മാതാപിതാക്കൾ നഷ്ടപ്പെട്ട 12 വയസ്സുകാരി ശ്രീഷ്മ ഉപജീവനമാർഗ്ഗമായി ലോട്ടറി കച്ചവടം

ഒരുപാട് കുട്ടികൾ ഒത്തിരി സന്തോഷത്തോടെയും ഒരുപാട് പ്രതീക്ഷകളോടെയും സ്കൂളിൽ പുതുവർഷത്തിലേക്ക് പ്രവേശിക്കുന്ന ദിനം. ഓരോ കുട്ടിക്കും നാളത്തെ ദിവസം ഒരു പുതിയ തുടക്കമാണ്. ആ തുടക്കത്തിലേക്ക് അവരെ പ്രാപ്തരാക്കി വിടുന്നതോ.അവരുടെ മാതാപിതാക്കളും. പുത്തനുടുപ്പും പുതിയ ബാഗും പുതിയ പുസ്തകങ്ങളുമായി പുതിയ പാഠങ്ങൾ പഠിക്കുന്നതിനായി അവർ സ്കൂളിലേക്ക് തിരിക്കുന്നു. നാളെ അവൾക്കും ഒരു പുതിയ വർഷം ആരംഭിക്കുകയാണ്. എന്നാൽ മറ്റു കുട്ടികളെപ്പോലെ പുത്തനുടുപ്പും പുത്തൻ പഠന സാമഗ്രികളുമായി അവളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ അവൾക്കൊപ്പം മാതാപിതാക്കൾ ഇല്ല. പകരം ഒരു നേരത്തെ അന്നത്തിനു വേണ്ടി അവൾ സ്വന്തമായ ഒരു ഉപജീവന മാർഗവും കണ്ടെത്തിയിരിക്കുന്നു. തൃശ്ശൂർ ജില്ലയിലെ മാളയിൽ നിന്നും ശ്രീഷ്മ എന്ന കൊച്ചു മിടുക്കിയെ പരിചയപ്പെടാം.

കുട്ടിക്കാലത്തേ അച്ഛൻ ഉപേക്ഷിച്ചു പോയ കുട്ടി ആണ് ശ്രീഷ്മ. പിന്നീടങ്ങോട്ട് അവൾ അമ്മയുടെ തണലിലാണ് വളർന്നത്. എന്നാൽ കഴിഞ്ഞ ആറു മാസങ്ങൾക്കു മുന്നേ ശ്രീഷ്മ എന്ന 12 വയസ്സുകാരിക്ക് താങ്ങും തണലുമായി നിന്ന അമ്മയും ലോകത്തോട് വിടപറഞ്ഞ് പോയി. അതോടെ പട്ടിണി എന്തെന്ന് അറിയുകയായിരുന്നു ആ കുരുന്ന്. മാതാപിതാക്കൾ ഇല്ലാതായതോടെ ഒറ്റയ്ക്കായ ശ്രീഷ്മ യുടെ സംരക്ഷണം പിന്നീട് ചേച്ചിയെ ഗ്രീഷ്മയുടെ കൈകളിലായിരുന്നു. ദൈനംദിന ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനായുള്ള അതിജീവനത്തിന്റെ തത്രപ്പാടിലാണ് ഇന്ന് 12 വയസുകാരി ശ്രീഷ്മ. അതിനായി അവർ കണ്ടെത്തിയ മാർഗ്ഗം ലോട്ടറി വിൽക്കുക എന്നതാണ്. അഷ്ടമിച്ചിറയിലെ ഭാഗങ്ങളിലാണ് ഈ കുരുന്നിന്റെ അതിജീവനം കാണാൻ സാധിക്കും. പഴൂക്കര സ്വദേശി മടപ്പാട്ടിൽ രാംദാസിന്റെയും പരേതയായ വത്സലയുടെയും ഇളയ മകളാണ് ശ്രീഷ്മ. മൂത്തവൾ ഗ്രീഷ്മ. നാളെ സ്‌കൂൾ തുറക്കുമ്പോൾ ഊരകം സഞ്ജീവനി ബാലിക സദനിൽ 7-ാം ക്ലാസിലേക്ക് ശ്രീഷ്മയും പഠിക്കാനെത്തും. കുട്ടിക്കാലത്തേ തങ്ങളെ അച്ഛൻ ഉപേക്ഷിച്ചു പോയെന്ന് ശ്രീഷ്മ പറയുന്നു. അമ്മ 6 മാസം മുൻപ് മരിച്ചു. തുടർന്നുള്ള ശ്രീഷ്മയുടെ കൂട്ട് മൂത്ത സഹോദരി ഗ്രീഷ്മയും കുടുംബവുമാണ്.

എന്നാൽ, ഗ്രീഷ്മയുടെ ഭർത്താവ് സുനിലിന് ശാരീരിക അസ്വാസ്ഥ്യങ്ങൾ കാരണം ജോലിക്ക് പോകാൻ സാധിക്കുന്നില്ല. എന്നാലും ലോട്ടറി വിൽപന നടത്തി കുടുംബം പുലർത്താനുള്ള ശ്രമത്തിലാണ്.അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർഥി ആയിരിക്കെ വേനലവധി ആയപ്പോഴാണ് ലോട്ടറി വിൽപനയ്‌ക്കെത്തിയത്. അത് ഇന്നും തുടരുന്നു. രേഷ്മയുടെ വീടിന്റെ അവസ്ഥയും വളരെ പരിതാപകരം തന്നെയാണ്.25 വർഷം മുൻപ് സർക്കാരിൽ നിന്ന് ലഭിച്ച 40,000 രൂപ ഉപയോഗിച്ച് നിർമിച്ച വീട്ടിലാണ് ഇപ്പോൾ ഇവരുടെ താമസം. എന്നാൽ, കാലപ്പഴക്കം കൊണ്ട് ഏതും നിമിഷവും നിലം പൊത്താമെന്ന അവസ്ഥയിലാണ് ശ്രീഷ്മയുടെ വീട്. വീട്ടിലെ അവസ്ഥ മോശമായതിനാലാണ് ശ്രീഷ്മയെ ഊരകത്തെ ബാലസദനത്തിൽ ആക്കിയിരിക്കുന്നത്.വീട്ടിലെ സാമ്പത്തികസ്ഥിതിയും അവസ്ഥയും മനസ്സിലാക്കി ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കളുടെ ആ സാന്നിധ്യവും തിരിച്ചറിഞ്ഞു ജീവിതം കരുപ്പിടിപ്പിക്കാൻ സ്വമേധയാ ഇറങ്ങിത്തിരിച്ച ശ്രീഷ്മക്ക് മികച്ച വിദ്യാഭ്യാസം തന്നെ ലഭിക്കണം. മറ്റു കുട്ടികളെ പോലെ തന്നെ അവൾക്കും സന്തോഷിക്കാനും ബാല്യകാലം ആസ്വദിക്കാനും കഴിയണം. മികച്ച വിദ്യാഭ്യാസത്തിലൂടെയും സംരക്ഷണത്തിലൂടെയും ശ്രീഷ്മ എന്ന പെൺകുട്ടിക്ക് ഉന്നതങ്ങളിൽ എത്താൻ നമുക്കും കൈകോർക്കാം. പലരും നമ്മൾ വിചാരിച്ച ജീവിതം കിട്ടണം എന്നില്ല പക്ഷെ നമ്മൾക്ക് അങ്ങനെ ഒന്നും അല്ലാലോ നടക്കുന്നത് എന്ന് വിചാരിച്ചു ഇറക്കുന്നവർ ഒരുപാട് ഉണ്ട്.പക്ഷെ അതിൽ തളരാതെ മുന്നോട്ടു പോകുന്നവർ ആണ് വിജയം നേടുകയൊള്ളു
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these