ഓട്ടം കാത്തുകിടക്കുമ്പോഴാണ് അച്ഛന്റെ കോൾ അമ്മയ്ക്ക് വയ്യ വേഗം വരണം മനസ്സിൽ ദേഷ്യം ഉണ്ടായി

കവലയിൽ സ്റ്റാഡിൽ ഓട്ടോയും കൊണ്ട് ഒരു ഓട്ടം കാത്തു കിടക്കുമ്പോഴായിരുന്നു അച്ഛൻ്റെ കാൾ വന്നത്.അമ്മയ്ക്ക് തീരെ വയ്യെന്ന് നീയൊന്ന് വന്നു ഹോസ്പിറ്റലിൽ കൊണ്ട് പോവെന്ന് പറഞ്ഞു അച്ഛൻ ഫോൺ വച്ചപ്പോൾ.ഉള്ളിൽ ദേഷ്യവും സങ്കടവും വന്നു കഴിഞ്ഞിരുന്നു.രണ്ടു ദിവസമായി ചെറിയൊരു ക്ഷീണം ഉണ്ടായിരുന്നു അമ്മക്ക്.അതുകൊണ്ട് രാവിലെ ഓട്ടത്തിന് ഇറങ്ങാൻ നേരം വരെയും പറഞ്ഞു വയ്യെങ്കിൽ ഹോസ്പിറ്റലിൽ പോവമെന്ന് ഞാൻ പറഞ്ഞിരുന്നു.അപ്പോൾ അമ്മ പറഞ്ഞത് എനിക്ക് ഒന്നുമില്ല ചെറിയൊരു ക്ഷീണമല്ലെ ഒന്നുറങ്ങിയ മാറുമെന്നൊക്കെ.വീട്ടിലേക്ക് ഓട്ടോ സ്റ്റാർട്ട് ചെയ്യുമ്പോൾ മനസ്സ് ആരോടെന്ന് ഇല്ലാതെ പിറുപിറുത്തു കൊണ്ടിരുന്നു.മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ കാരണം കുറച്ചു ദിവസങ്ങളായി ഓട്ടോ കൊണ്ട് ഇറങ്ങിയ വല്ലപ്പോഴും ആരേങ്കിലും വന്നു ഒരോട്ടം കയറിയാലായ്.

വേറെ ജോലിക്ക് കയറാൻ മനസ്സ് പറയുന്നുണ്ടെങ്കിലും ഒരുപാട് കാലമായ ഓട്ടോ ഓടിച്ചുള്ള ജീവിതം അങ്ങനെ ഉപേക്ഷിക്കാൻ തോന്നിയില്ല. വീട്ടിലേക്കുള്ള ഓട്ടത്തിൽ ഓരോന്നാലോചിച്ചു ആധിപിടിച്ചു മുറ്റത്ത് ഓട്ടോ നിർത്തി നേരെ അമ്മയുടെ മുറിയിലേക്ക് പോയി വയ്യാത്തത് കൊണ്ട് അവിടെ കിടപ്പുണ്ടാവും കരുതി ചെന്നു നോക്കുമ്പോൾ അമ്മ അവിടെ ഇല്ലായിരുന്നു അടുക്കളയിൽ കാണുമെന്ന് കരുതി ചെന്ന് നോക്കുമ്പോൾ ഉച്ഛയ്ക്കുള്ള ചോറു വാർത്ത് നിൽക്കുന്നു കണ്ടു .എത്ര വയ്യെങ്കിലും അമ്മ പിന്നെ അടുക്കളയിൽ തന്നെ ഉണ്ടാവും .സഹിക്കെട്ട് ഒരുഭാഗത്ത് ഇരിക്കാൻ പറഞ്ഞാൽ തിരിച്ചു പറയും.വെറുതെ ഇരുന്നിട്ടെന്ത വയ്യായിക കൂടൊള്ളു അതുകൊണ്ട് അടുക്കളയിൽ പോയി ചെയ്യാനുള്ള പണിയെല്ലാം ചെയ്യുമ്പോൾ ആ വേദനയങ്ങ മറക്കാമല്ലോ എന്ന്. അതുകൊണ്ട് അമ്മയെ ഒന്നിൽ നിന്നും എതിർത്തു നിർത്താൻ മനസ്സ് വന്നിട്ടില്ല.പലവട്ടം അമ്മയില്ലാത്ത ഒത്തിരി നാളുകൾ ഉണ്ടായിട്ടുണ്ട് അത്യാവശ്യത്തിന് അമ്മയുടെ ബന്ധത്തിൽ എവിടെയെങ്കിലും പോവുമ്പോൾ ആ ദിവസങ്ങളിൽ വല്ലാത്തൊരു ഒറ്റപ്പെടാൽ ആണ്.

പകല് പോലും വീട്ടിനകത്ത് ഇരുട്ട് പോലെ തോന്നും എത്ര വെളിച്ചം നട്ടാലും മാറാത്തൊരു ഇരുട്ട് .മനസ്സ് പോലും നിശബ്ദത കൊണ്ട് നിറഞ്ഞു .വലാത്തൊരു അവസ്ഥയാണ് അത് .പക്ഷെ അമ്മയുണ്ടെങ്കിൽ അയയിൽ കിടക്കുന്ന തുണികൾ പോലു വല്ലാത്തൊരു അടുപ്പമുണ്ട് നമ്മളോട്. അല്ലെങ്കിൽ അടുക്കളയിൽ ഉള്ള പാത്രങ്ങൾ നമ്മളെ വിളിക്കുമ്പോലെ അല്ലെങ്കിൽ ശല്യപ്പെടുത്തും പോലെ.ചോറ് വാർത്ത് നിൽക്കുന്ന അമ്മയുടെ മുഖത്തെ ക്ഷീണം കണ്ടപ്പോൾ ഉള്ളിൽ തോന്നിയ ദേഷ്യമൊക്കെ മനസ്സിൽ എവിടെയോ കണ്ണുനീർ പോലെ അലിഞ്ഞു വീണു ആ നിമിഷം നെഞ്ചിലൊരു ഭാരം.അമ്മയുടെ കൈയ്യിൽ നിന്നും ചോറ് വാർക്കുന്ന കൈലി വാങ്ങി അമ്മയോട് ഹോസ്പിറ്റലിൽ പോവാൻ ഒരുങ്ങി വരാൻ പറഞ്ഞു ആ നിമിഷം അമ്മ മാറി പോയപ്പോഴ അടുക്കള എന്തെന്ന് ഞാനറിഞ്ഞു കനല് ചൂവന്ന് കത്തുന്ന അടുപ്പിലെ പൊള്ളുന്ന ചൂട് ഒരു നിമിഷം കൊണ്ട് തന്നെ എന്നിലെ അടുക്കള ജീവിതം മടുപ്പിച്ചു കഴിഞ്ഞിരുന്നു.

ഞാൻ വേഗം ചോറ് വാർത്തു പാത്രം അടച്ചു വച്ച് ഉമ്മറത്തേക്ക് നടന്നു. അച്ഛൻ തിണ്ണയിൽ ഇരിപ്പുണ്ട് ആകാശം ഉരുണ്ടു നല്ലൊരു മഴയ്ക്കായ് ഒരുങ്ങുന്നു കണ്ടപ്പോൾ ഞാൻ മെല്ലെ മുറ്റത്തേക്ക് ഇറങ്ങി ഓട്ടോയിൽ കയറിയിരുന്നു.ക്ഷീണത്തോടെ അമ്മ ഒരുങ്ങി വന്നു ഓട്ടയിലേക്ക് കയറുമ്പോൾ തിണ്ണയിൽ ഇരിക്കുന്ന അച്ഛനെ നോക്കി കറി ഒന്നും വച്ചിട്ടില്ല മീൻ അടുക്കളയിൽ നന്നാക്കി വച്ചിട്ടുണ്ട് പൂച്ച കയറാതെ നോക്കണമെന്ന് ഞാൻ പതിയെ ഓട്ടോ സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങി മഴചാറി തുടങ്ങിയിരുന്നു.ഓ പിയിൽ നിന്നും ടിക്കറ്റ് എടുത്ത് അമ്മയെ ഡോക്ടർ മുറിയുടെ മുന്നിലെ ബഞ്ചിൽ ഇരുത്തിയ ശേഷം ഞാൻ പുറത്തെ വരാന്തയിലേക്ക് നടന്നു.പുറത്ത് തകർത്തു പെയ്യുന്ന മഴയിലേക്ക് നോക്കി അവിടെ നിന്നപ്പോൾ പഴയ നാളുകൾ മനസ്സിൽ മഴയായ് പെയ്തു വീണു.

അച്ഛൻ്റെ കൂടെയും അമ്മയുടെ കൂടയും ഹോസ്പിറ്റലിൽ വന്ന നാളുകൾ.നടന്നു ക്ഷീണിച്ചു ഹോസ്പിറ്റലിൽ എത്തുമ്പോൾ മരുന്നിൻ്റെയും ഗന്ധം മൂക്കിൽ തട്ടുമ്പോൾ വയ്യായ്ക ചെറുതായി ഒന്ന് കുറയും.ഒടുവിൽ ഡോക്ടറെ കണ്ടു ഒരു ഇൻജക്ഷൻ എടുത്ത് കഴിഞ്ഞ് ക്ഷീണമൊക്കെ മാറി അച്ഛൻ്റെ ഒപ്പം തിരികെ വീട്ടിലേക്ക് ഇറങ്ങി നടക്കുമ്പോൾ .അറിയാതെ അച്ഛൻ്റെ വിരലുകളിൽ തൂങ്ങി കൊഞ്ചി കുഴയുകയും.അച്ഛനപ്പോൾ കാര്യം മനസ്സിലാക്കി ചായ കുടിക്കണോന്ന് ചോദിക്കും.ആ നിമിഷമാവും ജീവിതത്തിൽ വലിയ നാണം തോന്നുന്ന നിമിഷം.അമ്മയുടെ കൂടെയുള്ള ദിവസമാണെങ്കിൽ എത്ര നിർബന്ധിച്ചാലും അമ്മയൊന്നും വാങ്ങിത്തെരില്ല .വീട്ടിൽ ഉണ്ടല്ലോ കഴിക്കാൻ അവിടെ പോയി കഴികാമെന്ന് പറയും എത്ര വാശി പിടിച്ചിട്ടും അമ്മ ഒന്നും അങ്ങനെ വാങ്ങി തരാറില്ല.അതുകൊണ്ട് അമ്മയ്ക്ക് ഒപ്പം എവിടെങ്കിലും പോയി തിരികെ വീട്ടിലേക്ക് എത്തുമ്പോൾ പലപ്പോഴും അമ്മയോട് പിണങ്ങി കഴിഞ്ഞിരിക്കും.എന്നാലും അച്ഛനേക്കാൾ കുടുംബത്തിലെ മുഴുവൻ ശ്രദ്ധ അമ്മക്കായിരുന്നു.അച്ഛൻ കൊടുക്കുന്ന കാശുകൾ ചെറിയ തുകയാണെങ്കിൽ പോലും അമ്മയത് സൂക്ഷിച്ചു വെക്കുകയും.അച്ഛൻ്റെ കൈയ്യിൽ പണമില്ലാതെ വരുമ്പോൾ അമ്മ ആ തുക കുറച്ചായ് അച്ഛന് തന്നെ തിരികെ കൊടുക്കുന്ന്.പലവട്ടം വിശപ്പിൻ്റെയും ഇല്ലായ്മയിലും വേദനയുടെയും കണ്ണീരുകൾക്ക് ഇടയിലൂടെ ഞാൻ നോക്കി കണ്ടിട്ടുണ്ട് അതൊക്കെ ഓർത്തു നിൽക്കുമ്പോഴ അമ്മവന്നു തോളിൽ പിടിച്ചു പറഞ്ഞു.

ഡോക്ടറെ കണ്ടു കഴിഞ്ഞു നമ്മുക്ക് പോവാം.കറി വച്ചിട്ടില്ല അച്ഛന് ചോറു കൊടുക്കാനുള്ളത.അതു കേൾക്കുമ്പോൾ ലോകത്തിലെ ഏതു കോണിലേക്ക് പോയാലും അമ്മയ്ക്ക് സ്വന്തം വീടും അടുക്കളയുമാണ് മനസ്സ് മുഴുവനെന്ന് ആ നിമിഷം വേദനയോടെ ഓർത്തു പോയി.ഒടുവിൽ അമ്മയെ കൂട്ടി വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ അച്ഛൻ ഉമ്മറത്തെ തിണ്ണയിൽ ഇരിക്കുന്നു കണ്ടു.ഓട്ടോയിൽ നിന്നും അമ്മ ഇറങ്ങിയപ്പോൾ അച്ഛനിൽ നിന്നും എന്നത്തെ പോലെയും ഒരു ചോദ്യമുണ്ടായി.എന്തായ് പോയിട്ട്…??അതിനു മറുപടിയായ് അമ്മ കുഴപ്പമില്ലെന്ന് പറയും അന്ന് ഉച്ഛയ്ക്ക് അച്ഛനെ ചോറുണ്ണാൻ വിളിച്ചപ്പോൾ അച്ചൻ പറഞ്ഞു നീ കഴിച്ചോ നിനക്ക് ഓട്ടം പോവാൻ ഉള്ളത്തല്ലെ ?? ഞാൻ പിന്നെ കഴിച്ചോളാമെന്ന് പറഞ്ഞു.ഞാൻ അമ്മ വിളമ്പി വച്ച ചോറും കഴിയും വാരികുഴച്ചു വായേൽ വച്ചതും വല്ലാത്തൊരു രുചി.പണ്ട് സ്ക്കൂൾ വിട്ടു വരുമ്പോൾ വല്ലപ്പോഴും അച്ഛൻ ഉണ്ടാക്കുന്ന മിൻങ്കറി കൂട്ടിയ ഓർമ്മ മനസ്സിൽ വീണുടഞ്ഞു .മാങ്ങയൊക്കെ ഇട്ട് ഒരുപാട് മുളകുപൊടി ചേർത്ത് പുളിയൊഴിച്ചു വറ്റിച്ച അച്ഛന് മാത്രം ഉണ്ടാക്കാൻ കഴിയുന്ന മിൻങ്കറി.കൊതിയോടെ ഒരു വലിയ ഉരുള ചോറ് വാരി വായേക്ക് വച്ചു അമ്മയെ നോക്കി പതിയെ പറഞ്ഞു അച്ഛനുണ്ടാക്കുന്ന മിൻങ്കറിക്ക് അന്നും ഇന്നും ഒരു പ്രത്യേക രുചിയാണ്.
മനു തൃശൂർ

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these