ഞാൻ വെറുപ്പോടെ കാണുന്ന ഒരുവിഭാഗം ആളുകളായിരുന്നു അന്യ സംസ്ഥാന തൊഴലാളികൾ

കേരളത്തിൽ കുറച്ചു കാലങ്ങളായിട്ട് ഒരുപാട് അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട് .അതിലേറെയും ബംഗാൾ ആസ്സാം ബിഹാർ പോലെ ഉള്ള സംസ്ഥാനങ്ങളിൽ നിന്ന് ആണ്.കേരളത്തിൽ ലോക്ഡൗൺ സമയത്താണ് സ്വന്തം നാട്ടിലേക്ക് പോകണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു അന്യ സംസഥാന തൊഴിലാളികൾ ഒത്തുകൂടിയത് ആരും മറന്നു കാണില്ല. ഇതിന് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജന്മനാട്ടിലേക്ക് ഇത്തരത്തില്‍ തൊഴിലാളികൾ കൂട്ടമായി കാല്‍നടയായും മറ്റും പോവികയും ചെയ്തിരുന്നു. അങ്ങനെ പോയത് കൊണ്ട് നിരവധി വ്യവസായങ്ങളാണ് ആശങ്കയില്‍ ആകുന്നത്.പക്ഷെ വീണ്ടും എല്ലാം സജീവമായിതുകൊണ്ടു തന്നെ പോയവർ എല്ലാം മടങ്ങി എത്തിയിരുകയാണ്.ചില ആളുകൾ അവരുടെ ജോലികൾ മാത്രം ചെയിതു പോകാറുണ്ട് പക്ഷെ ഇപ്പോൾ ചില പ്രശ്ങ്ങളിൽ അവർ വന്നു ചാടുന്നുമുണ്ട്.പക്ഷെ ചിലർക്ക് എല്ലാം അവരോടു വേർതിരിവ് ഉണ്ടെങ്കിലും അവർ ചെയ്യുന്ന അത്രയും പണി നമ്മൾ മലയാളികൾ ചെയ്യില്ല എന്നുള്ളതാണ് സത്യം ചെയ്യാൻ നമ്മൾ ശ്രമിക്കാറില്ല എന്നുളത് മറ്റൊരു പരമസത്യം.അതിലേറെ ഒരു തൊഴിലാളി ചെയ്തു കൊടുത്ത നന്മ ആണ് ഫേസ്ബുക്ക് പോസ്റ്റുകളിൽ വൈറൽ സംഭവം ഇങ്ങനെ.

ഇദ്ദേഹം ആണ് രവീന്ദ്ര യാധവ് മധ്യ പ്രേദേശ് സ്വദേശിയാണ് ഇദ്ദേഹം റോഡ് ടാറിങ് വർക്ക്‌ ചെയ്യുന്ന ആളാണ്. ഇപ്പോൾ പെരിയ ഒടയൻ ചാൽ റോഡ് ടാറിങ് വർക്ക്‌ ചെയ്യുന്നു.കഴിഞ്ഞ ദിവസം ഇദ്ദേഹം കാഞ്ഞിരടുക്കത്തു ഞാൻ നടത്തുന്ന ഷോപ്പിൽ റീചാർജ് ചെയ്യാൻ വന്നിരുന്നു. അദേഹത്തിന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് ചെറിയ ഒരു തുക ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെടുകയും ഞാൻ അത് ചെയ്തു കൊടുക്കുകയും ചെയ്തു. പിന്നീട് ഞാൻ എന്റെ ബിസിനസ്സ് സംബന്ധമായ ആവശ്യത്തിന് വലിയ ഒരു തുക ട്രാൻസ്ഫർ ചെയ്തപ്പോൾ അത് അറിയാതെ തെറ്റി തൊട്ടു മുമ്പ് ട്രാൻസ്ഫർ ചെയ്ത ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് പോവുകയും ചെയ്തു.ഇന്ന് രാവിലെ ഇദ്ദേഹം ജോലി ചെയുന്ന സ്ഥലത്തു പോയി പണം മാറി ക്രെഡിറ്റ്‌ ആയ കാര്യം അറിയാവുന്ന ഹിന്ദിയിൽ പറഞ്ഞു ധരിപ്പിച്ചു.

ഉടനെ അദ്ദേഹം സുഹൃത്തിനെ വിളിക്കുകയും പണം അക്കൗണ്ടിലേക്ക് കയറിയിട്ടുണ്ടെന്നു ഉറപ്പിക്കുകയും അദേഹത്തിന്റെ സുഹൃത്ത്‌ ഉടനെ ടാറിങ് ജോലിക്ക് ഇവർക്കൊപ്പം ചേരുമെന്നും രണ്ടു ദിവസത്തിനകം എത്തുമെന്നും അദ്ദേഹം എത്തിയ ശേഷം പണം ഷോപ്പിൽ എത്തിക്കാം എന്നും പറഞ്ഞു. പക്ഷെ ഇന്ന് വൈകുന്നേരം തന്നെ ടാറിങ് ജോലിക്ക് ശേഷം ഇദ്ദേഹം ഷോപ്പിൽ വരുകയും അക്കൗണ്ടിലേക്ക് തെറ്റായി കയറിയ തുക എന്നെ ഏൽപ്പിക്കുകയും അദ്ദേഹം ആ തുക സുഹൃത്തിനോട് വാങ്ങിക്കൊള്ളാം എന്ന് പറയുകയും ചെയ്തു.അഥിതി തൊഴിലാളികളെ അവജ്ഞയോടെ നോക്കി കണ്ടിരുന്ന എനിക്ക് ഇത് ഒരു പ്രേത്യേക അനുഭവമായി തോന്നി. ഈ ലോകം അത്ര മോശമൊന്നും ആയിട്ടില്ല സുഹൃത്തുക്കളെ, രവീന്ദ്ര യാധവിനെ പോലെ യുള്ള ചുരുക്കം ചിലർ ഉള്ളതുകൊണ്ട് ആണ് ലോകം എന്നും നിലനിൽക്കുന്നത് എന്ന് തോന്നിപോകുന്നു. എന്തായാലും ഇദ്ദേഹത്തിന്റെ സത്യ സന്ധതയ്ക്ക് മുമ്പിൽ ശിരസ് നമിക്കുന്നു.ഇതുപോലെ ആളുകളെ നമ്മൾ എപ്പോഴും ഇരുകൈയും നീട്ടി വരവേറ്റിട്ടുണ്ട്.നല്ല മനസ്സിന് ഉടമകൾ ഇവിടെ ഒരുപാട് ഉണ്ട്.പക്ഷെ മലയാളികൾക്ക് അവർ ചെയുന്ന ജോലി എടുക്കാൻ ബുദ്ധിമുട്ട് ഉള്ളതായാണ് കാണപ്പെടുന്നത് അതുകൊണ്ടു തന്നെയാണ് അവർ ഇങ്ങനെ ഇങ്ങോട്ടു വന്നു ചേക്കേറുന്നത്.അവരുടെ ഗൾഫ് ആണെന്ന് പറയപ്പെടുന്നത്.

 

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these