ഡെലിവറി ബോയ് എന്നാൽ തന്തക്കും തള്ളക്കും തെറി കേൾക്കാൻ വിധിക്കപ്പെട്ടവർ ആണ് എന്നാണ് പലരുടെയും വിചാരം കുറിപ്പ്

ഒരു ഡെലിവറി ബോയ് പാഴ്സലുകൾ മാത്രമല്ല കൈകാര്യം ചെയ്യുന്നത്, സ്വീകർത്താവിന്റെ പ്രതീക്ഷകളും പ്രതികരണങ്ങളും കൂടി അവർ കൈകാര്യം ചെയ്യേണ്ടിവരുന്നു. ചില ആളുകൾ യുക്തിരഹിതമായും, മോശമായ ഭാഷയിലും പെരുമാറുമ്പോൾ മറ്റുചിലർ അവർക്ക് വേണ്ട പരിഗണന നൽകുന്നു.ഡെലിവറി ബോയ്സ് ഒരിക്കലും തൊഴിൽ ഇല്ലാത്തവരല്ല അവർ ലോകത്തിലെ ഏറ്റവും മഹത്തായ ഒരു തൊഴിൽ ചെയ്യുന്നവരാണ്.നിങ്ങളുടെ ഓരോ ഓർഡറുകൾ ഓരോരുത്തരുടെയും കൈകളിൽ എത്തിക്കുവാനായി ഗതാഗത കുരുക്കുകൾക്കിടയിലും കുറഞ്ഞ സമയത്തിനിടയിലും അവർ നേരിടുന്ന ബുദ്ധിമുട്ടുകളും മാനസിക പിരിമുറുക്കങ്ങളും അവഗണിക്കാതെയിരിക്കുക.ഒരു ചെറു പുഞ്ചരി മാത്രം മതിയാകും അവര്ക് സന്തോഷം ആവാൻ.ചില സമയങ്ങളിൽ ശരിയാണ് ചില ആളുകൾ വൈക്കാറുണ്ട് അത് ഒരിക്കലും മനപ്പൂർവം ആയിരിക്കില്ലലോ.അവരോടു ഒന്ന് നിങ്ങൾ ഭക്ഷണം കഴിച്ചോ ഏന് ചോദിച്ചു നോക്കു അവരുടെ മുഖത്തിന്റെ പ്രകാശം കാണാം. അവര്ക് ഒരുപാട് പരിമിതികൾ ഉണ്ടാകും നിങ്ങളുടെ അടുത്ത് ഓടി എത്തുവാൻ അവര് നടത്തുന്ന പരാക്രമങ്ങൾ നമ്മൾ കാണുന്നില്ലെന്നലെ ഒള്ളു.പക്ഷെ അവരെ അവരെ പലരും പച്ചക്ക് തെറി വിളിക്കുന്നത് പതിവാണ്. അവരുടെ ഗതികേടാണ് ജീവിക്കാൻ വേണ്ടിയാണു രാജാവിനെ പോലെ അല്ല ഒരു സാധാരണം പ്രജയെ പോലും ജീവിക്കാൻ അതിനാണ് അവർ ഇങ്ങനെ ഈ പായുന്നത്.

ഡെലിവറി ബോയ് ഒരു അഞ്ച് മിനിറ്റ് വൈകിയാൽ തന്തക്കും തള്ളക്കും തെറി കേൾക്കാൻ വിധിക്കപ്പെട്ടവർ.അഥവാ 5 മിനിറ്റ് ലേറ്റ് ആയാലും,വഴി തെറ്റിയാലും ക്ഷമയോടെ എന്താ പറ്റിയത് എന്ന് ചോദിക്കാനുള്ള മനസ്സുള്ളവർ വളരെ ചുരുക്കമാണ് ഒരു നേരത്തെ അന്നത്തിനു വേണ്ടി എല്ലാം ക്ഷമിച്ചും സഹിച്ചും പൊരിവെയിലത്ത് മഴയത്തും എങ്ങനെ ജീവൻ കയ്യിൽ പിടിച്ച് ആക്സിലേറ്ററിൽ കൈപിടിച്ച് ലക്ഷ്യ സ്ഥാനത്തേക്കുള്ള ആ വേഗത ഓട്ടം വിശന്നിരിക്കുന്നവൻറെ വയർ നിറക്കുവാനും തൻറെ കുടുംബത്തിൻറെ പട്ടിണി മാറ്റാനും തന്റെ പഠിപ്പിക്കാനായി കഷ്ടപ്പെടുന്ന അച്ഛനുമമ്മയ്ക്കും ഒരു സഹായം ആകാനോ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടിയോ ആയിരിക്കണം അവർ ഓടുന്നത്.ഓർഡർ വൈകിയാലും അൽപസമയം കാത്തിരിക്കൂ.

നിങ്ങൾ ഉദ്ദേശിച്ച സാധനം അവർ എത്തിച്ച തന്നിരിക്കും റോഡുകളിൽ ഇവരെപ്പോലെയുള്ള പലരുടെയും ജീവൻ പൊലിയുന്നുണ്ട് നമ്മൾ അതൊന്നും ശ്രദ്ധിക്കുന്നില്ല എന്നുള്ള അവർക്ക് എന്തെങ്കിലും പറ്റിയാലും അല്പസമയത്തിനുള്ളിൽ ഓർഡർ നിങ്ങളുടെ വീട്ടിലെത്തും നല്ല മനസ്സുണ്ടെങ്കിൽ ദേഷ്യപ്പെടാതെ ചോദിക്കുക എന്തുപറ്റി വൈകിയത് എന്തെങ്കിലും കുഴപ്പം ഉണ്ടായോ എന്ന് അല്ലാതെ വീട്ടിലേക്ക് കടന്നുവരുന്ന വ്യക്തിയെ നിങ്ങൾ കാര്യമറിയാതെ ഒരിക്കലും കുറ്റപ്പെടുത്തുകയോ തെറി വിളിക്കുകയോ ചെയ്യരുത് ഒരു മനുഷ്യനാണ് അവരും എത്ര ദൂരത്തുനിന്ന് കണ്ടാലും വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന യൂണിഫോമും ബാഗും അവർക്കുണ്ട്.അതു കണ്ടാൽ എങ്കിലും ഒരല്പം വഴിമാറി കൊടുത്തു എന്ന് വച്ച് നമുക്കാർക്കും ഒന്നും സംഭവിക്കാൻ പോവുന്നില്ല.

ആംബുലൻസിനും പോലീസിനും വിഐപികൾക്കും വഴിമാറി കൊടുക്കാൻ ചിന്താശേഷിയുള്ളവർ ഇതുപോലെയുള്ള ഡെലിവറി ബോയ്സിനും ഇനിയെങ്കിലും വഴിയൊരുക്കുക്കട്ടെ, വണ്ടി ഇടിച്ചാൽ അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാനുള്ള മാന്യതയെങ്കിലും കാണിക്കട്ടെ. ഇതുപോലെ ഒത്തിരി പ്രായമായ ആളുകൾ സ്വിഗ്ഗയി, സോമറ്റോ ഹോം ഡെലിവറി ഇലൊക്കെ ജോലി ചെയ്യുന്നവർ ഉണ്ട്.. ഇനിയും ഒരുപാട് നമ്മുടെ നാട് മാറേണ്ടി ഇരിക്കുന്നു govt ജോലിക്കാർക്കല്ലാതെ പ്രൈവറ്റ്ൽ വർക്ക്‌ ചെയ്യുന്ന 99% പേർക്കും ജോലി ഭദ്രതയോ സാമ്പത്തിക ഭദ്രതയോ ഇല്ല.ഓർഡർ ചെയ്തു കാത്തിരിക്കുന്ന ആളുകളുടെ അടുത്തേക്ക് പറന്നെത്തുന്ന സൂപ്പർമാൻസ് സമർപ്പിക്കുന്നു.
സായി കൃഷണ

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these