വള്ളി പൊട്ടിപ്പോയ ചെരുപ്പുമായി വഴിവക്കിലിരുന്ന ചെരുപ്പ് കുത്തിയെ സമീപിച്ച് തുന്നിചേർത്ത ചെരുപ്പ് തിരികെ വാങ്ങു മ്പോൾ ഞാന്‍ അയളോട് ചോദിച്ചു .ഇതിന് എത്രയാ കൂലി അയാള്‍ ആദ്യം തല ഉയർത്തി എന്നെനോക്കി ഒന്ന് പുഞ്ചിരിച്ചു പിന്നെ സാവ കാശം എന്നോട് പറഞ്ഞു സാര്‍ .നിങ്ങളിത് തുന്നാൻ തരുന്നതിന് മുൻപ് എന്നോട് കൂലിയെപറ്റി ഒന്നും ചോദിച്ചിരുന്നില്ലല്ലോ തെല്ല് അമ്പരപ്പോടെ നിന്ന എന്നെനോക്കി അയാള്‍ വീണ്ടും ഇങ്ങനെ പറഞ്ഞു. നിങ്ങള്‍ക്ക് അറിയാം ഇതിന് എന്തു കൂലി കൊടുക്കണമെന്ന്.അതുകേട്ട് നിന്ന എന്റെ കാതിനോട് ആന്മാവ് എന്തോ സ്വകാര്യം പറഞ്ഞതായി മനസ്സ് എന്നോട് പറഞ്ഞു.അയാൾക്ക് അതിനുള്ള പ്രതിഫലവും കൊടുത്ത് ഞാന്‍ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴും അയാള്‍ പറഞ്ഞ വാക്കിലെ അർത്ഥ ത്തിലേക്ക് ഞാന്‍ വെറുതെ ഒന്ന് ആഴ്ന്നിറങ്ങുകയായിരുന്നു.
കാരണം നമ്മള് പലപ്പോഴും അങ്ങനെയാണ് വലിയ സ്ഥാപനങ്ങളിൽ ചെന്നാല്‍ ഒരു വിലപേശലും ഇല്ലതെ ചോദിക്കുന്ന പണം കൊടുത്തു സാധനങ്ങള്‍ വാങ്ങി വലിയ മാനൃൻ മാരാവും.പക്ഷേ ഒരുനേരത്തെ ആഹാരത്തിനുവേണ്ടി കഷ്ടപ്പെ ടുന്നവന്റെ മുന്നില്‍ നമ്മള് നന്നായി വിലപേശും.പത്ത് രൂപ കൊടുക്കണം എന്ന് നമുക്ക് നിശ്ചയം ഉള്ളി ടത്താണ് നമ്മള് അഞ്ച് രൂപയില്‍ ഒതുക്കി വലിയ നേട്ടം ഉണ്ടാക്കി എന്ന് സന്തോഷിക്കുന്നത്.ഏതു സഹായങ്ങളെയും വെറും ചെറിയ കൂലിയിൽ തർക്കിച്ച് പറഞ്ഞ് ഒതുക്കി കൊടുത്തു മടങ്ങുന്നവരാണ് നമ്മളിൽ പലരും.നമ്മള് ഇങ്ങനെ വിലപേശി എടുക്കുന്ന ചെറിയ ലാഭം ചിലപ്പോള്‍ അവന്റെ കുട്ടികളുടെ വിശപ്പിനെ കൂടുതല്‍ വളർത്തുമെന്ന് നമ്മള് ചിന്തിക്കാറില്ല.അല്ലെങ്കില്‍ മനപ്പൂർവ്വം അതിനെ അവഗണിക്കുകയാണ് നമ്മൾ ചെയ്യുന്നത് .വിലപേശാം പറ്റിക്കപ്പെടാതാരിക്കാൻ.പക്ഷേ ഒരുവന്റെ അദ്ധ്വാനത്തെ വിശപ്പിനെ ഇല്ലായ്മയെ ചൂഷണം ചെയത് നാം നേടി എന്ന് കരുതുന്നതാണ്
നമ്മളിലെ ഏറ്റവും വലിയ നഷ്ടവും.കരുണയുടെ കരങ്ങളാണ് ദൈവത്തിനു പ്രിയം അർഹതപ്പെട്ടവർക്ക് അറിഞ്ഞു കൊടുക്കുക.
ചില സാധാരണ പച്ചയായ ജീവിതങ്ങളുണ്ട് വെറും മനുഷ്യർ മാന്യരല്ലാത്ത മനുഷ്യരായ ചില ജീവിതങ്ങൾ. അവരുടെ അന്നത്തെ ഓണത്തിന് വേണ്ടി കൂലിവേല ചെയ്യുന്ന ഒട്ടനവധി സാധാരണക്കാർ.അതിൽ ഓട്ടോറിക്ഷ ഓടിക്കുന്നവർ ഉണ്ടാകും ആഹാരം പാചകം ചെയ്ത് ജീവിക്കുന്നവർ ഉണ്ടാകും ഫുട്ട്പാത്തിൽ കച്ചവടം നടത്തി ജീവിക്കുന്നവർ ഉണ്ടാകും ചെരുപ്പ് കുത്തികൾ ഉണ്ടാകും ലോട്ടറി തെരുവിൽ വിറ്റ് ജീവിക്കുന്നവർ ഉണ്ടാകും ശരീരം വിറ്റ് അന്നം കഴിക്കുന്ന വേശ്യകൾ എന്ന് നമ്മൾ വിളിക്കുന്നത് ആളുകൾ ഉണ്ടാകും വീടുകൾ തോറും പോയി ട്യൂഷൻ എടുത്ത് അതിന്റെ ജീവിതം മുനോട്ടു കൊടുപോകുന്നവർ വീട്ട്വേല ചെയ്ത് മക്കളെ പോറ്റുന്ന സ്ത്രീകൾ തുടങ്ങിയവരെയൊക്കെയാണ് ഈ ലോകത്തു ആരുടെമുന്നിൽ കൈനീട്ടാതെ സ്വന്തം കാലിൽ നിന്ന് ജീവിക്കാൻ പെടാപാട് പെടുന്നവർ ഇത്തരം ജീവിതങ്ങളെപ്പോലെ ഏതൊരു നഗരത്തിന്റേയും ശാപമായ തെരുവിൽ കിടന്ന് നരകിച്ച് മരിക്കുന്ന ചില ജീവിതങ്ങളും നമുക്കിടയിൽ ഉണ്ട്.പക്ഷെ നമുക്കിതൊക്കെ ചിന്തിച്ച് അവരുടെ ജീവിതത്തിന് എന്ത് സഹായം ചെയ്ത് കൊടുക്കാം എന്നതിനെപ്പറ്റി ചിന്തിക്കുന്ന എത്രയോ നല്ല മനുഷ്യർ ഉള്ള ലോകം കൂടിയാണ് ഇത്. അങ്ങനെ നല്ലൊരു വിഭാഗം മനുഷ്യർ നമ്മുടെ ചുറ്റും പ്രവർത്തിക്കുന്നുണ്ട്.
നമ്മളുടെ ജീവിത സാഹചര്യം പോലെ ആയിരിക്കില്ല അവരുടെ അവരുടെ ജീവിതം എങ്ങനെ ആയിരിക്കും എന്ന് ഒരു നിമിഷം ചിന്തിച്ചാൽ മാത്രം മതി പിന്നെ അവരോടൊന്നും വിലപേശാൻ നമ്മൾ നിക്കില്ല.എത്രയോ പണം മുടക്കി നമ്മൾ എന്തല്ലാം സാധങ്ങൾ വാങ്ങുന്നു.എവിടെങ്കിലും നമ്മൾ വിലപേശി ആണോ മേടിക്കുന്നത്.അവിടെ ഒകെ നമ്മൾ ഒരുക്ഷരം പോലും മിണ്ടാത്ത അവര്‍ പറയുന്ന വിലകൊടുത്തു നമ്മൾ എന്തും മേടിക്കും.ഇതുപോലെ ഉള്ള ആളുകളോട് നമ്മൾ വിലപേശും അതാണ് മനുഷ്യൻ.
സോമു ഗോപിനാഥൻ