ഒരു 26 കാരിയുടെ ജീവിതയാഥാർത്ഥ്യങ്ങൾ ആണ് ഇപ്പോൾ നമ്മുടെ സോഷ്യൽ മീഡിയിൽ മുഴുവനും. പാലോട് പെരിങ്ങമ്മല പഞ്ചായത്തിലെ പട്ടികവർഗ സങ്കേതത്തിലെ നാലുസെന്റ് ഭൂമിയിൽ കിടപ്പാടവും റേഷൻ കാർഡ് പോലും ഇല്ലാതെ നാലു പിഞ്ചുകുഞ്ഞുങ്ങളുമായി 26 കാരി ജീവിതത്തോട് മല്ലടിക്കുന്നു. പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങളുടെ വിശപ്പും മറ്റെല്ലാ ആവശ്യങ്ങളും നിറവേറ്റാൻ കഴിയാതെ പാടുപെടുകയാണ് ഈ പെൺകുട്ടി.കൊച്ചുവിള വാർഡിലെ പന്നിയോട്ട് കടവ് പട്ടികവർഗ ഊരിൽ സംഗീത എന്ന പെൺകുട്ടിയുടെ അവസ്ഥയാണ് ഇത്തരത്തിൽ സങ്കീർണമായ ഇരിക്കുന്നത്. 10 വയസിനു താഴെയുള്ള നാലു കുട്ടികളാണ് സംഗീതയ്ക്ക് ഉള്ളത്. കുട്ടികളെയും കൂട്ടി സംഗീത ആകട്ടെ പട്ടിണിയിലും രോഗത്തിലും നരകയാതനയിൽ ആണ് കഴിഞ്ഞു കൊണ്ടിരിക്കുന്നത് .
സംഗീതയുടെ ഭർത്താവ് കർണാടകയിൽ ജോലിക്കെന്നു പറഞ്ഞു പോയിട്ട് മാസങ്ങളായി ഒരു വിവരവുമില്ല. അന്വേഷിച്ചു ഇറങ്ങാൻ സംഗീതക്ക് നിർവാഹവുമില്ല. പാലോട് പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ സംഗീതയുടെ ഭർത്താവിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല .കുടുംബ ഓഹരിയിൽ നിന്ന് ലഭിച്ച നാലു സെന്റിൽ പ്ലാസ്റ്റിക് വലിച്ചു കെട്ടിയ കുടിലിലാണ് സംഗീതയും നാലു കുട്ടികളും ഉൾപ്പെടുന്ന അഞ്ചംഗങ്ങൾ കഴിയുന്നത്. സ്വന്തമായി റേഷൻകാർഡില്ലാത്തതിനാൽ ലൈഫ് പദ്ധതിയിൽ ഇടം പിടിച്ചില്ല. തൊഴിലുറപ്പിനും പോകാൻ കഴിയുന്നില്ല. റേഷൻ കാർഡിനു അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ അത് ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സൗജന്യ റേഷനുമില്ല. ഇതിനൊക്കെ പുറമേ മൂത്ത മകൾ അഞ്ചാം ക്ലാസുകാരി സാന്ദ്ര ആറു വർഷമായി കിഡ്നിക്ക് തകരാർ മൂലം ചികിത്സയിലാണ്.
സംഗീത ഇപ്പോൾ ഒരു ജോലിക്കും പോകുന്നില്ല. മാതാവ് ടാപ്പിങ് തൊഴിലാളിയാണ്. അവരുടെ സഹായവും സഹോദരങ്ങളും സുമനസ്സുകളും നൽകുന്നതുമാണ് ഇപ്പോൾ സംഗീതയുടെയും കുട്ടികളുടെയും ജീവിതം. 4 സെൻട്രൽ ഷീറ്റ് വലിച്ചുകെട്ടിയ ജീവിതം ആയതിനാൽ അതിനുള്ളിൽ വൈദ്യുതിയോ പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ ശുചിമുറിയോ ഇല്ല . അതുകൊണ്ടുതന്നെ അമ്മയുടെ വീട്ടിലാണ് പല കാര്യങ്ങൾക്കും ആശ്രയിക്കുന്നത്. സംഗീതയും നാല് പിഞ്ചു കുഞ്ഞുങ്ങളും അടങ്ങുന്ന ഈ കുടുംബം താമസിക്കുന്ന ഷെഡിലേക്ക് എത്തണമെങ്കിലോ നല്ലൊരു വഴിയുമില്ലാത്ത അവസ്ഥയാണ് . ഇവരുടെ താമസം വനാതിർത്തി ആയതിനാൽ വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയുമുണ്ട്. ദയനീയ കാഴ്ചയാവുന്ന ഈ കുടുംബം പട്ടികവർഗ വകുപ്പിന്റെയും മറ്റു അധികാരികളുടെയും കണ്ണെത്താതെയോ എത്തിയിട്ടും കാണാതെയോ കനിവു തേടി കഴിയുകയാണ്.
നമുക്കു ചുറ്റും ഇങ്ങനെ കഷ്ടപ്പാട് അനുവദിക്കുന്നവർ നിരവധിയാണ്. എല്ലാവരെയും നമുക്ക് സഹായിക്കാൻ കഴിയില്ല. അത്തരക്കാരെ സംരക്ഷിക്കുവാൻ ഗവൺമെന്റ് പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഗവൺമെന്റിന്റെ പദ്ധതികളിൽ പോലും ഉൾപ്പെടാൻ കഴിയാത്ത അവസ്ഥയിൽ ദുർബലരായ ഇത്തരം കുടുംബങ്ങളെ സഹായിക്കാൻ നമുക്കൊന്ന് കൈകോർത്തുകൂടെ.. ആ നാല് പിഞ്ചുകുഞ്ഞുങ്ങളുടെ ഒരുനേരത്തെ ആഹാരം അല്ലെങ്കിൽ പേടി കൂടാതെ അടച്ചുറപ്പുള്ള വീട്ടിലെ ഒരു അന്തി ഉറക്കം അതിന് നമ്മുടെ കരങ്ങൾ കൂടി ഉണ്ടെങ്കിൽ എത്ര മനോഹരമാണ്. സംഗീതക്കും കുടുംബത്തിനും സുമനസ്സുകളുടെ സഹായം ഉണ്ടാകട്ടെ.ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഒരുപാട് കഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ നമ്മുടെ ചുറ്റും ഉണ്ട്.അവർ അനുഭവിക്കുന്ന പോലൊര് കഷ്ടപ്പാട് നമ്മളിൽ ഇത് വായിക്കുന്ന പലരും ഇന്ന് വരെ അനുഭവിച്ചിട്ടുണ്ട് കൂടിയുണ്ടാകില്ല.രാവും പകലുമെന്നില്ലാതെ ജോലി ചെയ്താലും തുച്ഛമായൊര് തുക കൈയ്യില് ഉണ്ടാകാത്തവർ.നമ്മളാരെങ്കിലും അവരെ സമാധാനിപ്പിക്കാറുണ്ടൊ നമ്മുക്ക് അറിയുന്നവരെ എങ്കിലും.പണമില്ലങ്കിൽ കഷ്ടപ്പാട് മാത്രമാണ് ചിലർക്ക് മുതൽക്കൂട്ടായിട്ട് ഉണ്ടാവുക. ഭൂമിയിലെ എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ കഷ്ടപ്പാടുകൾ ഉണ്ടാകുമ്പോൾ എല്ലാ കഷ്ടപ്പാടുകളും ഒരാളുടെ പാപത്തിന്റെ ഫലമല്ല കഷ്ടപ്പാടുകൾക്ക് വിവിധ കാരണങ്ങളുണ്ട് ആവാ തേടി കണ്ടുപിടിക്കുനടുത്താണ് വിജയം.
കടപ്പാട്