പേറ്റുനോവ് അടുത്ത പൂച്ച പ്രസവിച്ചു പൂച്ചകുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് അയാൾക്ക് ദേഷ്യം വന്നു

പേറ്റുനോവ് അടുത്ത പൂച്ച പ്രസവിച്ചു സന്തോഷത്തോടെ പൂച്ചയും കുഞ്ഞുങ്ങളും ജീവിച്ചു.ഒരു ദിവസം പൂച്ചകുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് വീട്ടിലെ ഗൃഹനാഥൻ തട്ടിൻപുറത്ത് കേറി നോക്കി.മൂന്നു പൂച്ച കുഞ്ഞുങ്ങൾ ഉണ്ട്.അയാൾക്ക് ദേഷ്യം വന്നു കുഞ്ഞുങ്ങളെ ചാക്കിൽ കെട്ടി കിലോമീറ്ററുകൾക്കപ്പുറം കൊണ്ടു പോയി ചാക്ക് തുറന്നുവിട്ടു.അവിടെ നിറയെ കാട് ആയിരുന്നു.കഷ്ടിച്ച് മാത്രം നടക്കാൻ കഴിഞ്ഞിരുന്ന കുഞ്ഞു പൂച്ചകൾ പേടിച്ചരണ്ട് ചാക്കിന് പുറത്തുവന്ന് അയാളെ തന്നെ ധൈന്യതയോടെ നോക്കിനിന്നു.അയാൾ അതൊന്നും കാര്യമാക്കാതെ തിരിച്ചു വീട്ടിൽ വന്നു തള്ള പൂച്ച കുഞ്ഞുങ്ങളെ കാണാതെ അങ്കലാപ്പിലായി തിരിച്ചുവന്ന ഗൃഹനാഥനെ തന്നെ നോക്കി കണ്ണുനീർ വാർത്തു.

.പക്ഷേ അയാൾ അതൊന്നും മൈൻഡ് ചെയ്തില്ല തള്ള പൂച്ച കരഞ്ഞു ബഹളമുണ്ടാക്കി വീടിന് ചുറ്റും സഞ്ചരിച്ചുകൊണ്ടിരുന്നു. അതിന്റെ കരച്ചിൽ കേട്ട് അയാൾക്ക് വല്ലാത്ത അസ്വസ്ഥത.അന്ന് രാത്രി അയാൾ ഒരു സ്വപ്നം കണ്ടു…നീന്താനറിയാത്ത തന്റെ കുഞ്ഞുങ്ങളെ ആരോ എടുത്തു കൊണ്ടുപോയി അടുത്തുള്ള പുഴയിലെറിഞ്ഞു.ചുഴിയിൽ പെട്ട് സ്വന്തം കുഞ്ഞുങ്ങൾ കൈകാലിട്ടടിക്കുന്നു.അവസാനം പുഴയുടെ അഗാധതയിലേക്ക് താഴ്ന്നുപോയി വീട്ടിൽ ആകെ അസ്വസ്ഥമായ അന്തരീക്ഷം.ഭാര്യയും അയാളും സങ്കടം കൊണ്ട് അലമുറയിട്ടു കരഞ്ഞു കൊണ്ടിരിക്കുന്നു.പെട്ടെന്നയാൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.

സമയം അർദ്ധരാത്രി സങ്കടത്തോടെ പേടിയോടെ ആധിയോടെ താൻ ചെയ്ത തെറ്റിനെ ഓർത്തു വിലപിച്ചു.അപ്പോഴും സ്വന്തം കുഞ്ഞുങ്ങളെ കാണാത്ത വിലാപ ചിന്തയിലൂടെ തള്ള പൂച്ച അലമുറയിട്ടു ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു.കണ്ണുനീർ നിറഞ്ഞ പൂച്ച അയാളോട് ചോദിക്കുന്ന പോലെ തോന്നി അയാൾക്ക്.എന്തിനാണ് നിങ്ങൾ എന്റെ കുഞ്ഞുങ്ങളെ ഇവിടെനിന്ന് കടത്തിയത് ആ കുഞ്ഞുങ്ങൾ ഒന്നിനും ആയിട്ടില്ലല്ലോ. അതിക്രമം അല്ലേ നിങ്ങൾ ചെയ്തത് നിങ്ങൾ ഉപയോഗിക്കാത്ത സ്ഥലത്ത് നിങ്ങളെ ഉപദ്രവിക്കാതെ ഞാനും എന്റെ കുഞ്ഞുങ്ങളും സന്തോഷമായി കഴിഞ്ഞിരുന്നത് അല്ലേ എല്ലാം നിങ്ങൾ നഷ്ടപ്പെടുത്തി..അറിയില്ല നിങ്ങൾക്ക് അതിന്റെ വേദന.നിങ്ങൾക്ക് അങ്ങനെ ഒരു ഗതി വന്നാൽ മാത്രമേ അറിയൂ.കുഞ്ഞുങ്ങളും മാതൃത്വവും,പിതൃത്വവും, സ്വപ്നങ്ങളും എല്ലാം നിങ്ങൾക്കു മാത്രമല്ല.അത് ഞങ്ങൾക്ക് കൂടെയുണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കുക.

അയാൾ ഒരു കാര്യം തീരുമാനിച്ചു ആ പൂച്ച കുഞ്ഞുങ്ങളെ പോയി തിരികെ എടുത്താലോ.. ഉടനെ അയാൾ വണ്ടിയുടെ കീയെടുത്തു വണ്ടിയിൽ കയറി..വണ്ടിയുടെ ഡോർ തുറന്ന പാടെ തള്ളപൂച്ചയും വണ്ടിയിൽ കയറി..പൂച്ചകുഞ്ഞുങ്ങളെ ഉപേക്ഷിച്ച ഇടം വരെ അക്ഷമയായി അയാൾ ഡ്രൈവ് ചെയ്തു..തള്ളപൂച്ച വണ്ടിയുടെ പിൻസീറ്റിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു..അവസാനം അവിടെ എത്തി… തള്ള പൂച്ച വണ്ടിയിൽ നിന്നും ചാടി ഇറങ്ങി..ആ കാട്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടി.കുഞ്ഞുങ്ങളെ ഓരോന്നോരോന്നായി വീണ്ടെടുത്ത് വണ്ടിയിൽ കൊണ്ടുവന്നു വച്ചു വിശന്നിട്ട് ആവണം.പൂച്ച കുഞ്ഞുങ്ങൾ കരഞ്ഞുകൊണ്ടിരുന്നു.പൂച്ച മുലകൊടുത്തു. പൂച്ച കുഞ്ഞുങ്ങൾ കരച്ചിൽ അവസാനിപ്പിച്ചു.തിരികെ അയാൾ പൂച്ചയെയും കുഞ്ഞുങ്ങളെയും കൊണ്ടു വീട്ടിൽ വന്നു..അയാൾ വണ്ടിയിൽ നിന്നിറങ്ങി.പൂച്ച കുഞ്ഞുങ്ങളെ കടിച്ചു പിടിച്ച് പൂച്ച നടന്നു നീങ്ങി. കണ്മുന്നിൽ നിന്നും മറയുന്നത് വരെ അയാൾ അവറ്റകളെ നോക്കി നിന്നു.മനസ്സിന് എന്തെന്നില്ലാത്ത സമാധാനം തിരികെ ലഭിച്ചു അയാൾക്ക്.പിന്നീട് വീട്ടിൽ കേറിയ അയാൾ നേരെ പോയത് ഉറങ്ങി കിടക്കുന്ന തന്റെ കുഞങ്ങളെ കാണാൻ അവിടെ ഉറങ്ങിക്കിടക്കുന്ന സ്വന്തം കുഞ്ഞുങ്ങളെ മാറി മാറി ചുംബിച്ചു.തന്റെ ഉദരത്തിലുള്ള കുഞ്ഞുങ്ങളുടെ ജീവന്റെ തുടിപ്പാണെന്ന് അറിയുമ്പോൾ അമ്മക്ക് ഒറ്റ പ്രാര്‍ത്ഥനയേ ഉണ്ടായിരിക്കു ജീവനോടെ കിട്ടണം അത് കൊണ്ട് ആരാലും അമ്മയിൽ നിന്നും അടർത്തി എടുക്കാൻ സാധിക്കില്ല
കടപ്പാട് -അൻവർ ഷകീൽ ചേരൂർ

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these