത്രീ ചിരിച്ചുകൊണ്ട് പറഞ്ഞു “എനിക്കറിയാം അയാള്‍ ഓറഞ്ചിനെ കുറ്റം പറഞ്ഞുകൊണ്ട്, തിരിച്ചു തരുന്നത് ഒരെണ്ണം എനിക്ക് കഴിക്കുവാന്‍ വേണ്ടിയാണ് എന്ന്, പക്ഷെങ്കില്‍ എനിക്കത് അറിയാം എന്ന് അയാള്‍ക്ക് അറിയില്ല, അതുകൊണ്ടാണ് തൂക്കത്തില്‍ കൂടുതല്‍ ഓറഞ്ചുകള്‍ കൊടുക്കുന്നത്”! മറ്റുള്ളവരുടെ കാര്യങ്ങളെ മനസ്സിലാക്കുകയും ഹൃദയവിശാലതയോടെ ജീവിക്കുകയും ചെയ്യുമ്പോഴാണ്നമ്മുടെ ജീവിതം മധുരമാകുന്നത്.

നമ്മുടെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങളും അതുപോലെ ഒരുപാട് മോശം കാര്യങ്ങളും നടന്നിട്ടുണ്ടാകും. ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവനങ്ങൾ മറക്കാൻ തന്നെയാണ് നമ്മുക്ക് ഇഷ്ടം.സഹനമാണ് നമ്മുടെ ജീവിതത്തിന് തിളക്കം തരുന്നതും പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തെ മുന്നോട്ട് പോകാൻ സഹായിക്കുന്നതും. ഈ ജീവിതത്തിലെ തീര്‍ത്ഥാടകരാണ്. കടലിലെ തിരമാലകള്‍ പോലെ ഓരോ അനുഭവങ്ങള്‍ കടന്നുവരും അതിലൊന്നും നമ്മൾ തളരരുത്.നമ്മുടെ കൈപിടിച്ച് താങ്ങാവാൻ ആരെങ്കിലും ആ നിമിഷം വരും.പക്ഷെ അവരെ മറക്കരുത് പക്ഷെ പലരും മറന്നു പോകും മനുഷ്യരല്ലേ നമ്മൾ അങ്ങനെ ഒരു കഴിവ് നമ്മുക്ക് ഉണ്ടാലോ.നമ്മുടെ മനസ്സിൽ നമ്മുടേതായ ശരികൾ ഉണ്ടാകും അത് മറ്റുള്ളവർക്ക് മനസ്സിലാകണമെങ്കിൽ നമ്മുടെ അനുഭവം അവർക്കുണ്ടാവണം. അപ്പോഴാണ് ഒരു സഹായം ചോദിച്ച് ഒരാൾ നമ്മുടെ മുന്നിലേക്ക് വരുമ്പോൾ അത് ചെയ്തു കൊടുക്കാൻ നമ്മുടെ മനസ്സിന് പ്രാപ്തമാക്കുന്നത്.സഹായിക്കാനുള്ള മനസാണ് ഇതിൽ ഏറ്റവും പ്രധാനം മറ്റുള്ളവരുടെ വാക്കുകൾ ആ സമയങ്ങളിൽ കേൾക്കാതെ ഇരിക്കുക നമ്മുടെ മനസ്സ് എന്താണോ നമ്മോടു പറയുന്നത് അത് ചെയുക.ചെലപ്പോൾ നമ്മുടെ സഹായം അവർ ഏറ്റവും ആവശ്യവും സമാധാനം ഒകെ കിട്ടേണ്ട സമയമനയിരിക്കും.ഈ വേഗത്തിൽ പോകുന്ന ലോകത് നമ്മളെ പോലെ കുറച്ചു ആളുകളേകിലും ഉണ്ടാവുന്നത് നല്ലതല്ലേ.
കടപ്പാട്

 

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these