അമ്മമാരോടൊപ്പം ഫോട്ടോയെടുത്ത് സ്റ്റാറ്റസ് ഇടുന്നത് മാത്രമല്ലാതെ ആ അമ്മമാര്‍ക്ക് ഏറ്റവും അത്യാവശ്യം വേണ്ട കാര്യങ്ങള്‍ ഈ മാതൃദിനത്തില്‍ നിങ്ങള്‍ ചെയ്തു കൊടുത്തുവോ? ഇതാ ഇവിടെയൊരാള് ഒരമ്മയ്ക്ക് ഏറ്റവും അത്യാവശ്യമായ ഒരു സമ്മാനമാണ് ഈ മാതൃദിനത്തില്‍ നല്‍കിയിരിക്കുന്നത്. വ്യവസായിയായ ആനന്ദ് മഹീന്ദ്ര തമിഴ്നാട്ടിലെ ഇഡലി അമ്മയ്ക്ക് സ്വന്തമായൊരു വീട് നല്കി. തമിഴ്നാട്ടിലെ പെരുവിനടുത്തുള്ള വടിവേലംപാളയത്താണ് കമലത്താള്‍ എന്ന ഇഡ്ഡലി അമ്മ താമസിക്കുന്നത്. ഏകദേശം 37 വര്‍ഷമായി അവര്‍ ഒരു രൂപയ്ക്ക് സാമ്പാറും ചട്ണിയും ചേര്‍ത്ത് ഇഡ്ഡലി വില്‍ക്കുന്നു.2019ല്‍ ഇവരുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ആനന്ദ മഹീന്ദ്രയും ശ്രദ്ധിച്ചത്. അതേസമയം 2019ലാണ് ഇവരുടെ വീഡിയോ ആനന്ത് മഹീന്ദ്ര കാണാനിടയായത്. വിറകടുപ്പില്‍ തീയൂതി ഇഡലി ഉണ്ടാക്കി വിറ്റിരുന്ന ഇവര്‍ക്ക് ആനന്ത് മഹീന്ദ്ര ഒരു ഗ്യാസ് കണക്ഷനും അടുപ്പും നല്‍കിയിരുന്നു. അന്ന് തന്നെ ഇഡലി അമ്മക്ക് സ്വന്തമായൊരു വീട് എന്ന വാഗ്ദാനം നല്കി കടയും വീടും കൂടി ചേര്‍ന്ന സ്ഥലം വാങ്ങി ഇഡ്ഡലി അമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുകൊടുക്കുകയായിരുന്നു.
2021 ഏപ്രിലില്‍ മഹീന്ദ്ര ഒരു ട്വീറ്റ് പങ്കിട്ടു ഇഡ്ലി അമ്മയ്ക്ക് അവരുടെ സ്വന്തം വീട്ടില്‍ പാകം ചെയ്ത ഭക്ഷണം ആളുകള്‍ക്ക് വിളമ്പാന്‍ ഉടന്‍ തന്നെ വീട് ഉണ്ടാകുമെന്ന് സൂചിപ്പിച്ചായിരുന്നു ആ ട്വീറ്റ്. ആ വാഗ്ദാനമാണ് ഈ മാതൃദിനത്തില്‍ നിറവേറ്റിയിരിക്കുന്നത്.ഇന്ന് മാതൃദിനത്തില്‍ ഇഡ്ലി അമ്മ തന്റെ പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ പങ്കിട്ടുകൊണ്ട് മഹീന്ദ്ര ഇങ്ങനെ കുറിച്ചു .മാതൃദിനത്തില്‍ അമ്മയ്ക്ക് വീട് സമ്മാനിക്കാന്‍ കഴിയുന്ന രീതിയില്‍ സമയബന്ധിതമായി വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് ഞങ്ങളുടെ ടീമിന് വളരെയധികം നന്ദിയുണ്ട് അവര്‍ അമ്മയുടെ സദ്ഗുണങ്ങളുടെ മൂര്‍ത്തീഭാവമാണ്: പരിപോഷിപ്പിക്കലും കരുതലും നിസ്വാര്‍ത്ഥതയും. അവരെയും അവരുടെ ജോലിയെയും പിന്തുണയ്ക്കാന്‍ കഴിയുന്നത് അഭിമാനമാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും മാതൃദിനാശംസകള്‍ ആനന്ദ് മഹീന്ദ്രയ്ക്ക് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
അമ്മ രണ്ടക്ഷരം മാത്രമെ ഉള്ളുവെങ്കിലും അതിന്റെ മൂല്യം അളന്നെടുക്കാന്‍ പറ്റാത്തതാണ്. അമ്മയുടെ സ്നേഹത്തേക്കാള്‍ അമൂല്യമായതൊന്നും ഒരു വ്യക്തിയുടെയും ജീവിതത്തിലുണ്ടാവില്ല.അതങ്ങനെയാണ്. വാരി കോരി നല്കുന്ന സ്നേഹമാണ് അമ്മയില്‍ നിന്ന് ഓരോ വ്യക്തിക്കും ലഭിക്കുന്നത്. അമ്മ എന്നാൽ നിർവ്വചനങ്ങളിലൊതുക്കുവാനാകാത്ത പുണ്യമാണ് പ്രപഞ്ചം മുഴുവൻ അമ്മയെന്ന ഒറ്റ വാക്കിലേക്ക് ഒതുങ്ങി നില്ക്കുന്നു പൊക്കിൾക്കൊടിയുടെ ഒരിക്കലും മായാത്ത ബന്ധം എല്ലുകൾ നുറുങ്ങുന്ന പ്രസവ വേദനയിലും തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ മുഖമോർത്ത് പുഞ്ചിരിക്കുന്നവൾ.സ്നേഹത്തിന്റെ ആള്‍രൂപത്തെ ഓര്‍ക്കാനും ബഹുമാനിക്കാനുമായി ലോകത്തിലെ മിക്ക രാജ്യങ്ങളും മാതൃദിനം ആഘോഷിക്കുന്നുണ്ട്. പക്ഷേ വ്യത്യസ്ത തീയതികളിലാണെന്നു മാത്രം.തന്റെ ആരോഗ്യം മറന്ന് തന്റെ വിശപ്പ് മറന്ന് മക്കളെ പോറ്റി വളര്‍ത്തുന്ന അമ്മയെ നമ്മുക്ക് എല്ലായിടത്തും കാണാം. മക്കളുടെ ദേഷ്യത്തെയും വാശിയെയും പുഞ്ചിരിയോടെ കണ്ട് പ്രയാസങ്ങള്‍ വരുമ്പോള്‍ അവരെ തോളോട് ചേര്‍ത്ത് പിടിക്കാന്‍ മനസുള്ള സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമാണ് അമ്മ.മാതൃദിനം ആഘോഷിക്കപ്പെടുന്ന ഈ വേളയിലും മാതൃത്വം മറന്നുപോകുന്ന അമ്മമാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് ഏറെ ആശങ്കാജനകമാണ്. മാതൃത്വത്തേക്കാള്‍ മറ്റെന്തിനോ വില കല്പിക്കുമ്പോഴും തങ്ങളെ ഏല്പിക്കപ്പെട്ട മക്കള്‍ ദൈവത്തിന്റെ ദാനമാണെന്നു മറന്നു കൊണ്ട് 9 മാസം ഉദരത്തില്‍ വഹിച്ചു നൊന്തു പ്രസവിച്ചു പാലൂട്ടി വളര്‍ത്തിയ കുഞ്ഞുങ്ങളെ കൊല്ലാനോ കൊല്ലിക്കുവാനോ മടിയില്ലാത്തവരായി മാറുന്നു ചില അമ്മമാര്‍.മനുഷ്യജീവിതത്തില്‍ അമ്മയുമായുളള പൊക്കിള്‍ക്കൊടിബന്ധം ജനനം മുതല്‍ മരണം വരെ സ്ഥായിയായിട്ടുളളതാണ്. ആ സ്നേഹത്തിനു കിടപിടിക്കാന്‍ മറ്റു സ്നേഹബന്ധങ്ങളൊന്നും ഈ ഭൂമിയിലില്ല. അത്രയ്ക്കു സമാനതകളില്ലാത്ത അതിര്‍വരമ്പുകളില്ലാത്ത അമൂല്യമായ സ്നേഹമാണ് അമ്മയുടേതാണ്.ഈ ഭൂമിയിൽ അമ്മയുടെ സ്നേഹം തന്നെയാണ് ഏറ്റവും വലിയ സൗഭാഗ്യം! സന്തോഷങ്ങൾ പങ്കു വെയ്ക്കുമ്പോൾ ഇരട്ടി സന്തോഷിക്കാൻ ദുഃഖങ്ങൾ വരുമ്പോൾ പങ്കിട്ടെടുക്കാൻ,കരയണമെന്നു തോന്നിയാൽ തല ചായ്ക്കാൻ,മനസ്സു നിറഞ്ഞ് സ്നേഹിക്കാൻ ഒരമ്മയുണ്ടാവുന്നതാണ് ജന്മഭാഗ്യം.
കടപ്പാട്