ദേ പോണടാ പൊന്മുട്ടയിടുന്ന നഴ്സ് എന്ന് കളിയാക്കി പറയുന്നത് കേട്ടു അപ്പോ തന്നെ ചുട്ടമറുപടി കൊടുത്തു

പൊന്മുട്ടയിടുന്ന നഴ്സ് എന്ന് കേൾക്കുമ്പോൾ ഒരു സാധാരണക്കാരൻ്റെ മനസ്സിൽ വരുന്ന ആദ്യത്തെ ചിന്ത എന്താണ്? ലണ്ടൻ,നൂസീലണ്ട്, ഓസ്ട്രേലിയ, കാനഡ അങ്ങനെ നീളും രാജ്യങ്ങളുടെ നിര.എന്നാല് അവരുടെ ജീവിതത്തെപ്പറ്റി കടന്നുവന്ന വഴികളെപറ്റിയും, അനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളെപ്പറ്റി ആരും മനസ്സിലാക്കാറില്ല എല്ലാ ജോലികൾക്കും അതിൻ്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട്.ഇല്ലെന്നല്ല പക്ഷേ എനിക്ക് തോന്നുന്നു ഇന്ത്യയിൽ ഒരു നഴ്സ് അനുഭവിക്കുന്ന യാതനയുടെ അത്രയ്ക്കൊന്നും വരില്ല മറ്റൊരു പ്രൊഫഷനും.പ്ലസ് ടൂ സയൻസ് കഴിഞ്ഞു പുറത്തിറങ്ങുന്നത് ചിലപ്പോ ഒരുപാട് ആഗ്രഹത്തോടെ ആവും.ഡോക്ടർ ആവണം വക്കീൽ ആവണം എൻജിനീയർ ആവണം ടീച്ചർ ആവണം അങ്ങനങ്ങനെ 100 പേരിൽ ഒരുപക്ഷേ 10പേര് പോലും നഴ്സ് ആവണം എന്ന് പറഞ്ഞു കൊണ്ടിരിക്കാത്ത ഒരു കാലമുണ്ടായിരുന്ന്. കാരണം സമൂഹത്തിന് നഴ്സ്സിനോടുള്ള കാഴ്ചപാട് തന്നെ.കാരണം ജനനം മുതൽ മരണം വരെ കൂടെയുള്ള മാലാഖ എന്നൊക്കെ സ്വർണ്ണം കൊണ്ട് ഒരു കവചം തീർതാലും നൈറ്റ് ഡ്യൂട്ടിക് പോവുന്ന അതും സ്ത്രീകൾക്ക് പരിമിതികൾ ഉള്ള കാലത്തും പോവുന്ന ഏക പ്രൊഫഷൻ നഴ്സിംഗ് ആയിരുന്നു.അതുകൊണ്ടെന്താ രാത്രിസഞ്ചാരം ഉള്ളകൊണ്ട് വേറെ പണിക്ക് പോവുകായാണെന്നാണ് അന്നത്തെ ബുദ്ധി ജീവികൾ നഴ്സുമാരെ പറ്റി കഥ നിരൂപിച്ചെടുതത്. ഇവരൊക്കെ രോഗം ബാധിച്ചു കിടന്നാൽ വൈദ്യന്മാർ രാത്രി കൂട്ടിരിക്കും എന്നാണ് അവരുടെ വിചാരം.

ഒരു പനി പിടിച്ചു ആശുപത്രിയിൽ അഡ്മിറ്റ് ആവും വരെ ..ഇന്നും പഴയ നൂറ്റാണ്ടിൽ ജീവിക്കുന്ന ബുദ്ധി രാക്ഷസന്മാർ ഇപ്പോളും ചിന്ത മാറ്റിയിട്ടുണ്ടാകില്ല.കുറെ നല്ല ആപ്പിളിൽ ഒരെണ്ണം എങ്കിലും കേടാകാതെ കാണില്ല എന്ന് പറയും പോലെ.അപ്പോൾ നമ്മൾ പറഞ്ഞുവന്നത്,പ്ലസ് ടൂ കഴിഞ്ഞു…സ്വപനം കുറെയുണ്ട്.എങ്കിലും പെട്ടെന്ന് ജോലികിട്ടുന്ന വേറൊന്നും ഓർത്തുവച്ച ലിസ്റ്റില് ഇല്ല.തന്നെയുമല്ല മുണ്ട് മുറിക്കിയുടുത് കഷ്ടപ്പെട്ട് പഠിപ്പിച്ച അപ്പനെയും അമ്മയെയും സഹായിക്കാനും ഉടനെ ജോലിയാനാവശ്യം.അതുകൊണ്ട് നഴ്സിംഗ് തിരഞ്ഞെടുത്തു.എന്നാല് നഴ്സിംഗ് മറ്റേതൊരു പ്രൊഫഷൻ പോലെയും പാഷൻ ആയി ചെറുപ്പം മുതൽ കൊണ്ടുനടക്കുന്നവരും ഉണ്ടെട്ടോ.യഥാർത്ഥ മാലാഖമാർ നഴ്സിംഗ് പഠിക്കണമെങ്കിൽ പണം വേണം അത് bsc ആണെങ്കിൽ മിനിമം 4-8 ലക്ഷം വേണം .വൈദ്യന്മാർ പഠിക്കുന്ന അതെ പുസ്തകങ്ങൾ ഒക്കെയാണല്ലോ പഠിച്ചുകൂട്ടേണ്ടത്.പണം ഒപ്പിക്കാൻ നുള്ളിപെറുക്കിയും മൊട്ടുകമ്മൽ വരെ വിറ്റു നോക്കിയിട്ടും തികയുന്നില്ല. അവസാനം ലോൺ എടുക്കാൻ ബാങ്കിലേക്ക്.നേരത്തെ പറഞ്ഞ ബുദ്ധിജീവികൾ വർഗ്ഗത്തിൽ പെട്ട ഒന്ന് ആണ് മാനേജർ എങ്കിൽ പുള്ളിടെ ചോദ്യം.2 ലക്ഷം ബാങ്ക് തന്നൂന്നിരിക്കട്ടെ. ഈ കേരളത്തിൽ കിട്ടുന്ന സാലറി കൊണ്ട് എത്ര വർഷം എടുക്കും നിങ്ങളത് അടച്ചു തീർക്കാൻ?വളരെ ന്യായമായ ചോദ്യം.പക്ഷേ ആ സമയത്ത് ഇങ്ങനെയുള്ള ചോദ്യങ്ങൾ അത്ര കാത് കുളിർപ്പിക്കുന്നതാവില്ല.ഏതായാലും കുറെ നടന്നു നടന്നു ലോൺ എടുക്കും.പിന്നെ കടം വാങ്ങിയും ഒക്കെയായി കോളജിലേക്ക്.4 അല്ലെങ്കിൽ 3 വർഷം എഴുതിയും പഠിച്ചും കരഞ്ഞും പ്രാർഥിച്ചു കടന്നുപോകും.

പിന്നെ ദാ അടുത്ത കടമ്പ ലോൺ അടക്കണ്ടെ നാട്ടിൽ എക്സ്പീരിയൻസ്ന് വേണ്ടിഎവിടേലും കേറിയാൽ പണി യെടുപ്പിച്ച് നടുവൊടിക്കുന്നത് കൂടാതെ വൈദ്യന്മാർ തുടങ്ങി തൂപ്പുകാരുടെ വരെ വായിലിരിക്കുന്നത് കേട്ട് അവസാനം എന്നിച്ചുട്ട അപ്പം പോലെ സാലറിരോഗികളും അങ്ങനെ തന്നെ എന്നാല് മനസ്സാക്ഷി ഉള്ള രോഗികളും,മാനേജ്മെൻ്റും,ഡോക്ടർമാരും ഉണ്ടേട്ടോ ഡ്യൂട്ടിക് കേറുന്നത് മാത്രേ ഓർമ കാണൂ.പണം ലാഭിക്കാൻ ആരുടെയൊക്കെ റോൾ കുറവുണ്ടോ,അതൊക്കെ നഴ്സ് ഏറ്റെടുക്കണo ഉദാഹരണം പഹൈസിയോതെറാപിസ്റ് ഫർമസിസ്റ് ഫുഡ് സപ്ലയർ ഹോബ്സ് കീപ്പിങ് ,എസി ടെക്‌നിഷ്യൻ ,കമ്പ്യൂട്ടർ ടെക്‌നിഷ്യൻ .ഇവരുടെ ഒക്കെ റോൾ ചെയ്തു സർട്ടിഫിക്കറ്റ് ഇല്ലാത്ത സർവ കലാവല്ലഭൻ നഴ്സ്.അതിനിടെ രോഗിയെയും നോക്കണം.ഇതൊക്കെ കേരളത്തിലെ നടക്കൂ.ഇതൊക്കെ കഴിഞ്ഞ് വൈദ്യന്മാരുടെ വകഷോ രോഗിയുടെ മുമ്പിൽ വച്ച് ,അത് ചെയ്തില്ലേ,ഇത് ചെയ്തില്ലേ,തന്നെയോക്കെ എന്തിന് കൊള്ളാം.പഠിച്ചാണോ നഴ്സിംഗ് പാസ്സായെ.അങ്ങനെ നീളുന്നു ഇതൊക്കെ കഴിഞ്ഞു തിരിച്ചു ഹോസ്റ്റലിൽ എത്തുമ്പോൾ ഫുഡ് തീർന്നിട്ടുണ്ടാവും പിന്നെ വായു ഭക്ഷിച്ചോ ബിസ്കട്ട് ഉണ്ടെൽ അത് തിന്നോ ഒറ്റകിടപ്പ് സാലറിയില്നിന്നൊരു ഭാഗം ബാങ്കിലേക്ക്,വീട്ടിലേക്ക്,മിച്ചം ഒന്നും കയ്യിൽ കാണില്ല.അപ്പോളേക്കും സാമൂഹ്യ സ്നേഹികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലർ ചോദിക്കും പുറത്തേക്ക് ഒന്നും പോണില്ലെ മോളെ,കെട്ടിക്കണ്ടെ.വീണ്ടും കടം വാങ്ങി ഐഇഎൽടിഎസ് ഓഇടി ,എംഓ എച് അല്ലെ.dha അങ്ങനെ എക്സാം കോച്ചിങ് .എല്ലാവർക്കും ഒരു കഴിവ് അല്ലാലോ.

ഡ്യൂട്ടിയും കഴിഞ്ഞ് വായു കഴിച്ചു,കോച്ചിങ് സെന്ററിലേക് ഓടും.അതും കഴിഞ്ഞ് വന്ന് പഠനം,1 തവണ മുതൽ 20 തവണ വരെ എക്സാം എഴുതി പാസ്സ് ആവുന്നവർ ഉണ്ട്.ഇത്രയും എഴുതുമ്പോൾക്കും ലോൺ അടവ് തെ റ്റും..കടം തന്നവരുടെ പ്രത്യാശ മങ്ങി വിളി തുടങ്ങും.ഇതിനിടെ അഭ്യുദയകാംഷികളുടെ അന്വേഷണം ശോ ഞങ്ങൾടെ വീടിനടുത്തുള്ള കൊച്ചു പ്ലസ് ടു കഴിഞ്ഞതേ ഐഇഎൽടിഎസ് കിട്ടി പുറത്തുപോയി.നീ വലിയ സംഭവമല്ലേ പഠിപ്പി എന്നിട്ടെന്നാ കിട്ടാത്തെ. അതൂടെയാവുമ്പോ പിന്നെ ഡിപ്രെഷൻ മോഡ് .സോഷ്യൽ മീഡിയ ഒക്കെകളയും.എല്ലാവരുടേയും ചോദ്യത്തിന് മറുപടി കൊടുത്തു മടുക്കുന്നകൊണ്ട് പൊതുപരിപാടികൾക്കും ബൈ ബൈ.പിന്നെ വാശിക് കുത്തിയിരുന്ന് പഠിക്കും എത്ര പഠിച്ചാലും ഇല്ലേലും ദൈവത്തിൻ്റെ സമയത്ത് അങ്ങനെ ഐഇഎൽടിഎസ് പാസ്സ്.അപ്പോ സമൂഹത്തിലെ യഥാർത്ഥ മനുഷ്യസ്നേഹികൾ എന്ന് വിശേഷിപ്പിക്കുന്നവർ പറയും ഞങ്ങൾകറി യാരുന്ന് മോള് പാസ്സ് ആവൂന്ന്.

പിന്നെ എന്നാ പോണെ എന്നാവും ചോദ്യം നമ്മൾ പിന്നെയും കടം വാങ്ങി സ്വപ്നഭൂമിയിലേക്. അങ്ങനെ വീടായി കാർ ആയി വീട്ടുകാർക്ക് എല്ലാം ആയി.ഇതിനിടെ സ്വന്തം ജീവിതം മറക്കുന്ന ചിലരുണ്ട്.വൈകിയുള്ള വിവാഹം പ്രായം കടന്നു പോയി കുട്ടി ഉണ്ടകാത്തവർ,ഇനി ഉണ്ടായാലോ അതിൻ്റെ കോംപ്ലിക്കേഷൻസ് പറ്റിയാൽ ഡെലിവെറിടെ അന്നൂടെ ജോലിയെടുപ്പിക്കുന്ന ആൾക്കാർ.കുഞ്ഞ് ഉണ്ടായി 45 ദിവസം പോലും ആകാതെ ജോലിക്കായി മനസ്സില്ലാമനസ്സോടെ പോകേണ്ടി വരും.അവിടെയും നാട്ടുകാർ പറയുന്നത് കേൾക്കണം ശോ കൊച്ചുണ്ടായി 45 ആവാൻ നോക്കിയിരുന്നു കൊച്ചിനെ ഇട്ടെച്ചുപോവാൻ.ഈ പറയുന്നവർക്കറിയാമോ ആ അമ്മ അനുഭവിക്കുന്ന വിഷമം.കുഞ്ഞിന് വേണ്ടിയും കുടുംബത്തിന് വേണ്ടിയും മറുനാട്ടിൽ പോയി 2 വർഷം കഴിഞ്ഞ് വരുമ്പോൾ കുഞ്ഞിന് അമ്മയല്ല ആൻ്റിയോ ചേച്ചിയോ ആയി മാറും അവർ.അതിൻ്റെ വിഷമം അത് അനുഭവിച്ചവർക്കെ മനസ്സിലാവൂ കടമെല്ലാം തീർത്തു ഒന്ന് ശാന്തമായി കുഞ്ഞിനെ കൊണ്ടുപോയി ഭർത്താവിൻ്റേ കൂടെയും ഒന്ന് ജീവിക്കുമ്പോൾ ക്കും നല്ലപ്രായം കഴിഞ്ഞിട്ടുണ്ട്ആവും.പുറത്ത് പോയാൽ രക്ഷപെട്ടു എന്നാണ് വെപ്പെങ്കിലും പൊന്ന്മുട്ട ഇടുന്ന താറാവല്ല അവർ..മറുനാട്ടിൽ ജീവിക്കാനും വരുമാനത്തിലേറെ ഇവിടുള്ളതി നേ ക്കാൾ ചിലവും അവർക്ക് അവിടുണ്ട്….എങ്കിലും എല്ലാവർക്കും പിന്നെയും ഒരു സുപ്രഭാതത്തിൽ പൊട്ടിവീണ സ്വർണത്താറാവാണ് അവർ ഇതൊക്കെ എന്ന് എല്ലാവരും തിരിച്ചറിയുമോ എന്തോ..
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these