നാട്ടിന്ന് കെട്യോളും മക്കളും കൊണ്ട് വന്ന പെട്ടിയിൽ നല്ല ബീഫും അച്ചാറും കുറെ ബേക്കറി ഐറ്റംസും പ്രതീക്ഷിച്ചാണ്

നാട്ടിന്ന് കെട്യോളും മക്കളും വന്നപ്പോ കൊണ്ട് വന്ന പെട്ടിയിൽ നല്ല ബീഫും അച്ചാറും പിന്നെ കുറെ ബേക്കറി ഐറ്റംസും പ്രതീക്ഷിച്ചാണ് ഞാൻ പെട്ടി ഓരോന്ന് പൊട്ടിക്കാൻ തുടങ്ങിയത്.ആദ്യത്തെ പെട്ടി തുറന്നതും ഞാൻ ഷാഹിയെ ഒന്ന് നോക്കി.ഒരു ചീന ചട്ടി പിന്നെ ഒരു കുക്കർ ഒരു പുട്ടും കുറ്റി അങ്ങനെ ഒരടുക്കളയിൽ വേണ്ട അത്യാവശ്യ സാധങ്ങൾ ഒക്കെയും ഓള് ഒരു പെട്ടിയിലാക്കിയിട്ടുണ്ട്.അല്ല ഷാഹിയെ ഇയ്യ്‌ ഇവിടെ വീട്ടിൽ കൂടാൻ വന്നതാണോ ആകെ മൂന്ന് മാസത്തെ വിസ അല്ലെ ഉള്ളൂ.ഹാ ഇങ്ങള് ഇങ്ങനെ പറയും എന്നെനിക്കറിയാം അതോണ്ട് അല്ലെ ഞാൻ എല്ലാം നാട്ടിന്ന് തന്നെ വാങ്ങിച്ചത് .. മൂന്ന് മാസം ഇക്കാക്ക് എന്നും നല്ല നാടൻ ഫുഡ് ഉണ്ടാക്കി തന്നിട്ടേ ഞാൻ പോവൂ.ഹും ഒരുനെടുവീര്പ്പോടെ ഞാൻ അടുത്ത പെട്ടി പൊളിച്ചു മഞല് മുളകി മല്ലിപൊടി മുതൽ പുട്ട് പൊടിയും മോൾക് വെക്കാനുള്ള കഞ്ഞിയുടെ അരി വരെ ഉണ്ടായിരുന്നു അതിൽ.എന്തൊരു കരുതൽ ആണ് ഓൾക് ഓളെ പോലെ ഉള്ള കെട്യോള് മാരെ പടച്ചോൻ എല്ലാർക്കും കൊടുക്കൂല ഞാൻ എന്തൊരു ഭാഗ്യവാൻ.പെട്ടി എല്ലാം തുറന്നു ഓള് കിച്ചണിൽ സാധനങ്ങൾ എല്ലാം അടുക്കി വെച്ച് എന്റടുത്ത് വന്നിരുന്നു.ഇക്കാ ഞമ്മക്ക് ഒന്ന് ലുലു വരെ പോയാലോ?നാട്ടിന്ന് വന്ന ക്ഷീണം പോലും ഓൾക് മാറിയിട്ടില്ല ലുലുവിൽ പോകണം പോലും .അതികം പറഞ്ഞു ഓളെ വന്ന അന്ന് തന്നെ ദേഷ്യം പിടിപ്പിക്കണ്ട എന്ന് കരുതി ഓളേം കൂട്ടി ലുലുവിൽ പോയി ഒരു ട്രോളി നിറയെ വീട്ട് സധനവും വാങ്ങിയാണ് തിരിച്ചു വന്നത് .ഒരു മാസത്തേക്ക് ചിലവിന് വെച്ച പൈസ പകുതിയും വന്ന അന്ന് തന്നെ തീർന്നു.

പിറ്റേ ദിവസം രാവിലെ നല്ല കറിവേപ്പിലയും ഉലുവയും കൂടെ എണ്ണയിൽ പൊട്ടിച്ച മണം അടിച്ചാണ് ഉറക്കം ഞെട്ടിയത് .വേഗം കുളിച്ചിറങ്ങി ഡ്യൂട്ടിക്ക് പോകാൻ ഇറങ്ങിയപ്പോ നല്ല തേങ്ങ അരച്ച മീൻകറിയും ഒറോട്ടിയും ആയി ഷാഹി മുന്നിൽ.പത്ത് പതിനാല് കൊല്ലം ആയി പ്രവാസി ആയിട്ടെങ്കിലും അന്ന് ആണ് ഒരു നല്ല ബ്രെക് ഫാസ്റ്റ് കിട്ടുന്നത് .ഉച്ചക്ക് വന്നപ്പോൾ നല്ല സാമ്പാറും ചോറും ഉപ്പേരിയും മീൻ വറുത്തതും രാത്രി നല്ല ചിക്കൻ കറിയും ചപ്പാത്തിയും.ഒരാഴ്ച്ച കഴിഞ്ഞപ്പോൾ രാവിലത്തെ ഫുഡ് കട്ടായി ഡിസംബർ മാസം നല്ല തണുപ്പ് ആയത് കൊണ്ട് ഓള് പുതച്ചു മൂടി ഉറങ്ങുമ്പോൾ ഞാൻ എണീറ്റ് ഒരു കട്ടനും ഇട്ട് പാർലെ ജി ബിസ്കറ്റും തിന്ന് ജോലിക്ക് പോയി.ഒരാഴ്ച നല്ല ഫുഡ് അടിച്ചു ജോലിക്ക് പോയതുകൊണ്ട് ആണെന്ന് തോന്നുന്നു ഉച്ച ആവും മുൻപ് വിശക്കാൻ തുടങ്ങി .ഉച്ചക്ക് വീട്ടിൽ എത്തിയപ്പോ ഓള് ഉറക്കം ഉണർന്നതേ ഉള്ളൂ .ഒടുവിൽ തട്ടിക്കൂട്ട് ഒരു ചോറും കറിയും ഉണ്ടാക്കി ഓള് പിന്നേം ഉറങ്ങാൻ പോയി.

അങ്ങിനെ പത്ത് ദിവസം കൊണ്ട് ഓള് അടുക്കള വാസം പൂർണമായും നിർത്തി .പിന്നെ രാവിലെ കുറച് നേരത്തെ എണീറ്റ് ഹോട്ടലിൽ പോയി അവൾക്കും കൂടെ ഉള്ള ഫുഡ് വാങ്ങി കൊണ്ട് വന്നിട്ട് വേണം ജോലിക്ക് പോകാൻ .ഉച്ചക്ക് വരുമ്പോൾ ചോറ് പാർസൽ രാത്രി ഒരുമിച്ചു പുറത്ത് പോയി ഫുഡ് അടി ഗൾഫിലെ ഉറക്കിന്റെ സുഖം ഓള് അറിഞ്ഞു തുടങ്ങിയത് മുതൽ എന്റെ ഉറക്കം പോയി കിട്ടി .ഞാൻ ജോലിക്ക് പോകുമ്പോൾ ഓള് ഉറങ്ങും .ഞാൻ വരുമ്പോൾ ഓളും കുട്യോളും ഉണരും അതോടെ എന്റെ ഉറക്കം പോയി കിട്ടും.വീട്ടിൽ വന്നു ഒരു കട്ടൻ ഇടാൻ ഓളോട് പറഞ്ഞപ്പോ ഓൾക്ക് വയ്യ .. അടുക്കളയിൽ കേറി വെള്ളം ചൂടാക്കാൻ വെച്ചപ്പോ അപ്പുറത് നിന്ന് കുക്കറും പുട്ടും കുറ്റിയുമൊക്കെ എന്നെ നോക്കി കളിയാക്കുന്നത് പോലെ തോന്നി.

അങ്ങിനെ മൂന്ന് മാസത്തിൽ പത്ത് ദിവസം കൊണ്ട് അടുക്കള പൂട്ടി പുട്ടും കുറ്റിയും ചീന ചട്ടിയും കുക്കറും ഇവിടെ വെച് ഓവനും നോൺസ്റ്റിക് പത്രങ്ങളും ടോസ്‌റ്ററും ഒക്കെ വാങ്ങിച്ചു ഓള് നാട്ടിലും പോയി.കൊണ്ട് വന്ന അരിപ്പൊടിയും മല്ലി മുളക് മഞ്ഞളോക്കെ തീർക്കാൻ എനിക്ക് ആറ്‌ മാസം ഫുഡ് വീട്ടീന്ന് ഉണ്ടാകേണ്ടിയും വന്നു ഇപ്പൊ പിന്നെയും ഓള് വരാൻ നോക്കുമ്പോ ചോയ്ക്കുവാ ആ പുട്ടുകുറ്റിയും ചീനച്ചട്ടിയുമൊക്കെ അവിടെ ഉണ്ടോ എന്ന്.ഹാ .. ഓള് വന്ന് പോയി ഒരു കൊല്ലം എന്നെ അടുക്കളയിൽ കേറ്റും എന്നാ തോന്നുന്നത് .. കണ്ടറിയണം സാലീ നിനക്ക് എന്താ സംഭവിക്കാൻ പോകുന്നത് എന്ന് എന്നോട് ഞാൻ തന്നെ പറഞ്ഞു തുടങ്ങി.
കടപ്പാട് -സൽമാൻ സാലി

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these