പ്രിയ സുഹൃത്തുക്കളെ ഒരു ഓട്ടോറിക്ഷ തൊഴിലാളിയായ ഞാൻ നിങ്ങളുടെ അറിവിലേക്കായ് ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്.ഈ കഴിഞ്ഞ ദിവസം ആലപ്പുഴ KSRTC സ്റ്റാൻഡിൽ ഞാൻ ഓട്ടം കാത്ത് കിടന്നപ്പോൾ രാത്രി 8.30 മണിയോടടുത്ത് ഒരു പെൺകുട്ടി എന്റെ വണ്ടിയിൽ കയറുകയുണ്ടായി വളരെ ഭയപ്പാടോടെയാണ് ആ കുട്ടി എന്റെ വണ്ടിയിൽ കയറിയത് പോകേണ്ട സ്ഥലം പറഞ്ഞതിനുശേഷം ആ കുട്ടി ഫോണിൽ അമ്മയോട് സംസാരിച്ചു കൊണ്ടേയിരുന്നു ഓരോ വഴികൾ കടക്കുമ്പോഴും അമ്മയെ ആ വിവരം ധരിപ്പിച്ചു കൊണ്ടുമിരുന്നു വണ്ടി മൂന്നര കിലോമീറ്ററോളം സഞ്ചരിച്ചു ആ വീടിനുമുന്നിൽ എത്തുമ്പോൾ ആ അമ്മ മോളെയും കാത്ത് ഗേറ്റിന് മുന്നിൽ ഉണ്ടായിരുന്നു.
ഞാൻ പറയുന്നത് ഇതാണ് പെൺകുട്ടികളും വീട്ടമ്മമാരും ചിലപ്പോൾ തനിച്ചു യാത്ര ചെയ്യേണ്ട സാഹചര്യം വന്നാൽ നിങ്ങൾ ഇത്രമാത്രം ചെയ്‌താൽ മതി ഓട്ടം പോകുവാൻ കിടക്കുന്ന വണ്ടി ഏതാണ് എന്നറിഞ്ഞ ശേഷം ആ വണ്ടിയുടെ നമ്പർ ഫോട്ടോ എടുത്തു നിങ്ങൾ എങ്ങോട്ടാണോ പോകുന്നത് ആ ആൾക്ക് സെൻറ് ചെയ്യുക കയറിയ സമയവും അറിയിക്കുക.ഒരു പക്ഷേ നിങ്ങൾക്ക് അങ്ങനെ ഒരു ബന്ധു ആ നാട്ടിൽ ഇല്ല എങ്കിൽ പോലും ഡ്രൈവർ കാൺകെ അങ്ങനെ ചെയ്യുക.അങ്ങനെയാൽ പിന്നെ നിങ്ങളുടെ സുരക്ഷ ആ ഡ്രൈവറുടെ ഉത്തരവാദിത്തം ആയിരിക്കും മാന്യമായ പെരുമാറ്റവും ന്യായമായ കൂലിയും നിങ്ങൾക്ക് പ്രതീക്ഷിക്കുകയും ചെയ്യാം.ഞങ്ങൾ ഓട്ടോ തൊഴിലാളികൾ 90ശതമാനത്തിൽ അധികവും ജീവിക്കുവാൻ വേണ്ടിയാണ് ഈ തൊഴിൽ ചെയ്യുന്നത് അല്ലാതെ നിങ്ങൾ ഭയപ്പെടേണ്ടവരല്ല ഞങ്ങൾ സ്നേഹപൂർവ്വം.
രാത്രിയിൽ ഒരു ഓട്ടോയിൽ കയറുന്നതിന് മുമ്പ് ആദ്യം അതിന്റെ രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തുക.നിങ്ങളുടെ കുടുംബത്തെയോ സുഹൃത്തിനെയോ വിളിക്കുക ഡ്രൈവർക്ക് മനസ്സിലാവുന്ന ഭാഷയിൽ വിശദാംശങ്ങൾ കൈമാറുക .നിങ്ങളുടെ കോളിന് ആരും മറുപടി നൽകിയില്ലെങ്കിലും നിങ്ങൾ ഒരു സംഭാഷണത്തിലാണെന്ന് നടിക്കുക. വാഹനത്തിന്റെയും തന്റെയും വിശദാംശങ്ങൾ നിങ്ങളുടെ കയ്യിൽ ഉണ്ടെന്ന് ഡ്രൈവർക്ക് അപ്പോൾ മനസ്സിലാവും.എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അയാൾ ഗുരുതരമായ കുഴപ്പത്തിലാകുമെന്ന് മനസ്സിലാക്കുന്ന ഡ്രൈവർ.നിങ്ങളെ സുരക്ഷിതമായി വീട്ടിലേക്ക് കൊണ്ടുപോകാൻ ഇപ്പോൾ ബാധ്യസ്ഥനാണ്.ആക്രമിക്കാൻ സാധ്യതയുള്ള ആക്രമണകാരി ഇപ്പോൾ നിങ്ങളുടെ യഥാർത്ഥ സംരക്ഷകനാണ്.ഹാൻ്റ് ബാഗിൽ എപ്പഴും ഒരു വിസിൽ സൂക്ഷിക്കുക എന്തെങ്കിലും അക്രമണമുണ്ടായാൽ വിസിൽ ഉപയോഗിച്ചാൽ ദൂരെയുള്ളവരുടെ ശ്രദ്ധ അവിടേക്ക് ലഭിക്കുകയും സഹായം ലഭിക്കാനും സാധ്യതയുണ്ട്.
റേപ്പ് ചെയ്യപ്പെട്ട അല്ലെങ്കിൽ ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരായ സ്ത്രീകൾ എത്രപേരുണ്ടാവും? കണക്കുകൾ പരിശോധിച്ചാൽത്തന്നെ നമുക്ക് പേടിയാകും. കണക്കിൽ വരാത്ത സ്ത്രീപീഡനങ്ങൾ അതിൻ്റെ എത്രയോ ഇരട്ടിയായിരിക്കും സ്ത്രീകൾക്ക് ദുരനുഭവങ്ങളുണ്ടാവുന്നത് അപരിചിതരിൽനിന്ന് മാത്രമല്ല. ജന്മം നൽകിയ പിതാവും
കൂടെപ്പിറപ്പായ സഹോദരനും നൊന്തുപ്രസവിച്ച മകനും സ്ത്രീകളെ ഉപദ്രവിച്ചതിനെക്കുറിച്ചുള്ള വാർത്തകൾ നാം കേട്ടിട്ടില്ലേ.റേപ്പ് ചെയ്യപ്പെട്ടു എന്ന വിവരം പുറത്തുപറയാനുള്ള ധൈര്യം ചുരുക്കം ചിലരേ കാണിക്കാറുള്ളൂ. അതിന് പല കാരണങ്ങളുമുണ്ട്.ഇരകളായ പെണ്‍കുട്ടികൾ റേപ്പിനെക്കുറിച്ച് വെളിപ്പെടുത്തിയാൽ സമൂഹം അതിന് പല വ്യാഖ്യാനങ്ങളും ചമയ്ക്കും.തീയില്ലാതെ പുക ഉണ്ടാവില്ല എന്ന തിയറി ചിലർ അടിച്ചിറക്കും.
ഇനി അഥവാ ഡ്രൈവർ വഴി മാറിയാൽ നിങ്ങൾ ഒരു അപകടമേഖലയിലേക്ക് പ്രവേശിക്കുകയാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ.വിദഗ്ദ്ധർ പറയുന്നു നിങ്ങളുടെ ബാഗിന്റെ ഹാൻഡിൽ അല്ലെങ്കിൽ (ദുപ്പട്ട) കഴുത്തിൽ ചുറ്റിപ്പിടിച്ച് അവനെ പിന്നിലേക്ക് വലിക്കുക.നിമിഷങ്ങൾക്കുള്ളിൽ, അയാൾക്ക് ശ്വാസംമുട്ടലും നിസ്സഹായതയും അനുഭവപ്പെടും. നിങ്ങൾക്ക് ഒരു ബാഗ് ഇല്ലെങ്കിലോ ഷാൾ ഇല്ലെങ്കിലോ അയാളുടെ കോളർ പിടിച്ചു അവനെ പിന്നോട്ട് വലിക്കുക. അവന്റെ ഷർട്ടിന്റെ മുകളിലെ ബട്ടൺ അതേ തന്ത്രം തന്നെ ചെയ്യും. ഇനി രാത്രിയിൽ നിങ്ങളെ ആരെങ്കിലും പിന്തുടരുകയാണെങ്കിൽ ഒരു കടയിലോ വീടിലോ പ്രവേശിച്ച് നിങ്ങളുടെ പ്രതിസന്ധി വിശദീകരിക്കുക. രാത്രിയും കടകളും തുറന്നിട്ടില്ലെങ്കിൽ ഒരു എടിഎം ബോക്സിനുള്ളിൽ പോകുക. എടിഎം കേന്ദ്രങ്ങൾക്ക് എല്ലായ്പ്പോഴും ക്ലോസ് സർക്യൂട്ട് ടെലിവിഷൻ ഉണ്ട്. തിരിച്ചറിയൽ ഭയന്ന് ആരും നിങ്ങളെ ആക്രമിക്കാൻ ധൈര്യപ്പെടില്ല.
എല്ലാത്തിനുമുപരി, മാനസികമായി ജാഗരൂകരായിരിക്കുക എന്നതാണ് നിങ്ങളുടെ കൈവശമുള്ള ഏറ്റവും വലിയ ആയുധം നിങ്ങളുടെ ധൈര്യമാണ് സാമൂഹികവും ധാർമ്മികവുമായ ലക്ഷ്യത്തിനും സ്ത്രീകളുടെ സുരക്ഷയ്ക്കും വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നത് ഇത് ഷെയർ ചെയ്യുക എന്നതാണ്. രാത്രി ആണുങ്ങളുടെ മാത്രമല്ല പെണ്ണിനും ഉള്ളതാണ് മാറ്റങ്ങൾ വന്നുതുടങ്ങി പക്ഷെ ഇനി ഒരുപാട് മാറാൻ ഉണ്ട് നമ്മുടെ നാട്.
കടപ്പാട്