ഇന്നലെ കണ്ടപ്പോൾ മരിക്കുന്നതിന് മുമ്പ് നാട്ടിലേക്ക് പോകുവാൻ സഹായിക്കുമോ അഷറിഫിക്കാ എന്ന ആസിഫിൻ്റെ വാക്കുകൾ

ജീവിതത്തിൽ നമ മാത്രം ചെയ്യാൻ ചിലപ്പോൾ ദൈവം ഒരുപാട് ആളുകളെ ഏല്പിച്ചു കൊടുക്കും അങനെ ഒരു ആളാണ് ഇദ്ദേഹം എന്ന് പലപ്പോഴും തോന്നാറുണ്ട്. ഒരുപാട് നന്മ നിറഞ്ഞ മനുഷ്യനാണ് അഷ്‌റഫ് താമരശ്ശേരി സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരിയെ അറിയാത്തവർ ചുരുക്കം ആണ് എന്ത് സഹായവും എപ്പോഴും ചെയ്യാൻ മനസ്സ് ഉണ്ടാകുക എന്നത് തന്നെ വലിയ കാര്യം തന്നെ ആണ് അതും നമ്മുടെ ഇപ്പോഴത്തെ ഈ ലോകത് .അദ്ദേഹം ചെയ്യുന്ന നന്മകളിലൂടെ ആണ് അദ്ദേഹം കൂടുതലായും അറിയപ്പെടുന്നത് .അദ്ദേഹത്തിന്റെ പല ഫേസ്ബുക്ക് പോസ്റ്റുകളും ശ്രദ്ധേയമാണ് കാരണം അതിൽ കൂടുതലായും പറയുന്നത് പച്ചയായ ജീവിതങ്ങളെ കുറിച്ചാണ് .അദ്ദേഹത്തിന്റെ പല ഇടപെടലുകളും പ്രവാസ ജീവിതം നയിക്കുന്ന ഒരുപാട് ആളുകൾക്ക് ആശ്വാസം ആണ്.ഇദ്ദേഹത്തിന് ഇനിയും ഒരുപാട് ആളുകളെ സഹായിക്കുവാൻ കഴിയട്ടെ എന്നും ഈ നിമിഷത്തിൽ ഓര്ക്കുന്നു .തെറ്റുകളിൽ നിന്ന് വലിയ തെറ്റുകളിലേക്ക് പോകുന്ന നമ്മുടെ സമൂഹത്തിനെ നേർവഴിക്ക് വഴി കാട്ടാൻ അദ്ദേഹത്തിന്റെ കുറിപ്പുകൾ ഒരു പരിധി വരെ സഹായകമാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിലെ ഈ പോസ്റ്റ് വളരെ വേദന നൽകുന്നതാണ് പോസ്റ്റിന്റെ പൂർണരൂപം.

മൂന്ന് ദിവസങ്ങൾക്ക് മുമ്പ് തറാവിഹ് നമസ്കാരം കഴിഞ്ഞ് കുടുംബവുമായി ബസാറിലേക്ക് പോയിരുന്നു.അവിടെ വെച്ച് ഒരു ചെറുപ്പക്കാരൻ എൻ്റെയെടുത്തേക്ക് വന്ന് സലാം പറഞ്ഞു.ഒറ്റ നോട്ടത്തിൽ തന്നെ വളരെ ക്ഷിണിതനായി അയാളെ എനിക്ക് കാണപ്പെട്ടു.വർഷങ്ങളായി നാട്ടിൽ പോയിട്ട് അഷറഫിക്ക,എൻ്റെ കയ്യിൽ നിന്നും പാസ്പോർട്ടും പേപ്പറെല്ലാം നഷ്ടപ്പട്ടു.മരിക്കുന്നതിന് മുമ്പ് നാട്ടിലേക്ക് പോകണം.എന്താണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത് മരണം നമ്മുടെ കയ്യിലല്ലോ, അതൊക്കെ പടച്ചവൻ്റെ കയ്യിലാണല്ലോ,എന്ന് ഞാൻ മറുപടിയും നൽകി.അയാളുടെ പേര് ആസിഫാണ്,തിരുവനന്തപുരം സ്വദേശിയാണ്.കുറെ വർഷങ്ങളായി നാട്ടിൽ പോകുവാൻ കഴിയാതെ വിഷമിച്ച് കഴിയുകയാണ്.അപ്പോഴാണ് എന്നെ കണ്ട് അയാളുടെ വേദനകൾ പങ്ക് വെച്ചത്.എല്ലാ ശരിയാകും, വിഷമിക്കണ്ട എന്ന് പറഞ്ഞ് അയാളെ സമാധാനപ്പെടുത്തിയിട്ട് ആസിഫുമായി സലാം പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ,അഷറഫിക്കാ നിങ്ങളോട് സംസാരിച്ചപ്പോൾ ഏറെ നാളുകൾക്ക് ശേഷം എൻ്റെ മനസ്സിന് സന്തോഷം കിട്ടിയത് പോലെ,ആ വാക്കുകൾ കാതുകളിൽ വന്ന് മുട്ടുന്നത് പോലെ,വീണ്ടും തിരിച്ച് പോയി ആസിഫുമായി കുറച്ച് നേരം കൂടെയിരുന്നാലോ എന്ന് ചിന്തിച്ച് പോയ നിമിഷം. ഇന്നത്തെ കാലത്ത് മനുഷ്യന് വേണ്ടത് സഹജീവിയുടെ വിഷമങ്ങളും, പ്രയാസങ്ങളും കേൾക്കുവാനും, ആശ്വസിപ്പിക്കുവാനും കഴിയുന്ന നല്ല സുഹൃത്തിനെയാണ്. അതിന് ആർക്കും സമയമില്ലാതെ പോകുന്നു.മറ്റ് ചിലർ മറ്റുളളവരുടെ വേദനകൾ,ദുഃഖങ്ങൾ മറ്റും സോഷ്യൽ മീഡിയയിലിട്ട് ലൈക് കളുടെ എണ്ണം കൂട്ടാൻ നോക്കുന്നു.

പിറ്റേന്ന് രാവിലെ രണ്ട് മൂന്ന് പേർ മരണപ്പെട്ട വാർത്തയാണ് കേട്ടത്.അതോടപ്പം എൻ്റെ ഒരു പരിചയക്കാരനും വിളിച്ചു.ഇന്നലെ അഷ്റഫിക്കായുമായി സംസാരിച്ചിരുന്നകൊണ്ടിരുന്ന ആ ചെറുപ്പക്കാരർ ആസിഫ് മരണപ്പെട്ടു രാത്രി ഏറെ താമസിച്ചാണ് അയാൾ റൂമിലെത്തിയതെന്നും സൂഹൃത്ത് പറഞ്ഞു.രാവിലെ എഴുന്നേൽപ്പിക്കുവാൻ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.ഇന്നലെ കണ്ടപ്പോൾ മരിക്കുന്നതിന് മുമ്പ് നാട്ടിലേക്ക് പോകുവാൻ സഹായിക്കുമോ അഷറിഫിക്കാ എന്ന ആസിഫിൻ്റെ വാക്കുകൾ ഏന്നെ വല്ലാത്ത നൊമ്പരത്തിലാക്കി.നാളെ താന്‍ എന്താണ്‌ പ്രവര്‍ത്തിക്കുക എന്ന്‌ ഒരാളും അറിയുകയില്ല. താന്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അത് ദെെവത്തിൽ മാത്രം അറിവുളള കാരൃമാണ്.എല്ലാ പേരെയും പടച്ച റബ്ബ് കാക്കട്ടെ. ആമീൻ
അഷ്റഫ് താമരശ്ശേരി

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these