നമ്മുടെ നാട്ടിൽ പീഡനങ്ങൾ ഏറി വരുന്നൊരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് .അത് മാനസിക പീഡനമായികൊട്ടെ ശാരീരിക പീഡനമായികൊട്ടെ.എന്തുതന്നെ ആയാലും സ്ത്രീകളോടുള്ള കാഴ്ചപ്പാടിൽ ഇനിയും നല്ല മാറ്റം വരൻ ഉണ്ട്.അത് എന്ന് മാറും എന്ന് ഒരു പിടിത്തവുമില്ല എല്ലാവരും പോകാൻ മടിക്കുന്നൊരു സ്ഥലമാണ് മോർച്ചറി.മോർച്ചറിയിൽ രാത്രിയിലേക്ക് തന്നെ ഡ്യൂട്ടി ചോദിച്ചു വാങ്ങിയ അനന്തന്റെ കഥ ആണിത്. ഹൃദയ സ്പർശിയായ ഈ കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.കഥ ഇങ്ങനെ
അയാൾക്ക് മോർച്ചറിയിൽ ആയിരുന്നു ഡ്യൂട്ടി അതും രാത്രി തന്റെ സ്വൈരവിഹാരത്തിന് രാത്രി തിരഞ്ഞെടുത്തതാണ് അയാൾ,അനന്തൻ .ഭാര്യയും ഒരേയൊരു മകളും അടങ്ങുന്നതാണയാളുടെ കുടുംബം. കുറച്ച് ദൂരെയുളള ഒരു ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ് മകൾ ശ്രേയ.പകലു പോലും ആളുകൾ വരാൻ മടിക്കുന്ന മോർച്ചറി രാത്രിയിൽ അന്യരുടെ അസാന്നിദ്ധ്യത്തിൽ അയാളുടെ സാമ്രാജ്യമായിരുന്നു.അവിടെ എത്തുന്ന ജീവനില്ലാത്ത ശരീരങ്ങളിൽ അയാൾ അയാളുടെ വെറി തീർത്തിരുന്നു. അതിന്നയാൾക്ക് ഒരു സുഹൃത്ത് കൂടിയുണ്ടായിരുന്നു. തമിഴ് നാട്ടുകാരനായ വിനായകൻ അയാളവിടുത്തെ ആംബുലൻസ് ഡ്രൈവറാണ് .വർഷത്തിൽ പത്തോ ഇരുപതോ ദിവസത്തേക്ക് നാട്ടിലേക്ക് ലീവിന് പോകുന്ന അയാൾക്ക് ഈ ശവങ്ങളോട് വല്ലാത്ത ദാഹമായിരുന്നു.മോർച്ചറിയിലേക്ക് പുതിയ പെൺജഡം വന്നാൽ അവർക്കന്ന് ആഘോഷമാണ്. ഇരുളുവാൻ അവർ അക്ഷമയോടെ കാത്തിരിക്കും. പിന്നെ നേരം പുലരുവോളം ആ ശരീരത്തെ പിച്ചിച്ചീന്തും. ജീവനില്ലാത്ത കാരണം ആ ജഡങ്ങളൊന്നും രണ്ടാമത് കൊല്ലപ്പെട്ടില്ലെന്നു മാത്രം.ഇന്നൊരു അതിഥി ഉണ്ട്. അനാഥശവമാ പോരാത്തതിന് റേപ്പ് കേസും. റേപ്പ് ചെയ്‌തു കൊന്നിരിക്കുന്ന ഒരു കോളേജ് തരുണീമണി.തന്റെ സന്തോഷം അനന്തന് അടക്കി വെക്കാൻ സാധിച്ചില്ല .“നിങ്ങൾ കണ്ടോ ആളെ?” വിനായകൻ കൊതിയോടെ ചോദിച്ചു.”കണ്ടില്ല കേസ് ഉളളതു കൊണ്ട് പോലീസ് കാവൽ ഉണ്ട് . ഇന്ന് പോസ്റ്റുമോർട്ടം നടത്താൻ സാധ്യത ഇല്ല .എന്നാലും എങ്ങനേലും കാര്യം നടത്തണം. കുറച്ചു നാളായില്ലെ ഇളയതിനെ കിട്ടിയിട്ട് രണ്ടു പേരുടെയും കണ്ണുകൾ ആർത്തി കൊണ്ട് തിളങ്ങി.പാറാവ് നിൽക്കുന്ന പോലീസിന്റെ കണ്ണുവെട്ടിച്ചു അനന്തൻ വിനായകനെ മോർച്ചറിക്കുള്ളിലേക്ക് കയറ്റി.
പ്രത്യേകം മറച്ച തട്ടികക്ക് അപ്പുറത്ത് ആ ജഡം ഇനിയും വിവരമറിഞ്ഞു എത്താത്ത ബന്ധുക്കളേയും കാത്തു കിടപ്പുണ്ടായിരുന്നു .മങ്ങിയ വെട്ടത്തിൽ വിനായകൻ അതിന്റെ മുഖത്തെ തുണി മാറ്റി.”ചേട്ടാ അടിപൊളിയാണു ട്ടൊ”കാലിലെ തുണി മാറ്റുകയായിരുന്നു അനന്തൻ അപ്പോൾ .എന്നും അതാണ് വഴക്കം ആദ്യം അനന്തന്റെ ഊഴമാണ്. വിനായകന് അത് പ്രശ്നമല്ല അയാൾക്ക് എപ്പോഴെലും കിട്ടിയാൽ മതി. ഭാര്യയുടെ കൂടെ കഴിയുന്ന അനന്തന് പക്ഷെ ശവം ഒരു ലഹരിയായിരുന്നു.പല പ്രായത്തിലള്ളവർ രൂപത്തിലുള്ളവർ നിറത്തിലുള്ളവർ പാവപ്പെട്ടവരോ പണക്കാരോ ആവാം .പക്ഷെ അവർക്കെല്ലാം ഒരേ തണുപ്പായിരുന്നു.മരണത്തിന്റെ തണുപ്പ് .ആ തണുപ്പാണ് തന്റെ രക്തത്തിന് ചൂടുപിടിപ്പിക്കുന്നതെന്ന് അനന്തന് എപ്പോഴും തോന്നാറുണ്ട്. നഗ്നയാക്കപ്പെട്ട ശരീരം മുറിവുകളാൽ നിറഞ്ഞിരുന്നു നാഭിച്ചുഴിയിൽ നിറഞ്ഞു നിൽക്കുന്ന കട്ടരക്തം അനന്തൻ കൈകൊണ്ട് തൂത്തു കളഞ്ഞു.
അയാളുടെ വിശപ്പിന്റെ ആർത്തിയും നിശ്വാസവും പുറത്ത് നിൽക്കുന്ന പോലീസ് കേൾക്കുമോ എന്ന് പോലും വിനായകൻ ഭയന്നു.വിനായകന് വേണ്ടി മാറിക്കൊടുക്കുമ്പേൾ അനന്തന് മതിവന്നിട്ടില്ലായിരുന്നു.അവന് ശേഷം ഒരിക്കൽ കൂടി .അയാൾ മനസ്സിൽ കണക്ക് കൂട്ടി.അന്നാദ്യമായ് അയാൾക്ക് വിനായകനോട് ദേഷ്യം തോന്നി. അയാളെ വിളിക്കേണ്ടിയിരുന്നില്ലെന്നു വരെ അയാളുടെ ആർത്തി കണ്ടപ്പോൾ അനന്തന് തോന്നി.മൊബൈലെടുത്ത് ജഡത്തിന്റെ മുഖത്തെ തുണി മാറ്റി ശേഷം ഒരു ഫോട്ടോ എടുത്തു.നല്ലൊരു അനുഭവം തന്നതല്ലേ ഓർമ്മയ്ക്കിരിക്കട്ടെ ഫോട്ടോയിലേക്ക് നോക്കിയ അനന്തന് ആ മങ്ങിയ ഇരുട്ടിലും തന്നെ മാത്രം ലക്ഷ്യം വെച്ച് മൂളി വരുന്ന തേനീച്ചകളുടെ മുരൾച്ച കേട്ടു .ഒന്നല്ല രണ്ടല്ല നൂറു കണക്കിന് തേനീച്ചകൾ തന്റെ തലക്ക് ചുറ്റും മുരണ്ട് പറക്കുന്നത് പോലെ .പിടിവിട്ട ഫോൺ നിലത്ത് വീണ് ചിതറി ശവത്തിന് മീതേ കിതപ്പോടെ അമരുന്ന വിനായകനെ അയാൾ തള്ളി ഭ്രാന്തമായ ആ തള്ളലിൽ വിനായകൻ ദൂരെ തെറിച്ചു വീണു.സുഖത്തിന്റെ കൊടുമുടിയിൽ നിന്ന് വേദനയുടെ ആഴത്തിലേക്ക് പതിച്ച അയാൾക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല .പകയോടെ അയാൾ അനന്തനേ നോക്കി .അതേയ് ശ്രേയമോൾ രണ്ട് ദിവസമായി വിളിച്ചിട്ട്. അവൾടെ ഫോണും ഓഫാണ്. ഹോസ്റ്റൽ വരെ ഒന്നു പോയി നോക്കോ മുരൾച്ചക്കിടയിലും ഭാര്യയുടെ ശബ്ദം അനന്തൻ മുഴങ്ങിക്കേട്ടു .മോളേന്നു വിളിച്ച് ജ ഡ ത്തിന്റെ കാൽക്കൽ വീണു പൊട്ടിക്കരയുന്ന അനന്തനേയും കരച്ചിൽ കേട്ട് അകത്തേക്ക് ഓടി വരുന്ന പോലീസുകാരനേയും വിനായകൻ ഭയത്തോടെ നോക്കി .അച്ഛനെ ഒരുപാട് സ്നേഹിക്കുന്ന മക്കളും മക്കളെ ഒരുപാട് സ്നേഹിക്കുന്ന അച്ഛനും എന്നോട് ക്ഷമിക്കുക.
കഥ രചന -സുനൈന