വേദനകൊണ്ട് അവൾ കരഞ്ഞു മൂത്രമൊഴിക്കാൻ കൊണ്ടുപോയപ്പോഴാണ് അറിഞ്ഞത് അവൾ കരഞ്ഞത് മറ്റൊന്നായിരുന്നു

ഇതൊരു അച്ഛന്റെ സഹനത്തിന്റെയും വാത്സല്യത്തിലെയും കഥയാണ്. മോള് ഒരിക്കൽ വേദന വന്നതുപോലെ കരഞ്ഞു മൂത്രമൊഴിക്കാൻ കൊണ്ടുപോയപ്പോൾ അടിവസ്ത്രത്തിൽ മുഴുവൻ ചോര കണ്ടു. ആർത്തവം ആണെന്ന് എനിക്ക് മനസ്സിലായി. എന്റെ ഇളയമോളാണ് മോള് ജനിക്കുമ്പോൾ ഗൾഫിൽ ഒട്ടകത്തിനെ നോക്കി മരുഭൂമിയിലെ മറ്റു പണിയൊക്കെ എടുത്തു ജീവിക്കുന്നതായിരുന്നു എന്റെ ജോലി.ഈ സമയത്താണ് എന്റെ വിസയുടെ കാലാവധി തീരുന്നത് എന്ന് ഞാൻ അറിഞ്ഞത്. പക്ഷേ അവിടെയും ഞാൻ പറ്റിക്കപ്പെടുകയായിരുന്നു വിസ പുതുക്കാൻ ഉള്ള പണം കൊടുത്തയാൾ ആ പണം പറ്റിച്ചുകൊണ്ട് എവിടേക്കോ സ്ഥലംവിട്ടു. അങ്ങനെ വിസയുടെ കാലാവധി കഴിഞ്ഞതോടെ പുറത്തേക്കിറങ്ങാൻ പോലും പറ്റാത്ത ഒരു സാഹചര്യം ഉണ്ടായി. ഒരുപാട് വിഷമം നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു വീട്ടിലേക്ക് വരാൻ പോലും പറ്റാത്ത അവസ്ഥയിൽ ഞാൻ ശരിക്കും അവിടെ പെട്ടു പോയി.ജീവിതം എന്നെ വീണ്ടും വീണ്ടും പരീക്ഷണ ഘട്ടങ്ങളുടെ കൊണ്ടുപോവുകയായിരുന്നു. നാട്ടുകാരൻ ഒരാളെന്നെ തിരക്കി വരികയും എന്റെ ഭാര്യ ഒരു വാഹനാപകടത്തിൽ മരിച്ചു എന്ന വിവരം എന്നോട് പറയുകയും ചെയ്തു.

വല്ലാത്തൊരു അവസ്ഥയിലൂടെയാണ് ഞാൻ ആ നിമിഷം കടന്നുപോയത് എന്റെ അപ്പോഴത്തെ അവസ്ഥ കണ്ടിട്ട് ആയിരിക്കണം കൂടെയുണ്ടായിരുന്നവർ എംബസിയിൽ പിഴയടച്ച് എന്നെ നാട്ടിലേക്ക് കേറ്റി വിടുകയാണ് ഉണ്ടായത്.അങ്ങനെ ഞാൻ ആദ്യമായി എന്റെ പൊന്നു മോളെ കണ്ടു.എന്റെ മോളുടെ അവസ്ഥകളെക്കുറിച്ച് ഞാൻ അറിയുന്നുണ്ടായിരുന്നു. അവൾ ജനിച്ചപ്പോൾത്തന്നെ ശരീരം മുഴുവൻ സെറിബ്രൽ പാൾസി എന്ന രോഗത്തിന് പിടിപെട്ടിരുന്നു എന്ന നാളുകൾക്ക് ശേഷമാണ് ഞങ്ങൾ തിരിച്ചറിഞ്ഞത്.കുഞ്ഞുനാളിൽ കിടത്തിയടുത് തന്നെയായിരുന്നു മൂത്രം ഒക്കെ ഒഴിച്ചിരുന്നുനത്. വലുതായപ്പോൾ ബാത്ത്റൂമിലേക്ക് അവളെ എടുത്തു കൊണ്ടു പോകും കുളിപ്പിക്കലും കഴുകലും എല്ലാം ഞാൻ തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്.

മൂന്നു മക്കൾ ആയിരുന്നു എനിക്ക് മൂത്തയാൾ കെട്ടിച്ചു വിട്ടിരുന്നു ഇളയമകൻ പഠിക്കാൻ പോയി തുടങ്ങിയാൽ മോളെ ഒറ്റയ്ക്കാവും അതുകൊണ്ട് ജോലിക്ക് പോകാൻ അവതാളത്തിലായി തുടങ്ങിയ കാലഘട്ടം. മോളെ നോക്കാൻ വേണ്ടിയാണ് എല്ലാവരും നിർബന്ധിച്ചപ്പോൾ ഒരു കല്യാണം കൂടി കഴിച്ചത് പക്ഷേ ആ ബന്ധം അത്ര ശുഭകരമായി ഇരുന്നില്ല അവർ എന്നെയും മക്കളെയും ഉപേക്ഷിച്ചു പോയി.ഒരിക്കൽ മോൾ വല്ലാത്ത രീതിയിൽ വേദന അനുഭവിക്കുന്നത് പോലെ കരയുന്നത് ഞാൻ കണ്ടു.അപ്പോൾ എനിക്ക് മനസ്സിലായില്ല പിന്നീട് ഞാൻ മൂത്രമൊഴിക്കാൻ കൊണ്ടുപോയതാണ് അടിവസ്ത്രത്തിൽ ചോര കണ്ടത്. അപ്പോഴാണ് എനിക്ക് മനസ്സിലായത് അത് ആർത്തവം ആയിരുന്നു എന്ന്. എന്റെ കുഞ്ഞ് വയറു വേദനിച്ചിട്ട് ആയിരുന്നു കരഞ്ഞത് വികൃതമായ കുറച്ച് ശബ്ദങ്ങൾ മാത്രം അല്ലാതെ പറയാനുള്ള കഴിവ് അവൾക്കുണ്ടായിരുന്നില്ല അവളുടെ അമ്മ ഉണ്ടായിരുന്നെങ്കിൽ ഇതെല്ലാം അവൾ ഭംഗിയായി നോക്കുമായിരുന്നു. പിന്നീട് എന്റെ മൂത്ത മകളാണ് പാടു മാറ്റാനും വെക്കാനും ഒക്കെ പഠിപ്പിച്ചു തന്നത്.

എന്റെ പൊന്നു മോൾക്ക് എന്നെ ജീവനാണ് അവിടെ കാര്യങ്ങൾ നോക്കാൻ മറ്റാരെയും ഞാനിപ്പോൾ അനുവദിക്കാറില്ല.ഞാൻ പടികടന്നു വരുന്ന ശബ്ദം കേട്ടാൽ അപ്പോൾ അവൾ ശബ്ദമുണ്ടാക്കും എന്റെ ചെറിയ ഒരു അനക്കം വരെ അവൾക്ക് കൃത്യമായി അറിയാം. അവൾ എങ്ങനെ എന്നെ മാത്രം ഇത്ര കൃത്യമായി മനസ്സിലാക്കുന്നു എന്ന് ഇതുവരെയും എനിക്ക് മനസ്സിലായിട്ടില്ല. പഞ്ചായത്തിലെ ബ്ലോക്ക് റിസോറസ് സെന്റർ സംഘടിപ്പിച്ച യാത്രയിൽ ഞങ്ങളും പോയിരുന്നു താജ്മഹൽ ഒക്കെ അവളെ എനിക്ക് കാണിക്കാൻ സാധിച്ചു. യാത്രയൊക്കെ പോകുന്നത് അവൾക്ക് ഭയങ്കര ഇഷ്ടമാണ്. ഈ ഇടയ്ക്കാണ് എനിക്ക് നെഞ്ചിൽ ഒരു വേദന വന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടതായി വന്നത്. ഡോക്ടർ പറഞ്ഞു ഭാരം എടുക്കരുത് എന്ന് പക്ഷേ മോൾ വാശി പിടിക്കുമ്പോൾ എടുക്കാതിരിക്കാൻ പറ്റാത്ത അവസ്ഥയാണ്. കാലിൽ കൊലുസ്സ് ഇട്ട് ഈ മുറ്റത്തൂടെ കളിച്ചു നടക്കേണ്ട കുട്ടിയാണ് ഇപ്പോൾ ഒരു മുറിയിൽ ഒതുങ്ങി കഴിയുന്നത്. മാലയും വളയും പാദസരവും ഒക്കെ ഞാൻ അവൾക്ക് വാങ്ങി നൽകിയിട്ടുണ്ട് പൊട്ടു വയ്ക്കുന്നത് അവൾക്ക് വലിയ ഇഷ്ടമാണ് അതുപോലെ മഴയും. മഴപെയ്യുമ്പോൾ അവൾ പറയും യായാ എന്ന്. ചില രാത്രികൾ അവൾ ഉറങ്ങാതെ കിടക്കുമ്പോൾ ചങ്കിൽ ഒരു വിങ്ങൽ ആണ്. ഇത്രയും സ്നേഹമുള്ള അച്ഛന്മാർ ഉണ്ടാകുമോ എന്നറിയില്ല ഉണ്ടാകുമായിരിക്കും പക്ഷേ ഒരു നിമിഷമെങ്കിലും അഹമ്മദ് എന്ന് ദൈവതുല്യനായ അച്ഛനെ കൈകൂപ്പി പോകും. നമ്മിക്കുന്നു ഈ അച്ഛനെ പേരൻപ് സിനിമയിലെ അമുദവനെ പോലെ ഒരു അച്ഛൻ.
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these