ഒരു രോഗം വരുമ്പോൾ നമ്മൾ പല മെച്ചപ്പെട്ട ആശപത്രികളിൽ പോകാറുണ്ട് അല്ലെങ്കിൽ നമ്മൾ നല്ലത് ഏത് എന്ന് പലരോടും ചോദിക്കാറുണ്ട്.ചില ആളുകൾ നല്ല സൗകര്യങ്ങൾക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാറുണ്ട് എന്നാൽ ഇപ്പോൾ നമ്മുടെ സർക്കാർ ആശുപത്രികളിലും വളരെ മെച്ചപ്പെട്ട ചികിത്സയാണു നമുക്കായി ഒരുക്കിയിരിക്കുന്നത് ലക്ഷക്കണക്കിന് ആളുകൾക്ക് ആണ് വളരെ ചിലവ് കുറഞ്ഞു മെച്ചപ്പെട്ട ചികിത്സ നമ്മുടെ സർക്കാർ ആശുപത്രികളിൽ ലഭിക്കുന്നത് .ഒരുപക്ഷെ ഒരുപാട് ആളുകളെ ശ്രദ്ധിക്കേണ്ട അവസ്ഥ വരുമ്പോൾ സർക്കാർ ആശുപത്രികളിൽ കുറച്ചു താമസവും മറ്റും നേരിട്ടേക്കാം അത് സ്വാഭാവികമാണ് എന്നിരുന്നാലും വളരെ മികച്ച ചികിത്സ ലഭിക്കും തീർച്ചയാണ് പ്രൈവറ്റ് ഹോസ്പിറ്റലിലുകൾ ചിലത് മാത്രമാണ് നമ്മളെ പിഴിഞ്ഞ് എടുക്കാത്തത്.
സിസേറിയന് സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ വാങ്ങുമ്പോൾ ഇതാ ഇവിടെ (പെരുമ്പാവൂർ ) സർക്കാർ ആശുപത്രിയിൽ നമുക്ക് ചിലവാകുന്നത് വെറും 1125 രൂപ മാത്രം. നല്ല ചികിത്സ, വൃത്തിയുള്ള സാഹചര്യം, നല്ല ഫെസിലിറ്റിയും 50ബെഡ് ഉള്ള വാർഡിൽ 8 പേരാണ് ആകെ ഉണ്ടായത്. ആകെ 8ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റായി. നാല് ദിവസം കഴിഞ്ഞ് നടന്ന് സിസേറിയൻ ചിലവ് ഉൾപ്പടെയുള്ള ഡിസ്ചാർജ് ബില്ലാണ് (പുറത്ത് നിന്ന് വാങ്ങേണ്ടി വരുന്ന മരുന്ന് ബിൽ) 1125. ഗവ. ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്നതിന് മുൻപ് പെരുമ്പാവൂരിലെ പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ പോയി സിസേറിയൻ ചാർജ് എത്ര വരുമെന്ന് അന്വേഷിച്ചിരുന്നു. റൂം ഉൾപ്പടെ ഒരു ഹോസ്പിറ്റലിൽ 60,000, ഒരു ഹോസ്പിറ്റലിൽ 70,000, കുറുപ്പംപടിയിൽ 55,000 ആണ് എസ്റ്റിമേറ്റ് കൊടുത്തത് അത് താങ്ങാവുന്നതിലും കൂടുതൽ ആയത് കൊണ്ടാണ് അദ്ദേഹം ഗവ. ഹോസ്പിറ്റൽ തിരഞ്ഞെടുത്തത് .സിസേറിയൻ കഴിഞ്ഞു പൂർണ സംതൃപ്തിയോടെ വീട്ടിൽ എത്തിയ സുഹൃത്ത് അയച്ച് തന്നത്). ഡിസ്ചാർജ് ചെയ്ത് വരുമ്പോൾ വണ്ടി വിളിച്ച് വീട്ടിൽ പോകുവാനുള്ള യാത്രചിലവ് 500രൂപ ഇങ്ങോട്ട് തരും.
സർക്കാർ ആശുപത്രികളെ ഞങ്ങൾക്ക് വിശവാസം ഇല്ലെന്നു പറഞ്ഞ ഒരു കാലഘട്ടത്തിൽ നിന്നും മികച്ച സർക്കാർ ആശുപത്രികളാണ് ഇപ്പോൾ നമ്മുക്ക് വേണ്ടി എല്ലാ ജില്ലയിലും ഒരുക്കിരിക്കുന്നത്.നമ്മുടെ മനസിലുള്ള സർക്കാർ ആശുപത്രി എന്ന സങ്കൽപത്തെ അടിമുടി മാറ്റി മറിച്ചു ഏന് തന്നെ പറയേണ്ടി വരും.പാവങ്ങളുടേയും സാധാരണക്കാരുടേയും ചികിത്സക്കായി കോടികളാണ് മുടക്കുന്നത് പിന്നെ എന്തിനാണ് നല്ല അധ്വാനിച്ചു ഉണ്ടാക്കിയ പണം പ്രൈവറ്റ് ഹോസ്പിറ്റലിന് നൽകുന്നത് (ചില ഹോസ്പിറ്റൽ ).നമ്മുടെ ജനത്തിന്റെ നികുതിപണം കൊണ്ട് മികച്ച ആശുപത്രികളും ചികിത്സയും ഒരുക്കാൻ അതിനൂതനമായ പരിഷ്കാരങ്ങൾ ഉള്ളപ്പോൾ നമ്മൾ എന്തിനാ വേറെ കൂടുതേടിപോകുന്നത്. ഇപ്പോളാണെങ്കിൽ ആർദ്രം ദൗത്യപദ്ധതി സർക്കാർ ആതുരാലയങ്ങളെ ആധുനീകരിക്കുന്നതിനാണ് ആർദ്രം വഴി യാഥാർത്ഥ്യമായ ഓരോ പ്രൊജക്ടുകൾ കാണുമ്പോഴും ഇത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന സംശയം തോന്നാറുണ്ട്. കേരളത്തിലെ പൊതു ആതുരാലയങ്ങൾ നമ്മുടെ സ്വകാര്യ അഹങ്കാരങ്ങളാകുകയാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിൽസ സാധാരണക്കാർക്കും പ്രാപ്യമാകുകയാണ് . വൻകിട സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന രീതിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയരാജ്യത്തെ മൊത്തം സർക്കാർ ആശുപത്രികൾ മാറട്ടെ സ്വകാര്യ ആശുപത്രികളുടെ പകൽക്കൊള്ളക്ക് തല വെച്ചുകൊടുക്കുന്ന പൊതുജനത്തിന്റെ മനസ്സും മാറട്ടെ.പണമില്ലാതെ ചികിത്സിക്കാതെ ഇരിക്കുന്ന ഒരുപാട് പാവങ്ങൾ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട് അവർക്കൊക്കെ നമ്മുടെ സർക്കാർ സംവിധാനം ഉപകാരപ്പെടട്ടെ എല്ലാവർക്കും നല്ല ചികിത്സ ലഭിക്കുവാൻ സാധിക്കട്ടെ. നല്ല ചികിത്സ ലഭിക്കുക എന്നുള്ളത് നമ്മുടെ ജനതയുടെ അവകാശമാണ് അത് നമ്മൾ ഉപയോഗപ്പെടുത്തേണ്ടതുണ്ട് ആരും മടിച്ചുനിൽക്കാതെ സർക്കാർ ആശുപത്രികൾ തിരഞ്ഞെടുക്കുവാൻ ശ്രമിക്കുക അതിലൂടെ ഒരു വൻ കൊള്ളക്ക് തന്നെ നമുക്ക് തിരശ്ശീല ഇടുവാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.
ഹബീബ്