ഒരു ഞരമ്പ് രോഗിയുടെ കയ്യിൽ നിന്നും ഉണ്ടായ മോശം അനുഭവത്തെകാൾ എന്നെ വേദനിപ്പിച്ചത് ആ കെഎസ്ആർടിസി കണ്ടക്ടറുടെ പെരുമാറ്റമാണ്

കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി ബസിൽ സഞ്ചരിക്കവേ അധ്യാപികേക്ക് ബസ്സിൽ വെച്ച് മോശം അനുഭവം ഉണ്ടായത്. പക്ഷേ തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് കണ്ടക്ടർ ഉത്തരവാദിത്തം നിറവേറ്റി ഇല്ലെന്നുളാതാണ്.മോശമായി പെരുമാറിയ ആളുമായി ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും യുവതി പറയുന്നു.ബസിലെ മറ്റൊരു യാത്രക്കാരൻ തന്നെ കടന്നു പിടിച്ചെന്നു അതിനെതിരെ അപ്പോൾ തന്നെ പ്രതികരിച്ചു എങ്കിലും കണ്ടക്ടർ ഉൾപ്പെടെ മറ്റാരും തന്നെ തനിക്ക് സപ്പോർട്ടായി ഉണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു. കണ്ടക്ടറോട് ഇതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും ഇങ്ങനെ ഒരു പ്രശ്നം ഗൗരവത്തോടെ എടുക്കാൻ അദ്ദേഹം തയ്യാറായില്ല. ഇതിനെപ്പറ്റി കണ്ടക്ടറോട് പരാതിപ്പെട്ടപ്പോൾ അയാൾ തന്നെ കുറ്റപ്പെടുത്തുകയാണ് ഉണ്ടായിരുന്നു പറയുന്നു. ഏറ്റവും വേദനിപ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റം ആണെന്നും കണ്ടക്ടർക്കെതിരെ കെഎസ്ആർടിസിയിൽ പരാതി നൽകുകയും മന്ത്രി ആന്റണി രാജു റിപ്പോർട്ട് തേടുകയും ഉണ്ടായിട്ടുണ്ട്. നാളെ ചിലപ്പോൾ ഒരു പെൺകുട്ടിയെ ആ കണ്ടക്ടർന്റെ മുന്നിൽവച്ച് റെയ്പ്പ് ചെയ്തല്ലോ കൊന്നാലോ പോലും ആയാൽ ഒരക്ഷരം മിണ്ടും എന്ന് തോന്നുന്നില്ല. ഒരു സർക്കാർ ഉദ്യോഗസ്ഥൻ ബസ്സിലെ എല്ലാ കാര്യങ്ങളും ഓടിനടന്ന് നോക്കേണ്ടതാണ് യാത്രക്കാരന് ഒരു പ്രശ്നം സംഭവിക്കുമ്പോൾ അത് എന്താണെന്ന് അന്വേഷിക്കേണ്ട ആൾ തന്നെ കയ്യും കെട്ടി നോക്കി നിൽക്കുന്നത് വളരെ ലജ്ജാകരമായ കാര്യം എന്നു തന്നെ പറയേണ്ടി വരും. ഇതുപോലത്തെ കഴിവില്ലാത്ത ആളുകൾ എന്തിനാണ് സർക്കാർ ജീവനക്കാരനായ ഇരിക്കുന്നത്. ഒന്നുമില്ലെങ്കിൽ ഒരു സ്ത്രീയെന്ന പരിഗണന എങ്കിലും യുവതിക്ക് നൽകി കൂടായിരുന്നോ. കൂടെ യാത്ര ചെയ്ത യാത്രക്കാരെ നിങ്ങൾ യാത്ര ചെയിത ബസ്സിൽ ഒരു സ്ത്രീക്ക് മോശം അനുഭവം ഉണ്ടായിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്നത് എന്തിനാണ്. ഒന്നുമല്ലെങ്കിലും അവരെ ഒന്ന് സപ്പോർട്ട് ചെയ്യാനെങ്കിലും ബസ്സിലെ ആർക്കും തോന്നിയില്ല എന്നത് വളരെ വേദനാജനകമാണ്. നമ്മുടെ വീട്ടിലെ സ്ത്രീകൾക്കു ഇങ്ങനെ ഒരു അനുഭവം ഉണ്ടാവുമ്പോൾ മാത്രമാണ് പലരുടെയും കണ്ണുതുറക്കുക.

ഇതുപോലെയുള്ള ഉള്ള ഞരമ്പുരോഗികൾ എന്നും എപ്പോഴും എവിടെയും ഉണ്ടാകാറുണ്ട് അവർക്ക് അവിടെവെച്ച് തന്നെ ചുട്ട മറുപടി കൊടുക്കുമ്പോൾ ഒരുപരിധിവരെയെങ്കിലും അവനെ പോലുള്ളവർ ഒന്ന് ആലോചിക്കും ഇതുപോലെത്തെ തെമ്മാടിത്തരം കാണി ക്കാൻ ശ്രേമിക്കുമ്പോൾ യുവതിയുടെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം വായിക്കാം.ഒരുപാട് ഇടങ്ങളിൽ തൊടലും തൊണ്ടലും പിടിക്കലും നേരിട്ടിട്ടുണ്ട് അന്നേരം തന്നെ ഉറക്കെ പ്രതികരിക്കാരാണ് ശീലം.ചുറ്റുമുള്ള മനുഷ്യർ അത് ഏറ്റെടുത്ത് കട്ടക്ക് കൂടെ നിന്നിട്ടെ ഉള്ളു.തനിച്ച് യാത്ര ചെയ്യാനുള്ള ധൈര്യവും അത് തന്നെയാണ് ഇന്ന് പക്ഷെ ആദ്യമായി ആരും എന്നെ കേട്ടില്ല എനിക് വേണ്ടി ഒരക്ഷരം മിണ്ടിയില്ല. അതും നടന്നത് ഞാൻ ഏറ്റവും അധികം സ്വന്തമായി കാണുന്ന സുരക്ഷിതത്വം അനുഭവിച്ചിട്ടുള്ള എന്റെ കെ എസ് ആർ ടി സി ബസ്സിനുള്ളിൽ.കണ്ടിട്ട് പ്രതികരിക്കാതെ ഇരുന്നതും ഒടുവിൽ പരാതി പറഞ്ഞപ്പോൾ കയർത്ത് ബഹളം ഉണ്ടാക്കി ട്രോമയിൽ ഇരുന്ന എന്നെ മാനസികമായി തകർത്തതും ഒരു കെസ്ർടിസി ഉദ്യോഗസ്ഥൻ ആണെന്ന് ഓർക്കുമ്പോൾ എനിക് പേടിയാവുന്നു.പോലീസ് ഇടപെട്ടിട്ടു പോലും താൻ ചെയ്തത് തെറ്റാണെന്ന് മനസിലാക്കാതെ അയാൾ ഇവിടെ സീറ്റിൽ സമാധാനമായി മയങ്ങുന്നത് കാണുമ്പോൾ സഹിക്കുന്നില്ല.എന്റെ കൂടെ നിന്ന് ഒരു വാക്കു മിണ്ടാത്ത ഈ ബസ്സിലെ എന്തിനോ വേണ്ടി ഓടുന്ന പോലീസ് സ്റ്റേഷനിൽ പോയാൽ സമയം പോകുന്ന പൗരന്മാരെ ഉപദ്രവിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ എന്റെ നാട്ടിലെത്തി വേണ്ട നടപടികളിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്.

ദയവായി പറയട്ടെ നിങ്ങളുടെ മുന്നിൽ ഒരു സ്ത്രീ ഉപദ്രവിക്കപ്പെട്ടു കരയുമ്പോൾ കാണാത്ത പോലെ ഇരിക്കരുത് അവളെ കുറ്റപ്പെടുത്തരുത് അവളോട് കയർക്കരുത് താങ്ങാൻ ആവില്ല അത്.ഞാൻ ഇപ്പോൾ ഓകെ ആണ് ഉപദ്രവിക്കപ്പെട്ടതിൽ ഉള്ള വേദന ഒക്കെ അയാളോട് പ്രതികരിച്ചപ്പോഴേ പോയിട്ടുണ്ട്.പക്ഷെ ഇത്രേം നേരമായിട്ടും സംഭവം കഴിഞ്ഞു മൂന്ന് മണിക്കൂർ ആയിട്ടും ആ കെ എസ് ആർ ടി സി ഉദ്യോഗസ്ഥനായ മനുഷ്യന് എന്നോട് വന്ന് ഒരു നല്ല വാക്ക് പറയാൻ തോന്നുന്നില്ലല്ലോ.എന്നത് എന്നെ പിന്നെയും പിന്നെയും ഭയപ്പെടുത്തുന്നു വേദനിപ്പിക്കുന്നു. എന്തിനാ അത്രേം മണ്ടത്തിയായി പ്രതീക്ഷിക്കുന്നത് എന്ന് ചോദിക്കരുത് ഞാൻ ഇങ്ങനെയാ ഇത്രേം മനുഷ്യത്വം ഇല്ലാത്തവരെ എനിക് ഉൾകൊള്ളാൻ പറ്റുന്നില്ല.ഇനി പഴയ പോലെ കെ എസ് ആർ ടി സി മാസ്സാണ് ഡ്രൈവർ ഏട്ടന്മാരൊക്കെ നമ്മളെ അനിയത്തിമാരെയും മക്കളെയും പോലെ നോക്കും എന്ന ധൈര്യത്തിൽ രാത്രി ഇങ്ങനെ ബസ്സിൽ കയറി വരാൻ പറ്റുമോന്നറീല്ല.
ഗായത്രി ലൈലാ ബൈജു

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these