അപകടത്തിൽ പെട്ടവരെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ വാഹനം ചോദിച്ചപ്പോ

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആയി ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ ഉണ്ടായത് ആരെയും ഞെട്ടിപ്പിക്കുന്ന രണ്ട് വാഹന അപ കടങ്ങൾ ആണ്. അതിൽ ഒരു ചെറുപ്പക്കാരൻ ജീവൻ നഷ്ടപ്പെടുകയും രണ്ട് പേർ ഗുരുതര പരുക്കുകളോടെ ഹോസ്പിറ്റലിൽ ചികിത്സയിലുമാണ്.ഈ രണ്ട് വാഹനാപകടങ്ങൾ നടന്നപ്പോഴും അവിടേക്കു പെട്ടന്ന് ഓടിചെല്ലാൻ സാധിച്ചു.രു കൂട്ടം ചെറുപ്പക്കാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ബാക്കിയുള്ള രണ്ട് പേരും ഇന്ന് നമ്മളോടൊപ്പം ഉള്ളത്. എന്നാൽ ചില വിഷമകരമായ അനുഭവങ്ങൾ അവിടെ ഉണ്ടായി.ആദ്യത്തെ അപകടം ഉണ്ടായ സമയം ഓടിക്കൂടിയ പത്ത് പതിനഞ്ചോളാം പേരിൽ ഒരാൾ പോലും അപകടമുണ്ടായവരെ രക്ഷപ്പെടുത്താനോ അവരെ ഹോസ്പിറ്റലിൽ ഒന്ന് എത്തിക്കാനോ ശ്രമിച്ചില്ല എന്നുള്ളത് വളരേ ദുഖകരമായ കാര്യമാണ്.

അവിടെ കൂടി നിന്നവരിൽ എത്രപേർ വാഹനങ്ങളിൽ വന്നവർ ഉണ്ടായിരുന്നു. അപകടമുണ്ടായി ആ ചെറുപ്പക്കാരന്റെ മുഖത്ത് വീണ് കിടന്ന വലിയ ഇഷ്ടിക കെട്ട് ഒന്നെടുത്ത് മാറ്റാൻ പോലും സഹായിക്കാത്തവർ എന്തിനാണ് കാഴ്ചക്കാരായി അവിടെ നിന്നത്.ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ വാഹനം ചോദിച്ചപ്പോ ഒരു മനസാക്ഷിയും ഇല്ലാണ്ട് തല തിരിച്ചു പോയ ഒരു പുരോഹിതൻ വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.എന്നാൽ അതേ സ്ഥലത്ത് തൊട്ടടുത്ത ദിവസം ഉണ്ടായ അപകടത്തിൽ അവിടെ കൂടിയ ചെറുപ്പക്കാർക്കൊപ്പം മുന്നിൽ നിന്നത് അത് വഴി വന്ന ഒരു ലേഡി ആയിരുന്നു. അവര് അവരുടെ വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന് ആ ചെറുപ്പക്കാരനെ സ്വന്തം വാഹനത്തിൽ കയറ്റുകയും ആദ്യം ഇ.എം.എസ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.

ആ ചെറുപ്പക്കാരന്റെ പരിക്ക് ഗുരുതരമായതിനാൽ കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലിലേക്ക് മാറ്റണം എന്ന് പറഞ്ഞപ്പോ ആ ചെറുപ്പക്കാരനൊപ്പം ആംബുലൻസിലേക്ക് കയറാൻ തുടങ്ങിയ എന്റെ കൈയ്യിലേക്ക് 500ന്റെ ഒരു നോട്ട് തന്നിട്ട് ഇതിരിക്കട്ടെ ഹോസ്പിറ്റലിൽ ചെല്ലുമ്പോഴേക്കും ഞാൻ വിളിക്കാം എന്ന് പറഞ്ഞു മൊബൈൽ നമ്പറും മേടിച്ചാണ് അവർ പോയത്.മുത്തൂറ്റ് ചെന്നയുടൻ ആ ലേഡി എന്നെ വിളിച്ച് അദ്ദേഹത്തിന്റെ ചികിത്സ വൈകരുതെന്നും അതിന് ആവശ്യമായ പണം എത്രയാകും എന്ന് തിരക്കാനും ആവശ്യപ്പെട്ടു. ഉടൻ തന്നെ ഡോക്റ്ററുമായും ഹോസ്പിറ്റൽ pro യുമായും സംസാരിച്ചപ്പോ ഏകദേശം 8000 രൂപയോളം ഉടൻ അടക്കേണ്ടി വരുമെന്നാണ് പറഞ്ഞത്.ഉടൻ തന്നെ ആ ലേഡിയേ തിരികെ വിളിച്ചു ഞാൻ കാര്യം പറഞ്ഞപ്പോ നിമിഷ നേരം കൊണ്ട് ചികിത്സക്ക് ആവശ്യമായ മുഴുവൻ തുകയും എന്റെ അകൗണ്ടിലേക്ക് ഇടുകയും തുടർന്ന് ഡോക്റ്ററുമായി സംസാരിക്കുകയും ചെയ്തു. അതിനിടയിൽ തന്നെ ആ ചെറുപ്പക്കാരന്റെ അഡ്രെസ്സ് കണ്ടെത്താനും അവരുടെ വീട്ടിൽ അറിയിക്കാനും അവർക്ക് കഴിഞ്ഞു എന്നത് എന്നെ അത്ഭുതപ്പെടുത്തി.

ഉടൻ തന്നെ ആ ലേഡിയേ തിരികെ വിളിച്ചു ഞാൻ കാര്യം പറഞ്ഞപ്പോ നിമിഷ നേരം കൊണ്ട് ചികിത്സക്ക് ആവശ്യമായ മുഴുവൻ തുകയും എന്റെ അകൗണ്ടിലേക്ക് ഇടുകയും തുടർന്ന് ഡോക്റ്ററുമായി സംസാരിക്കുകയും ചെയ്തു. അതിനിടയിൽ തന്നെ ആ ചെറുപ്പക്കാരന്റെ അഡ്രെസ്സ് കണ്ടെത്താനും അവരുടെ വീട്ടിൽ അറിയിക്കാനും അവർക്ക് കഴിഞ്ഞു എന്നത് എന്നെ അത്ഭുതപ്പെടുത്തി.

റോഡപകടങ്ങളിൽ മരിക്കുന്ന ഓരോ ആളുകളെക്കാളും കൂടുതൽ ആളുകൾ അപകടങ്ങളിൽ പരുക്കേറ്റ് കിടക്കുന്നവർ ആയിരിക്കാം. ഗുരുതരമായ പരിക്കേറ്റ കാലങ്ങളോളം ബെഡ്ഡുകൾൽ ജീവിതം തള്ളിനീക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ഇടയിലുണ്ട്. മരണപെടുന്നതിലും ഏറ്റവും വലിയ പ്രശ്‌നം ആണ് പരിക്കേറ്റു കാലങ്ങൾ അതിന്റെ പരിണത ഫലങ്ങൾ അനുഭവിക്ക എന്നത്.ഇതിൽ ഏറ്റവും എടുത്തു പറയേണ്ടേ ഒന്നാണ് വഴിയരികിൽ ആക്സിഡന്റ് ആയിട്ട് കിടക്കുനത്ത് കണ്ടാലും ഒരു കൈ സഹായം ചെയ്യാൻ മടിക്കുന്നവർ. ചിലപ്പോൾ ജീവൻ വരെ നഷ്ട്ടപെട്ടു പോയവരുണ്ട് ഇത്തരം സഹായം ലഭിക്കാത്തതു മൂലം.ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചാൽ പിന്നെ അതല്ലേ നമ്മുടെ ജീവിതംകൊണ്ട് മറ്റുളവർക്കും ഉപകാരപ്പെടുന്നത്.കണ്ടിട്ടും കാണാത്ത മട്ടിൽ പോകുന്നത് നമ്മളെ ഒരാളെ കൊല്ലുന്നതിനു തുല്യം ആവില്ലേ. ലരും ഇങ്ങനെ വഴിയരികിൽ ആക്സിഡന്റ് ആയികിടക്കുന്നവരെ രക്ഷിക്കാൻ മടിക്കുന്നത് പിന്നീട് ഉണ്ടായേക്കാവുന്ന പ്രശ്ങ്ങൾ ആലോചിച്ചു ആവും.പോലീസ് വെരിഫിക്കേഷൻ ഉണ്ടാകും എന്നത് സത്യമാണ് .പക്ഷെ പഴയതുപോലെ രക്ഷിച്ചവനെ പിടിക്കുന്ന പരുപാടി ഇപ്പോ ഇല്ലന്നുള്ള സത്യാവസ്ഥ മറക്കരുത്.
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these