ശരീരം തളര്‍ന്ന സുഹൃത്തിന് വേണ്ടി ടിക്കറ്റെടുത്തു ഒരു കോടിയുടെ ഭാഗ്യവും തുണച്ചു കൈത്താങ്ങായ സുഹൃത്ത് ബിനുവിനെ ചേര്‍ത്ത് പിടിച്ച് സഫീര്. കടക്കെണിയിലകപ്പെട്ട് ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ സുഹൃത്തിന് ഭാഗ്യമെത്തിച്ച് ബിനു. സുഹൃത്തായ സഫീറിന് വേണ്ടിയെടുത്ത ബിഗ് ടിക്കറ്റിലാണ് 5 ലക്ഷം ദിര്‍ഹം ലഭിച്ചത്.പരിചയക്കാരനായ ബിനുവിന്റെ പേരില്‍ ടിക്കറ്റ് എടുക്കണമെന്നാവശ്യപ്പെട്ട് 10,000 രൂപ നല്‍കിയത് സ്‌ട്രോക്ക് ബാധിച്ച് ശരീരം തളര്‍ന്ന സഫീറാണ്. അതുകൊണ്ടുതന്നെ ഒരു കോടിയുടെ സമ്മാനം സഫീറിനു തന്നെയെന്ന് ബിനു പറയുന്നു.ആവശ്യമുള്ള തുക ചോദിച്ചോളൂ എന്നു പറഞ്ഞിട്ടും കേട്ടില്ല. ഒടുവില്‍ സമ്മാനത്തുക കൊണ്ടു തുടങ്ങാനിരിക്കുന്ന പച്ചക്കറി വ്യാപാരത്തില്‍ ബിനുവിനെ പങ്കാളിയാക്കി ചേര്‍ത്തുപിടിച്ചിരിക്കുകയാണ് സഫീര്‍. സ്‌ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരു വശം തളര്‍ന്ന് ജീവിതം വഴിമുട്ടി നില്‍ക്കെ സഫീറിന് കിട്ടിയ കച്ചിത്തുരുമ്പാണ് ബിഗ്ടിക്കറ്റ് സമ്മാനം.
മുസഫ ഷാബിയയില്‍ പച്ചക്കറി മൊത്ത ബിസിനസ് നടത്തുകയായിരുന്നു സഫീര്‍. 3 കോടിയോളം രൂപ കുടിശികയാക്കി കണ്ണൂര്‍ സ്വദേശികളായ വ്യാപാരികള്‍ മുങ്ങിയതോടെ കച്ചവടം പൊട്ടി.ഈ ആഘാതത്തില്‍ രക്തസമ്മര്‍ദം കൂടി പക്ഷാഘാതം (സ്‌ട്രോക്ക്) ബാധിച്ച് ശരീരം തളര്‍ന്നു. പതിയെ നടക്കാറായപ്പോള്‍ ബാര്‍ബര്‍ ഷോപ്പില്‍ വച്ച് 6 മാസം മുന്‍പാണു വയനാട് മുട്ടില്‍ സ്വദേശി ബിനു പാലക്കുന്നേല്‍ ഏലിയാസിനെ പരിചയപ്പെട്ടത്. കണ്ടുമുട്ടിയതും ടിക്കറ്റെടുത്തതും ദൈവനിയോഗമാണെന്ന് ഇരുവരും പറയുന്നു.ടിക്കറ്റെടുക്കാന്‍ സഫീറിനെ സഹായിക്കുക മാത്രമാണു ഞാന്‍ ചെയ്തത്. വയ്യാത്തയാളുടെ ആവശ്യം നിറവേറ്റുന്നതു പുണ്യമാണല്ലോ എന്നേ കരുതിയുള്ളൂ. സമ്മാനം അദ്ദേഹത്തിന്റേതാണ് ബിനു പറയുന്നു.ബിനുവിന്റെ മകള്‍ ബിയോണയുടെ പേരില്‍ എടുത്ത ടിക്കറ്റിലൂടെ എത്തിയ ഭാഗ്യത്തിനു ദൈവത്തിന്റെ കയ്യൊപ്പുണ്ടെന്നും ഒരു വഴിയടയുമ്പോള്‍ മറ്റൊന്നു തുറക്കുമെന്നതിന്റെ തെളിവാണിതെന്നും സഫീര്‍ പറയുന്നു.
സുഹൃത്തുക്കളെ സമ്പാദിക്കാൻ കഴിയുക എന്നത് നിസാരകാര്യമല്ല. അതൊരു ഭാഗ്യം കൂടിയാണ്.ചിലപ്പോഴൊക്കെ യാദൃശ്ചികമായി നമ്മൾ ആരെയെങ്കിലും കണ്ടുമുട്ടുകയോ അല്ലെങ്കിൽ പ്രതീക്ഷിക്കാത്ത സമയങ്ങളിൽ അവർ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരികയോ ചെയ്തേക്കാം. ഒരു പക്ഷെ ഒരു നീണ്ട യാത്രക്കിടയിൽ,അല്ലെങ്കിൽ,ഒരു കുടക്കീഴിൽ ഒന്നിച്ച് നടന്നതുമാകാം. കാലമെത്ര കഴിഞ്ഞാലും പ്രായമെത്ര ഏറിയാലും മനസ്സിൽ നിന്നും മായ്ച്ചു കളയാനോ മറക്കാനോ ഒരു നല്ല സുഹൃത്തിനു കഴിയണമെന്നില്ല.ഇങ്ങനെ ഒരു സുഹൃത്ത് നിങ്ങളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് വരെ നമ്മൾ ചിതിക്കുന കുട്ടുകാർ നമ്മുക്ക് കാണും അത് തീർച്ചയാണ്.നമ്മളെ മനസിലാക്കി കൂടെ നിൽക്കുന്ന ഒരു കൂട്ടാണ് നല്ലത്.നമ്മളെ മനസിലാക്കി കൂടെ നിൽക്കുന്ന ഒരു കൂട്ടാണ് നല്ലത്.ജീവിതം ഒരു ശബ്ദത്തോടെ ആരംഭിക്കുന്നു എന്നാൽ നിശബ്ദതയോടെ അവസാനിക്കുന്നു പ്രണയം ഭയത്തോടെ ആരംഭിക്കുന്നു കണ്ണുനീരിൽ അവസാനിക്കുന്നു.യഥാർത്ഥ സൗഹൃദം എവിടേയും ആരംഭിക്കുന്നു ഒരിടത്തും അവസാനിക്കുന്നില്ല.ഒന്ന് വീണാൽ കൈതാങ്ങായി അവരിൽ ആരെങ്കിലും ഉണ്ടാവും എന്നൊരു പ്രതീക്ഷയാണ് സുഹൃത്തുക്കൾ. ശരിക്കും സൗഹൃദങ്ങൾ ശക്തിയാണ് വിട്ട് വീഴ്ചകളും ത്യാഗങ്ങളും സ്നേഹ പ്രകടനങ്ങളും വിലമതിക്കാനാവാത്ത അനുഭൂതിയും സൗഹൃദത്തിനുണ്ട്.
വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത ബന്ധങ്ങളിലൊന്നാണ് സൗഹൃദം. ജീവിതത്തിൽ അത്രമേൽ പ്രാധാന്യമുള്ള വൈകാരികതയുള്ള നമ്മളെ നമ്മളാക്കി മാറ്റുന്ന ബന്ധങ്ങളാണ് ആഴമുള്ള ഓരോ സൗഹൃദവും. ജീവിതത്തിലെ നല്ല സമയത്തും ഏറ്റവും മോശം സമയത്തും ഒരുപോലെ നമുക്കൊപ്പം നിൽക്കാൻ അടുത്ത സുഹൃത്തുക്കൾ മാത്രമേ കാണൂ. പലപ്പോഴും ഉള്ളുതുറന്ന് സംസാരിക്കാൻ കഴിയുന്നതും സുഹൃത്തുക്കളോട് മാത്രമായിരിക്കും. നമ്മുടെ ജീവിതത്തെ താങ്ങി നിർത്തുന്ന തൂണുകളിലൊന്നാണ് നല്ല സൗഹൃദ് ബന്ധങ്ങൾ എന്നുപറഞ്ഞാലും തെറ്റില്ല.ജീവിതത്തിൽ മോശം കാലഘട്ടങ്ങൾ എല്ലാവർക്കും ഉണ്ടാകും. ആ സമയത്ത് ആശ്വസിപ്പിക്കാനും കൂടെ നിൽക്കാനും ഒരാളുണ്ടായിരുന്നെങ്കിൽ എന്ന് എല്ലാവരും ആഗ്രഹിക്കും. അങ്ങനെയൊരു സ്നേഹബന്ധം ലഭിക്കുന്നത് പലപ്പോഴും സുഹൃത്തുക്കളിൽ നിന്നായിരിക്കും. നിങ്ങൾ പറയുന്ന യാഥാർഥ്യബോധമില്ലാത്ത കാര്യങ്ങൾ പോലും കേൾക്കാനും നിങ്ങൾക്ക് കൈത്താങ്ങാവാനും ആ ഘട്ടത്തിൽ ആത്മാർത്ഥ സുഹൃത്തുക്കൾ തയ്യാറാവും. ജീവിതത്തിലെ പ്രതിസന്ധികൾ പരിഹരിക്കാനും നിങ്ങൾക്ക് പോസിറ്റീവ് എനർജി നൽകാനും സുഹൃത്തുക്കളുടെ സാമീപ്യത്തിലൂടെ സാധിക്കും.
കടപ്പാട്