അച്ഛനെ നാട്ടിൽ ഹോം നഴ്സിനെ ഏല്പിച്ചു പോയ മക്കൾ തിരക്ക് ഒകെ കഴിഞ്ഞു വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല

ഇന്നത്തെ കാലങ്ങളിൽ പൊതുവായി കണ്ടു വരുന്നത് മക്കൾ കുടുംബമായി വിദേശത്തേക്ക് ജോലിക്കായി പോകുമ്പോൾ മാതാപിതാക്കൾ വീട്ടിൽ ഒറ്റയ്ക്ക് ആകുന്നത് ആണ്.അവരെ ഒറ്റക്ക് വിടാൻ മനസ്സില്ലാത്ത ഒരുപാട് മക്കൾ ഉണ്ടെങ്കിലും ജോലി കാരണം അവർ അതിനു നിര്ബന്ധിതർ ആകുന്നു .അങ്ങനെ ജോലിക്കായി വിദേശങ്ങളിൽ പോകുന്നവർ പൂർണ്ണമായി മനസിലാക്കേണ്ടതും അറിഞ്ഞു ഇരിക്കേണ്ടത്മായ ഒരു കാര്യം ആണ് ഒരുപക്ഷെ ഇത് ഒരു കഥ ആയിരിക്കാം എന്നിരുന്നാലും ചുവടെ വായിക്കുക മറ്റുള്ളവരിലേക്ക് എത്തിക്കുക.ഒരു റിട്ടയേർഡ് ഉന്നത ഉദ്യോഗസ്ഥന് 3 മക്കൾ ഉണ്ടായിരുന്നു.മൂവരും വിദേശത്ത് കുടുംബവുമായി സെറ്റിൽ ചെയ്തവർ.അങ്ങനെ റിട്ടയേർഡ് ഉദ്യോഗസ്ഥന് സ്ട്രോക്ക് വന്നു.പാതി തളർന്ന അവസ്ഥയിലായി.മക്കൾ നാട്ടിലെത്തി അവർ ഒരു ഹോം നേഴ്‌സിനെ വച്ചു.അച്ഛനെ നന്നായി നോക്കാനും, കൃത്യമായി മരുന്നും ഭക്ഷണവും കൊടുക്കാനും അവർ ഹോം നേഴ്സിനോട് പറഞ്ഞു.മൂവരും അവരവരുടെ കുടുംബങ്ങൾക്കൊപ്പം വിദേശത്തേക്ക് പോയി.ഒരു ദിവസം വീട് പൂട്ടി പച്ചക്കറികൾ വാങ്ങാൻ പോയ ഹോം നേഴ്‌സ് ആക്സിഡന്റിൽ പെട്ട് കോമയിൽ ആയി. നിർഭാഗ്യത്തിന് അയാൾ അയാളുടെ ഒരു id കാർഡും എടുത്തില്ലായിരുന്നു.അന്വേഷിച്ചു വരാൻ അയാൾക്ക്‌ ബന്ധുക്കളും ഇല്ലായിരുന്നു.

റിട്ടയേർഡ് ഉദ്യോഗസ്ഥനും മക്കളെല്ലാതെ കാര്യമായി ബന്ധുക്കൾ ഇല്ലായിരുന്നു.വളർന്നു വരുന്ന നഗരത്തിൽ അയൽവാസികളുടെ പേര് പോലും അറിയാതെ ജീവിക്കുന്ന ആളുകൾക്ക് ആ വീട്ടിൽ ഒരു വൃദ്ധൻ പാതി തളർന്ന് കിടക്കുന്ന കാര്യം അറിയാൻ വൈകി.മക്കൾ തിരക്കൊഴിഞ്ഞു വിളിച്ചു നോക്കി സംശയം തോന്നി നാട്ടിലേക്ക് തിരിച്ചു വന്നപ്പോൾ കാണുന്ന കാഴ്ച്ച ബെഡിൽ മമ്മിയെ പോലായ ഡാഡിയെ ആണ് .ഇത് പോലെ ഉള്ള സംഭവങ്ങൾ നടക്കാതെ ഇരിക്കാൻ നമുക്ക് ചില കാര്യങ്ങൾ ചെയ്യാൻ കഴിയും.ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധ മാതാ പിതാക്കൾ അവരുടെ അഡ്രസ്സും ഫോൺ നമ്പറും അടുത്തുള്ള പോലിസ് സ്റ്റേഷനിൽ ഏൽപ്പിക്കുക. അവർ ദിവസവും നേരിട്ടു വന്നോ വിളിച്ചോ സുഖവിവരം അന്വേഷിക്കും.ജീവിതകാലത്ത് കുറച്ച് സുഹൃത്തുക്കളെയും ബന്ധുക്കളെയുമെങ്കിലും ഊഷ്മളതയോടെ നിലനിർത്തുക. ജീവിതസായാഹ്നത്തിൽ അവരുടെ സാമിപ്യം അമൃതിന്റെ ഫലം ചെയ്യും.

മലയാളികൾ അല്ലെങ്കിൽ യുവത്വം ഓരോ നിമിഷവും സ്വാർത്ഥരായി കൊണ്ടിരിക്കുന്നു മുൻപ് ഒക്കെ നമ്മുടെ നാട്ടിൽ എല്ലാവരും ഉണ്ടാകുമായിരുന്നു അല്ലെങ്കിൽ നല്ല അയൽപ്പക്കം ഉണ്ടായിരുന്നത് സർവ സാധാരണയായിരുന്നതാണ്. പക്ഷെ കുട്ടികൾ പഠിത്തം ഒകെ കഴിഞ്ഞു കല്യാണം ഒകെ കഴിഞ്ഞു കുടുതലും വിദേശത്തോ മറ്റോ പോകും .അതോടെ വാർധ്യക്യത്തിലെ ഒറ്റപ്പെടലിൽ ആയിപ്പോകും വൃധാരായവർ ആർക്ക് എന്ത് ആശ്വാസം കിട്ടാന് നമ്മുക്ക്.അവരുടെ വാർദ്ധക്ക്യത്തിൽ.നിന്റെ കുഞ്ഞിനേക്കാൾ ഏറെ വാൽസല്യത്തോടെയും സ്നേഹത്തോടെയും അവരെ നോക്കണ്ടേ കടമ മക്കൾക്ക് ആണ്.കുറ്റപ്പെടുത്താത്ത പരിഹസിക്കാത്ത ഒറ്റപ്പെടുത്താത്ത സ്നേഹം മാത്രം നിറഞ്ഞ ഒരു വിഭാഗം ഉണ്ടെങ്കിൽ അത് മാതാപിതാക്കൾ മാത്രം ആണ്.മറ്റുള്ളവർ എല്ലാം നിങ്ങളെ വിട്ട് പോകും കാരണം മക്കളോടുള്ള കലർപ്പില്ലാത്ത സ്നേഹം കൊണ്ട് നിറഞ്ഞതാണ് ഓരോ അച്ഛനമ്മമാരുടേയും മനസ്സ്. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചാൽ ജീവിതദുരിതം എത്ര തളർത്തിയാലും സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന മാതാപിതാക്കൾ നന്നേ കുറവാണ്. എന്നാൽ അച്ഛനോ അമ്മയോ കിടപ്പിലാകുമ്പോൾ പ്രായമേറി ഓർമ പോകുമ്പോൾ നാശം എന്ന് പിറുപിറുത്തു കൊണ്ട് വീടിന്റെ ഇരുണ്ട കോണുകളിലേക്ക് അവരുടെ കട്ടിൽ തള്ളി നീക്കുന്ന മക്കളുടെ എണ്ണം കൂടിക്കൊണ്ടേ ഇരിക്കുന്നു.സുഹൃത്തുക്കളും യാത്രകളും, പാർട്ടികളും ഒക്കെയായി നമ്മുടെ യൗവ്വനം ആഘോഷം ആക്കുമ്പോൾ ഇടയ്ക്കൊക്കെ സ്വന്തം വീട്ടിലേക്കും അൽപ്പം ശ്രദ്ധിക്കുക.
കടപ്പാട് സശ്വാസത് ഇസ്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these