എട്ട് വർഷമായിട്ടും ഒരു പൂവുപോലും ഉണ്ടായില്ല സുഹൃത്ത് ചോദിച്ചു നന്നായിട്ട് ചുരുളി വിളിക്കാൻ അറിയോ

ഇപ്പോൾ നമ്മുടെ ജീവിതത്തിൽ മാറി മാറി വരുന്ന രീതി അതിനോട് ഒപ്പം തന്നെ ലഭിക്കുന്ന ജീവിത ശൈലി രോഗങ്ങളും മനുഷ്യനെ കീഴടക്കുന്ന മാറാരോഗങ്ങളും മനുഷ്യനെ മാറ്റിചിന്തിക്കാൻ തുടങ്ങിരിക്കുന്നത് സ്വന്തമായി കൃഷി ചെയ്യുക എന്ന ആശയത്തിലേക്ക് ഏവരെയും എത്തിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ കൃഷി ചെയ്യാൻ കൂടുതൽ ആളുകൾ ഇഷ്ടപ്പെടാത്ത ഒരു കാലത്തിൽ ആണ് നാം ഇന്ന് ജീവിക്കുന്നത് എന്നുകൂടി ഓർക്കേണ്ടതുണ്ട്. പക്ഷെ അതുപോലെ തന്നെ കൃഷിയെ ഇഷ്ടപ്പെടുന്ന ഒരുപാട് കൂട്ടായ്മകൾ നമുക്ക് ചുറ്റും കാണാൻ കഴിയും. അതിൽ തന്നെ കൂടുതലും പ്രായമേറിയ ആളുകൾ ആയിരിക്കും ഉണ്ടാകുക. സാധാരണ പുതിയതായി ഒരു വീട് പണി നടത്തുമ്പോൾ പണി തുടങ്ങുമ്പോൾ തന്നെ വീട്ടു മുറ്റത്തു ഒരു മാവ് നടുന്ന പതിവ് പണ്ടുകാലം മുതൽക്ക് തന്നെയുണ്ട് ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല. അത് പോലെ തന്നെ മാമ്പഴം ഏറെ ഇഷ്ടപ്പെട്ടുന്നവർ പറമ്പിലും മാവിൻ തൈകൾ വെക്കും. നാടനും വിദേശിയും എന്ന് വേണ്ട പല തരത്തിൽ ഉള്ള മാവിൻ തൈകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.അല്ലെങ്കിൽ അതിനുള്ള സർക്കാർ സംവിധാനം ഉണ്ട് ഇപ്പോൾ.

പക്ഷെ നട്ടു കഴിഞ്ഞ് പല വർഷങ്ങൾ പരിപാലിച്ചിട്ടും മാവ് കായ്ക്കാതെ വരുമ്പോൾ ആണ് പലർക്കും നമ്മുടെ അധ്വാനിച്ചിട്ട് ഒന്നും തന്നെ നടന്നില്ല എന്നുള്ള വിഷമവും. എന്നാൽ അങ്ങനെ ഉള്ള എല്ലാ പ്രതിസന്ധി തോമസ് മലയിൽ ചേട്ടൻ തരണം ചെയ്തു. അത് എങ്ങനെ ആണ് എന്ന് ഒരു രസകരമായ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദഹം തന്നെ പറയുന്നു കൃഷി ഗ്രുപ്പിൽ അദ്ദേഹം പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്.മാവിൻ തൈനട്ടിട്ട് വർഷം എട്ടായി മാവിന് നല്ല വളർച്ചയുണ്ട് വെള്ളം ഒഴിച്ചു കൊടുക്കാറുണ്ട്. പക്ഷെ ഒരു പൂവുപോലും ഇതുവരെ ഉണ്ടാകുന്നില്ല എന്താണ് കാരണം എന്ന് ആലോചിച്ചു ഇരിക്കുന്ന സമയത്താണ്. വീട്ടിൽ ഒരു കർഷകനായ സുഹൃത്തുവന്നപ്പോൾ മാവ് ചൂണ്ടി കാട്ടി എന്റെ നിരാശ സുഹൃത്തിനോട് പറഞ്ഞു അദ്ദേഹം എന്നോട് ഒരു ചോദ്യം ചോദിച്ചു തോമസിന് അന്ധവിശ്വാസം ഉണ്ടോ ഞാൻ പറഞ്ഞു ഏയ് ഇല്ല ലേശംപോലും ഇല്ല. എനിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല ഞാൻ ഉടനെ മറുപടി പറഞ്ഞു.അടുത്ത ചോദ്യം തോമസിന് ചീത്ത വിളിക്കുവാൻ അറിയുമോ ആ ചോദ്യം കേട്ട് ഞാൻ ഒന്നു പകച്ചു ഇവാൻ എന്താ അങ്ങനെ ഒരു സംശയം. ഞാൻ ചെറുതായിട്ടൊന്നു ആലോചിച്ചു എന്നിട്ട് പറഞ്ഞു ഞാൻ പറഞ്ഞു പണ്ട് പഠിച്ചിരുന്ന കാലത്തു സുഹൃത്തുക്കളെ ഒക്കെ വിളിച്ചിട്ടുണ്ട്. ഇപ്പോൾ ജീവിതത്തിൽ വിളിച്ചു പരിജയം ഇല്ല എങ്കിലും മറ്റുള്ളവർ എന്നേ വിളിക്കുന്നത് കേട്ടിണ്ടു സുഹൃത്തു ചിരിച്ചുകൊണ്ട് പറഞ്ഞു അതു മതി.

എന്നിട്ട് അദ്ദേഹം വിശദീകരിച്ചു ഞാൻ പറയുന്നത് പോലെ ചെയ്യുക. ഒരു ദിവസം രാവിലെ നല്ല ഒരു വെട്ടുകത്തി എടുക്കുക. ആ മാവിന്റെ ചുവട്ടിൽ പോയി ഇരുന്ന് നല്ലപോലെ വെട്ടുകത്തി തേച്ചു വാത്തല മൂർച്ച പെടുത്തുക. എന്നിട്ട് വളരെ ദേക്ഷ്യത്തിൽ അറിയാവുന്ന ചീത്തകൾ വിളിച്ചു കൊണ്ട് ആ മാവിന്റെ ചുവട്ടിലേക്ക് നടക്കുക.നീ കായ്ക്കാത്തതു കൊണ്ട് ഇനിയും ഇവിടെ വേണ്ടാ ദേക്ഷ്യം നടിച്ചുകൊണ്ട് മാവിന്റെ തടിയിൽ കൊള്ളാത്ത വിധം തൊലി മാത്രം മുറിയത്തക്ക വിധത്തിൽ ഒരു വെട്ട്‌ വെട്ടുക. തൊലി കുറെ ഭാഗം മുറിച്ചു മാറ്റുക. എന്നിട്ട് പറയണം നിനക്ക് ഞാൻ ഒരു അവസരം കൂടി തരുന്നു. മാവ്‌ വെട്ടരുത്. ഇത്രയും ചെയ്താൽ അടുത്ത വർഷം മാവ് ഉറപ്പായയും പൂക്കും.അങ്ങനെ സുഹൃത്തു പറഞ്ഞത് പോലെ ഞാൻ ചെയ്തു ഈ വർഷം മാവ് നിറയെ പൂവ്.അന്ധവിശ്വാസം ആണോ എത്രത്തോളം സത്യമുണ്ട് എന്ന് കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.എന്നിരുന്നാലും സസ്യങ്ങളും ജീവൻ ഉള്ളവയാണ് സഞ്ചരിക്കുന്നില്ല കാഴ്ചശക്തിയില്ല എന്നതൊഴിച്ചാൽ അവയ്ക്കും ഒരുപക്ഷേ കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ് ഉണ്ടാകാം. അങ്ങനെ വിശ്വസിക്കേണ്ടി വരും. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും സ്നേഹിച്ചും പരിപാലിച്ചു വളർത്തിയ ചെടിയിൽനിന്നും വിളവ് ലഭിക്കാത്തവർ ഉണ്ടെങ്കിൽ നിങ്ങൾക്കും ഒന്ന് പരീക്ഷിക്കാവുന്നതാണ്. ഒരുപക്ഷേ അടുത്ത വർഷം നിങ്ങളുടെ മാവും പൂത്താലോ
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these