നിങ്ങളെ ഡോക്ടർ വിളിക്കുന്നുണ്ട് പെട്ടന്ന് അങ്ങനെ കേട്ടപ്പോൾ മനസ്സിനകത്തൊരു ടെൻഷൻ

ജമീലയുടെ ബൈസ്റ്റാൻഡർ ആരാ ലാബിന് മുന്നിൽ നിന്നും ഒരു നേഴ്സ് വന്നു ചോദിച്ചു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ എന്നോട് പറഞ്ഞു നിങ്ങളെ ചീഫ് ഡോക്ടർ വിളിക്കുന്നുണ്ട് എന്ന്.ഭാര്യ ഗർഭിണി ആയപ്പോൾ ഫസ്റ്റ് സ്കാനിങ് ചെയ്യാൻ വന്നതായിരുന്നു.പെട്ടന്ന് കേട്ടപ്പോൾ മനസ്സിനകത്തൊരു ടെൻഷൻ പ്രോബ്ലം ഒന്നും ഉണ്ടാകല്ലേ എന്ന് ദൈവത്തോട് മനസ്സുരുകി പ്രാർത്ഥിച്ചു അകത്തു ചെന്നു.റിസൾട്ട്‌ കയ്യിൽ പിടിച്ചു ഡോക്ടർ ഞങ്ങളെ നോക്കി.എന്നിട്ട് പറഞ്ഞു “നിങ്ങൾക്കു ഒരു ഹാപ്പി ന്യൂസും ഒരു ബാഡ് ന്യൂസും ഉണ്ട്.. രണ്ടിൽ ഏതാണ് ഞാൻ ആദ്യം പറയേണ്ടത് ” ഡോക്ടർ പറയു എന്തു ആണേലും പറഞ്ഞോളൂ എന്ന് മനസ്സിലെ ടെൻഷൻ മുഖത്തു കാണിക്കാതെ ഞാൻ പറഞ്ഞു.

ആദ്യം ഡോക്ടർ പറഞ്ഞു കൺഗ്രാജുലേഷൻസ് നിങ്ങൾക് ഇരട്ടക്കുട്ടികൾ ആണ് പിറക്കാൻ പോകുന്നത് എന്ന്.കേട്ടപ്പോൾ തുള്ളിചാടാൻ തോന്നി അപ്പോഴും ടെൻഷൻ ഉണ്ടായിരുന്നു എന്താണ് ബാഡ് ന്യൂസ്‌ എന്ന് അറിയാഞ്ഞിട്ടു.പുഞ്ചിരിതൂകുന്ന മുഖമുള്ള ഡോക്ടർ പെട്ടന്ന് ശാന്തമായി കൊണ്ട് പറഞ്ഞു ഏഴു മാസം കഴിഞ്ഞാൽ എന്തു വേണമെങ്കിലും സംഭവിക്കാം. പത്തു മാസം തികയ്ക്കാൻ സാധിക്കില്ല കുറച്ചു കംപ്ലിക്കേഷൻ എല്ലാം ഉണ്ടാകും എന്ന്.ബോഡി നന്നായി സൂക്ഷിക്കുക ദൈവത്തോട് നന്നായി പ്രാർത്ഥിക്കുക.ഏഴു മാസം കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും ഡെലിവറി സംഭവിക്കാം ചാൻസ് ഉണ്ട് എന്ന് പറഞ്ഞു.സന്തോഷവും സങ്കടവും ഒരുമിച്ചു എന്താ പറയുക അറിയാതെ വൈഫിനെ നോക്കി.അവൾ എന്റെ കയ്യ് മുറുകെ പിടിച്ചു നില്കുവായിരുന്നു ഒന്നും പറയാൻ ആകാതെ.ദൈവം ഞങ്ങളെ കൈവിടില്ല എന്ന് പറഞ്ഞു ഡോക്ടറോട് യാത്ര പറഞ്ഞു വീട്ടിൽ പോയി.

എഴുമാസവും ഒമ്പത് ദിവസവും കഴിഞ്ഞപ്പോൾ പൈൻ ഉണ്ടാവുകയും കൂടെ വെള്ളപൊക്ക് ഉണ്ടാവുകയും ചെയ്തു.ഉടനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.ലേബർ റൂമിൽ കയറ്റി ഡോക്ടർ പറഞ്ഞു ഇന്നു തന്നെ ഡെലിവറി ഉണ്ടാകും ഇല്ലെങ്കിൽ സിസേറിയൻ ചെയ്യണം അല്ലെങ്കിൽ പ്രോബ്ലം ആണ് പറഞ്ഞു.ഡെലിവറി കഴിഞ്ഞാൽ ഉടനെ ഇങ്ങുബാറ്ററിൽ കിടത്തണം എത്ര ദിവസം കിടക്കണം എന്ന് പറയാൻ പറ്റില്ല എന്ന് പറഞ്ഞു.എല്ലാം ഞാൻ കേട്ടിരുന്നു.ഒന്നും തിരിച്ചു പറയാനാകാതെ കുറച്ചു മണിക്കൂറിനു ശേഷം ഡോക്ടർ വന്നു പറഞ്ഞു..അവൾ പ്രസവിച്ചു രണ്ട് ആൺകുട്ടികൾ ആണ്. അവൾ ഓക്കേ ആണ് പിള്ളേരെ കാണിക്കാൻ കഴിയില്ല. ഐ ഐ സി യു ആക്കുവാന് പറഞ്ഞു…കൊണ്ട് പോയി.കുട്ടിയുടെ മുഖം ആദ്യം ഞാൻ കാണുന്നത് NICU കിടക്കുമ്പോൾ ആണ്. കുറച്ചു അകലത്തിൽ നിന്നും കണ്ടു. ഒന്ന് തൊടാനോ എടുക്കാനോ സ്നേഹ ചുംബനം കൊടുക്കാനോ ഒന്നും തന്നെ സാധിച്ചില്ല ജസ്റ്റ്‌ ഒന്ന് കണ്ടു തിരിച്ചു പൊന്നു.

ഒരുപാട് ടെൻഷനും ബുദ്ധിമുട്ടുകളും അനുഭവിച്ചു ഒന്നര മാസത്തെ ആശുപത്രി വാസത്തിനു ശേഷം ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്കു യാത്ര പോയി.നന്നായി പരിചരണം ആണ് ഡോക്ടർ പറഞ്ഞത്. അത് കൊണ്ട് കുടുംബ കൂടിക്കാഴ്ചകളും നാട്ടു ചടങ്ങുകളും ഒന്നും തന്നെ ഇല്ലാതെ കങ്കരു മദർ കേറിങ് പോലെ ചൂട് തട്ടിച്ചു പിള്ളേരെ രണ്ടുപേരെയും വളർത്തി.അച്ഛന്റെയും അമ്മയുടെയും നെഞ്ചിലെ ചൂടിൽ വെച്ച് കിടത്തി വളർത്തി ദൈവം സഹായിച്ചു കാര്യമായ അസുഖം ഒന്നും തന്നെ ഇല്ലാതെ തന്നെ അവർ വളർന്നു.കാണാൻ വിത്യാസം ഉണ്ടായിരുന്നു എങ്കിലും (dizygotic twins )വാശിയും വഴക്കും കുറുമ്പും അടിയും സ്നേഹവും ആരോഗ്യവുമുള്ള മനസ്സും ശരീരവുമായി ഒരുപോലെ അവർ വളർന്നു.കാലം കടന്നുപോയി ഇന്നു അവർ ഒരുമിച്ചു സ്കൂളിൽ യാത്ര ആവുകയാണ്.ഇനി അവർ പുതിയ ലോകം കീയടക്കട്ടെ.പുതിയ കായ്ച്ചകൾ കണ്ടു പഠിക്കട്ടെ മഞ്ഞും മഴയും വെയിലും ചൂടും അനുഭവിച്ചു വളരട്ടെ ഒരുമിച്ചു വളരട്ടെ.
സ്നേഹത്തോടെ-റഷീദ് കൊളത്തൂർ

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these