ജന്മനാ കൈകളില്ലാതെ ജനനം അതൊരു പോരായ്‌മയായോ പരിമിതിയായോ അവൾ ഒരിക്കലും കണ്ടിരുന്നില്ല

ശാരീരിക പരിമിതികൾക്ക് മുന്നിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് തന്നിലേക്ക് തന്നെ ഉൾവലിയുന്ന മനുഷ്യരാണ് കൂടുതലും. എന്നാൽ കൺമണി ഈ കാര്യത്തിൽ തികച്ചും വ്യത്യസ്തയാണ്. അതുകൊണ്ട് തന്നെയാണ് കണ്മണി സാമൂഹ്യ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നതും. പരിമിതികൾക്ക് മുൻപിൽ തോറ്റ് കൊടുക്കാൻ തയ്യറാകാതെ കഠിന പ്രയത്നം കൊണ്ടും, ഉറച്ച ആതമവിശ്വാസം കൊണ്ടും തങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് മുൻപിൽ മാതൃകയാക്കുകയും, അനവധി ആളുകൾക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന മനുഷ്യർ നമ്മുക്ക് ചുറ്റുമുണ്ട്. എല്ലാം തികഞ്ഞവരെന്ന് സ്വയം നടിക്കുകയും, സാഹചര്യങ്ങളെയും, വിധിയെയും പഴി ചാരി ഒളിക്കച്ചോടാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് മുൻപിൽ അഭിമാനമായി മാറുകയാണ് ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനി കൺമണി.ജന്മനാ കൈകളില്ലാതെയായിരുന്നു കണ്മണി ജനിച്ചത്. പക്ഷേ അതൊരു പോരായ്‌മയായോ, പരിമിതിയായോ അവൾ ഒരിക്കലും കണ്ടിരുന്നില്ല.

എപ്പോഴും ചുണ്ടിൽ ഒരു ചെറു പുഞ്ചിരി സൂക്ഷിക്കുന്ന പ്രകൃതകാരിയായ കൺമണി സർവ്വകലാവല്ലഭൻ തന്നെയാണ് എന്ന് നമുക്ക് പറയാം . പഠനത്തോടൊപ്പം സംഗീതവും കാൽ കൊണ്ടുള്ള ചിത്രരചനയും ഉൾപ്പെടെ ഒട്ടനവധി മേഖലകളിലാണ് കണ്മണി തല പ്രതിഭ തെളിയിക്കുന്നത്.തൻ്റെ ശാരീരിക ബുദ്ധിമുട്ടുകളെയും, പ്രയാസങ്ങളെയും മുഴുവൻ അതിജീവിച്ച കഥ ഏറെ ആത്മവിശ്വാസത്തോടെയാണ് കൺമണി നമ്മോട് പങ്കുവെക്കാറുള്ളത്. പഠനത്തിലും, കലാരംഗങ്ങളിലും എന്നു വേണ്ട എല്ലാറ്റിലും ഏറെ മുൻപന്തിയിലാണ് കൺമണി.ഇപ്പോഴിതാ കൺമണിയുടെ മികവിനെ തേടി വലിയൊരു അംഗീകാരം കടന്നു വന്നിരിക്കുകയാണ്. കേരള സർവകലാശാല പരീക്ഷയിൽ മിന്നുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ബിപിഎ (വോകൽ) കോഴ്സായിരുന്നു പഠന മേഖലയായി കൺമണി തെരെഞ്ഞെടുത്തത്. പരീക്ഷയിൽ ഒന്നാം റാങ്കാണ് കൺമണി നേടിയിരിക്കുന്നത്.

ജന്മനാ ഈശ്വരൻ കൈകൾ കൊടുത്തില്ലെങ്കിലും, തൻറെ ലക്ഷ്യങ്ങളിലേയ്ക്കും, സ്വപ്നങ്ങളിലേയ്ക്കും പറന്നെത്താൻ അത് ഒരു തടസ്സമല്ലെന്ന് കേരള യൂണിവേഴ്സിറ്റി വഴി നേടിയ ഈ നേട്ടത്തിലൂടെ തെളിയിക്കുകയാണ് കൺമണി.തിരുവനന്തപുരം സ്വാതിതിരുനാൾ ഗവൺമെൻറ് സംഗീത കോളേജിലാണ് കൺമണി പഠിക്കുന്നത്. സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടുക എന്നതാണ് കൺമണിയുടെ ഏറ്റവും വലിയ ആഗ്രഹം. ജി ശശികുമാർ, രേഖ ദമ്പതികളുടെ മകളാണ് കൺമണി. സ്കൂളിൽ പഠിക്കുന്ന കാലം മുതലേ കലോത്സവ വേദികളിലെ നിറ സാനിധ്യമായിരുന്നു കൺമണി. പഠനരംഗങ്ങളിലും, കലാ രംഗങ്ങളിലും ഒരുപോലെ ശോഭിക്കുവാൻ കൺമണിയ്ക്ക് സാധിച്ചു. പഠനത്തിലും, സംഗീതത്തിലും മാത്രമല്ല, ചിത്ര രചനയിലും മിടുക്കിയാണ് കൺമണി. കൈകളുടെ സഹായം കൂടാതെ കാൽ മാത്രം ഉപയോഗിച്ച് നിരവധി ചിത്രങ്ങളാണ് മനോഹരമായി കൺമണി വരച്ചിരിക്കുന്നത്.

കച്ചേരികൾ അവതരിപ്പിക്കുന്ന നിലയിലും കൺമണി ഏവർക്കും സുപരിചിതയാണ്. 2019 ലെ സർഗാത്മക മികവിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിൻ്റെ പുരസ്കാരവും കൺമണിയെ തേടിയെത്തിയിരുന്നു. ഇവയ്‌ക്കെല്ലാം പുറമേ സ്വന്തമായി ഒരു യുട്യൂബ് ചാനലും കൺമണി ആരംഭിച്ചിട്ടുണ്ട്. തൻ്റെ വിശേഷങ്ങൾ യുട്യൂബ് ചാനൽ വഴി അവൾ പങ്കുവെക്കാറുമുണ്ട്. താൻ ചെയ്യുന്ന എല്ലാ പ്രവൃത്തികളുടെയും വീഡിയോ ചിത്രീകരിക്കുകയും അത് യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്യുന്ന കൺമണിയ്ക്ക് വലിയൊരു വിഭാഗം ഫാൻസും, ഫോളോവേഴ്സുമുണ്ട്. കൺമണിയ്ക്ക് മണികണ്ഠൻ എന്ന പേരിൽ ഒരു സഹോദരൻ കൂടിയുണ്ട് . സഹോദരിയുടെ ചിത്ര രചനയിലും മറ്റുമായി മണികണ്ഠനും സഹായിക്കാറുണ്ട്. അച്ഛനും, അമ്മയും, സഹോദരനും അടങ്ങുന്ന കുടുംബത്തിൻ്റെ പൂർണ പിന്തുണയും, പ്രോത്സാഹനവും തനിയ്ക്ക് ലഭിക്കുന്നുണ്ടെന്നും, അവർ നൽകുന്ന സ്നേഹവും, സപ്പോർട്ടുമാണ് തൻ്റെ വിജയമെന്നാണ് കൺമണി സന്തോഷത്തോടെ പറയുന്നത്.എല്ലാവിധ നന്മകളും ഇനിയും ജീവിതത്തിൽ ഉണ്ടാവട്ടെ കണ്മണിക്ക്
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these