ചായകുടി ഒകെ കഴിഞ്ഞു ഒരു പറച്ചിലുണ്ട് മോളെ ഞങ്ങൾ രാഞ്ജിയെ പോലെ നോക്കിക്കോളും

എന്നാലും ഈ കിരൺ എന്തൊരു ദുഷ്ടനാല്ലേ..അതെയതെ സർക്കാർ ജോലി ഉണ്ടായിട്ടും, അത്രയും സ്ത്രീധനം കൊടുത്തിട്ടും അവന് കാശിനോടുള്ള ആർത്തി തീർന്നില്ലല്ലോ.. ദുഷ്ടൻ കാരണം ഒരു പാവം പെണ്ണിന്റ ജീവനല്ലേ പോയത്.ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം.. അവന് കിട്ടാനുള്ളത് കിട്ടി.ശരിക്കും ഈ സ്ത്രീധനം എന്ന് പറയുന്നത് ഒരു പ്രഹസനം ആണ്.. കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുത്. തെറ്റാണ് തീർച്ചയായും എന്നാപ്പിന്നെ നമുക്ക് നമ്മുടെ കാര്യങ്ങളിലേക്ക് വരാം അല്ലെ?പിന്നല്ലാതെ പെണ്ണിനെ വിളിക്ക് കയ്യിൽ ചായ ട്രേയുമായി പെണ്ണെത്തി പ്രത്യേകിച്ചൊന്നും പറയാനില്ല.. പെണ്ണിനെ ഞങ്ങൾക്കിഷ്ടമായി.. പിന്നെ പെണ്ണിന് ജോലി ഇല്ലാ എന്നുള്ളതൊന്നും പ്രശ്നം അല്ല.. അവന് നല്ല ശമ്പളമുണ്ട് അവര് ജീവിച്ചു പൊക്കോളും.

എന്റെ മോളുടെ ഭാഗ്യം പെണ്ണിന്റപ്പന്റെ ദീർഘ നിശ്വാസം പിന്നെ.. നിങ്ങൾക്ക് അറിയാമല്ലോ.. ഇവന് മൂത്തത് രണ്ട് പെൺകുട്ട്യോൾ ആയിരുന്നു. രണ്ടാളെയും നല്ല നിലയിലാണ് പറഞ്ഞു വിട്ടത്.ചെക്കന്റെ വീട്ടുകാർ ഉദ്ദേശിച്ചതിലും കൂടുതൽ കൊടുത്തു.. അത് കൊണ്ടെന്താ? രണ്ടാൾക്കും ഒരു കുഴപ്പവും ഇല്ല.രാഞ്ജിമാരെപ്പോലെ ജീവിക്കുന്നു അതൊക്കെയല്ലേ നമ്മള് മാതാപിതാക്കന്മാരും ആഗ്രഹിക്കുന്നത്.മ്മടെ പിള്ളേർക്ക് എന്ത് കൊടുത്താലും അത് മതിയാവില്ല, അവർക്ക് വേണ്ടിയല്ലേ മ്മള് കഷ്ടപ്പെട്ടത് മുഴുവൻ.ആ അതാണ്‌ പറഞ്ഞു വരുന്നത്.. അവന് സ്ത്രീധനം ഒന്നും വേണ്ടായെന്നാണ് പറഞ്ഞത്. ഞങ്ങൾക്കും അതാണ് പറയാനുള്ളത്. പിന്നെ നിങ്ങളുടെ മകൾക്ക് നിങ്ങൾ കൊടുക്കാനുള്ളത് കൊടുക്കണം, നമ്മളൊരിയ്ക്കലും മക്കളുടെ മുന്നിൽ വില കളയരുത്.എന്റെ സമ്പാദ്യം മുഴുവനും അവൾക്കുള്ളതാ അത്രേ പറഞ്ഞുള്ളൂ.ഞങ്ങളായിട്ട് ഒരു രൂപ ചോദിക്കില്ല .സ്ത്രീധനം വാങ്ങുന്നത് തെറ്റല്ലേ? പിന്നെ നിങ്ങള് എന്ത് കൊടുക്കുന്നോ അത് കൊണ്ട് അവര് സുഖമായി ജീവിക്കും.അപ്പൊ ഞങ്ങളിറങ്ങട്ടെ.. പറഞ്ഞപോലെ, തീയതിയും മുഹൂർത്തവും നോക്കിയിട്ട് അറിയിക്കാം.സ്ത്രീധനം എന്ന സമ്പ്രദായം ഒരിയ്ക്കലും നിൽക്കാൻ പോകുന്നില്ല.. വാങ്ങുന്നവർ ഏതെങ്കിലും രീതിയിൽ അത് വാങ്ങും കൊടുക്കുന്നവർ ആ രീതിയിലും.

വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം കൊടുക്കരുത് എന്ന് മാത്രമല്ല, ജോലിയുള്ള പെൺകുട്ടികളുടെ വരുമാനത്തിൽ അച്ഛനും അമ്മയ്ക്കും അവകാശവുമുണ്ട്. വിവാഹം കഴിഞ്ഞു വേറെ താമസിക്കുന്ന പെൺകുട്ടികൾ മാസാമാസം അവർക്കു കിട്ടുന്ന ശമ്പളത്തിൽ നിന്ന് അച്ഛനും അമ്മയ്ക്കും ആവശ്യമുണ്ടെങ്കിൽ പൈസ അയക്കാൻ ഒരു മടിയും വിചാരിക്കരുത്. പെണ്മക്കൾ സമ്പാദിക്കുന്ന തുകയ്ക്ക് അവരുടെ മാതാപിതാക്കൾക്ക് കൂടി അർഹതയുണ്ട്, ആർക്ക് എത്ര എവിടെ കൊടുക്കണം എന്നുള്ളത് സമ്പാദിക്കുന്ന സ്ത്രീകളുടെ മാത്രം തീരുമാനമാണ്, ഭർത്താവിനോ ഭർത്താവിന്റെ വീട്ടുകാർക്കോ അതിൽ ഒരു കാര്യവുമില്ല. സ്ത്രീധന നിരോധനം വന്നിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അതിനെ പിന്തുണക്കുന്ന ജനത തന്റെ മകൾക്കു സ്ത്രീധനം കൊടുത്തു ഭർത്താവിനെ വാങ്ങി കൊടുക്കുക അല്ല വേണ്ടത് അവൾക് വിദ്യാഭ്യാസവും സ്വന്തം കാലിൽ നില്കാൻ ഒരു ജോലിയുമാണ് വേണ്ടതെന്നു എന്നാണ് മാതാ പിതാക്കൾ തിരിച്ചു അറിയുന്നത്.അവളെ മാത്രം മതി എന്ന് പറഞ്ഞു സ്ത്രീക്ക് വില നൽകുന്ന ഒരാൾ വരുന്നത് വരെ കാത്തിരുന്നു കൂടെ.എത്ര പെൺമക്കളെ ബലി കൊടുത്താലാണ്‌ പുറമേ കാണുന്ന മുറിപ്പാടുകളും, പുറമേ കാണാത്ത മാനസികപീഡനത്തിന്റെ അഴുകിയ പൊള്ളലുകളും വലിച്ച്‌ ദൂരെക്കളഞ്ഞ്‌ ജീവിക്കാൻ തീരുമാനിച്ച്‌ കാൽചുവടുകളിൽ നിന്ന്‌ ഇറങ്ങിപ്പോരാൻ മാത്രം പക്വത നമ്മുടെ പെണ്ണുങ്ങൾക്കുണ്ടാകുക.സ്വന്തംകാലിൽ നിൽക്കാനുള്ള വിദ്യാഭ്യാസവും തന്റേടവും ലോകപരിചയവും എത്തുന്നതിന്‌ മുൻപ്‌ ഒരു കപ്പ്‌ ചായ കൊടുത്ത സൗഹൃദം മാത്രം മകൾക്കുള്ള ഒരപരിചിതന്റെ കൂടെ മിക്കപ്പോഴും പറഞ്ഞയക്കുന്ന വ്യവസ്‌ഥയെയാണ്‌, വ്യവസ്‌ഥിതിയെയാണ്‌.
കടപ്പാട്-അനിൽ മാത്യു

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these