പ്രിയപ്പെട്ട എംഎ യുസുഫ് അലി സാഹിബ് പാർക്കിംഗ് ഫീ സ്വമേധയാ നിർത്തി മാതൃക കാണിക്കൂ

പ്രിയപ്പെട്ട എം എ യുസുഫ് അലി സാഹിബ് വായിച്ചറിയുവാൻ ഇന്നലെ ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും താങ്കളുടെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ലുലു മാളിൽ പോയിരുന്നു . കാലു കുത്താൻ ഇടമില്ലാത്ത അത്ര തിരക്കായിരുന്നു . എല്ലാ “മത വിഭാഗക്കാരും ” ഉണ്ടായിരുന്നു . ഞങ്ങൾ ഏതാണ്ട് രാത്രി 9.45 ന് മാളിൽ പ്രവേശിച്ചു . ഭക്ഷണം കഴിച്ചു . 580 രൂപ കൊടുത്തു ഞങ്ങൾ ജന ഗണ മന എന്ന സിനിമക്ക് ടിക്കറ്റ് എടുത്തു . 10.30ന് ആരംഭിച്ച സിനിമ ഏതാണ്ട് 1.30ന് അവസാനിച്ചു . പുറത്തിറങ്ങി . ലുലു മാളിലെ മൊത്തം കടകൾ അടച്ചിരുന്നു . കാറെടുത്തു ഞങ്ങൾ പുറത്തേക്ക് ഇറങ്ങാൻ നേരം ഗേറ്റിൽ ഞങ്ങളെ തടഞ്ഞു വെച്ചു . 80 രൂപ പാർക്കിംഗ് ഫീ വേണമെന്ന് പറഞ്ഞു . ഞങ്ങൾ കൊടുക്കാൻ തയ്യാറല്ലായിരുന്നു . കാരണം ലുലു മാളിന് എതിരെ ഹൈ കോടതിയിൽ ഇതേ പാർക്കിംഗ് ഫീ വിഷയത്തിൽ നടക്കുന്ന കേസിൽ കൊടതി പറഞ്ഞത് മാളുകളിൽ പാർക്കിംഗ് ഫീ വാങ്ങുന്നത് പ്രഥമ ദൃഷ്ട്യാ നിയമ വിരുദ്ധമെന്നാണ് .

ഷോപ്പിംഗ് മാളുകൾ ഉപഭോക്താക്കളിൽ നിന്ന് പാർക്കിംഗ് ഫീസ് ഈടാക്കുന്നത് പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് 2022 ജനുവരി 28 വെള്ളിയാഴ്ച കേരള ഹൈക്കോടതി നിരീക്ഷിച്ചു. ഇത് അനുവദിച്ചാൽ ഉപഭോക്താക്കൾക്ക് ലിഫ്റ്റ് സേവനം നൽകുന്നതിനുള്ള ഫീസും ഈടാക്കുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.ഈ പറച്ചിലിൽ കോടതി ഒരു തമാശ കൂടി പറഞ്ഞു. പാർക്കിംഗ് ഫീ അനുവദിച്ചാൽ മാളുകൾ ലിഫ്റ്റിനും ഫീ വാങ്ങി തുടങ്ങില്ലെ.പക്ഷെ കോടതി പറഞ്ഞതിൽ aഅഭുതപ്പെടുത്തിയത് “ദി കോർട്ട് ഹാസ് ക്ലാരിഫൈഡ് ദാറ്റ് ദി മാള് ക്യാൻ കണ്ടിന്യു ടു ഡു സൊ അറ്റ് തേർ റൗണ് റിസ്ക് ” . എന്താണ് ഈ റിസ്ക് ? എന്ന് വെച്ചാൽ കസ്റ്റമറും പാർക്കിംഗ് സ്റ്റാഫും തമ്മിൽ അടി കൂടി തീരുമാനമാക്കിക്കോട്ടേന്ന് .ഞങ്ങൾ ഫീ കൊടുക്കാൻ തയ്യാറല്ലെന്ന് പറഞ്ഞപ്പോൾ ലുലു സൂപ്പർവൈസർ ഞങ്ങളെ കാണിച്ച ക്ലോസ് ഇതാണ് . അതാണ് ഏറ്റവും വലിയ തമാശയായി തോന്നിയത് .

ഞങ്ങളുടെ കാർ പാർക്കിംഗ് സ്റ്റാഫും , സൂപ്പർവൈസറും അടക്കം കുറേ ആളുകൾ വന്ന്‌ ബ്ലോക്ക് ചെയ്തു . തർക്കമായി . പാർക്കിംഗ് ഫീ ഒരു നിലക്കും തരാൻ തയ്യാറല്ലെന്ന് ഞങ്ങൾ . വാങ്ങിയേ വിടുമെന്ന് അവർ . കുറേ കഴിഞ്ഞാൽ സാധരണ നമ്മൾ ചെയ്യാറുള്ള പോലെ പൈസ കൊടുത്തു പോവും എന്ന് അവർ തെറ്റി ധരിച്ചു കാണും .പെരുമാറ്റം വളരെ മോശമായിരുന്നു . ഞങ്ങൾ അവരോട് പോലീസിനെ വിളിക്കാൻ പറഞ്ഞു . അവർ പെടും എന്നത് കൊണ്ട് തന്നെ അവർ വിളിക്കാൻ തയ്യാറായില്ല .അവസാനം ഞങ്ങൾ പോലീസിനെ 112 വിൽ വിളിച്ചു . അവർ പാഞ്ഞെത്തി . തുടര്ന്ന് കളമശ്ശേരി പൊലീസും മറ്റൊരു വാഹനത്തിൽ എത്തി . സംസാരം tതുടർന്നു . പോലീസ് ഇരു കൂട്ടരോടും പരാതി കൊടുക്കാൻ പറഞ്ഞു . ഞങ്ങൾ പരാതി കൊടുക്കാൻ തയ്യാറായി . അവർക്ക് ഒരു പരാതിയുമില്ല .അപ്പൊ aഅവരുടെ നിലപാട്‌ മാറി . പിന്നെ പാർക്കിംഗ് ഫീയും വേണ്ട . ഒന്നും വേണ്ട . ഞങ്ങളൊന്ന് പോയിക്കൊടുത്താൽ മതി . ബാരിക്കേഡ് മാറ്റി . ഞങ്ങളോട് പോയിക്കൊള്ളാൻ ഉത്തരവ് . ആത്മ സംതൃപ്തിയോടെ പോലീസിന് നന്ദി പറഞ്ഞു ഞങ്ങൾ റൂമിലേക്ക് . അപ്പോൾ സമയം 4 മണി .

ബിൽഡിംഗ് റൂൾസ് അനുസരിച്ച് ഒരു കെട്ടിടം നിർമ്മിക്കുന്നതിന് പാർക്കിംഗ് സ്ഥലത്തിന് മതിയായ സ്ഥലം ആവശ്യമാണ്. പാർക്കിംഗ് സ്ഥലം കെട്ടിടത്തിന്റെ ഭാഗമാണ്. പാർക്കിംഗ് സ്ഥലമുണ്ടെന്ന വ്യവസ്ഥയിലാണ് കെട്ടിടനിർമ്മാണ പെർമിറ്റ് നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം നിർമിക്കുന്നത്.ഇതാണ് നിയമം ലുലുവിന് മാത്രമല്ല എല്ലാ മാളുകൾക്കും ബാധകമാണ് . പ്രിയ യൂസുഫലി സാഹിബ് പലതിലും മാതൃക ആവുന്ന പോലെ കേരളത്തിൽ പാർക്കിംഗ് ഫീ സ്വമേധയാ നിർത്തി മാതൃക കാണിക്കൂ . അതാണ് മാസ്സ് കോടതി പറഞ്ഞിട്ട് ചെയ്യുമ്പോൾ അതിൽ ഒരു തോൽവി ഉണ്ട് .
അഡ്വക്കേറ്റ് സാക്റിയ്യ വാവാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these