നന്മ വറ്റാത്ത മനുഷ്യരും ഇന്ത്യൻ റെയിൽവേ യിലുണ്ട് എന്നതിന് തെളിവാണ് നേത്രാവതി എക്പ്രസിൽ കഴിഞ്ഞ ദിവസം രാവിലെ നടന്ന ഹൃദയഹാരിയായ ഒരു സംഭവമാണ്.റിസർവ് കംപാർട്ട്മെൻറിൽ ജനറൽ ടിക്കറ്റിൽ കയറിയ ഷാഹിന എന്ന പെൺകുട്ടി.കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ്. കൈയ്യിൽ കാര്യമായ പണമില്ല.ഒന്നുകിൽ അവിടെ ഇറങ്ങണം, അല്ലെങ്കിൽ ഫൈൻ അടച്ച് യാത്ര തുടരണം.പെൺകുട്ടി പണമടച്ച് യാത്ര തുടർന്നു. കുട്ടിയുടെ കൈയ്യിൽ കാര്യമായ പണമൊന്നുമില്ലെന്ന് മനസ്സിലായ ടിടി ആർ കുട്ടിയോട് വിവരങ്ങളാരാഞ്ഞു.കുട്ടിയുടെ കൈയ്യിൽ തുച്ഛമായ തുകയെ ഉള്ളൂവെന്ന് മനസ്സിലായതോടെ ഫൈൻ അടച്ച തുക ഉൾപ്പെടെയുള്ള തുക കൈയ്യിൽ നിന്നും തിരികെ നൽകി.ട്രെയിൻ യാത്ര പരിചയമില്ലാത്ത കുട്ടിയെ ജനറൽ സിറ്റിങ്ങിൽ നിന്ന് സ്ലീപ്പർ ക്ലാസിലേക്ക് മാറ്റാനും തയ്യാറായി. ദീർഘദൂരയാത്രയിൽ കംപാർട്ട്മെൻറിൽ ഒറ്റക്കാവാതിരിക്കാനുള്ള മുൻകരുതലായിരുന്നു അത്.തിരുവനന്തപുരം അമരവിള സ്വദേശിയായ 15 വയസ്സുകാരിയാണ് ഷാഹിന.
ആദ്യമായാണ് ദീർഘദൂര യാത്ര ചെയ്യുന്നത്. ഇതിന് മുമ്പ് തിരുവനന്തപുരത്ത് നിന്ന് കൊല്ലം വരെ ട്രെയിനിൽ യാത്ര ചെയ്ത പരിചയം മാത്രമാണ് ഷാഹിനയ്ക്കുണ്ടായിരുന്നത്. വയനാട് പഠിക്കാനെത്തിയ ഷാഹിന തിരിച്ച് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. കോഴിക്കോട് നിന്നാണ് ട്രെയിൻ കയറിയത്.അവളെ കണ്ടപ്പോൾ എന്റെ മകളേയാണ് ഓർമ വന്നത്. അതുകൊണ്ട് കൈയിലുള്ള പൈസ എടുത്തുകൊടുക്കാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല. അവളുടെ കൈയിൽ നിന്ന് വീട്ടിലെ നമ്പർ വാങ്ങി അമ്മയെ വിളിച്ചു. അവർ തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ അവളെ കൂട്ടാൻ വരുമെന്ന് എനിക്ക് ഉറപ്പുനൽകി. അതോടൊപ്പം ജനറൽ സിറ്റിങ്ങിൽ നിന്ന് സ്ലീപ്പർ ക്ലാസിലേക്കും അവളെ മാറ്റി. ദീർഘദൂര യാത്രയിൽ കംപാർട്ട്മെന്റിൽ ഒറ്റക്കാവാതിരിക്കാൻ മുൻകരുതലായി ചെയ്തതാണ്. സ്ലീപ്പർ കംപാർട്ടുമെന്റിൽ ചാർജ്ജുള്ള ടി.ടി.ഇയെ വിവരം ധരിപ്പിച്ച ശേഷമാണ് ഞാൻ ഡ്യൂട്ടിയിൽ നിന്ന് ഇറങ്ങിയത്.കൃഷ്ണ കുമാർ പറയുന്നു.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ കൃഷ്ണ കുമാറിന് ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമുണ്ട്. മൂത്ത മകൾ കൃപ കൃഷ്ണ ഏഴാം ക്ലാസിൽ പഠിക്കുന്നു. മകൻ വൈഭവ് കൃഷ്ണ രണ്ടാം ക്ലാസിലാണ്. ഭാര്യ വിജി വീട്ടമ്മയാണ്. കൃഷ്ണകുമാറിനെപ്പോലുള്ളവർ ഇന്ത്യൻ റയിൽവേയുടെ ദീപസ്തംഭങ്ങളാണ്. അയാളുടെ നന്മ കണ്ടപ്പോൾ കൃഷ്ണ കുമാറിൻ്റെ അറിവോ സമ്മതമോ കൂടാതെയാണ് ഇത് ഇവിടെ കുറിക്കപ്പെടുന്നത്.ചില നൻമകൾ പ്രഖ്യാപിക്കപ്പെടേണ്ടതു കൂടിയാണ്. ഇതുപോലെ ചില നന്മകൾ ചെയുന്നവർ ഉള്ളത് കൊണ്ടാണ് ഈ ഭൂമി സുന്ദരമാകുന്നത്. ഹൃദയത്തിന്റെ ഉളിൽ നിന്നും വരുന്ന നന്മയാണ്.നമ്മിലെ ഉദാത്തമായ ചിന്തകളാണ് നാമെന്ന വ്യക്തിയെ നിർമ്മിക്കുന്നത്.നമ്മുടെ ചിന്ത മനസാക്ഷിയോട് യോജിച്ച് വരുമ്പോഴാണ് നമ്മിലെ നൻമകൾ സൃഷ്ടിക്കപ്പെടുന്നത്.മനുഷ്യന്റെ മനസ്സ് തെറ്റിലേക്ക് കൂടുതൽ ചാഞ്ഞു പോകുന്നത് നമ്മുടെ മോശം ചിന്തകൾ കാരണമാണ്.ദുഷിച്ച ചിന്തകളെ നന്മയാലുള്ള സമീപനം കൊണ്ട് പ്രതിരോധിക്കാൻ കഴിയുന്നവൻ ചെയ്യുന്ന കർമ്മങ്ങൾ ഏറ്റവും മികവുറ്റതായിരിക്കും.ആഹ്ലാദം പകരുന്ന ചിന്തകൾക്കേ ജീവിതത്തെ സന്തോഷകരമാക്കാൻ കഴിയൂ ആർജ്ജവമുള്ള മനസ്സുള്ളവർക്കേ ഭയപ്പാടിന്റെ ബന്ധനത്തിൽ നിന്ന് മുക്തി നേടാൻ കഴിയൂ.മനുഷ്യത്വം ഇപ്പോൾ ആർക്കും ഇല്ലാത്തതും അതു തന്നെയാണ് രക്ത ബന്ധങ്ങൾക്കോ സ്നേഹബന്ധങ്ങൾക്കോ മനുഷ്യത്വത്തിനോ ഒരു വിലയുമില്ലത്ത കാലമാണ് ഇപ്പോ ഉള്ളത്.അങ്ങനെ ഉള്ള ഈ സമൂഹത്തിലാണ് കൃഷ്ണകുമാർ സാറിനെ പോലെ ഉള്ളവർ നെഞ്ചുംവിരിച്ചു നില്കുന്നത്.പുതിയ ദിവസത്തിന്റെ സുന്ദര പ്രതീക്ഷകളിലേക്ക് മിഴി തുറന്ന് കടന്ന് പോകാൻ ഈ ലോകത്തിനാവട്ടെ. ന്മ വറ്റാത്ത ആളുകൾ ഇനിയും ഉണ്ടാവട്ടെ നമ്മളും നമ്മുടെ ചുറ്റുമുള്ളവരും സന്തോഷത്തോടെ ഇരിക്കട്ടെ ഈ ലോകം സുന്ദരമാക്കട്ടെ.
കടപ്പാട് പോസ്റ്റ്-സിജു കറുത്തേടത്ത്