പ്രിയ ഭർത്താവേ ഭാര്യയുടെ വർദ്ധിച്ച ശരീരഘടനയെക്കുറിച്ച് പരാതിപ്പെടരുത്

പ്രിയ ഭർത്താവേ നിങ്ങളുടെ ദാമ്പത്യത്തിന്റെ തുടക്കത്തിൽ നിങ്ങളുടെ ഭാര്യയുടെ ശരീരം എത്ര മനോഹരവും മിനുസമാർന്നതും ശിൽപ്പചാതുര്യമുള്ളതും ആയിരുന്നുവെന്നോർക്കുക.നിങ്ങൾ എപ്പോഴും സ്നേഹിച്ച അതേ ആത്മാവുള്ള മനസുള്ള സുന്ദരിയായ സ്ത്രീയാണ് അവൾ പക്ഷെ ഇപ്പോഴത്തെ വ്യത്യാസം എന്തെന്നാൽ അവൾ നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ നൽകി നിങ്ങളുടെതെന്ന് മാത്രം അവകാശപെടാനാകുന്ന വേറൊരു ജീവൻ നൽകി.അവളുടെ ശരീര സൗന്ദര്യവും ചാരുതയും നഷ്ടപ്പെട്ടതായിരുന്നു അതിനുള്ള വില.നിങ്ങളുടെ ഭാര്യയുടെ വർദ്ധിച്ച ശരീരഘടനയെക്കുറിച്ച് പരാതിപ്പെടരുത് അവൾക്കത് ഇഷ്ടമാണെന്ന് ഒരിക്കലും കരുതരുത്. അവളുടെ ഉള്ളിലെ അമ്മയുടെ വാത്സല്യം മാത്രമാണ് അതിനെതിരെ കണ്ണടക്കാൻ അവളെ പ്രേരിപ്പിക്കുന്നത്.അവളുടെ എപ്പോഴത്തെയും ആശങ്ക അവളുടെ കുഞ്ഞും നിങ്ങളുടെ സന്തോഷവും കുടുംബത്തിന്റെ ഐശ്വര്യവും മാത്രമാണ്.പടത്തിൽ കാണുന്ന ഈ അമ്മയുടെ വയറ് ഒരു കാലത്ത് നിങ്ങളുടെ കുട്ടിയെ പ്രസവവേദന കൊണ്ട് മുദ്രകുത്താൻ അവളുടെ എല്ലാ വേദനകളും യാതനകളും ക്ഷീണവും ഭാരവും കൊണ്ട് ഒൻപതു മാസം കെട്ടിപ്പടുത്ത ഒരു ദേവാലയമായിരുന്നു എന്ന് ഓർക്കുക. ലോകത്തുള്ള എല്ലാ അമ്മമാരും ജീവിച്ചിരിക്കുന്ന ദൈവങ്ങളാണ്.

പ്രസവം റിസ്ക് ഉള്ള ഒരു പരിപാടിയാണ്. എത്ര ആധുനിക സജ്ജീകരണം ഉണ്ടെങ്കിലും. എട്ടൊമ്പത് മാസം ചുമ്മാതങ്ങു പോകുന്നില്ല. നല്ല കഷ്ടപ്പാടാണ്. പ്രസവം സിസേറിയനായാലും നോർമ്മലായാലും അത്ര സുഖകരമല്ല. പ്രസവത്തിനു ശേഷം അതിലും മോശമാണ് അവസ്ഥ.ഒരു സ്ത്രീയുടെ ശാരീരികതയെക്കുറിച്ചും വൈകാരിതകളെക്കുറിച്ചുമുള്ള അജ്ഞതയാണ് പലപ്പോഴും അവളോടുള്ള അക്രമവാസനയായി പരിണമിക്കുന്നത്. ലൈംഗീകമായ കൗതുകങ്ങള്‍ മാറ്റി വച്ച് അവളുടെ ശരീരമെന്തന്നറിയുവാന്‍ നാം ശ്രമിക്കേണ്ടതാണ്.പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞാല്‍ എല്ലാ മാസവും നിശ്ചിതദിവസങ്ങളില്‍ അവള്‍ കടന്നു പോകുന്ന വേദനയും യാതനയും നാം തിരിച്ചറിയേണ്ടതുണ്ട്. ക്ലാസ്റൂമിലും ജോലിസ്ഥലത്തുമെല്ലാം പ്രസന്നതയോടും പ്രസരിപ്പോടും കൂടി ഇടപഴകുമ്പോഴും ഒരുപക്ഷേ അകമേ അവള്‍ വേദന അനുഭവിക്കുന്നുണ്ടാകാം എന്ന് നാം ഓര്‍ക്കാറില്ല.അവളുടെ ശരീരം പവിത്രമാണ്. അതൊരു ഗര്‍ഭപാത്രം പേറുന്നു. അതിനാല്‍ അവളുടെ അനുവാദമില്ലാതെ അവളെ സ്പര്‍ശിക്കാതിരിക്കാനുള്ള അന്തസ്സ് പുരുഷന്മാര്‍ക്കുണ്ടാകണം. ഇതൊന്നും ഇനിയും പറയാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

സ്ത്രീ അവൾ ഒരു ശരീരം മാത്രമല്ല അവൾക്കുമുണ്ട് ഒരുപാട് സ്വപ്നങ്ങൾ . അവൾ നിന്റെ ആശകൾക്കാനുസരിച്.ചലിപ്പിക്കാനുള്ള കളിപ്പാട്ടമല്ല അവൾക്കുമുണ്ട് ആശയങ്ങൾ.അവൾ നിന്റെ അടിമയല്ല. അവളിലുമുണ്ട് ഒരു നേതാവ്. അവൾ നിന്റെ കീഴിൽ ജീവിക്കേണ്ടവളല്ല.മറിച്ച് നിനക്കൊപ്പം ജീവിക്കേണ്ടവളാണ്.നിന്റെ ശരീരം മാത്രമല്ല നിന്റെ മനസ്സും പകുത്തു നൽകുക.പ്രസവവും ഗർഭധാരണവും ഭൂമിയിൽ ഒരു സ്ത്രീക്ക് മാത്രം കനിഞ്ഞരുളിയ കാര്യങ്ങളാണ്. പ്രസവത്തോടെ അവളുടെ ശരീരത്തിലും മനസ്സിനും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യത ഉള്ള ഒന്നാണ് അതിൽ ചില കാര്യങ്ങൾ അവളുടെ ശരീരത്തിൽ കാലാകാലങ്ങളായി അങ്ങനെ നിലകൊള്ളുന്നു.ഒരുപാട് പ്രതിസന്ധികളിലൂടെ ആണ് പ്രസവ ശേഷം സ്ത്രീകൾ കടന്നു പോകുന്നത്.അവരുടെ ആരോഗ്യം ശരീരഘടന തന്നെ ചിലപ്പോൾ മാറി പോയേക്കാം.നിന്റെ ശരീരം ഇപ്പോ പഴയ പോലെ അല്ല നിനക്ക് വയസായിരിക്കുന്നു.ശെരിയാണ് അവർക്ക് അങ്ങനെ അവനെ പറ്റു നിങ്ങളുടെ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കണം വീട്ടിലെ കാര്യങ്ങൾ നോക്കണം ജോലിയുണ്ടെങ്കിൽ അതിന്റെ കാര്യങ്ങൾ അങനെ ഒരുപാട്.എല്ലാ പുരുഷന്മാരെയും പറ്റിയുള്ള പക്ഷെ ചില ആളുകൾ അങ്ങനെയാണ്.നിങ്ങളുടെ കുഞ്ഞിനെ ചുമന്ന ഉദ്ധരമാണ് പാടുകൾ ഉണ്ടാക്കാം അതിനെ അറപ്പോടെ അല്ല കാണേണ്ടത്. ഭർത്താക്കന്മാർ തന്നെ അല്ലെ അവരുടെ കൂടെ വലിയ തണലായി നില്കേണ്ടവർ നല്ല വാക്കുകൾ പറഞ്ഞില്ലെങ്കിലും അവരെ കുത്തി നോവിക്കാതെ ഇരിക്കുക.അവരെ ചേർത്ത് പിടിക്കുക അവരതു ആഗ്രഹിക്കുണ്ടാകും
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these