കലാകാരന്മാരിൽ ഒരു വ്യത്യസ്ത താരം തന്നെയാണ് സാജൻ പള്ളുരുത്തിയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ലെന്നു തന്നെ പറയാം.സ്റ്റേജ് പരിപാടികളിലും ടെലിവിഷനിലൂടെയും വ്യത്യസ്‌തമായ കോമഡികളിലൂടെയും, സംസാര ശൈലിലൂടെയും പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹാസ്യ കലാകാരൻ ആണ് സാജൻ പള്ളുരുത്തി.ഒന്ന് ശ്രദ്ധിച്ചാൽ നമ്മുക് തന്നെ മനസിലാക്കുവാൻ സാധിക്കുന്ന ഒരു കാര്യമുണ്ട്.അത് മറ്റൊന്നുമല്ല.മറ്റുള്ളവരെ ഏറെ ചിരിപ്പിക്കുവാൻ ശ്രമിക്കുന്നവർക് ഉള്ളിൽ ആരും അറിയാത്ത ഒരു ദുഃഖം ഒളിച്ചിരിപ്പുണ്ടാകും. അതായത് മറ്റുള്ളവരെ ചിരിപികുവാൻ വേണ്ടി കഷ്ടപെടുന്നവർക് ഇതുവരെയും ആരോടും തുറന്നു പറയാത്ത തന്റേതായ ദുഃഖങ്ങൾ ഉണ്ടാകാം.
തന്റെ കഴിഞ്ഞ കാലത്തേ കുറിച്ചും ജീവിതത്തെ കുറിച്ചും ജീവിതത്തിലെ ദുരിതങ്ങളെ കുറിച്ചും ഇപ്പോഴിതാ അത്തരത്തിൽ തന്റെ പ്രയാസങ്ങളെയും വിഷമങ്ങളെയും ഒരു പുഞ്ചിരിയിൽ ഒതുക്കി നിരവധി പ്രേക്ഷകരെ ചിരിപ്പിച്ച സാജൻ പള്ളുരുത്തി പറയുകയാണ്.സാജൻ തൻ്റെ കഴിഞ്ഞകാല ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത് എം.ജി ശ്രീകുമാർ അവതാരകനായി എത്തിയ ‘പറയാം നേടാം’ എന്ന പരിപാടിയിലായിരുന്നു.സാജൻ സ്‌ക്രീനിൽ നിന്നും ഒൻപതു വർഷ കാലമായി പൂർണമായി മാറി നിൽക്കുകയായിരുന്നു.സാജൻ മറുപടി പറഞ്ഞത് എവിടെയായിരുന്നു കുറേ കാലമായി താങ്കളെന്ന ചോദ്യത്തിനാണ്. സാജൻ കലാരംഗത്ത് നിന്നും അപ്രത്യക്ഷമാകുന്നത് കോമഡി ഷോകളിലും മറ്റും സജീവമായി നിൽക്കുന്ന സമയത്താണ്.എല്ലാം തകിടം മറിയുന്ന സ്ഥിതിയിലേയ്ക്ക് എത്തിച്ചത് അമ്മയ്ക്ക് പെട്ടെന്നുണ്ടായ അസുഖമാണ് എന്നാണ് സാജൻ പറഞ്ഞത്.
സാജന്റെ വാക്കുകൾ ഇങ്ങനെ.അമ്മയ്ക്ക് വയ്യാതിരുന്ന സമയത്ത് അമ്മയെ പരിചരിക്കുന്നതിനും, മറ്റും താൻ മാത്രമേ ഉണ്ടായിരുന്നുള്ളെന്നും, തനിയ്ക്ക് ഒരു സഹോദരൻ ഉണ്ടെന്നും അദ്ദേഹം ഭിന്നശേഷിക്കാരനാണെന്നും, അവനെ നോക്കിയിരുന്നതും, അവൻ്റെ കാര്യങ്ങളെല്ലാം ഒരാളുടെ സഹായത്തോട് കൂടെ ചെയ്ത കൊടുക്കേണ്ട സാഹചര്യമായിരുന്നു.ഇങ്ങനെയിരിക്കുന്ന സമയത്താണ് അമ്മയ്ക്ക് പ്രഷർ കയറി വെന്റിലേറ്ററിലാകുന്ന സാഹചര്യം ഉണ്ടാകുന്നത്.അങ്ങനെയാണ് അമ്മ മരിക്കുന്നത് ,പിന്നീട് ഒൻപത് വർഷം അച്ഛൻ കിടപ്പിലാവുകയായിരുന്നു. ഒരു മുറിയിൽ അച്ഛനും മറ്റൊരു മുറിയിൽ സഹോദരനും. ഇവരെ പരിചരിക്കുന്നതിന് വേണ്ടിയാണ് താൻ വലിയ ഇടവേള എടുത്തതത്. ആ ഒൻപത് വർഷം യഥാർത്ഥത്തിൽ വനവാസമായിരുന്നു തനിയ്‌ക്ക് ഉണ്ടായിരുന്നത്.
നിരവധി അവസരങ്ങൾ ആ സമയത്ത് തന്നെ തേടി വന്നിരുന്നു, ചില പരിപാടികൾക്കെല്ലാം പോയിരുന്നു വിദേശത്തെല്ലാം പരിപാടികൾക്ക് പോകുമ്പോൾ പരിപാടി കഴിഞ്ഞാൽ അടുത്ത ഫ്ളൈറ്റിൽ കയറി നേരേ നാട്ടിലേയ്ക്ക് പോരുകയായിരുന്നു രീതി വീട്ടിൽ നിന്ന് ആരെങ്കിലും വിളിച്ചാൽ എന്തെങ്കിലും അരുതാത്തത് സംഭവിച്ചു കാണുമോ എന്ന ടെൻഷനായിരുന്നു.അമ്മ മരിച്ചിട്ട് ഇപ്പോൾ പതിമൂന്ന് വർഷവും, അച്ഛൻ വിടപറഞ്ഞിട്ട് നാല് വർഷവുമായി.അതിനിടയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്ക് താനും മരിച്ചതായി കണ്ടു.എന്നാൽ അന്ന് യഥാർത്ഥത്തിൽ മരിച്ചത് താനല്ല ലാഭാവൻ സാജനാണ്.അത് എല്ലാവരെയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടത് തനിയ്ക്ക് അത്യാവശ്യമായിരുന്നു. ഒരു ഉയർച്ചയുണ്ടെങ്കിൽ തീർച്ചയായും, ഒരു താഴ്ചയുമുണ്ടാകുമെന്നും അങ്ങനെയാണ് പിന്നീട് പിന്നീട് ആക്ഷൻ ഹീറോ ബിജുവിലൂടെ തിരിച്ചു വരുന്നതെന്നും സാജൻ അഭിമുഖത്തിനിടയിൽ പറഞ്ഞു.
2016 ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ ആണ് സാജന്‍ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. ആ സിനിമയിലെ ഓട്ടോ ഡ്രൈവരായി മീക്ക് കുമാറിന്റെ കോമഡി വേഷമാണ് സാജന്‍ ചെയ്തത്. സ്വന്തമായി നിമിഷങ്ങള്‍ക്കുള്ളില്‍ പാട്ടുകള്‍ പാടി അവതരിപ്പിക്കുന്നതിനും താരത്തിന് പ്രത്േക കഴിവുണ്ടായിരുന്നു. ആക്ഷന്‍ ഹീറോ ബിജും എന്ന സിനിമയുടെ സംവിധായകനാണ് സാജന്റെ കഴിവ് തിരിച്ചറിഞ്ഞ് ഈ വേഷം നല്‍കിയത്. ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം ഒരു കടത്ത് നാടന്‍ കഥ, അച്ചായന്‍സ് അങ്ങനെ കുറച്ചധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.മിമിക്രി ആര്‍ട്ടിസ്റ്റായി തന്റെ കരിയര്‍ ആരംഭിച്ച് പിന്നീട് സിനിമ നടനായ വ്യക്തി കൂടിയാണ് ഇദ്ദേഹം. വാക്കുകള്‍ കൊണ്ട് ഒരാളെ മുറിവപ്പെടുത്തുവാനും അയാളെ കരയിപ്പിക്കാനും എളുപ്പമാണ്. എന്നാല്‍ തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കാനാണ് എളുപ്പമല്ലാത്തത്. നിരവധി ടെലിവിഷന്‍ പരിപാടികളില്‍ കൊമേഡിയനായും മിമിക്രി ആര്‍ട്ടിസ്റ്റായും പ്രേഷകരെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള വ്യക്തിയാണ് സാജന്‍. പാരഡി ആര്‍ട്ടിസ്റ്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 28 വര്‍ഷം വേണ്ടി വന്നു താരത്തിന് മികച്ച ഒരു വേഷത്തിലൂടെ ജനശ്രദ്ധ നേടിയെടുക്കാന്‍.
കടപ്പാട്