തൊട്ട് മുന്നിൽ ഒരാൾക്ക് അപസ്‌മാരം വരികയോ കുഴഞ്ഞ് വീഴുകയോ ചെയ്താൽ ചെയ്യേണ്ട ഏറ്റവും മിനിമം കാര്യങ്ങളിലൊന്നാണ് കാമറ ഓഫ് ചെയ്യുക അല്ലെങ്കിൽ ദിശ മാറ്റുക എന്നത്.അത് ചെയ്യാൻ ഈ പറയുന്നപോലെ അത്ര അധികം സമയമൊന്നും വേണ്ടാ.പണ്ട് മെഡിക്കൽ കോളജിൽ കാർഡിയാക് അറസ്റ്റ് വന്നവരെ റിസസിറ്റേറ്റ് ചെയ്യാനായി സി.പി.ആർ കൊടുക്കുമ്പൊ, അത് ആർക്കായിരുന്നാലും ആ വാർഡിൽ എണീറ്റ് നടക്കാൻ കെല്പുള്ള സകലരും വന്ന് ചുറ്റും നോക്കി നിൽക്കുന്നത് ഓർമ വന്നു.എന്ത് തേങ്ങ കാണാനാണോ എന്തോ ആക്സിഡൻ്റിൽ പെട്ടവർക്ക് ആംബു ബാഗ് നൽകിക്കൊണ്ടിരിക്കുമ്പൊ അവിടെ വച്ചിരിക്കുന്ന സ്ക്രീനിൻ്റെ മുകളിലൂടെ വന്ന് ഒളിഞ്ഞ് നോക്കിയിട്ട് പോവുന്നവരെയും.
തൻ്റെ ആരെങ്കിലുമാണോ ഈ കിടക്കുന്നത്? ” എന്ന് ചോദിക്കണമെന്ന് തോന്നിയിട്ടുണ്ട് പലവട്ടം.പ്രൈവസി എന്ന് വച്ചാൽ എന്താണ്, ചക്കയാണോ മാങ്ങയാണോ എന്ന് നമ്മുടെ ആൾക്കാർക്ക് അറിയില്ലാത്തതിൻ്റെ കൂടി കുഴപ്പമാണ്.ഒരാളുടെ ഏറ്റവും മോശം ശാരീരികാവസ്ഥയിൽ അയാളുടെ ദൃശ്യങ്ങൾ ടെലകാസ്റ്റ് ചെയ്യപ്പെടരുത് എന്നാണ് അയാളുടെ ആഗ്രഹമെങ്കിൽ അതിനെ മാനിക്കാനുള്ള ബാധ്യത നിങ്ങൾക്കുണ്ട്.ഫ്ലാഷ് ന്യൂസായിട്ട് വെണ്ടക്ക അക്ഷരത്തിൽ എഴുതിക്കാണിച്ചാൽ മതി.ദൃശ്യങ്ങൾ ലൈവായിട്ട് കാണാതെ ഉറക്കം വരാത്തവരൊന്നും ഉറങ്ങേണ്ട.
കേരളത്തിൽ ഏറ്റവും നന്നായി ചെലവാകുന്ന ഒരു കുത്തിത്തിരിപ്പാണ് ഇരവാദം. ബസും കാറും തമ്മിൽ മുട്ടുമ്പോഴും കാറും ബൈക്കും തമ്മിൽ മുട്ടുമ്പോഴും, ബൈക്കും സൈക്കിളും തമ്മിൽ മുട്ടുമ്പോഴും സൈക്കിളുകാരനും കാല്നടക്കാരനും തമ്മിൽ മുട്ടുമ്പോഴും പാഞ്ഞെത്തി മലയാളി സൈഡ് പിടിക്കും; യഥാക്രമം ബസുകാരനും കാറുകാരനും ബൈക്കുകാരനും സൈക്കിളുകാരനും തല്ലുകിട്ടിയിരിക്കും. കാരണം അന്വേഷിക്കലൊക്കെ പിന്നെ. കേരളത്തിൽ നിഷ്പക്ഷ മാധ്യമപ്രവർത്തനം എന്നൊന്നില്ല സ്വാർത്ഥ താൽപ്പര്യം വെച്ചു പുലർത്തുന്ന ഇത്തരം മാധ്യമങ്ങളെ പേറുകയെന്നത് മലയാളിയുടെ ഒരു ഗതിക്കേടാണ്.
ശരിക്കിലും എല്ലാവരെയും അടച്ചാക്ഷേപിക്കുകയല്ല. എങ്കിലും മാധ്യമപ്രവർത്തനം മാധ്യമപ്രവർത്തകർ എന്നത് മതിപ്പില്ലാതെ മനുഷ്യർ നോക്കി കാണുമ്പോൾ വിഷമമുണ്ട്. ഉള്ളിൽ നിന്നൊരു നവീകരണമുണ്ടായില്ലെങ്കിൽ വലിയ വിപത്താകും തൊഴിലിനും ജനാധിപത്യത്തിനും മാധ്യമപ്രവർത്തനം ഏറെ ഉത്തരവാദിത്വമുള്ള ജോലിയാണ് എന്നാൽ വാർത്തകൾ വളച്ചൊടിച്ചും യാഥാർഥ്യത്തെ മറച്ചുവെച്ചും തങ്ങൾക്ക് താല്പ്പര്യമുള്ള പാർട്ടിക്കാരെ സന്തോഷിപ്പിക്കുന്നതിനു ചെയ്യുന്ന പണിയെ മാധ്യമപ്രവർത്തനം എന്നല്ല മറ്റൊരു പേരാണ് വിളിക്കുക.അബോധാവസ്ഥയിൽ കുഴഞ്ഞു വീണു വായിൽ നിന്ന് നുരയും പാതയും വരുന്നത് കണ്ടിട്ടും യാതൊരു ഉളുപ്പുമില്ലാതെ ഓൺ എയർ ലൈവ് ആയി ആ വിഷ്വൽസ് ബ്രേക്ക് ചെയ്തു ചാനൽ റേറ്റിങ് കൂട്ടുന്നതിന്റെ പേരും പത്ര സ്വാതന്ത്ര്യം എന്ന് തന്നെ ആയിരിക്കുമല്ലേ ആയിരിക്കും .
നിങ്ങൾ ചെയ്യുന്നത് മൈക്ക് ഓപ്പറേറ്ററുടെ പണിയാണോ മാധ്യമപ്രവർത്തനമാണോ എന്ന ബോധം ആദ്യം വേണം.സ്വപ്ന പറയുന്നത് റിപ്പോർട്ട് ചെയ്യുന്നതിൽ നമുക്കാർക്കും വിരോധമൊന്നുമില്ല. പക്ഷെ നിങ്ങൾ ഇപ്പോഴും പറയാത്ത അല്ലെങ്കിൽ അന്വേഷിക്കാത്ത ഒരു കാര്യമുണ്ട് ഈ വിഷയത്തിലെ ഏറ്റവും കാതലായ ചോദ്യവും അതാണ് ഈ സ്വർണ്ണം ആർക്കുവേണ്ടി കൊണ്ടുവന്നു , എവിടേക്ക് പോയി ആരുപയോഗിച്ചു ? ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾ എന്നെങ്കിലും തേടിയിട്ടുണ്ടോ ? സ്വപ്നയുടെ വായിലേക്ക് മൈക്ക് നീട്ടികൊടുക്കുമ്പോൾ അവർ പറയുന്ന കള്ളങ്ങളുടെ വസ്തുതാവിരുദ്ധവാക്കുകളുടെ കാര്യം അവരോടു ചോദിക്കാനുള്ള പണികൂടി മാധ്യമപ്രവർത്തനമാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ നിങ്ങൾക്കുണ്ട്.മാധ്യമപ്രവർത്തനമെന്നത് സത്യം തേടലാണ്.വാക്കുകളും, പ്രയോഗങ്ങളും പോലും ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കിൽ നിങ്ങൾ പുച്ഛിച്ച സൈബറിടത്തിൽ തന്നെ വിചാരണ നേരിടേണ്ടി വരും.ആട്ടിൻ തോലിട്ട ചെന്നായ്ക്കളെപ്പോലെ മാധ്യമപ്രവർത്തകൻ എന്ന പവിത്രമായ കുപ്പായത്തിൽ ഒളിച്ചിരിക്കുന്ന ഒരുപാട് കള്ളക്കൂട്ടങ്ങൾ ഇവിടെ ഉണ്ട്.
കടപ്പാട്