രാത്രി ഉറങ്ങാൻ കിടന്നാൽ രാവിലെ എണീക്കും എന്ന് ഉറപ്പില്ലാത്ത ഈ ലോകത്ത് നമ്മൾ എന്തിന് അഹങ്കാരം കാണിക്കണം

രാത്രി ഉറങ്ങാൻ കിടന്നാൽ രാവിലെ എണീക്കും എന്ന് ഉറപ്പില്ലാത്ത ഈ ലോകത്ത് നമ്മൾ എന്തിന് അഹങ്കാരം കാണിക്കണം.നമ്മുടെ ശരീരം വേദനിപ്പിക്കാൻ എല്ലാവർക്കും കഴിയും, പക്ഷേ നമ്മുടെ മനസ്സിനെ വേദനിപ്പിക്കാൻ നമ്മൾ ജീവനുതുല്യം സ്നേഹിച്ചവർക്കു മാത്രമേ കഴിയൂ.മായ്ച്ചു കളയണം ചില വാശികൾ പറഞ്ഞു തീർക്കണം ചില പരിഭവങ്ങൾ. മാറ്റി കൊടുക്കണം ചില തെറ്റിദ്ധാരണകൾ.നാളെ നമ്മളിൽ ആരുണ്ടാവുമെന്നു പറയാൻ പറ്റില്ല.ജീവിച്ചിരിക്കുമ്പോൾ എത്ര വലിയ വീട് വച്ചാലും, എത്ര വലിയ വാഹനങ്ങൾ സ്വന്തമാക്കിയാലും, എത്ര ബാങ്ക് ബാലൻസ് ഉണ്ടാക്കിയാലും കല്ലറകളുടെ വലിപ്പം തുല്യമായിരിക്കും. എളിമയോടെ ജീവിക്കുക, സഹായിക്കുക, സ്നേഹം നൽകുക.

പഞ്ചസാരക്കും ഉപ്പിനും ഒരേ നിറമാണ് പക്ഷേ രണ്ടിന്റെയും രുചി വളരെ വ്യത്യസ്തമാണ്. അതുപോലെയാണ് ചില സുഹൃത്ത് ബന്ധങ്ങളും.സ്നേഹിക്കാനൊരു മനസ്സുണ്ടെങ്കിൽ പിന്നെ കുറവുകൾകൊന്നും അവിടെ സ്ഥാനമില്ല. കുറവുകൾ അറിഞ്ഞു സ്നേഹിക്കുമ്പോഴാണ് സ്നേഹം യാഥാർഥ്യമാവുന്നത്.കൂര ചെറുതാണെങ്കിലും അതിനുള്ളിൽ സമാധാനമുണ്ടെങ്കിൽ അത് കൊട്ടാരത്തേക്കാൾ വലുതാണ്.നമ്മളെക്കാൾ ഉയരത്തിലുള്ളവരെ നോക്കുമ്പോൾ നമുക്ക് വിഷമവും ദുഖവും തോന്നാം, നമ്മളെക്കാൾ താഴെയുള്ളവരെ ഒന്നു നോക്കൂ അപ്പോൾ മനസ്സിലാകും നാം എത്ര ഉയരത്തിലാണെന്ന് ഉറങ്ങാൻ കിടക്കുമ്പൾ എല്ലാവർക്കും മാപ്പുകൊടുക്കുക, ശുദ്ധ മനസ്സോടെ ഉറങ്ങാൻ ശ്രമിക്കുക.സ്നേഹം ചെറുപ്പത്തിൽ സൗജന്യമായി ലഭിക്കുന്നു, യൗവ്വനത്തിൽ അതിന്നായി അധ്വാനിക്കേണ്ടി വരുന്നു, വാർധക്യത്തിൽ അതിന്നായി യാചിക്കേണ്ടിവരുന്നു ചിലർ നിങ്ങളുടെ മുന്നിലെത്തുന്നത് ഒരു അനുഗ്രഹമായിരിക്കും.

ചിരിക്കുന്ന മുഖങ്ങൾ സൂചിപ്പിക്കുന്നത് അവർക്ക് ദുഖമില്ലെന്നല്ല, മറിച്ചു അതു കാണിക്കാതിരിക്കാനും, കൈകാര്യം ചെയ്യാനും അവർ പഠിച്ചിരിക്കുന്നു എന്നതാണ്.സ്വന്തമെന്നു തോന്നുന്നവരോട് എന്തും നമ്മൾക്ക് സംസാരിക്കാൻ കഴിയും.എന്നാൽ വായിൽനിന്നും പ്രതീക്ഷിക്കാതെ കേൾക്കുന്ന വാക്കുകൾ മനസ്സിൽ വല്ലാതെ മുറിവേല്പിക്കും.ജീവിക്കാനുള്ള ഒരവസരവും പാഴാക്കരുത്.കാരണം ജീവിതം തന്നെ ഒരവസരമാണ്, ഒന്നു കാലുതെന്നി വീണാൽ തീരുന്ന ജീവിതത്തിന് എന്തു ജാതി, എന്തു മതം, എന്തു നിറം.ശരീരത്തിൽ ജീവനുള്ളപ്പോൾ മുഖത്തു നോക്കാൻ ആർക്കും സമയമില്ല. എന്നാൽ മരണപ്പെട്ടാൽ, ആ മുഖം കാണാൻ തിരക്കു കൂട്ടുന്നു മനുഷ്യർ. ഓർക്കുക ജീവൻ പിരിഞ്ഞിട്ട് മുഖത്തു നോക്കുന്നതിനേക്കാൾ നല്ലത് ജീവിച്ചിരിക്കുമ്പോൾ നിറമനസ്സോടെ മറ്റുള്ളവരുടെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നതാണ്.അനുഭവങ്ങൾ വലിയൊരു പാഠവും ജീവിതത്തേക്കാൾ വലിയൊരു വിദ്യാലയവും ഈ ഭൂമിയിൽ ഇല്ല.ഒന്നോർക്കുക പാവപ്പെട്ടവനും പണക്കാരനും ആറടി മണ്ണുമാത്രം.

നമ്മുടെയൊക്കെ മരണം എങ്ങനെയായിരിക്കും എപ്പോഴായിരിക്കും എവിടെ വെച്ചായിരിക്കും എന്ന് ആർക്കറിയാം.ഓരോ മരണവാർത്തയും ഓരോ ഓർമ്മപ്പെടുത്തലാണ്. ചെറിയവൻ്റെയും വലിയവൻ്റെയും, ദരിദ്രൻ്റെയും ധനികൻ്റെയും നിർദോഷിയുടെയും അഹങ്കാരിയുടെയും ജീവിതത്തിൽ ഒരിക്കൽ സംഭവിക്കും എന്നുറപ്പുള്ളത് മരണം മാത്രമാണ്.രിക്കലും വരാത്തൊരു ഭാവിക്ക് വേണ്ടി നമ്മുടെ ഇന്നുകളെ നിരന്തരബലി കൊടുക്കുക. ഒടുവിൽ ഒരിക്കലും കൈയ്യെത്തിപ്പിടിക്കാൻ പറ്റാത്ത ആ ഭാവിയെ നോക്കി ആയുസ്സും ആരോഗ്യവും കളഞ്ഞു നിരാശയും വേദനയും മാത്രം ബാക്കി വെച്ച് മരിച്ചും പോവും.

മരണം ഓര്‍ത്ത് നോക്കിയിട്ടുണ്ടോ നമ്മള്‍ ഇല്ലെങ്കില്‍ ഓര്‍ത്ത് നോക്കണം പിടയും ശെരിക്കും നമ്മുടെ ഉള്ള്.ആരെയും നോവിക്കാനല്ല പക്ഷെ ഒന്ന് ചിന്തിക്കാന്‍ നമ്മള്‍ മരിച്ച് കഴിഞ്ഞാല്‍ ഭൂമിയില്‍ നമ്മുടെ പേരില്‍ ബാക്കി നില്‍കുന്ന വല്ല നന്മയും ഉണ്ടോ എന്ത് മുന്നൊരുക്കമാണ്‌ നമുക്കുള്ളത്. എത്രപേരോടാണ് നമ്മള്‍ വഴക്കിട്ടത് പൊരുത്തപെടിയിച്ചിട്ടുണ്ടോ.മരണം നാളെയാണെങ്കിലോ കൊടുക്കാനുള്ള കടം എഴുതി വെച്ചിട്ടുണ്ടോ ഇന്ന് രാത്രിയോടെ നമ്മുടെ ആയുസ്സ് തീരുകയാണെങ്കിലോ. കടം തന്നവന്‍ നാളെ നമ്മെ ശപിച്ചാലോ.നമ്മൾ മരിച്ചാലുടനെ നമ്മുടെ മേൽവിലാസം ബോഡി എന്നാകുന്നു.നമ്മളെപ്പറ്റി ബോഡി കൊണ്ട് വന്നോ ബോഡി എപ്പഴാഎടുക്കുന്നത് എന്നിങ്ങനെയാകും ചോദ്യങ്ങൾ നമ്മുടെ പേരുപോലുംആരും പറയില്ല.ആരുടെ ഒക്കെ മുമ്പിലാണോനമ്മൾ ആളാവാൻ ശ്രമിച്ചത് അവരുടെയൊക്കെ മുമ്പിൽ നമ്മൾ വെറും ബോഡി മാത്രം അത്രയേ ഉള്ളൂ…ഈ നമ്മൾ
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these