വീട് എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു മനുഷ്യായുസ്സിന്റയും സമ്പത്തിന്റെയും 70% ഇതിനായാണ് നാം ഉപയോഗിക്കപ്പെടുന്നു എന്ന് പറയുന്നു.ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണു ഒരു വ്യക്തി തന്റെ സ്വപ്നഗൃഹം പണിയാൻ തയ്യാറെടുക്കുന്നത്. സ്വരുക്കൂട്ടി വച്ചതും ലോൺ എടുത്തതും എല്ലാംകൂടി ചേർത്ത് നല്ലൊരു തുക തന്നെ വീട് പണിക്കായി വിനിയോഗിക്കുകയും ചെയ്യും.പക്ഷെ നമ്മുടെ ചില അബദ്ധങ്ങൾ കാരണം നമ്മുടെ കൈയിൽ ഒതുങ്ങാതെ വരുമ്പോളാണ് വലിയ ബാധ്യത ഉണ്ടാകുന്നത്.ആ ബാധ്യത കാരണം പിന്നീട് നമ്മൾ ആഗ്രഹിച്ചവെച്ച വീട്ടിൽ സമാധാനത്തോടെ ഉറങ്ങുവാൻ കഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് നമ്മുടെ കേരളത്തിൽ.എത്ര ശ്രമിച്ചാലും ചില അബദ്ധങ്ങൾ നമ്മൾ അറിഞ്ഞുകൊണ്ട് തന്നെ ക്ഷണിച്ചു വരുത്തും.നമ്മുടെ ബഡ്ജറ്റിന് അനുസരിച്ചു വീട് വെക്കാൻ ശ്രമിക്കുക.വർഷങ്ങളുടെ കാത്തിരിപ്പാണ് പലരുടെയും പക്ഷെ പല ആളുകൾക്കും ഒരു ധാരണയും ഇല്ല സ്വന്തം വീട് എങ്ങനെ ആയിരിക്കണം ഏന്.എവിടുന്നെങ്കിലും പണം ഉണ്ടാക്കി ഒരു പ്ലാനും വരച്ചു വീട് പണി തുടങ്ങും ഒരുപാട് മുന്നോട്ടു പോയിക്കഴിഞ്ഞാണ് നമ്മൾ ചിന്തിക്കുക ഇത്രെയും വലിയ വീട് വേണ്ടായിരുന്നു എന്ന്.
വിലക്കയറ്റം നമുക്ക് പിടിച്ചു നിർത്താനാവില്ല എന്നത് പോലെ നമ്മുടെ ചിന്തകളെയും ആശയങ്ങളെയും ആർക്കും പിടിച്ചു നിർത്താനാവില്ല.പ്ലാൻൽ തുടങ്ങി എല്ലാ ഘട്ടത്തിലും നടപ്പു രീതികൾ വിട്ട് വേറിട്ട ചിന്തകളും ആശയങ്ങളും വീട് പണിയിൽ വളരെ അനിവാര്യമായ സമയത്തിലൂടെയാണ് നാം കടന്ന് പോകുന്നത്.അതുവരെയുള്ള സമ്പാദ്യം എല്ലാം എടുത്ത് അമ്പത് വയസ് കഴിഞ്ഞ് വീട് വെക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് പ്രവാസ ജീവിതം നിർത്തി നാട്ടിൽ പോയ ഒരാളുമായി സംസാരിച്ച് വച്ചതേയുള്ളു അദ്ധേഹത്തിന് ഇപ്പോൾ തിരിച്ച് ഗൾഫിലേക്ക് പോയെ പറ്റൂ,നാട്ടിൽ വന്ന് അറിയാത്ത ഒരു കച്ചവടത്തിനും ഇറങ്ങിയതില്ലാ,എല്ലാവരുടെയും ആഗ്രഹത്തിന് അനുസരിച്ചു ഒരു വീടു വച്ചു അത്ര തന്നെ,ഇനിയൊരു അഞ്ച് വർഷം കൂടി ജോലി ചെയ്യാനുള്ള വകുപ്പ് അതിയാൻ ഉണ്ടാക്കിയിട്ടുണ്ട്.
മക്കൾക്ക് ഉന്നത വിദ്യാഭ്യാസം കൊടുക്കുമ്പോൾ തന്നെ അവർ ഉന്നതരായി മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറും എന്ന് നാം ഓർക്കേണ്ടതുണ്ട്,മക്കൾക്ക് വേണ്ടി വീട് വെക്കേണ്ട പ്രായം കഴിഞ്ഞിരിക്കുന്നു എന്ന നഗ്നസത്യം മാനസിലാക്കിയിട്ട് ചില ചോദ്യങ്ങൾ നമ്മോട് തന്നെ ചോദിക്കേണ്ടതുണ്ട്. അതിഥികൾ താമസിക്കാൻ സാധ്യതയില്ലാത്ത ഇക്കാലത്ത് എന്തിനാണിത്ര ഗസ്റ്റ് ബെഡ്‌റൂം ?വൃത്തിയാക്കാൻ മേലാത്ത വയസാം കാലത്ത് എന്തിനാണ് ഇത്ര വലിയ വരാന്തകൾ.വാർത്തയും സീരിയലും മാത്രം കാണുന്ന നമുക്കെന്തിനാണ് ഹോം തീയറ്റർ.രണ്ട് പേരായി ഒതുങ്ങി താമസിക്കേണ്ട നമുക്കെന്തിനാണ് നാലും അഞ്ചും ബാത്ത്റൂമുകൾ.ലേശം കഞ്ഞി വച്ച് അതിനേക്കാൾ കൂടുതൽ മരുന്ന് സേവിക്കുന്ന നമുക്കെന്തിനാണ് വലിയ അടുക്കളയും,ചെറിയ അടുക്കളയും, വർക്ക് ഏരിയായും.വല്ലപ്പോഴും വരുന്നവരിൽ മിക്കവരെയും സിറ്റ് ഔട്ടിൽ ഇരുത്തി പറഞ്ഞ് വിടുന്ന നമുക്കെന്തിനാണ് ഫോമൽ ലിവിംഗ് പോരാഞ്ഞിട്ട് ഫാമിലി ലിവിംഗ്.
മുട്ട് മാറ്റി വയ്ക്കാൻ കാത്തിരിക്കുന്ന നമുക്കെന്തിനാണ് രണ്ട് നില വീട് മേല്പറഞ്ഞതല്ലാതെ ഒട്ടനവധി മറ്റു ചോദ്യങ്ങൾ സ്വയം ചോദിച്ചതിന് ശേഷം, നീക്കിയിരിപ്പിന് പിറകെ ബാങ്ക് ലോൺ കൂടി എടുത്ത് കെണിയിൽ പെടാതെ നമുക്ക് വൃത്തിയും വെടിപ്പുമായി സൂക്ഷിക്കാൻ പറ്റുന്ന പുറം മോടിയേക്കാൾ നിങ്ങൾക്ക് വീടിനുള്ളിൽ അവശ്യം വേണ്ട സൗകര്യങ്ങൾ നല്ല ഗുണനിലവാരത്തിൽ ചെയ്ത് മിച്ചമുള്ള കാശുമായി ശിഷ്ടകാലം ചിലവഴിക്കുന്നതല്ലേ ഉചിതം എന്നതാണ് എന്റെ ഒരിത്.പോസ്റ്റിലെ ചിത്രം എഴുത്ത് മാത്രമായാൽ വായിക്കുന്നവരുടെ എണ്ണം കുറവായതിനാൽ വശീകരിക്കാനുള്ള യന്ത്രം തന്ത്രം മാത്രമാണ് വേറിട്ട് ചിന്തിക്കുന്നതിന്റെ ഉദാഹരണമായും കരുതാം.
അഭിലാഷ് സത്യൻ