നിങ്ങൾ മക്കളോട് ചെറിയ കാര്യത്തിന് പോലും ദേഷ്യപെടുന്നവരാണോ നിങ്ങൾ എന്നാൽ തീർച്ചയായും ഇത് വായിക്കണം

ഒരു നല്ല ശതമാനം കുട്ടിയെ പഠിപ്പിക്കാനായി അമ്മയാണ് കൂട്ട് ഇരിക്കാറുണ്ട് കുട്ടികൾക്കൊപ്പം.പക്ഷെ പല തവണ പറഞ്ഞു കൊടുത്തിട്ടും കുട്ടിയുടെ തലയിൽ പറയുന്നതൊന്നും കയറുന്നില്ല.നാലും അഞ്ചും തവണ ആയപ്പോഴേക്കും അമ്മയ്ക്ക് ദേഷ്യം വരാൻ തുടങ്ങി.എല്ലാംകൂടി ആയപ്പോൾ
രോഷം പൂണ്ട അമ്മ അലറി ഇരുന്നു മോങ്ങാതെ എണീറ്റ് പൊടി. കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞ് തിരിച്ച് അമ്മയോട് അലറി നീയാണ് പൊട്ടി എന്നെ നീ ഇനി പഠിപ്പിക്കേണ്ട. ഇതൊക്കെ കാണുമ്പോൾ ആണ് വീട്ടിലുള്ളവർ പറയും എന്തിനാ ആ കുട്ടിയോട് ഇങ്ങനെ ചാടി കടിക്കുന്നത് അതിനോട് കുറച്ച് സമാധാനമായി സംസാരിക്കൂ. എന്നാൽ അല്ലെ തിരിച്ചും അവർ നല്ല രീതിയിൽ നിക്കു.

എന്നാൽ ഈ പറഞ്ഞതിൽ ഒകെ കുറച്ചു സത്യമുണ്ട് എന്നാണ് ശാസ്ത്ര പഠനങ്ങൾ പറയുന്നത്.മാതാപിതാക്കളുടെ മനോഅവസ്ഥയെ കുട്ടിയുടെ വൈകാരികമായി ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മനശാസ്ത്ര വിഭാഗം ഗവേഷകരാണ് ഈ പഠനം നടത്തിയത്.പഠനം ഇപ്രകാരമായിരുന്നു.ഒരു കൂട്ടം മാതാപിതാക്കളെയും കുട്ടികളെയും കൂട്ടി ഒരു പസിൽ പൂർത്തിയാക്കാൻ ഏൽപ്പിച്ചു അവസാനത്തെ അഞ്ച് മിനിറ്റ് മാത്രം മാതാപിതാക്കൾക്ക് കുട്ടിയെ സഹായിക്കാം എന്നായിരുന്നു നിർദ്ദേശം നലകിയിരുന്നത്.ശാന്തതയോടെ അത് ചെയ്യാൻ ശ്രമിച്ച മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടിയെ പിരിമുറുക്കം ഇല്ലാതെ സ്വയം നിയന്ത്രിക്കാൻ പരിശീലിപ്പിക്കാൻ ആയി.

എസിജി മോണിറ്ററിങ് വഴി രണ്ടു കൂട്ടരേയും വൈകാരിക അവസ്ഥയെ സൂക്ഷ്മമായി നോക്കി പരിശോധിച്ചപ്പോൾ മാതാപിതാക്കളുടെ വൈകാരിക അവസ്ഥകളെ അബോധമായി കുട്ടികളിലേക്കും പടരുന്നതായി കണ്ടെത്തി.ഗവേഷകർ കുട്ടികളുടെ ഈ അവസ്ഥയെ കോ-റെഗുലെഷൻ എന്നാണ് വിശേഷിപ്പിക്കുന്നത്.മാതാപിതാക്കളുടെ നാഡീ സംവിധാനത്തിന് പ്രവർത്തനം കുട്ടികളുടെ നാഡീ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനം കൊണ്ട് മനസ്സിലാക്കാൻ സാധിച്ചു എന്ന് ഗവേഷകർ പറയുന്നു.കുട്ടിക്കാലം മുതലേ കുട്ടികളോട് മാതാപിതാക്കൾ എങ്ങിനെയാണ് പ്രതികരിക്കുന്നത് എന്ന് പ്രധാനമാണെന്ന് ഗവേഷകർ പറയുന്നു സങ്കടപ്പെട്ട് വിഷമിച്ചിരിക്കുന്ന കുട്ടിയോട്.ഇനി മതി കരഞ്ഞത് വേറെ പണിയൊന്നുമില്ലേ നിനക്ക് നാണമില്ലേ നിനക്ക് കരയാൻ എന്നൊക്കെ പറയുന്നത് നമ്മുടെ സ്വാഭാവിക മായിട്ടുള്ള പ്രതികരണം ആണ് അതിനെ അത്ര എളുപ്പത്തിൽ മാറ്റിയെടുക്കാൻ ബുദ്ധിമുട്ടാണ് എന്നാലും നമ്മുക്ക് മാറ്റിയെടുക്കാൻ പറ്റും. അത്തരം ചോദ്യങ്ങൾ കുട്ടികളുടെ മനസ്സിന് കൂടുതൽ വിഷമിപ്പിക്കുകയുള്ളൂ. കരഞ്ഞുകൂവി ഇരിക്കുന്ന കുട്ടിയോട് മിണ്ടാതെ മുറിയിൽ പോയിരുന്നോണം നിന്റെ ശബ്‌ദം ഇനി ഇവിടെ കേൾക്കരുത് എന്നുപറഞ്ഞാൽ അതേ മട്ടിലാവും കുട്ടിയും തിരിച്ചു പറയുക.

അത്തരം അവസ്ഥയിൽ സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാൻ കുട്ടിക്ക് സാധിച്ചെന്നു വരില്ല.കരയുന്ന കൈക്കുഞ്ഞിനെ മാറോട് ചേർത്ത് ആശ്വസിപ്പിക്കുബോൾ കുട്ടി കരച്ചിൽ നിർത്തുന്നത് നമ്മൾ കണ്ടിട്ടില്ലേ ഇത്തരമൊരു ആശ്വസിപ്പിക്കൽ വലിയ കുട്ടികൾക്കും ഒരളവുവരെ ആവശ്യമാണെന്ന് .കുട്ടികൾ വിഷമിച്ചോ സങ്കടപ്പെട്ടോ ഇരിക്കുമ്പോൾ കളിയാക്കുന്നതും പരിഹസിക്കുന്നതും അവരുടെ മനസ്സിൽ ആഴത്തിൽ മുറിവുണ്ടാകും. ഇങ്ങനെയുള്ള കുട്ടികൾ ഭാവിയിൽ ചിലപ്പോൾ പ്രതിസന്ധികൾ വരുമ്പോൾ കൈവിട്ട് പ്രതികരിക്കാൻ സാധ്യതയുണ്ട്. അതിനു ഒരു പരുതിവരെ നമ്മൾ മാതാപിതാക്കളും കുറ്റക്കാരാവാം അറിയാതെ എങ്കിലും. കുട്ടികളോട് സംസാരിക്കുമ്പോൾ സ്വയം ശാന്തൻ ആവാൻ മാതാപിതാക്കൾക്ക് പറ്റണം. കുട്ടികളുടെ ശാന്തമായി സംസാരിക്കുക നിങ്ങളുടെ ശാന്ത കുട്ടികളിലേക്കും പകരുന്നത് അനുഭവിക്കാൻ കഴിയും.ഇനി വലിയ കുട്ടിയാണ് കരയുന്നത് എങ്കിൽ ശാന്തമായി അവരോടു ചോദിക്കുക വിഷമം പങ്കുവയ്ക്കുന്നത് അവർക്ക് ആശ്വാസം ലഭിക്കും കാര്യമാണ്.ഓരോ കുട്ടികളും വളർന്നു വരുന്ന സാഹചര്യം അനുസരിച്ചാണ് അവരുടെ സ്വഭാവ രൂപീകരണം സംഭവിക്കുക.കുട്ടികളുടെ സ്വഭാവം മോശമാകുന്നത് നല്ലത് ആകുന്നതും അവർ ചെറുപ്പത്തിൽ എന്താണ് അവർ കേൾക്കുന്നത് കാണുന്നത് ഇതൊക്കെ അനുഭവിച്ചോ അത് തന്നെയായിരിക്കും വലുതാകുമ്പോൾ അവരുടെ മാനസികനില.
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these