എന്നെ കുറെ നാളുകളായി അന്ന് സത്യം പറഞ്ഞതിന്റെ പേരിൽ വേട്ടയാടുകയാണ് കുറിപ്പ്

പ്രവാസികൾക്ക് വേണ്ടി എപ്പോഴും സജീവമായി പ്രവർത്തിക്കുന്ന നല്ല ഒരു ശതമാനം ആളുകളും അഷറഫ് താമരശ്ശേരിയെ അറിയും വളരെ നല്ല ഒരു സാമൂഹിക പ്രവർത്തകനാണ്. അദ്ദേഹം നമ്മുടെ എയർപോർട്ടുകളിൽ കോവിഡ് ടെസ്റ്റിന്റെ പേരിൽ നടക്കുന്ന ഗുരുതരമായ വീഴച ചുണ്ടികാണിച്ചിരുന്നു. ഇപ്പോൾ കോര്പറേറ്റ് കമ്പനികൾ ഇദ്ദേഹത്തിന് എതിരെ തിരിഞ്ഞു എന്ന് തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിത്തിരികയാണ്. പ്രവാസികളെ ചൂക്ഷണം ചെയുന്നതാരായാലും മുഖം നോക്കാതെ തന്റെ പ്രതിഷേധം അറിയിക്കുവാൻ ഒരിക്കലും മടിക്കാത്ത ആളുകുടിയാണ് ഇദ്ദേഹം.പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എവിടെ കണ്ടാലും ഞാൻ പ്രതികരിക്കും എന്ന് പലതവണ അദ്ദേഹം പറഞ്ഞിട്ടുണ്ട്. സത്യം തുറന്നു പറഞ്ഞത് കൊണ്ട് വേട്ടയാടാൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത്. പ്രവാസികളോട് അന്നും ഇന്നും എന്നും മുഖം തിരിഞ്ഞു നിന്നിട്ടേ ഒള്ളു മാറി മാറി വരുന്ന സർക്കാരുകൾ. കുറിപ്പിന്റെ പൂർണരൂപം വയ്ക്കാം.

തിരുവനന്തപുരം വിമാനത്താവളത്തിലെ പി സി ആർ പരിശോധന ഫലത്തെ കുറിച്ചുളള      വിവാദം ഞാൻ അവസാനിപ്പിച്ചതായിരുന്നു.പക്ഷെ സത്യം പറഞ്ഞതിൻ്റെ പേരിൽ എന്നെ കുറെ നാളുകളായി വേട്ടയാടുകയാണ്.ചില ഓൺലൈൻ വാർത്തകളെയും കൂട്ട് പിടിച്ച് പൊതു സമൂഹത്തിൻ്റെ മുന്നിൽ എന്നെ താറടിച്ച് കാണിക്കുവാനുളള ശ്രമമാണ് ഇതിൻ്റെ പിന്നിലെന്ന് ഞാൻ സംശയിക്കുന്നു.കോർപ്പറേറ്റ് കമ്പനിയുടെ ഉടമയുടെ വാർത്താ സമ്മേളനത്തിൽ തൻ്റെ തെറ്റുകളെ വെളളപൂശാൻ ശ്രമിക്കുന്നതായി തോന്നി. തിരുവനന്തപുരത്തും കോഴിക്കോടും പി സി ആർ പരിശോധന ഫലം പോസ്റ്റീവാണെങ്കിൽ എന്തു കൊണ്ട് എറണാകുളത്ത് നെഗറ്റീവ് ആകുന്നു.കൊച്ചിയിൽ ഒന്നിലധികം പരിശോധന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.അപ്പോൾ തെറ്റ് പറ്റിയത് മറ്റേ സ്ഥാപനങ്ങളുടെ മെഷീനാണെന്ന് ഈ വിദ്വാൻ പറയുവാൻ മടിക്കുന്നതിൻ്റെ കാരണമെന്താണ്.അപ്പോൾ മെഷീൻ്റെ സാങ്കേതികമായ വിവരമുളളവർ തമ്മിൽ സംസാരിക്കുമ്പോൾ ആർക്കാണ് തെറ്റ് പറ്റിയതെന്ന് കൂടുതൽ വ്യക്തമാകും.

പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എവിടെ കണ്ടാലും ഞാൻ പ്രതികരിക്കും അവിടെ കോർപ്പറേറ്റുകൾ എന്നോ രാഷ്ട്രീയമോ കൊടിയുടെ നിറമോ ജാതിയോ വർഗ്ഗമോ  നോക്കാറില്ല .പ്രവാസികളെ ചൂക്ഷണം ചെയ്ത് ജീവിക്കുന്നവർക്കെതിരെ അവസാനം ശ്വാസം വരെയും പോരാടും. കോർപ്പറേറ്റ് ഉടമയുടെ വാർത്താ സമ്മേളനത്തിൽ പറയുന്നത് കേട്ടു ഞാൻ ഒരു സാമൂഹിക പ്രവർത്തകനായതിനാലാണ് അവർ നിയമ നടപടി സ്വീകരിക്കാത്തത് എന്ന്.നിങ്ങൾക്ക് ധെെര്യമുണ്ടോ എനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുവാൻ,അന്ന് സതൃം പുറത്ത് വരും.നിങ്ങൾ കോർപ്പറേറ്റുകൾ കരുതുന്നത് കുറച്ച് പണവും സ്വാധീനവും ചില ഓൺലെെൻ മാധ്യമക്കാരും ഉണ്ടെങ്കിൽ എന്തും ചെയ്യുവാൻ കഴിയുമെന്ന്.എങ്കിൽ അവിടെ നിങ്ങൾക്ക് തെറ്റ് പറ്റി.ഏത് വഴിയും പണം സമ്പാദിക്കാനുളള നെട്ടോട്ടത്തിനിടയിൽ മനസ്സാക്ഷിയെന്ന ഒരു കാര്യമുണ്ട്. കച്ചവടത്തിൽ പോലും സൂക്ഷമത വേണമെന്ന് നമ്മെ പഠിപ്പിച്ചതാണ് പടച്ചതമ്പുരാൻ അല്ലാഹുവിന് നിരക്കാത്തത് ചെയ്യുവാൻ പാടില്ല ദുനിയാവിനും അപ്പുറം മറ്റൊരു ലോകമുണ്ട് അതാണ് സ്ഥായിയായ ലോകം.ഒരു രാത്രി കിടന്നുറങ്ങി രാവിലെ എഴുന്നേൽക്കുവാൻ കഴിയുന്ന പടച്ച തമ്പുരാൻ്റെ അപാര അനുഗ്രഹത്തെ കുറിച്ച് ഒന്ന് ഓർത്താൽ നല്ലത്.
അഷ്റഫ് താമരശ്ശേരി

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these