രാത്രി എന്റെ ഉപ്പാക്ക് നെഞ്ചിലൊരു ഭാരം പോലെ തോന്നി വേഗം തന്നെ ഹോസ്പിൽ എത്തിചു

കുടുംബം വിറ്റാലും കടം വാങ്ങിയാലും മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേ ചികിത്സിക്കൂ എന്ന് വാശി പിടിക്കുന്നവർ അറിയാൻ വേണ്ടി ഞാനിത് ഇവിടെ സമർപ്പിക്കുന്നു ഇതെന്റെ അനുഭവം വായിക്കാൻ മടി കാട്ടരുതേ. രണ്ടാഴ്ചകൾക്ക് മുമ്പ് ഒരു ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ എന്റെ ഉപ്പാക്ക് (my father) നെഞ്ചിലൊരു ഭാരം പോലെ തോന്നുകയും, ശരീരം മൊത്തം വിയർക്കുകയും, കഴുത്തിന് മുകളിലേക്ക് ഇരു ചെവികൾ വരെ മസിൽ പിടിക്കുന്ന പോലെ അനുഭവപ്പെടുകയും ചെയ്തു. ഉടനെ കൊടുങ്ങല്ലൂർ ഗവർമെന്റ് ആശുപത്രിയിൽ കൊണ്ട് പോയി ഇ സി ജി എടുത്തു വേരിയേഷൻ കണ്ടതിനാൽ ഉടനെ കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. അവിടെയും ഇ സി ജി യിൽ വേരിയേഷൻ കണ്ടു .ഡോക്ടേഴ്സില്ലാ എന്ന കാരണത്താൽ ഉപ്പയെ ഞങ്ങൾ എറണാകുളം ഉള്ള ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയി .അവിടെ ചെന്ന ഉടനെ I C U ചാർജ്ജെന്ന് പറഞ്ഞ് 13500 അടയ്ക്കാൻ പറഞ്ഞു. പണം കെട്ടി കൂടെ പോയവർ പുറത്ത് കാത്ത് നിന്നു.ഉപ്പയെ ICU വിലാക്കി.

പിറ്റേ ദിവസം 9000 രൂപ കെട്ടി ആഞ്ചിയോ ഗ്രാം ചെയ്യാൻ .ആഞ്ചിയോഗ്രാം റിസൾട്ടിൽ രണ്ട് ബ്ലോക്കുണ്ടെന്ന് കണ്ടു. എത്രയും വേഗം ബ്ലോക്ക് മാറ്റാനുള്ള ആഞ്ചിയോ പ്ലാസ്റ്റി ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു. അതിന് വേണ്ടി ഒരു ലക്ഷത്തി മുപ്പതിനായിരം കെട്ടണമെന്നും, ഡോക്ടേഴ്സിന്റെ ഫീസും, റൂം റെൻറും വേറെ വരുമെന്നും പറഞ്ഞു. ഞങ്ങളെപ്പോലുള്ളവർക്ക് ഒന്നര ലക്ഷം ഒരു വൻ തുകയായത് കൊണ്ടും, അതിനേക്കാളുപരി ഉപ്പയുടെ ജീവൻ പ്രധാനമായത് കൊണ്ടും ഞങ്ങൾ എന്ത് വേണമെന്നാലോചിച്ചു വിഷമിച്ചു നിൽക്കുമ്പോഴാണ് എറണാകുളം ചുള്ളിക്കൽ സൂപ്പർമാർക്കറ്റ് നടത്തുന്ന അനസ്ക്ക ( അനിയൻ ആഷിഖിന്റെ സുഹൃത്ത്) എറണാകുളം ജനറൽ ഹോസ്പിറ്റലിനെ കുറിച്ച് പറഞ്ഞത്.പിറ്റേ ദിവസം ജനറൽ ഹോസ്പിറ്റലിൽ പോയി കാര്യങ്ങൾ തിരക്കി, അവർ ഇപ്പൊ ഉള്ള ഹോസ്പിറ്റലിൽ നിന്ന് ഉപ്പയുടെ ഡിസ്റ്റാർജ് സമ്മറിയും, ആഞ്ചിയോ ഗ്രാം ചെയ്ത സീ ഡി യുമായി ഉപ്പയെ പരിശോധനക്ക് ഹാജരാക്കാൻ പറഞ്ഞു.പിറ്റേന്ന് ജനറൽ ഹോസ്പിറ്റൽ ഡോക്ടർ പോളിന്റെ അപ്പോയിൻമെന്റെടുത്ത് ആ ഹോസ്പിറ്റലിൽ നിന്നും ഉപ്പയെ ഡിസ്ചാർജ്ജ് ചെയ്തു.

അപ്പോഴേക്കും മൂന്ന് ദിവസത്തെ ബില്ല് 30,000 ആയി. ജനറൽ ഹോസ്പിറ്റലിലെ കാർഡിക് വിഭാഗം ഡോക്ടർ പോൾ ഉപ്പയെ പരിശോധിച്ചു.സി ഡി യും ,ഡിസ്ചാർജ് സമ്മറിയും നോക്കി ഒക്ടോബർ 2 ന് അഡ്മിറ്റാവാൻ പറഞ്ഞു.സ്വകാര്യ ആശുപത്രിയിലെ ഡോക്ടേഴ്സ് എത്രയും വേഗം ഒന്നര ലക്ഷം രൂപ കെട്ടി ആഞ്ചിയോ പ്ലാസ്റ്റി ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഡോക്ടർ പോൾ പറഞത് രണ്ടാഴ്ച ഗ്യാപ്പ്.ഒക്ടോബർ രണ്ടിന് ഉപ്പയെ ജനറൽ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി. ECG,TMT ECO ടെസ്റ്റ് ,ബ്ലഡ് ഇവ ചെയ്തു ആകെ ചിലവായത് 300 രൂപ.പിറ്റേന്ന് മൂന്നാം തിയ്യതി ഉപ്പയെ ആഞ്ചിയോ പ്ലാസ്റ്റി ചെയ്തു.

നാലാം തിയ്യതി ഡിസ്ചാർജ്ജായി വീട്ടിലെത്തി.കൂടെ പോയവരുടെ ചിലവ്, കാർ വാടകയടക്കം ആകെ ചിലവായത് 10,000 രൂപയിൽ താഴെ.സ്വകാര്യ ആശുപത്രികളിൽ ഒന്നര ലക്ഷം പറഞ്ഞ ചികിത്സ എറണാകുളം ജനറൽ ഹോസ്പിറ്റലിൽ ഒരു ചിലവുമില്ലാതെ നടന്നു. നല്ല ചികിത്സ രോഗിക്കും കൂടെ നിൽക്കുന്ന ആൾക്കും അവിടുന്ന് ഭക്ഷണം.സന്തോഷം കൊണ്ട് ഡോക്ടർ പോളിനെ കണ്ട് ഒരു ഗിഫ്റ്റ് സ്വീകരിക്കണമെന്ന് പറഞ്ഞ ഞങ്ങളോട് എനിക്കുള്ള ശമ്പളം ഗവൺമെന്റ് തരുന്നുണ്ടെന്ന് പറഞ്ഞ് അദ്ധേഹം ഞങ്ങളെ അത്ഭുതപ്പെടുത്തി. വലിയ കഴുത്തറപ്പൻ ആശുപത്രികളിലെ ഡോക്ടർമാർ ഡോക്ടർ പോളിനെ പോലുള്ളവരെ കണ്ട് പഠിക്കട്ടെ. ഇപ്പോൾ എന്റെ ഉപ്പ സുഖമായിരിക്കുന്നു ‘ ഇത് വായിച്ച് മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രൂപത്തിൽ പരമാവധി ഷെയർ ചെയ്യുമെന്ന് വിശ്വസിക്കുന്നു.
അഷ്കർ മുഹമ്മദലി
കൊടുങ്ങല്ലൂർ, അഴീക്കോട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these