സ്ഥലമുണ്ട് പക്ഷെ അയലത്തുള്ള വീടിനേക്കാൾ ഒരു ചതുരശ്ര അടിയെങ്കിലും കൂടുതൽ വേണം

അവനവൻ ഉണ്ടാക്കിയ മുതലേ അവനവന് വില്ക്കാൻ അവകാശമുളളു. വാശി തീർക്കാൻ സ്വർണ്ണം വിറ്റ് വീട് പണിതാൽ ഒരു പെണ്ണ് വളർന്ന് വരുന്ന കാര്യം ഓർക്കണം. ഇപ്പോൾ അത് ഓർത്തില്ലെങ്കിൽ ആ സമയത്ത് വാശിക്ക് പണിത വീട് വില്ക്കേണ്ടിവരും.അച്ഛൻ പഴയ നാലാംക്ലാസ്സാണ്. നിങ്ങളെപ്പോലെ ഇക്കണോമിക്സൊന്നും അറിയില്ല.പക്ഷെ ഒന്നാംക്ലാസ്സിലെ പാഠം മറന്നില്ല കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂപിള്ളേരുടെ ഇഷ്ടത്തിന് അനുസരിച്ച് അവർ പണിയട്ടെ.നിങ്ങൾക്കെന്നാ.ഭാര്യ എന്നോട് ചോദിച്ചു .സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വീടുപണിതതിനെ കുറിച്ചുള്ളഒരു രസകരമായ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ.വീട് പണിയാനുളള തീരുമാനത്തിൽ ഞങ്ങൾ എത്തി തെക്കേലെ K S E B ജീവനക്കാരൻ ചന്ദ്രേട്ടന്റെ വീടിനേക്കാൾ ഒരു ചതുരശ്ര അടിയെങ്കിലും കൂടുതൽ വേണമെന്ന് ഭാര്യപറഞ്ഞപ്പോൾ അവളുടെ കണ്ണിലെ അഗ്നി ഞാൻ അറിഞ്ഞു.നിങ്ങളു മാത്രം എന്നാ വീട് പണിയാതെ. എന്നു ചോദിച്ച് ചന്ദ്രേട്ടന്റെ ഭാര്യ എന്നെ പലസ്ഥലങ്ങളിലും വെച്ച് അപമാനിച്ചു.ഏട്ടാ അവരുടെ വീട് 1500 ചതുരശ്ര അടിയാണ് നമുക്ക് 1800 ചതുരശ്ര അടിവീട് വേണംഉം” അച്ഛനുമായ് ആലോചിച്ച് നമുക്ക് പണിയാം.

അച്ഛാ നമുക്ക് 1800 ചതുരശ്ര അടി വീട് പണിയണംnഅത് എന്റെ പറമ്പിൽ പറ്റില്ലഇവിടെ 1200 ചതുരശ്ര അടിയിൽ കൂടിയ വീട് പണിയാൻ ഞാൻ സമ്മതിക്കില്ല അച്ഛാ K S E B ചന്ദ്രന്റ വീടിനേക്കാൾ വലിയ വീട് പണിയണം.അതെന്റ വാശിയാണ് ഭാര്യ പറഞ്ഞു.വാശി തീർക്കാനല്ല വീട് പണിയുന്നത്.ഓൻ സർക്കാർ ജീവനക്കാരനാണ്.നമ്മൾ സ്ഥിരവരുമാനം ഇല്ലാത്ത, ദിവസവരുമാനത്തിൽ ജീവിക്കുന്നവരും.ബാങ്ക് എത്ര രൂപവേണേലും ലോൺ തരുംഉം അവർക്ക് ജപ്തി ചെയ്യാനല്ല ഞാൻ കഷ്ടപ്പെട്ട് വസ്തുവാങ്ങിയിട്ടിരിക്കണത് അച്ഛാ കാശ്തികഞ്ഞില്ലെങ്കിൽ എന്റ സ്വർണ്ണം വില്ക്കാം ആഹാ നിനക്ക് നിന്റെ അച്ഛൻ സ്വർണ്ണം തന്നിരിക്കുന്നത് എനിക്ക് വീട് പണിയാനല്ല നിനക്ക് അണിഞ്ഞൊരുങ്ങി നടക്കാനും നിന്റെ ഭർത്താവിന് അത്യാവശ്യം വന്നാൽ പണയംവെക്കാനുമാണ്.

അതിൽ ഒരു തരി പോലും വില്ക്കാനുളള അവകാശം അവന് ഇല്ല.കാരണം അവനവൻ ഉണ്ടാക്കിയ മുതലേ അവനവന് വില്ക്കാൻ അവകാശമുളളു. വാശി തീർക്കാൻ സ്വർണ്ണം വിറ്റ് വീട് പണിതാൽ ഒരു പെണ്ണ് വളർന്ന് വരുന്ന കാര്യം ഓർക്കണം. ഇപ്പോൾ അത് ഓർത്തില്ലെങ്കിൽ ആ സമയത്ത് വാശിക്ക് പണിത വീട് വില്ക്കേണ്ടിവരും.അച്ഛൻ പഴയ നാലാംക്ലാസ്സാണ്. നിങ്ങളെപ്പോലെ ഇക്കണോമിക്സൊന്നും അറിയില്ല.പക്ഷെ ഒന്നാംക്ലാസ്സിലെ പാഠം മറന്നില്ല കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂപിള്ളേരുടെ ഇഷ്ടത്തിന് അനുസരിച്ച് അവർ പണിയട്ടെ.നിങ്ങൾക്കെന്നാ.ഭാര്യ എന്നോട് ചോദിച്ചു.1200 ചതുരശ്ര അടി വീട് എന്റെ ഇഷ്ടത്തിന് പണിയട്ടെ.അതിന്റെ ലോൺ തീർന്നിട്ട് അവരുടെ ഇഷ്ടത്തിന് മുകളിലോട്ട് എത്ര നില വേണമെങ്കിലും പണിതോട്ടെ എടി നമ്മുടെ ഒരുപാട് ഇഷ്ടങ്ങൾ മാറ്റിവെച്ച് അരിച്ചിട്ടിയും കുറിചിട്ടിയും, കൈവായ്പയും മേടിച്ച് വാങ്ങിയ സ്ഥലമാണിത്. അത് അന്യാധീനമായാൽ എന്റ ചങ്ക് പൊടിയും.അവസാനം അച്ഛന്റ ഉറച്ച നിലപാടിനൊപ്പം നില്ക്കേണ്ടി വന്നു.ലോൺ അടച്ചു തുടങ്ങിയപ്പോഴാണ് ലോണിന്റെ പ്രസവവേദന അറിഞ്ഞത്. സ്വകാര്യ സന്തോഷങ്ങളെല്ലാം മാറ്റിവെച്ച് ലോൺ അടച്ച് തീർത്തു.പുരകയറിക്കൂടൽ കഴിഞ്ഞിട്ട് അഞ്ച് വർഷം കഴിഞ്ഞിട്ടും അന്ന് അടിച്ച വെളളയല്ലാതെ പെയിന്റ് അടിക്കാൻ ഇതുവരെ ആയിട്ടില്ല.

ഇടക്കിടെ അച്ഛൻ മരുമകളോട് ചോദിക്കും.മോളേ നമുക്ക് ചന്ദ്രേട്ടന്റെ പോലത്തെ വീട് പണിയേണ്ടെ.അവൾതലതാഴ്ത്തി നില്ക്കുമ്പോൾ എന്നോട് ചോദിക്കും.മുകളിലോട്ട് ഒരു നിലകൂടി പണിയേണ്ടേ.മക്കളെ.ആദ്യം അറിയേണ്ടത് അവനവനെ തന്നെയാണ്. നമ്മുടെ വരുമാനം അറിയണം. അതിൽനിന്ന് വേണം സ്വപ്നങ്ങൾക്ക് അടിത്തറ കെട്ടാൻ.എന്നിട്ട് നിറയെ സ്വപ്നം കാണണം.വീട് പണി വൈരാഗ്യം തീർക്കലോ അനുകരണമോ ആകരുത്. ഈ വീടിന്റെ ഒരു കല്ല് അടർന്നാൽ നിങ്ങടെ നെഞ്ച്പൊടിയും. അതുപോലെ ഇതിൽ ഒരു തുണ്ട് മണ്ണ് അന്യാധീനപ്പെട്ടാൽ ഈ കിളവന്റെ ചങ്ക് പൊടിയും.മോളേ അച്ഛൻ നാലാം ക്ലാസ്സാണ് ഇക്കണോമിക്സ് അറിയില്ല
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these