പേഴ്സിൽ എടുക്കാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ആ രണ്ടായിരത്തിന്റെ നോട്ടെടുത്തു പോയൊരു സിനിമ ഒകെ കാണു

ഞാൻ മരിച്ചു പോയാൽ എല്ലാവരും ഞെട്ടും,കരയും എന്നൊക്കെ നമ്മൾ വിചാരിക്കും എന്നാൽ ഒന്നും ഉണ്ടാകില്ല.നമ്മുടെ ജീവിതത്തെ പറ്റി ഒന്നു നോക്കാം,നമ്മൾ എന്തോ വല്യ സംഭവമാണെന്നൊക്കെ വിചാരിക്കും
നമ്മളില്ലങ്കിൽ ഈ ലോകം തന്നെ നിന്നുപോകും എന്നൊക്കെ കരുതും.എന്നാൽ മനസിലാക്കിക്കോ നമ്മളിവിടുന്നു അടുത്തനിമിഷം എടുക്കപ്പെട്ടാൽ നമ്മളറിയുന്ന പകുതിയിലേറെപ്പേർ ഒന്നറിയുക പോലുമില്ല ചുരുക്കം ചിലരൊക്കെ ചിലപ്പോൾ ഒന്ന് പതറിയേക്കാം, നമ്മോടൊട്ടി നിൽക്കുന്ന ചെറിയൊരുപിടി ആൾക്കാർ കുറച്ചു നാളത്തേക്ക് നമ്മളെ ഓർത്തേക്കും പിന്നീട് അവരും മറക്കും.അങ്ങനെ നോക്കിയിരിക്കുന്ന ഞൊടിയിൽ ഒട്ടും പ്രതീക്ഷിക്കാതെ ചുമ്മാ അങ്ങ്‌ അടഞ്ഞു പോകുന്ന അദ്ധ്യായങ്ങളാണ് നമ്മളോരുത്തരും.

നന്ദി പറയാൻ പോലും ജീവിതം നമുക്കൊരവസരം തരണമെന്നില്ല
അലമാരിയിൽ എടുക്കാതിരിക്കുന്ന പാത്രത്തിൽ ഒരുതവണയെങ്കിലും വയറു നിറയെ ആഹാരംകഴിക്കുക.എടുക്കാതെ വച്ചിരിക്കുന്ന സാരികളൊക്കെ ഒന്നെടുത്തുടുക്കുക ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊക്കെ ഉണ്ടാക്കി വാങ്ങി കഴിക്കുക .പേഴ്സിൽ എടുക്കാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ആ രണ്ടായിരത്തിന്റെ നോട്ടെടുത്തു പോയൊരു സിനിമ കാണുകയോ ഇഷ്ടപെട്ടതു വാങ്ങുകയോ ചെയ്യുക.ആ മുടിയൊക്കെയൊന്ന് വെട്ടി മിനുക്കി ഷാംപൂ ഇട്ടു വിടർത്തി മുറ്റത്തൊരു ചാരുകസേരയിലിരുന്നു പ്രകൃതിയുടെ നിശബ്ദതയുടെ ഭംഗി ആസ്വദിക്കുക ജീവിക്കുക ഓരോ നിമിഷവും, ആരെയും തൃപ്തിപ്പെടുത്താൻ അല്ല മറിച്ചു ഓരോ രാത്രിയും കണ്ണടയ്ക്കുമ്പൾ ഉറങ്ങാൻ പാകത്തിന് നമ്മൾ നമ്മളായി ജീവിക്കുക.നമ്മളിവിടുന്നു പോയാൽ ആർക്കും ഒരു നഷ്ടവുമില്ലന്ന് മനസിലാക്കുക.ലോകത്തിലെ വല്യ നേതാക്കൾ പോയിട്ടും ലോകം എന്നും ഇങ്ങനെ നീങ്ങി.നിങ്ങളില്ലെങ്കിൽ വീട്ടുകാര്യം എങ്ങനെ നടക്കും ഓഫീസ് എങ്ങനെ പ്രവർത്തിക്കും പള്ളിയെങ്ങനെ പോകും എല്ലാം ഭംഗിയായി പോകും പക്ഷേ നിങ്ങൾ ജീവിച്ചിരിക്കുമ്പോഴെ നിങ്ങൾക്ക് ജീവിക്കാൻ പറ്റൂ ജീവിതം ജീവിക്കാൻ മറന്ന് പോകരുതേ.

വളരെ ചെറിയ ഈ ജീവിതത്തെ ആസ്വദിക്കുക നമുക്കു നമ്മൾ തന്നെ വെളിച്ചമായി മാറണം സത്യസന്ധത കൈവെടിയാതെ നമ്മളിൽ സ്വയം വിശ്വസ്തരാകണം എല്ലാവരെയും സ്നേഹിക്കണം തിരിച്ച് കിട്ടുന്ന സ്നേഹം വിരളമാണ് പക്ഷെ അത് നമ്മുടെ പെരുമാറ്റത്താൽ വാരിക്കൂട്ടാൻ കഴിയണം ദേഷ്യം ചീത്തയാണ് അത് ഉപേക്ഷിക്കുക പറ്റുവാണെങ്കിൽ പേടി ഭയാനകമാണ് പക്ഷെ അഭിമുഖീകരിക്കുക നമ്മുടെ ഓർമ്മകൾ സുരഭിലമാണ് അതിനെ ഒരു കുഞ്ഞിനെ പോലെ താലോലിക്കുക.നമ്മുടെ ജീവിതത്തിൽ ഒരുപാട് പേരുടെ ആഗമനം ഉണ്ട്.നമ്മൾ നമ്മളിലേക്ക് തന്നെ ഒന്ന് നോക്കണം.നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നു നമുക്ക് ഒരുപാട് സന്തോഷം തന്നിട്ട് പിന്നീട് ഒരുപാട് ദുഃഖം തന്നു കടന്നു പോയവർ ഉണ്ട്. ജീവിതം അങ്ങനെ ആണ് നമ്മുക്ക് ഓരോരുത്തരും ഓരോ പാഠമാണ്.

അതുപോലെ തന്നെ മറ്റുള്ളവരുടെ സന്തോഷത്തിനായി സ്വന്തം സന്തോഷങ്ങളും സുഖങ്ങളും മാറിവെക്കാതിരിക്കുക.കാരണം ഒരു സമയം കഴിഞ്ഞാൽ ആർക്കു വേണ്ടിയാണോ നമ്മൾ അതെല്ലാം ചെയ്തത് അവർ തന്നെ ആയിരിക്കും നമ്മളെ കുറ്റപ്പെടുത്താൻ മുന്നിൽ നില്കുന്നത് ജീവിതം ഒന്നേയുള്ളു.നല്ല കണ്ണുകളുമായി മറ്റുള്ളവരുടെ നന്മകൾ ദർശിക്കണം. നല്ല ചുണ്ടുകളുമായി മറ്റുള്ളവരോട് ദയയോടു കൂടി സംസാരിക്കാൻ പഠിക്കണം. ആത്മവിശ്വാസത്തിനായി നമ്മളീ ലോകത്ത് ഒരിക്കലും ഒറ്റയ്ക്കല്ല എന്ന വിശ്വാസത്തോടെ കൂടി നടക്കണം.ഒരു ജീവിതത്തിൽ നമ്മുക്ക് മറ്റൊരാളോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം അയാളെ വെറുതെ വിടുക എന്നത് തന്നെയാണ്.അയാളെ നമ്മുടെ ഇഷ്‌ടത്തിനനുസരിച്ചു നടത്താതെ ഇരിക്കുക എന്നത് തന്നെയാണ് അതിലുപരി അയാളെ വിധിക്കാതെ ഇരിക്കുകയെന്നതാണ്.അതുകൊണ്ടു നമ്മുടെ ജീവിതം നമ്മൾ ആസ്വദിച്ചു തന്നെ ജീവിക്കുക.
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these