അച്ഛൻ്റെ ഒച്ച ഇഷ്ടമല്ല അച്ഛൻ്റെ വാശി ഇഷ്ടമല്ല അച്ഛൻ്റെ നോട്ടം ഇഷ്ടമല്ല അച്ഛൻ്റെ ഉപദേശം ഇഷ്ടമല്ല അച്ഛൻ്റെ ഇടപെടലുകൾ ഇഷ്ടമല്ല അങ്ങനെയങ്ങനെ ഒരുപാട് ഇഷ്ടമില്ലായ്മകളാണ് ശല്ല്യമാണ് അച്ഛൻ.വിവാഹം കഴിഞ്ഞപ്പോൾ മുതൽ സ്വന്തം കുടുംബത്തിന്റെ ഭാരം ഏറ്റെടുത്തതാണയാൾ പുതുജീവിതത്തോടെ സ്വന്തമായുണ്ടായിരുന്ന ഒരുപാടൊരുപാട് ഇഷ്ടങ്ങൾക്ക് ഗുഡ്ബൈ പറഞ്ഞവനാണ് അച്ഛൻ.പുതു ജീവിതത്തോടനുബന്ധിച്ച് അമ്മ ഭാര്യ സഹോദരി സഹോദർ അമ്മാവൻ അമ്മായി എന്നിവർക്കിടയിലെ പടലപ്പിണക്കങ്ങൾക്കിടയിലും ഒളിയമ്പുകൾക്കിടയിലും വീർപ്പടക്കി കഴിഞ്ഞവൻ അച്ഛൻ കുടുംബത്തിൻ്റെ കെട്ടുറപ്പിനായ് ഐക്യത്തിനായ് സമാധാനത്തിനായ്.ഒരുപാട് അനിഷ്ടങ്ങളെ പുറമേ പ്രകടിപ്പിക്കാതെ മനസ്സിലൊതുക്കി കഴിയുന്നവൻ അച്ഛൻ പല ജോലികൾ, പല വേഷങ്ങൾ പല സ്ഥലങ്ങൾ.
വിവാഹം കഴിഞ്ഞതോടെ വർഷങ്ങളോളം ജീവിതം ബുദ്ധിമുട്ടി.സ്വന്തം കുടുംബത്തിനായി ചെറുതാണെങ്കിലും മനോഹരമായൊരു വീട് വയ്ക്കാൻ പെട്ടപാടുകൾ.മക്കൾക്ക് LKG മുതൽ നല്ല വിദ്യാഭ്യാസവും സ്പെഷ്യൽ ട്യൂഷനും.മക്കളെക്കുറിച്ച് ഒരുപാടൊരുപാട് പ്രതീക്ഷകളും മോഹങ്ങളും എന്നിട്ടും അയാൾ തിരക്കിലേക്കും ജീവിത കഷ്ടപാടിലും വഴുതിപ്പോയി ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ അയാൾ വീടിനുള്ളിൽ തനിച്ചായി മക്കളുടെ മുന്നിൽ ഒരു അധികപ്പറ്റാണെന്ന് അയാൾക്ക് തോന്നി തുടങ്ങി.കാരണം മക്കളെല്ലാം പങ്കുവെക്കുന്നത് അവരുടെ അമ്മയോടാണ് ഇതെല്ലാം കാണുന്ന അയാൾക്കുള്ളിലെ പിതാവ് എന്നും ഒരു തോൽവിയായി മാറി.സ്വന്തം ഇഷ്ടങ്ങളും, ആഗ്രഹങ്ങളും, സ്വപ്നങ്ങളും, ഉപേക്ഷിച്ച് കുടുംബത്തിനു വേണ്ടി ജീവിച്ച ആ മനുഷ്യനെ ആരും മനസ്സിലാക്കുന്നില്ലല്ലോ എന്നായിരുന്നു യഥാർത്ഥ പ്രശ്നം.
ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല നമ്മുടെ ചുറ്റും കാണാം ലക്ഷക്കണക്കിനു പേർ ഇങ്ങനെ. മാതാവിന്റെ മഹത്വത്തെ കുറിച്ച് എല്ലാരും വാഴ്ത്തി പാടും ഇതിനിടക്ക് പിതാവിനെ മറക്കും.പലപ്പോഴും കരയുന്ന അമ്മമാരെ മക്കൾ കാണും, പക്ഷെ: കരയുന്ന പിതാവിനെ മക്കൾ കാണില്ല.പത്തു മാസം നൊന്തു പെറ്റ അമ്മയുടെ കഥ എത്രയോ വട്ടം മക്കൾ കേട്ടു കാണും. ഭാര്യയുടെ ഗർഭകാലത്ത് പിറക്കുന്ന കുഞ്ഞിൻ്റെ ആരോഗ്യത്തിനായി പഴവർഗ്ഗങ്ങൾ , പോഷകാഹാരങ്ങൾ. ചെക്കപ്പുകൾ ,പീഡിയാട്രീഷൻ എന്നിവക്കായി നെട്ടോട്ടമോടിയ അച്ഛനെ മക്കളോർക്കില്ല
പ്രസവാശുപത്രിയിൽ കൊടുമഴയത്ത് ആശുപത്രി പരിസരത്ത് കൊതുക് കടിയേറ്റ് കുത്തിയിരുന്ന അച്ഛൻ്റെ സഹനം ത്യാഗമായി ഒരു മക്കളും കരുതാറില്ല.രാത്രിയെ പകലാക്കി മാറ്റി പണിയെടുത്ത കഥ ഒരിക്കൽ പോലും പറയാത്ത, അറിയിക്കാത്ത അച്ഛൻ പണ്ട് ഉണ്ടായ കഷ്ടപ്പാടുകൾ.
കൂലിപ്പണി കോൺക്രീറ്റ് പണി കൊത്തപ്പണി എന്നിവ പറഞ്ഞാൽ പഴമ്പുരാണം തള്ളുന്നു എന്ന കളിയാക്കലും.അമ്മയെന്ന പുഴയെ ധ്യാനിക്കുമ്പോൾ.അച്ഛനെന്ന കടലിനെ മറക്കുന്നു പലപ്പോഴും.അച്ഛന് സ്നേഹം പ്രകടിപ്പിക്കാനറിയില്ല.പ്രകടിപ്പിക്കുന്നത് ശരിയല്ല എന്നൊക്കെയാണ് പൊതുവെ വിചാരങ്ങൾ.മക്കളെ ഉപദേശിക്കാനൊരുമ്പെട്ടാൽ നിങ്ങളുടെ കാലമല്ല ഇത്.എന്നുപദേശിക്കുന്ന അമ്മമാരുടെ മുന്നിൽ അന്തംവിട്ടിരിക്കുന്ന അച്ഛൻ അതൊക്കെ തന്നെയാണ് ചില അച്ചന്മാർ വീട്ടിൽ പോലും അന്യരാക്കുന്നത്.അടച്ചിട്ട മുറികൾക്കുള്ളിൽ
ടിക്ടോക്കും പബ്ജിയും ചാറ്റും ഗെയിമുകളും ടി വി സീരിയലുകളും തകർത്താടുമ്പോൾ വാർത്താചാനലുകൾ പോലും അന്യമാകുന്നൊരച്ഛൻ. നിങ്ങൾ മക്കൾ തർക്കുത്തരം പറയുമ്പോഴും അവഗണിക്കുമ്പോഴും അച്ഛന്റെ മുഖത്തേയ്ക്കും കണ്ണുകളിലേക്ക് ഒന്നു നോക്കണം.ടലോളം ദു:ഖം ഒളിപ്പിച്ചുവെച്ച് അഭിമാനത്തോടെ തല ഉയർത്തി നടക്കുന്ന ഓരോ പിതാവിന്റെയും മഹത്വവും സഹനവും വേദനയും നൊമ്പരവും അറിയണമെങ്കിൽ ഓരോ പുത്രന്മാരും അവരൊരു
അച്ഛനാകുമ്പോൾ മാത്രം അപ്പോൾ കാലങ്ങളൊരുപാട് കഴിഞ്ഞിരിക്കും.ചിലപ്പോൾ ഭൂമിയിൽ തന്നെ അച്ഛൻ ഇല്ലാതെ ഇരിക്കുമ്പോൾ ആയിരിക്കും നമ്മൾക്ക് ഉൾവിളി ഉണ്ടാകുന്നത് അപ്പോ അച്ഛനെ ഒന്നുടെ കാണുവാൻ സാധിച്ചിരുന്നെങ്കിൽ ഒരിക്കൽ കൂടി ആ ശബ്ദം ഒന്നു കേൾക്കുവാൻ സാധിച്ചിരുന്നെങ്കിൽ അച്ഛൻ ഇല്ലാത്ത ആ ശുന്യത അതൊരിക്കലും നികത്താൻ പറ്റില്ല എന്നുള്ള സിദ്ധിയിലേക്ക് നമ്മൾ എത്തിയിരിക്കും.
കടപ്പാട്