പെഗിനുള്ള പണത്തിന് ലക്ഷ്യം മോഷണം വീണ്ടും പറയുന്നു നിങ്ങൾ ആരെയും കുടിക്കാൻ നിർബന്ധിക്കരുത്

ഒന്നു മാത്രമേ പറയാനുള്ളൂ നിങ്ങൾ ആരെയും കുടിക്കാൻ നിർബന്ധിക്കരുത് അങ്ങനെ ചിലർ നിർബന്ധിച്ചപ്പോഴാണ് ഞാൻ മദ്യത്തിന് അടിമയായി മാറിയത്. മദ്യം എൻ്റെ വിദ്യാഭ്യാസം പത്താംക്ലാസുവരെയാക്കി ചുരുക്കി.എട്ടാംക്ലാസിൽ പഠിക്കുമ്പോൾ രസത്തിനായി രുചിച്ചുനോക്കിയതാണ്. പിന്നെ അതിനോട് വല്ലാത്ത ഭ്രമമായിരുന്നു ഭ്രമം ഭ്രാന്തായി മാറാൻ അധികനാൾ വേണ്ടി വന്നില്ല.ആക്ഷനും കട്ടുമില്ലാതെ ദീപികയുടെ റെനീഷ് മാത്യുവിനോട് ആത്മകഥ പറയുകയാണ് മുരളി. മുരളിയെ അറിയില്ലേ ഇല്ലെങ്കിൽഅറിയണം വെള്ളം എന്ന സിനിമയിലെ ജയസൂര്യ രണ്ടര മണിക്കൂറുകൾകൊണ്ട് അവതരിപ്പിച്ചത് മുരളി എന്ന കഥാപാത്രത്തിൻ്റെ ജീവിതമാണ്. അരഗ്ലാസ് കള്ളിൽ തുടങ്ങിയ മദ്യപാനം ഒന്നും രണ്ടും കുപ്പിയിലേക്കു മാറി. ബോധം ഇല്ലാതാകുന്നതു വരെ കുടിക്കും പിന്നെ ബോധം കെട്ടുള്ള ഉറക്കം! എണീക്കുമ്പോൾ ത്തന്നെ മദ്യം വേണം ഇല്ലെങ്കിൽ ചിലപ്പോൾ ഭയമാണ്. കൈകളും കാലുകളും വിറയ്ക്കും ഒരടി നടക്കണമെങ്കിൽ രണ്ടു പെഗ് വേണമെന്നുള്ള അവസ്ഥ.

മുരളിയോട് മിണ്ടരുത് കൂട്ടുകൂടരുത് അടുത്തു പോലും പോകരുതെന്ന് തങ്ങളുടെ മക്കളോട് പണ്ട് ബന്ധുക്കളും നാട്ടുകാരും പറയുമായിരുന്നത്രെ മദ്യം പലപ്പോഴും മരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ചിലപ്പോൾ വീട്ടുകാരെ വെല്ലുവിളിച്ച് കിണറിന് പടവിൽ നിൽക്കും, കിണറ്റിലേക്കു ചാടും. നാട്ടുകാരും വീട്ടുകാരും ചേർന്ന് രക്ഷിക്കുമായിരുന്നു ഒരു ദിവസം ഭാര്യയും വീട്ടുകാരും നാട്ടുകാരും ചേർന്ന് കൈകാര്യം ചെയ്തപ്പോൾ അവരെ വെല്ലുവിളിച്ചു കൊണ്ട് 25 കോൾ താഴ്ച്ചയുള്ള കിണറ്റിലേക്ക് ചാടി ഫയർഫോഴ്സ് എത്തിയാണ് അന്നുരക്ഷിച്ചത്. ഒടുവിൽ കിണർ വീട്ടുകാർ പൂട്ടിയിരിക്കുകയായിരുന്നതിലെത്തി.പണി മോഷണം ലക്ഷ്യം പെഗിനുള്ള പണം മദ്യം കഴിക്കാൻ വേണ്ടി മാത്രം ജോലിക്കു പോയിത്തുടങ്ങി. പണം തികയാതായപ്പോൾ മോഷണവും അത് അച്ഛൻ്റെ കീശയിൽ നിന്നു തുടങ്ങി വീട്ടിലെ സാധനങ്ങളിലെത്തി. ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങളും മോഷ്ടിച്ചു. മദ്യത്തിനുള്ള പണം ലഭിച്ചാൽ പിന്നെ പണിക്കു പോകില്ല. അച്ഛനും കുടുംബക്കാർക്കും ഭാര്യയ്ക്കും തലയുയർത്തി നാട്ടിൽ നടക്കാനാവാത്ത അവസ്ഥ.

ഒടുവിൽ അച്ഛനു വീട് വിൽക്കേണ്ടി വന്നു വന്നു. തൻ്റെ ഓഹരിയായി അച്ഛൻ തന്നെ പണവും കുടിച്ചുതീർത്തു. ഇതിനിടയിൽ കുടി നിർത്താൻ ഒന്നല്ല രണ്ടല്ല പതിനഞ്ച് ഡീ-അഡിക്ഷൻ സെൻററുകളാണ് സന്ദർശിച്ചത്. എന്നിട്ടും മദ്യപാനം തുടർന്നുകൊണ്ടേയിരുന്നു.ഗെറെറൗട്ട് പൊറുതിമുട്ടിയ സ്വന്തം വീട്ടുകാർ അറ്റകൈയ്ക്ക് അയാളെ ഗെറ്റൗട്ടടിച്ചു.കയ്യിൽ ബാക്കിയുണ്ടായിരുന്ന പണമെല്ലാം മദ്യശാലയ്ക്കുതന്നെ കൊടുത്തിട്ട് ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ കോഴിക്കോട്ടെത്തി. ഒരു സ്കാനിങ്ങ് ലാബിൽ ജോലിയൊപ്പിച്ചു മദ്യത്തിനുള്ള ശമ്പളം കിട്ടി. അതു മുഴുവൻ നേരെ മദ്യശാലയിൽ എത്തുകയും ചെയ്തു.ഉറക്കം ബസ്റ്റാൻഡിൽ പിച്ചക്കാരൻ കയ്യിൽ പണമില്ല: താമസിക്കാൻ ഇടമില്ല കോഴിക്കോട് ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമായി ഉറക്കം.മദ്യപിക്കാൻ പിച്ചതെണ്ടി മദ്യത്തിൻ്റെ നിലവാരം വിലകുറഞ്ഞതിലേക്കു താണു.തിരികെ വീട്ടിൽ പക്ഷേ ഒരിക്കൽ വിശന്നു പൊരിഞ്ഞു നടക്കുമ്പോൾ ഒരു നാട്ടുകാരൻ വന്ന് ഭക്ഷണം വാങ്ങിക്കൊടുത്തു. അയാൾ തിരികെ പോകുമ്പോൾ കൂടെക്കൂട്ടി. തളിപ്പറമ്പിൽ എത്തിച്ചു.

അവിടെ ചെന്നപ്പോൾ വീടുവിട്ട് അച്ഛനുമമ്മയും കീഴാറ്റൂരിലേക്ക് പോയെന്നറിഞ്ഞു. ഓട്ടോറിക്ഷക്കാരൻ പുതിയ വീട്ടുപടിക്കൽ ഇറക്കിവിട്ടു. എന്നാൽ അച്ഛനാകട്ടെ വീണ്ടും പടിയിറക്കിവിട്ടു പഴയ വീടിൻ്റെ വരാന്തമാത്രം ശരണം പറങ്കിമാങ്ങ തിന്നും, കിണറ്റിലെ വെള്ളം കുടിച്ചും വിശപ്പടക്കിയ അഭിശപ്തദിവസങ്ങൾ തൊട്ടടുത്തുണ്ടായിരുന്ന പെങ്ങളുടെ വീട്ടിൽപ്പോലും അയാളെ കയറ്റിയില്ല.അയാൾ ഒരു പാഠം പഠിക്കാൻ അവർ കൊടുത്ത ഒരു ഗൃഹപാഠം പോലെയായിരുന്നു കാര്യങ്ങൾ. കാരണംഒടുവിൽ ഒരു ദിവസം പെങ്ങളുടെ മകൻ ചോറുമായെത്തി. പുറകെ അമ്മയും അച്ഛനും. ആവേശത്തിൽ ഞാൻ അത് വാങ്ങി വാരിവാരിത്തിന്നു. അവർ വീട്ടിലേക്ക് വിളിച്ചു. കുളിക്കാൻ പറഞ്ഞു. വസ്ത്രങ്ങൾ മാറാനും കോഴിക്കോടുള്ള ഡോക്ടറെ ചെന്നുകണ്ടു മദ്യപാനത്തിന് ചികിത്സതേടാനും ആവശ്യപ്പെട്ടു. 200 രൂപയും അമ്മ തന്നിരുന്നു.

തളിപ്പറമ്പിലെ പഴയ ബാറിൻ്റെ മുമ്പിലെത്തി രണ്ടുമിനിറ്റു നിന്നു. മദ്യം വേണ്ട എന്ന തീരുമാനത്തിൽ ബസ്സിൽ കയറി നേരെ കണ്ണൂരിലേക്ക്.എത്തിയത് ബാറിനു മുമ്പിൽ പിന്നെ ആരോ പിന്നോട്ട് വലിക്കുന്നത് പോലെ തോന്നി. ഇനി രണ്ടുംകൽപ്പിച്ച് നേരെ കോഴിക്കോട്ടേക്കുള്ള ബസ്സിൽ കയറി കോഴിക്കോടു യാത്രയിൽ ആദ്യമായി ഞാൻ എന്നെക്കുറിച്ചു ചിന്തിച്ചു. എല്ലാവരും എന്നെ വെറുക്കുന്നതിനു കാരണം മദ്യം എന്ന വില്ലൻ നാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു ചികിത്സ തുടങ്ങി കൂടെ ജീവിക്കേണ്ടത് ഭാര്യയാണെന്നും, അവരെ വിളിക്കണമെന്നും അവിടുത്തെ മനശാസ്ത്രജ്ഞനായ ഡോക്ടർ നിർദ്ദേശിച്ചു. ഭാര്യയെ വിടാൻ വീട്ടുകാർ തയ്യാറല്ലായിരുന്നു. എന്നിട്ടും, വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഭാര്യ സ്വന്തം ഇഷ്ടത്തിന് മക്കളെയും കൂട്ടി അയാളുടെ പക്കലെത്തി. യാതൊരുറപ്പുമില്ലാത്ത ഒരു ജീവിതത്തിലേക്ക് ഒരു പെണ്ണും ചെയ്യാത്ത എടുത്തു ചാട്ടം തന്നെയാണ് സ്നേഹമയിയായ ആ യുവതി ചെയ്തത് .എൻ്റെ ഭാര്യയുടെ ആ തിരിച്ചുവരവ് ഒന്നുമാത്രമാണ് എൻ്റെ ഇന്നത്തെ വിജയത്തിലേക്കുള്ള വഴികാട്ടിയായത്. മദ്യപാനികളെ ഉപേക്ഷിച്ച് ഭാര്യമാർ പോകുമ്പോൾ ഒന്ന് കരുതുക നിങ്ങളൊന്നു തിരികെ ചെന്നാൽ.. കൂടെയുണ്ടെന്ന് പറഞ്ഞാൽ വലിയൊരു മാറ്റമായിരിക്കും അവരിലതു സൃഷ്ടിക്കുക.

കുടി നിർത്തിയ കാലം. മാസം രണ്ടായിരമോ മൂവായിരമോ മാത്രം വരുമാനം. മദ്യത്തിനു വേണ്ടി ലക്ഷങ്ങൾ നശിപ്പിച്ച എൻ്റെ മക്കൾ അപ്പുറത്തെ വീട്ടിൽ കോഴിക്കറി വച്ച് മണം കേട്ട് അത് കഴിക്കാൻ ആഗ്രഹം പറഞ്ഞു. വാങ്ങി നൽകാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലായിരുന്നു ഞാൻ. ഞാൻ ആരും കാണാതെ കരഞ്ഞു. ഒടുവിൽ എങ്ങനെയോകിട്ടിയ 25 രൂപയ്ക്ക് കുറച്ചു ചിക്കൻ വാങ്ങി കൊടുത്ത് സമാധാനിപ്പിച്ചു മണ്ണെണ്ണ സ്റ്റൗ അടിച്ചു കത്തിച്ച് ഭാര്യ കറിവെച്ചു ഈ അനുഭവങ്ങളെല്ലാം എൻ്റെ മുപ്പത്തിരണ്ട് വയസ്സിനുള്ളിൽ ആയിരുന്നു.പണ്ടെങ്ങോ മദ്യപിച്ച് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അൾട്രാ ഡിസൈൻ ടൈൽസ് റീജനൽ മാനേജർ ആയിരുന്ന രാജീവ് സാറിനെ ഞാൻ പരിചയപ്പെട്ടിരുന്നു. മദ്യപാനം നിർത്തിയ ശേഷം ഞാൻ അദ്ദേഹത്തിൻറെ സഹായം ചോദിച്ചു അങ്ങനെ ടൈൽസ് കമ്പനിയിൽ ജോലി കിട്ടി.തുടർന്ന് സ്വന്തമായി ബിസിനസ് തുടങ്ങി വിജയമായിരുന്നില്ല ഇല്ല 30 ലക്ഷം രൂപയുടെ കടബാധ്യത; ജീവിതം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പ് അപ്പോഴാണ് മെട്രോ ടൈൽസ് ശേഖർഭായി വിളിച്ചത്. ദൈവത്തിൻ്റെ വിളി തന്നെയായിരുന്നത്. എവിടെയായിരുന്നു അത് അത് ടൈൽസ് കയറ്റുമതി ചെയ്യാമോ എന്നതായിരുന്നു ചോദ്യം ആദ്യം ഒരു പരിചയവുമില്ല എന്നാലും അത് ഏറ്റെടുത്തു ബിസിനസുമായി ബന്ധപ്പെട്ട 59 രാജ്യങ്ങളിൽ പോയി. ഇപ്പോൾ ഹോൾസെയിൽ ബിസിനസ് അമേരിക്കയിലും കാനഡയിലും തുടങ്ങാനിരിക്കുകയാണ്.ബിസിനസ് സംബന്ധമായ യാത്രയ്ക്കിടയിൽ ഫ്ലൈറ്റിൽ മുന്തിയയിനം മദ്യവുമായി എയർഹോസ്റ്റസ് എത്തുമ്പോൾ പഴയ കാലം ഓർത്തു കൊണ്ട് ഒരു പുഞ്ചിരിയോടെ നിരസിക്കുകയാണ് പതിവ്.ഈ കഥയാണ് സിനിമയായത് അച്ഛൻ 2012 ൽ ക്യാൻസർ ബാധിച്ചു മരിച്ചു നാലുവർഷം അച്ഛനെ നോക്കാൻ പറ്റി എന്നതാണ് ജീവിതത്തിലെ സന്തോഷങ്ങളിൽ ഒന്ന് ” ഞാൻ നന്നായിക്കണ്ട സംതൃപ്തിയോടെയാണ് അച്ഛൻ കണ്ണടച്ചത് മക്കൾ രണ്ടുപേരും സിൽവർ ഹിൽസ് സ്കൂളിലാണ് പഠിക്കുന്നത്.
കടപ്പാട് പോസ്റ്റ്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these