കഴിഞ്ഞ ദിവസം ബാങ്ക് വരെ ഒന്ന് പോവേണ്ട ആവശ്യം ഉണ്ടായിരുന്നു ബാങ്കിൽ അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല സമയം കഴിയുന്തോറും ആൾക്കാർ ഓരോന്നായി വരാൻ തുടങ്ങി.അവിടെ ഉള്ള ഒരു ബാങ്ക് ജീവനക്കാരൻ ഇച്ചിരി തലക്കനം ഉള്ള ആളാണേ.ഒരു ഓട്ടോക്കാരൻ ഒരു പാസ്സ് ബുക്കുമായി അയാളെ സമീപിക്കുകയുണ്ടായി ഈ പാസ്സ് ബുക്കിന്റെ ഉടമ ആരാണെന്ന് അയാൾ ചോദിച്ചു അത് വയസ്സായ ഒരു അമ്മയാണെന്നും സ്റ്റെപ്പ് കയറി ഇവിടെ വരാൻ കഴിയില്ലെന്നും,ഓട്ടോക്കകത്തു ഇരിക്കുകണെന്നും അയാൾ പറഞ്ഞു.ആ അമ്മ പെൻഷൻ വാങ്ങാൻവന്നതായിരുന്നു.അത് പറ്റില്ല ആളെ കണ്ടാലേ കാശ് തരാൻ പറ്റൂ എന്ന് ആ ജീവനക്കാരൻ പറഞ്ഞു.
ഇത് കേട്ടിട്ട് ആ അമ്മയെ ഓട്ടോക്കാരൻ വിളിച്ചോണ്ട് വന്നു നല്ല പ്രായം ചെന്ന അമ്മയാരുന്നു നടക്കാൻ പോലും വയ്യ വേച്ചു വേച്ചു വരുന്നത് കണ്ടപ്പോഴേ സങ്കടായി ഞാൻ ആ ഓട്ടോക്കാരനോട് ചോയിച്ചു എന്തിനാ ഇങ്ങനെഅമ്മയെ കൊണ്ട് വന്നേ പെൻഷൻ ഇപ്പൊ വീട്ടിൽ എത്തിക്കുന്ന സൗകര്യം ഉണ്ടല്ലോ. അതിനെന്താ എഴുതി കൊടുക്കാത്തെ.അത് കൗൺസിലർനോട്
പറഞ്ഞിട്ടുണ്ട് ഉടനെ ശെരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട്.ഞാൻ കരുതിയത് ആ അമ്മയുടെ മകൻ ആയിരിക്കുമെന്നാണ്.ചോയ്ച്ചപ്പോ ആ ഓട്ടോക്കാരൻ അവരുടെ ആരും അല്ല.അവർക്ക് മക്കൾ ഇല്ല.
അയൽവാസികളുടെ സഹായത്താലാണ് ആ അമ്മ കഴിയുന്നത്..അല്പം കഴിഞ്ഞ ഉടനെ ആ ബാങ്കുദ്യോഗസ്ഥൻ അമ്മയുടെ പേര് വിളിച്ചു.ഈ പാസ്സ് ബുക്കിന്റെ ആളെവിടെ എന്ന് ചോദിച്ചു.ഇത് കേട്ടതും ആ അമ്മയ്ക്ക് ദേഷ്യം അടക്കാനായില്ല അയാളെ ഒരുപാട് ചീത്ത പറഞ്ഞു ഇങ്ങനെ കണ്ടത് പോരേ.ഇനി അകത്തും കൂടി കേറി വരണോ ചാവാൻ കിടന്നാലും ഒരു ദയയും കാണിക്കരുത് എന്നൊക്കെ പറഞ്ഞ് കുറേ കൊടുത്തു ഇതൊക്കെ കേട്ട് കൊണ്ട് അയാൾ ഒരക്ഷരം മിണ്ടിയില്ല.ചില സർക്കാർ സ്ഥാപനങ്ങളിൽ പോകുമ്പോ അവിടുത്തെ ഉദ്യോഗസ്ഥന്മാർ പൊതുജനങ്ങളോട് പെരുമാറുന്നത് കാണുമ്പോഴേ തൂക്കി എടുത്ത് കിണറ്റിൽ ഇടാൻ തോന്നും..
എല്ലാപേരും ഒന്നും അങ്ങനല്ല കേട്ടോ ഇതിൽ നല്ല സ്നേഹത്തോടെ പെരുമാറുന്ന ആൾക്കാരും ഉണ്ട്.എന്തായാലും എല്ലാർക്കും നല്ലത് വരട്ടെ എന്നാശംസിച്ചു കൊണ്ട് തത്കാലം നിർത്തുന്നു.
എത്ര വലിയവനായാലും ചെറിയവനായാലും തലക്കനം കൂടിയാൽ സ്വയം ചുമക്കേണ്ടിവരും അത് അങ്ങനെ തന്നെ അല്ലെ.എന്തിനാണ് മനുഷ്യന് അങ്ങനെ ഒരു സ്വഭാവം.എല്ലാരും മനുഷ്യർ അല്ലെ അവരും ഓരോ ആവശ്യങ്ങൾക്ക് ആയിരികുമലോ നമ്മുടെ അടുത്ത് വരുന്നത്.അവരുടെ സമയത്തിനു വിലയില്ലേ ആരും ഈ ലോകത് വലിയവൻ അല്ല.നമ്മളെ സഹായത്തിനു തേടിവരുന്നവരെ സഹായിക്കു നമ്മളെ കൊണ്ട് കഴിയുമെങ്കിൽ.പ്രത്യയകിച്ചു വൃദ്ധരെ അവരുടെ പ്രായമെങ്കിലും കണക്കിൽ എടുകാമലോ.ഇനി ചെയ്യാൻ പറ്റാത്തതാണെങ്കിൽ അവരോടു സൗമ്യമായി മനസ്സിലാക്കി കൊടുക്കാമല്ലോ. അതുപോലെതന്നെ അഹങ്കാരം ഹൃദയത്തിലെ ഏറ്റവും കടുത്ത മാലിന്യമാണ് അതിൽ നിന്നും മനസ്സിന് ശുദ്ധി ആക്കാതെ മറ്റൊരു നന്മയും നമുക്ക് ചെയ്യാൻ ആകില്ല.നമ്മൾ നമ്മളുടെ താണെന്ന് കരുതുന്നത് ഒക്കെ നമുക്കു മാത്രം അവകാശപ്പെട്ടതാണോ മറ്റുള്ളവർക്കും അതിൽ അവകാശമുണ്ട്. കാരണം അവകാശപ്പെട്ടത് കൊടുക്കാനുള്ള അധികാരം നമ്മുടെ കൈയിൽ ആയിരിക്കും അതിനെ മറ്റൊരു രീതിയിൽ കാണാതെ അവർക്ക് വേണ്ടത് ചെയ്തു കൊടുക്കുക എന്നത് തന്നെയാണ് മനുഷ്യൻ എന്ന നിലക്ക് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സഹായം.അഹകാരം കൊണ്ട് പുളയുന്ന മനുഷ്യന് ചിന്തിക്കുവാൻ ദൈവം അവസരങ്ങൾ ഒരുപാട് കൊടുക്കും നാം എന്തായിരുന്നു എന്ന് ബോധ്യപ്പെടുത്തുവാൻ മനുഷ്യന് ചിന്തിക്കുവാൻ.
കടപ്പാട് -ആയിഷ ഫാത്തിമ