കൊടും ചൂടിൽ സുഖമില്ലാതെ ഹോസ്പിറ്റലിൽ വന്നിട്ട് തിരികെ റൂമിൽ പോകാൻ

നിങ്ങൾ യഥാർത്ഥ പ്രവാസിയെ കണ്ടിട്ടുണ്ടോ ധാ ഇരിക്കുന്നു സുഖമില്ലാതെ ഹോസ്പിറ്റലിൽ വന്നിട്ട് .തനിക്ക് തിരികെ റൂമിൽ പോകാൻ വണ്ടി വരുന്നതും കാത്തു മറ്റൊരു വണ്ടിയുടെ നിഴലിന്റെ മറവിൽ ഈ കൊടും ചൂടിൽ വിശ്രമിക്കുന്ന ഒരു പാവം ചെറുപ്പക്കാരൻ. ഇങ്ങനെ എത്ര ജീവിതങ്ങളാണ് തന്റെ കുടുംബത്തിനുവേണ്ടി ജീവിതം ഈ മരുഭൂമിയിൽ ഉരുകി തീരുന്നത്.അവസാനിപ്പിച്ച് നാട്ടിലേക്ക് വരാം എന്ന് കരുതി നാട്ടിൽ എത്തിയാൽ. പെങ്ങളുടെ കല്യാണം പിതാവിനെയും മാതാവിനെയും കുടുംബാംഗങ്ങളുടെയും അസുഖങ്ങൾ സ്വന്തമായി ഒരു വീട് അല്ലെങ്കിൽ കുട്ടികളുടെ പഠിത്തം ഇങ്ങനെ എന്തെങ്കിലും ഒരു ചുമതല വീണ്ടും തിരികെ പ്രവാസത്തിലേക്ക് തന്നെയായിരിക്കും സത്യം പറഞ്ഞാൽ ഒരു പ്രവാസി ഒരിക്കൽ പ്രവാസ ജീവിതത്തിലേക്ക് പ്രവേശിച്ചാൽ 80 ശതമാനം ആളുകളും ജീവിതകാലം മുഴുവൻ പ്രവാസി ആയി ഇരിക്കാൻ വിധിക്കപ്പെട്ടവരാണ്.

നാട്ടിലുള്ള മിക്കവരും കരുതുന്നത് പ്രവാസി എന്നും സുഖിച്ച് എസി റൂമിൽ ജീവിക്കുന്നവനാണ് എന്നാണ്. നിങ്ങൾ ഒരു പ്രവാസി ആയാൽ മാത്രമേ പ്രവാസിയുടെ കഷ്ടപ്പാടുകൾ അറിയാൻ കഴിയൂ. നമ്മൾക്ക് നമ്മൾ മാത്രം അങ്ങനെയാണ് മിക്ക പ്രവാസികളുടെയും ജീവിതം സ്വന്തവും ബന്ധവും മക്കളുമെല്ലാം നാട്ടിൽ.ജീവിതത്തിന്റെ നാലറ്റം മുട്ടിക്കാൻ നിർബന്ധിതനായി സ്വന്തം നാടും നാട്ടാരേയും കുടുംബങ്ങളേയും വിട്ട് ഗൾഫ് നാടുകളിലേക്കും മറ്റും പറിച്ച് നട്ടരവരാണ് പ്രവാസി. പോയി രണ്ട് മൂന്ന് വർഷം കൊണ്ട് തന്നെ ഒന്നിന് പുറകെ ഒന്നായി പ്രവാസിയുടെ മേൽ ആവശ്യങ്ങൾ വന്ന് കൊണ്ടിരിക്കും. വീടിന്റെ പണിയായി പെങ്ങളെ കല്യാണായി അനിയന്റെ വിസയായി, വീടിലുള്ളവരുടെ അസുഖങ്ങളായി സ്വന്തം കല്യാണായി അങ്ങനെ പോവുന്നു ഒരു പ്രവാസി നിറവേറ്റേണ്ട ആവശ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി ഇത് വന്ന് കൊണ്ടേ ഇരിക്കും.

നാട് വിട്ട് പോയ പ്രവാസിയുടെ മനസ്സിൽ കുടുംബം നല്ല രീതിയിൽ കഴിയണം ,അവർ ഒരു കഷ്ടപ്പാടും നേരിടരുത് എന്നാണ്. എന്ത് കഷ്ടപ്പാടുകൾ നേരിട്ടാലും അതെല്ലാം മനസ്സിലൊതുക്കി വീട്ടിലേക്ക് വിളിച്ച് തന്റെ പ്രിയപ്പെട്ടവരോട് സുഖല്ലെ എന്ന് അന്വേഷിച്ച് കൊണ്ടേ ഇരിക്കും. വല്ലാത്ത ഒരു ഒറ്റപ്പെടലാണ് പ്രവാസം .നാട്ടിലുള്ള ഒരു പരിപാടിയും പ്രവാസിക്ക് പറഞ്ഞിട്ടുള്ളതല്ല. പ്രിയപ്പെട്ടവരുടെ കല്യാണം, മരിപ്പ്, വിരുന്ന് പെരുന്നാൽ എല്ലാം ഫോണിലൂടെ നിറകണ്ണുകളോടെ കേട്ടിരിക്കാനേ പ്രവാസിക്ക് വിധിയുള്ളൂ.എത്ര നല്ല ജോലിയാണെങ്കിലും എല്ലെങ്കിലും പ്രവാസിയുടെ മനസ്സ് സ്വന്തം നാട്ടിലായിരിക്കും.നാട്ടിലുള്ള വിശേഷങ്ങൾ അറിയാൻ ആ മനസ്സ് കാതോർത്തിരിക്കും. കഷ്ടപ്പാടുകൾ ഓർത്ത് എത്ര വേണമെങ്കിലും വിദേശത്ത് നിൽക്കും. വിങ്ങുന്ന മനസ്സോടെ.നാട്ടിൽ വെരണ മെന്ന ചിന്ത വന്നാൽ പിന്നെ അവന് ഒരോ ദിവസവും ഒരാഴ്ചയുടെ നീളമായിരിക്കും. പിന്നെ നാട്ടിൽ എത്തുന്നവരെ ഒരു സമാധാനവും ഉണ്ടാവില്ല. നാടും വീടും സുഹൃത്തുക്കളേയും കാണാൻ അവന് എന്തെന്നില്ലാത്ത തിടുക്കമാവും. കാരണം അവിടെ നിന്ന് അവന്റെ മനസ്സ് എത്ര ആഗ്രഹിച്ചതാവും ഇതെല്ലാം എണ്ണിച്ചുട്ട ലീവ് പ്രിയതമയുമായി രണ്ട് മൂന്ന് കുടുബത്തിൽ എല്ലെങ്കിൽ സുഹൃത്തുക്കളുമായി ഒന്ന് കറങ്ങുബോഴേക്കും തീരാറാവും എല്ലെങ്കിലും ആ ദിവസങ്ങൾ പെട്ടെന്ന് തീരുമല്ലൊ. ഒന്നും മതിയാവാത്ത പോലെ ആ മനസ്സ് വിങ്ങും. പെട്ടെന്ന് ലീവ് തീർന്നത് പോലെ പരിതപിക്കും. വീണ്ടും തിരിച്ച് പോക്ക് അത് വല്ലാത്ത വേദന തന്നെയാണ്. തന്റെ പ്രിയപ്പെട്ടവരെ കുട്ടികളെ സ്വന്തം നാടിനെ എല്ലാം അവന് മാറ്റി നിർത്തിയേ പറ്റൂ. സ്വന്തപ്പെട്ടവർക്ക് നല്ലൊരു ജീവിതത്തിന് അവന് തിരിച്ച് പോയേ പറ്റൂ. വീട്ടിൽ നിന്നും തിരിച്ച് പോവുമ്പോൾ ചിലപ്പോൾ .അവരുടെ മുന്നിൽ ദുഃഖം കടിച്ചമർത്തി ആരേയും അതികം ശ്രദ്ധിക്കാതെ അവൻ ഒറ്റവാക്കിൽ യാത്ര പറഞ്ഞ് അവൻ ഇറങ്ങും .
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these