പൂരപ്പറമ്പുകൾ ആണുങ്ങളുടേതാകുന്നത് ഈ വിധമാണ് തിരക്കിൽ ദേഹത്ത് പോയി ഉരുമ്മിയും കയറി പിടിച്ചും തോണ്ടിയും

ചെമ്മണൂർ ജ്വല്ലറി വ്യവസായിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ബോബി ചെമ്മണ്ണൂരിന്റെ ലൈംഗീക അതിക്രമ പരാമര്‍ശം വിവാദത്തില്‍. കോളേജ് പഠനകാലത്ത് തൃശൂര്‍ പൂരം ആസ്വദിച്ചിരുന്നത് എങ്ങനെയെന്ന് വിവരിക്കുന്ന വീഡിയോ ബോബി ചെമ്മണ്ണൂര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് പൂരപ്പറമ്ബില്‍ മുട്ടിയുരുമ്മി നടക്കുമായിരുന്നെന്നും ജാക്കി വെയ്ക്കുമായിരുന്നെന്നും ഒരു ലൈംഗീക അതിക്രമ രീതിയെ പറയുന്ന വാക്ക് വേഷം മാറല്‍ വീഡിയോയുടെ വിവരണത്തില്‍ ബോബി ചെമ്മണ്ണൂര്‍ പറയുന്നുണ്ട്. ബോബി ചെമ്മണൂർ എന്ന ബോച്ചെയുടെ പൂരം വീഡിയോയ്ക്ക് അല്ല ആദ്ദേഹം അതിൽ പറഞ്ഞ വാക്കുകളെ ഒരുകൂട്ടം ആളുകൾ അയാളുടെ അശ്ലീലം ആഘോഷിക്കാൻ മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ടു ലജ്ജ തോന്നു.

പൂരപ്പറമ്പിൽ ജാക്കി വയ്ക്കുന്നവനെ എന്താണ് പറയുക അയാൾ എത്ര വലിയ ആളായാലും അയാൾ എന്ത് വലിയ സഹായം ചെയ്താലും സ്ത്രീകളോട് അയാളുടെ മനോഭാവം മോശം തന്നെയാണ്.ബോബി കക്കാനും മോഷ്ടിക്കാനും ഒന്നും പോയില്ലായിരിക്കാം അയാൾ വീഡിയോ ഇട്ടോട്ടെ പക്ഷെ എപ്പോഴും സ്ത്രീകളെ മോശമായി തന്നെയാണ് അദ്ദേഹം ഓരോ വിഡിയോയും പറഞ്ഞിട്ടുള്ളത്.അതിനു കിട്ടുന്ന സപ്പോർട്ട് ആണ് ഭയാനകം .ചിലർക്ക് എന്ത് ചെറ്റത്തരവും മറയ്ക്കാൻ പറ്റിയ ബിസിനെസ്സ് ആണ് ചാരിറ്റി എന്നു കാലം പലരുടേയും കാര്യത്തിൽ കാണിച്ചു തന്നിട്ടുണ്ട്.കുടുംബം എല്ലാവര്ക്കും ഉണ്ട് അവിടെ ‘അമ്മ ഭാര്യാ പെങ്ങൾ അങ്ങനെ സ്ത്രീകൾ ഉണ്ടാകും ഓരോന്നും അടിച്ചു വിടുമ്പോൾ മിനിമം അവർ വീട്ടിൽ ഉണ്ടെങ്കിലും ചിന്തിക്കണം.നല്ലതിനെ മാത്രം സപ്പോർട്ട് ചെയിതു കൊടുക്കു അല്ലാത്തതിനെ തള്ളി കളയൂ. ഇതിനു എത്രെ പ്രതിഷേധം ഉയരുന്നത് സന്തോഷം തന്നെ പൂരപ്പറമ്പുകൾ സ്ത്രീകൾക്കും കുടി അവകാശപ്പെട്ടതാണ്.വീഡിയോക്ക് എതിരെ പ്രതിഷധം അറിയിച്ച ആസിഫ് തൃശ്ശൂരിന്റെ പോസ്റ്റ് വായിക്കാം.

അയാൾ സത്യസന്ധമായി ഉള്ള കാര്യം തുറന്നു പറഞ്ഞു അയാളെ കുറ്റം പറയാനാവില്ല, ഞാനും ഇതിനൊക്കെ തന്നെയാണ് പൂരത്തിന് പോയിരുന്നത് പോകുന്നത് അയാൾ പറഞ്ഞതിൽ എന്താണ് തെറ്റ്.ബോബി ചെമ്മണ്ണൂരിന്റെ വീഡിയോക്ക് ലഭിക്കുന്ന റെസ്പോൺസാണ്. മുമ്പ് ഞാൻ പൂരത്തിന് വരുന്ന സ്ത്രീകളെ കയറി പിടിക്കുമായിരുന്നു എന്ന് ഒരാൾ അഭിമാനപൂർവ്വം പറഞ്ഞാൽ ഇത് പോലെ ന്യായീകരിക്കാൻ ആളുണ്ടാവുമോ.പക്ഷെ ഭാഷ ഒന്ന് മയപ്പെടുത്തി ഞാൻ ജാക്കി വയ്ക്കാനും തൊട്ടുരുമ്മി നടക്കാനുമാണ് പൂരത്തിന് പോയിരുന്നത് എന്ന് പറഞ്ഞപ്പോൾ അത് ഒരു പ്രശ്നമല്ലാതായി ഞങ്ങളും അങ്ങനെ തന്നെയെന്ന് പറയാനായി.എന്തായാലും നിങ്ങൾ തുറന്നു സമ്മതിക്കുന്നുണ്ടല്ലോ നിങ്ങൾ ഒരു അബ്യൂസർ ആണെന്ന്. തക്കം കിട്ടിയാൽ ഒരു സെക്സ്ഷുവൽ അസാൾട്ന് മുതിർന്നിരുന്ന മുതിരുന്ന വ്യകതിയാണെന്ന്.

പൂരപ്പറമ്പുകൾ ആണുങ്ങളുടേതാകുന്നത് ഈ വിധമാണ്.തിരക്കിൽ ദേഹത്ത് പോയി ഉരുമ്മിയും കയറി പിടിച്ചും തോണ്ടിയും pleasure അനുഭവിക്കുന്ന ഒരു വിഭാഗം ആണുങ്ങൾ കാരണമാണ് അവർക്ക് ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും അന്യമാവുന്നത്.ആ സ്റ്റേറ്റ്മെന്റ് ആഘോഷിക്കാനുള്ളതല്ല,സ്ത്രീകളോടുള്ള അയാളുടെ മനോഭാവം പുറത്തു ചാടിയതാണ്. അതിനെ അനുകൂലിക്കുന്നവർക്ക് എങ്ങനെയാണ് ഒരു അച്ഛന്റെയോ സുഹൃത്തിന്റെയോ ബ്രദറിന്റെയോ റോൾ കൈകാര്യം ചെയ്യാൻ കഴിയുക. ഈ വക അബുസേർസ് നെ പേടിച്ചു തന്നെയല്ലേ കൂടെ വരുന്ന സ്ത്രീകളെ കരവലയത്തിനുള്ളിൽ സംരക്ഷിക്കാൻ നോക്കാറുള്ളത്. ആൾക്കൂട്ടത്തിൽ എന്തും ചെയ്യാം എന്ന് കരുതുന്ന ഒരാളിൽ നിന്നും ഒരു ഗോവിന്ദചാമിയിലേക്ക് അധികം ദൂരമില്ല.
കടപ്പാട് ആസിഫ് തൃശൂർ

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these