ഇപ്പോഴും സ്ത്രീകൾ പുരുഷന്റെ അടിമയാണ് എന്ന് ഉള്ള ചിന്താകേതി ഉള്ളവർ ഈ ലോകത് ഉണ്ട് .സ്ത്രീകൾ സാക്ഷരതയിൽ ഏകദേശം പുരുഷന്മാരുടെ ഒപ്പം തന്നെ ഈ കാലത്ത് എത്തിയിട്ടുണ്ട്. സമൂഹത്തിൽ ഏറ്റവും അധികം ചൂഷണത്തിനു അടിച്ചമർത്തലും ഇരയാകുന്നത് സ്ത്രീകളാണെന്ന്. ചൂഷണത്തിനും ലിംഗ വിജയത്തിനും എതിരെ പോരാടാൻ ശക്തിയും ഊർജവും നൽകുന്നത് അവർക്ക് കിട്ടുന്ന വിദ്യാഭ്യാസം തന്നെയാണ്. ഈ ആധുനിക ലോകത്ത് ഇപ്പോൾ സ്ത്രീകൾ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി മുന്നോട്ടു വരുന്ന കാഴ്ചകൾ ഒരുപാട് കാണാം.നമ്മുടെ വീടുകളിൽ എല്ലാവരുടെയും തൃപ്തിക്ക് ഉറപ്പാക്കി ഒടുവിലാണ് അമ്മ അല്ലെങ്കിൽ ഭാര്യ കഴിക്കാൻ ഇരിക്കുക വളരെ കുറഞ്ഞ ശതമാനം വീടുകളിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് കാണാറുള്ളത്. സ്വന്തം ഇഷ്ടങ്ങൾ എല്ലാം മാറ്റിവച്ച് അടുക്കളയിൽ ജീവിതം ജീവിച്ചു തീർക്കുന്ന എത്രയോ പെണ്ണുങ്ങൾ. ഭർത്താവിന്റെ അല്ലെങ്കിലും മകന്റെ പരുവം തെറ്റിയാൽ നല്ല മനസ്സോടെ ആയിരിക്കില്ല അമ്മയുടെയും ഭാര്യയുടെ മനസിൽ പിന്നീട് അങ്ങോട്ട് ഓടുന്ന കാര്യങ്ങൾ.
ഞാനില്ലെങ്കിൽ അവരുടെ കാര്യം ആര് നോക്കും ഒരുപാട് സ്ത്രീകൾ സ്വയം ചോദിക്കുന്ന ചോദ്യമാണ്.ഒരു സുഹൃത്തിന് കേരളത്തിന് പുറത്ത് ജോലി കിട്ടി അമ്മ മരിച്ചു പോയ കുട്ടിയാണ്.വീട്ടിൽ അച്ഛന്റെയും ചേട്ടന്റെയും കാര്യങ്ങൾ നോക്കുന്നത് അവളാണ്.അവർക്ക് കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കുക വസ്ത്രങ്ങൾ കഴുകി കൊടുക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനം.ഇവൾ സ്വന്തം കാര്യം നോക്കി പുറത്ത് പോകാൻ തീരുമാനിച്ചപ്പോൾ ഭൂരിപക്ഷവും ഇവൾക്ക് സ്വാർത്ഥതയാണെന്നും വളർത്തി വലുതാക്കിയ അച്ഛന്റെയും സ്വന്തം ചേട്ടന്റെയും അടിവസ്ത്രം കഴുകി കൊടുത്ത് വീട്ടിൽ നിന്ന് കൂടെ എന്നുമാണ് പറഞ്ഞത്. ചുറ്റുമുള്ളവരുടെ ഉപദേശവും കുറ്റപ്പെടുത്തലും കാരണം അവൾക്കും കുറ്റബോധം തോന്നിയിരുന്നു.പല വീടുകളിലും ഒരുമിച്ച് ഉണ്ണാൻ ഇരുന്നാലും ഏറ്റവും ഒടുവിൽ കഴിച്ചെണീക്കുന്നത് സ്ത്രീകളാകും, ഇടയ്ക്ക് കറി കഴിഞ്ഞാലോ ആർക്കെങ്കിലും വെള്ളം വേണെങ്കിലോ അവരാകും എണീറ്റോടുക. അയല്പക്കത്തെ രണ്ട് സ്ത്രീകൾ തമ്മിലുള്ള സംഭാഷണം അവസാനിക്കുന്നത് ഏതെങ്കിലും വീട്ടിൽ നിന്ന് അതിലൊരാളെ അന്വേഷിച്ച് നീട്ടിയുള്ള ഒരു വിളി എത്തുമ്പോഴാകും.
എന്തെങ്കിലും എടുത്ത് കൊടുക്കാനോ കാണാത്ത സാധനം തിരയാനോ ആകുമത്.അയല്പക്കത്തെ രണ്ട് സ്ത്രീകൾ തമ്മിലുള്ള സംഭാഷണം അവസാനിക്കുന്നത് ഏതെങ്കിലും വീട്ടിൽ നിന്ന് അതിലൊരാളെ അന്വേഷിച്ച് നീട്ടിയുള്ള ഒരു വിളി എത്തുമ്പോഴാകും.എന്തെങ്കിലും എടുത്ത് കൊടുക്കാനോ കാണാത്ത സാധനം തിരയാനോ ആകുമത്.സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയി വന്ന ഒരു ടീച്ചർ അന്ന് വാട്സാപ്പ് സ്റ്റാറ്റസിൽ പങ്കുവച്ചത് പാത്രം കഴുകാനുള്ള മടി കാരണം അച്ഛനും മോനും വാഴില വെട്ടി ചോറുണ്ട തമാശയായിരുന്നു.അവർ തിരിച്ചെത്തും വരെ കഴുകാതെ വച്ചിരിക്കുന്ന എച്ചിൽ പാത്രങ്ങൾ കണ്ടിട്ട് ഇതെന്ത് വൃത്തിക്കേടാണെന്ന് ഇത്രയും വിദ്യാഭ്യാസം ഉള്ള ടീച്ചർക്ക് തോന്നിയില്ല.ഞാൻ ഉള്ളിടത്തോളം ഞാൻ തന്നെ ഇതൊക്കെ ചെയ്യും എന്ന മട്ടിലാണവർ.നാളെ നിങ്ങൾ മരിച്ചു പോയാൽ ഇവര് കൂടെ മരിക്കും എന്ന് കരുതുന്നുണ്ടോ.അവർ അവരുടെ കാര്യം നോക്കി ജീവിക്കും ഇനി സ്നേഹത്തിന്റെ പേരിലാണെങ്കിലും നമ്മളില്ലാതാവുമ്പോ ജീവിക്കാനുള്ള പ്രാപ്തി അവർക്ക് നൽകുക എന്നതല്ലേ ഏറ്റവും വലിയ കാര്യം.ഏത് റിലേഷൻഷിപ്പായാലും ഒരാൾ നമ്മളെ അത്രയും ഡിപെൻഡ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുന്നതായിരിക്കും നല്ലത്.സ്വന്തമായ നിലനിൽപ്പാണ് മനുഷ്യർക്ക് വേണ്ടത്.നമ്മുടെ നിലനിൽപ്പിന് മറ്റൊരാൾ ത്യാഗം ചെയ്യണം എന്ന് കരുതുന്നതാണ് സ്വാർത്ഥത.അവരതൊന്നും ആഗ്രഹിക്കുന്നില്ല എന്നത് കൊണ്ട് അവരത് അർഹിക്കുന്നില്ല എന്ന് കരുതരുത്.
ആസിഫ് തൃശൂർ