ജാഥക്ക് വേണ്ടി റോഡിന്റെ നികുതി അടക്കുന്ന വാഹനം ഊടുവഴി തിരിച്ചു വിടുന്ന കേരളാ കാഴ്ച

റോഡുകൾ, ജാഥയും ഘോഷയാത്രയും നടത്താൻ വിട്ടുകൊടുത്തിട്ട് ആ റോഡിന്റെ നികുതി അടക്കുന്ന വാഹനങ്ങളെയൊക്കെ ഊടുവഴികളിലൂടെ തിരിച്ചു വിടുന്ന ഒരു കേരളാ കാഴ്ചയാണ് ചിത്രത്തിൽ.ഇന്ന് ആ 4 കി മീ യാത്രയ്ക്ക് പകരം ഊടുവഴിയിലൂടെ ഞാൻ ആകെ സഞ്ചരിച്ച ദൂരം 13 കി മീ നേരെ പോയിരുന്നെങ്കിൽ വേണ്ടി വരുന്ന 5 മിനിറ്റിന് പകരം ഇന്ന് വേണ്ടി വന്ന സമയം 105 മിനിറ്റ്.ഫസ്റ്റ് ഗിയര്ൽ ഒന്നേമുക്കാൽ മണിക്കൂർ ഇഴഞ്ഞു നീങ്ങിയ ഓരോ വാഹനങ്ങളും പെട്രോളിനായി അധികം ചിലവഴിക്കേണ്ടി വരുന്ന തുക കുറഞ്ഞത് 300 രൂപ വീതം.ഇന്നത്തെ പെട്രോൾ വില 116.69 രൂപ ഇത് ഒരു വ്യക്തിയുടെ മാത്രം നഷ്ടമല്ല.MC റോഡിൽ ഒരു സെക്കൻഡിൽ ഒരു വാഹനം (കാർ) വീതം കടന്നുപോകുന്നുവെന്ന് കരുതിയാൽ പോലും 105 മിനിറ്റിൽ 6300 വാഹനങ്ങൾ പോയിട്ടുണ്ടാവും. ഒരു വാഹനത്തിൽ ഇന്ധനത്തിന് 300 രൂപ അധികക്കണക്കിൽ ആകെ 18.9 ലക്ഷം രൂപ (6300×300) നഷ്ടം. ഇത് ആ 105 മിനിറ്റിലെ മാത്രം വാഹനങ്ങളുടെ ഏറ്റവും കുറഞ്ഞ കണക്കാണ്. അതിനിടയിൽ ഇരുന്നൂറ് തവണയെങ്കിലും ക്ലച്ച് ഉം ബ്രേക്ക് ഉം ചവിട്ടേണ്ടിവരുന്ന പ്രായമായവരുൾപ്പടെയുള്ളവരുടെ ബുദ്ധിമുട്ടുകൾ വേറെ.

ജാഥകളും ഘോഷയാത്രകളും വേണ്ടെന്നല്ല. അതിനെന്തിന് ഇത്ര തിരക്കുള്ള റോഡുകൾ തന്നെ തിരഞ്ഞെടുക്കണം?കൂടുതൽ ജനശ്രദ്ധ കിട്ടാനാണെങ്കിൽ റോഡരികിലൂടെ പോകട്ടെ ജാഥകൾ. അതുമല്ലെങ്കിൽ നാലു വരി പാതയുടെ നാലിലൊന്ന് കവർന്നെടുക്കട്ടെ.ബാക്കിയുള്ള ഭാഗമെങ്കിലും ആ റോഡിന്റെ നികുതിയടയ്ക്കുന്നവർക്ക് കൊടുക്കുക.സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം [Art.19(1)(d)] ഹനിക്കുന്ന ഈ ഭരണഘടനാ വിരുദ്ധതയോട് ഇത്ര അനായാസം സമരസപ്പെട്ടു പോയോ നമ്മൾ.ലജ്ജിക്കണം ഈ ജാഥകൾ നടത്തുന്നവരും,, ജാഥയ്ക്ക് അനുമതി നൽകുന്നവരും ജാഥയിൽ പങ്കെടുക്കുന്നവരും, കാലങ്ങളായി ഇത് കണ്ടും അനുഭവിച്ചും ശീലമാക്കി കഴിഞ്ഞുപോകുന്നവരും നിശബ്ദം ഊടുവഴികളിലൂടെ കടന്നു പോകുന്നവരും.ലജ്ജിച്ച് തല കുനിക്കണം; നമുക്ക് സഞ്ചരിക്കാനായി, നമ്മൾ നികുതിയടച്ച റോഡുകൾ ജാഥയും ഘോഷയാത്രയും നടത്താൻ കൊടുത്തിട്ട്, കാലങ്ങളായി നമ്മളെയിങ്ങനെ വീണ്ടും വീണ്ടും ഊടുവഴികളിലേയ്ക്ക് തള്ളി വിടുന്നവർ.

ഏതു ജാതി മത രാഷ്ട്രീയ പരിപാടി ആയിക്കോട്ടെ റോഡ് ബ്ലോക്ക്‌ ചെയ്തുള്ള ഈ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പരുപാടി ഇനിയും നിർത്താനായില്ലേ.നമ്മൾ ഇതിനാണ് ഇങ്ങനെ സഹിക്കുന്നത് ആരും ചോത്യം ചെയ്യാൻ ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ ഒരു ഗതികേട് നമ്മൾ ജനങ്ങൾ അനുഭവിക്കുന്നത്. ഇപ്പോഴും ഇവിടുത്തെ നിയമപാല വ്യവസ്ഥയിൽ വിശ്വസിക്കുന്ന ഓരോ സാധാരണക്കാരനും പലപ്പോഴും സ്വയം ചോദിച്ചിട്ടുള്ള കാര്യമാണ് ഏതൊരു ഈർക്കിലി പാർട്ടിയും പൊതുജനങ്ങളെ തടഞ്ഞു നടത്തുന്ന ആവരുടെ ജാഥകൾ സമ്മേളനങ്ങൾ തുടങ്ങിയ വൃത്തികേടുകൾ ചെയ്യാൻ ജനാധിപത്യം എന്ന കണ്ണില്ലാത്ത കോമാളിയെ കൂട്ട് നിരത്തി
അവർ കാണിക്കുന്ന പരാക്രമങ്ങൾ.ഇവക്കെല്ലാം എതിരെ ഒരു സാധാരണക്കാരൻ പ്രതികരിക്കുമ്പോൾ ഉണ്ടാവുന്ന പൊട്ടിത്തെറികൾ അത് വലുത് തന്നെ ആയിരിക്കും.ജനങ്ങളാണ് ഒറ്റക്കെട്ടായിട്ട് നിൽക്കേണ്ടത്.കേരളത്തിലെ സകല രാഷ്ട്രീയ സംഘടനകളും മത സംഘടനകളും മുറുക്കാന്‍ കട അസോസിയേഷനും തട്ടുകടക്കാരും ബാങ്കുകാരും എല്ലാം മണിക്കൂറ് കണക്കിന് റോഡില് ബ്ലോക്ക് ഉണ്ടാക്കി ജാഥയും സമരവും നടത്തുമ്പോൾ നമ്മൾക്ക് എന്ത് അത്യാവശ്യമാണ് ഉള്ളത് എന്ന് ചോദിക്കാൻ ആരും ഉണ്ടാകില്ല.അതുപോലെ തന്നെയാണ് ഉത്സവങ്ങള്‍ നടത്തുമ്പൊഴും ചന്ദനക്കുടവും പളളിപെരുന്നാളും ആഘോഷിക്കുമ്പോഴും ആര്‍ക്കും എതിര്‍പ്പ് വരാറില്ല.ഇത് പോലെ ഉളള സംഗതികള്‍ ഇനിയും ആവര്‍ത്തിക്കാന്‍ സമ്മതിക്കരുത്.നമ്മളാണ് ഇതിനു എതിരെ പറയണ്ടത് നമ്മുടെ സമയം ആര്ക്കും അപഹരിക്കാൻ ഉള്ളതല്ല.ഇവിടെ നിയമം എല്ലാവര്ക്കും ഒരുപോലെ ആണ് പക്ഷെ അത് പാലിക്കപെടുന്നില്ല.നമ്മൾ ചോത്യം ചോതിക്കുന്നതും ഇല്ല എന്നാണ് ഇതിനു ഒകെ ഒരു മാറ്റം വരുക.
ബൈജു എ ഹാറൂൺ

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these