ജനനം തൃശൂർ വിയ്യൂർ ജയിലിൽ പെറ്റമ്മ തിരിഞ്ഞുനോക്കാതെ എവിടേക്കോ പോയി ഇപ്പോൾ അവൻ കൊമ്പന്മാരുടെ കൂടെ ഉയരങ്ങളിലേക്ക്

അപ്പു ജനിക്കുന്നത് തൃശൂർ വിയ്യൂർ ജയിലിലാണ് അവൻ ഒരു തെറ്റും ചെയ്തിട്ടല്ല തെറ്റ് ചെയ്ത് ജയിലിൽ എത്തിയത് അവന്റെ അമ്മ ആയിരുന്നു. അവൻ വളർന്നതും അമ്മക്കൊപ്പം ആ ജയിലിൽ തന്നെ ആയിരുന്നു. അഞ്ചുവയസ്സ് ആയപ്പോൾ അവനെ നിയമപ്രകാരം ജ്യൂവൈനൽ ഹോമിലേക്ക് മാറ്റി. അവിടെയുള്ള കുട്ടികൾക്ക് ഒപ്പം അവൻ കളിച്ചു വളർന്നു. അതിനിടയിൽ ജയിലിൽ നിന്ന് ഇറങ്ങിയ അവന്റെ അമ്മ അവനെ കാണാൻ പോലും നിൽക്കാതെ എവിടേക്കോ പോയി. അധികാരികൾ പല തവണ അവരെ കോൺടാക്ട് ചെയ്യാൻ ശ്രെമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു തെറ്റും ചെയ്യാതെ ഭൂമിയിലേക്ക് വന്ന അവൻ ജനിച്ചത് ജയിലിലും വളർന്നത് ജുവനൈൽ ഹോമിലും.

ചില്‍ഡ്രന്‍സ് ഹോമിൻ്റെ അതിരുകള്‍ ഭേദിച്ച അപ്പുവിൻ്റെ ലോങ് പാസ് ചെന്നെത്തിയത് കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ഗോള്‍ മുഖത്താണ്. കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ റിസര്‍വ് ടീമിൻ്റെ ഭാഗമായിരിക്കുകയാണ് തൃശൂര്‍ രാമവര്‍മപുരം ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ ഈ പ്ലസ് വണ്‍ വിദ്യാര്‍ഥി. ജീവിത പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് അപ്പു വിജയലക്ഷ്യത്തിലേക്ക് കുതിക്കുന്നത്.പത്താം വയസിലാണ് വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന രാമവര്‍മപുരത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ അപ്പു എത്തുന്നത്. ചില്‍ഡ്രന്‍സ് ഹോമിലെ ജീവിതമാണ് അപ്പുവിലെ കളിക്കാരനെ വളര്‍ത്തിയത്. എഫ്സി കേരളയുടെ ഭാഗമായായിട്ടായിരുന്നു പ്രൊഫഷണല്‍ ഫുട്‌ബോളിലെ തുടക്കം. തുടര്‍ന്ന് സെൻ്റ് അലോഷ്യസ് ഹൈസ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനൊപ്പം ചേര്‍ന്നു.

തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ ഫൈനല്‍ സെലക്ഷന്‍ ക്യാമ്പാണ് അപ്പുവിലെ കളിക്കാരനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുന്നത്.ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ വെച്ച് അപ്രതീക്ഷിതമായി അപ്പുവിന്റെ കളിമികവ് കാണാനിടയായ ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലകന്‍ ഇവാന്‍ വുക്കോ മനോവിക് ആണ് ഈ കുരുന്നു പ്രതിഭയെ തിരിച്ചറിഞ്ഞത്. ഈ കണ്ടെത്തലാണ് അപ്പുവിന് ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിലേക്കുള്ള വാതില്‍ തുറന്നത്. സന്തോഷ് ട്രോഫി റിസര്‍വ് ഗോളിയായിരുന്ന കിരണ്‍ ജി കൃഷ്ണന്റെ കീഴിലാണ് അപ്പുവിന്റെ പരിശീലനം.നേരത്തേ ആലപ്പുഴ ശിശുഭവനില്‍ നിന്നാണ് അപ്പു രാമവര്‍മപുരം ശിശുഭവന്റെ തണലിലെത്തിയത്. എല്ലാ പരിമിതികളെയും വകഞ്ഞുമാറ്റിയാണ് അപ്പു ഉയരങ്ങള്‍ കീഴടക്കിയത്. തൃശൂര്‍ വില്ലടം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണ് അപ്പു.

ഗ്രൗണ്ടിൽ മിന്നും പ്രകടനം നടത്തുന്ന പയ്യനോടു കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ കോച്ച് ചോദിച്ചു എന്താണ് നിന്റെ പേര് “പേര് അപ്പു, വിലാസം ചിൽഡ്രൻസ് ഹോം,തൃശൂർ” ആദ്യമായി അങ്ങനെയൊരു ഫുട്ബോൾ താരത്തിന്റെ വിലാസം കേട്ടെന്നപോലെ കോച്ച് അതിശയിച്ചു. ഇപ്പോൾ അപ്പുവിന്റെ വിലാസം ഇങ്ങനെയാണ്.ഉപേക്ഷിക്കപ്പെട്ട് സർക്കാർ വിലാസത്തിൽ വളർന്നവൻ ഫുട്ബോൾ താരമാകുന്നു.എഫ്സി കേരളയുടെ സിലക്‌ഷൻ ട്രയൽസിൽ അവൻ അത്ഭുതങ്ങൾ കാട്ടി. അങനെ ഇപ്പോൾ കൊമ്പന്മാരുടെ ടീമിലേക്ക്. 2022 ജനുവരി ഒന്നു മുതൽ പരിശീലനത്തിനെത്തണം. വീട്ടിലെ കുട്ടി ഉയരങ്ങളിലേക്കു പോകുന്നതിന്റെ സന്തോഷത്തിലാണു സൂപ്രണ്ട് വി.എ. നിഷമോളുടെയും കൗൺസിലർ ജിതീഷ് ജോർജിന്റെയും നേതൃത്വത്തിലുള്ള ചിൽഡ്രൻസ് ഹോം സംഘം.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these

No Related Post