അമ്മ മരിച്ചതിനുശേഷം അച്ഛന്റെ പെരുമാറ്റത്തിൽ പന്തികേടു തോന്നി ഒടുവിൽ അച്ഛനെ ഡോക്ടറെ കാണിച്ചപ്പോൾ

നിങ്ങൾക്ക് ഇത് ഒരു കെട്ടുകഥ ആയിരിക്കാം പക്ഷെ പല മക്കളുടെയും ജീവിതത്തിൽ ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു പോയിക്കാണും. ഭാര്യയെ നഷ്ടപ്പെട്ട ഒരുവനെ പറയുന്ന പേരാണല്ലോ വിഭാര്യൻ അത്ര സ്നേഹത്തിൽ ഇരിക്കുമ്പോൾ പെട്ടെന്നൊരു ദിവസം ഭാര്യ വിട്ടുപോകുമ്പോൾ ഭർത്താക്കന്മാർ എങ്ങനെയാണ് സഹിക്കുക. അതിനെയൊക്കെ പെട്ടെന്ന് തരണം ചെയ്യുന്ന ആളുകൾ ഉണ്ടാവാം ഇനി അവൾ ഇല്ലല്ലോ എന്നുള്ള ആ സത്യത്തെ ഉൾക്കൊള്ളാനാവാതെ ജീവിക്കുന്നവരും ഉണ്ടാവാം. അങ്ങനെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ഒരു ചങ്ക് സുഹൃത്തിന്റെ അച്ഛന്റെ കഥ.

സുഹൃത്തിന്റെ അച്ഛനായ ചന്ദ്രേട്ടന് 75 വയസിനോടടുത്ത് പ്രായം ഉണ്ടാകും ശാന്ത ചേച്ചി 60 വയസിനോടടുത്ത് പ്രായം ആയിരിക്കുമ്പോഴാണ് മരണപ്പെട്ടത്. ഒരു ഉച്ചയ്ക്ക് ശാന്തച്ചി ഉച്ച മയക്കത്തിൽ നിന്ന് പിന്നീട് എണീറ്റില്ല ഉച്ചയുറക്കം രണ്ടാളും വേറെ വേറെ റൂം മുകളിലാണ് ചായക്കൊപ്പം എന്തെങ്കിലും കടികളുമായി ചന്ദ്രേട്ടനെ വിളിച്ചുണർത്താറാണ് പതിവ്. പക്ഷേ അന്നേ ദിവസം ചന്ദ്രേട്ടനെ വിളിക്കാൻ ശാന്ത ചേച്ചി ഉണർന്നില്ല. വിവരമറിഞ്ഞ് ഞങ്ങൾ ചെന്നപ്പോൾ വളരെ നിർവികാരമായ കുടുംബനാഥനെ പോലെ അകത്തേക്ക് ചെല്ല് അവൾ ഒന്നും മിണ്ടാതെ അകത്ത് കിടപ്പുണ്ട് ഒന്നും പറയാതെ പോയി കളഞ്ഞു എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. മക്കളും ബന്ധുക്കളും ചുറ്റുമിരുന്ന് കരയുമ്പോഴും ചന്ദ്രേട്ടൻ ഇടയ്ക്കിടയ്ക്ക് വന്നു നോക്കുന്നുണ്ടായിരുന്നു ഇടയ്ക്ക് നെറ്റിയിൽ ഒന്ന് തലോടും. ദഹിപ്പിക്കാൻ എടുക്കുമ്പോഴും അദ്ദേഹം ഒന്നു കരഞ്ഞില്ല. എല്ലാം കഴിഞ്ഞ് എല്ലാവരും വീട് വിട്ടു പോയി ചന്ദ്രേട്ടനും മക്കളും കുറച്ച് ബന്ധുക്കളും മാത്രമായി വീട്ടിൽ. വൈകുന്നേരം ഇത്തിരി കഞ്ഞി കുടിച്ചു നേരത്തെ കിടക്കാൻ പോയി റൂമിൽ വലിയ ശൂന്യതയാണ് അദ്ദേഹത്തിന് ഉണ്ടായത് ഇനി തന്റെ ചാരെ കിടക്കാൻ പ്രിയതമ കൂടെ ഇല്ലല്ലോ എന്നുള്ള തിരിച്ചറിയുന്ന നേരം. ജനലിലൂടെ പുകഞ്ഞു തീരാറായ പ്രിയതമയുടെ ചിതയിലേക്ക് നോക്കി അദ്ദേഹം അങ്ങനെ കിടന്നു.

കഴിഞ്ഞമാസമാണ് അദ്ദേഹത്തിന് ഒരു നെഞ്ചുവേദന ഉണ്ടായത് ഭാര്യയുടെ കയ്യിൽ നെഞ്ചോട് ചേർത്ത് അദ്ദേഹം ചോദിച്ചു ഞാൻ അങ്ങ് പോയാൽ നീ പെട്ടെന്ന് ഒറ്റയ്ക്കായി പോകുമല്ലോടി ,ചേച്ചി ധീരമായി പറഞ്ഞു ഞാൻ ആരുടെയും അടുത്ത് പോകില്ല നിങ്ങളുടെ ഓർമയിൽ ഈ വീട്ടിൽ തന്നെ കഴിയും. ഞാൻ ജീവിച്ചിരിക്കുമ്പോൾ നിങ്ങൾ മരിക്കണം എന്നാണ് എനിക്ക് കാരണം നിങ്ങളുടെ ഇഷ്ടങ്ങൾ എനിക്ക് മാത്രമേ അറിയൂ പെട്ടെന്ന് ഞാൻ അങ്ങ് പോയാൽ നിങ്ങൾക്ക് ഒന്നും ഒരുക്കാനും മക്കൾ എപ്പോഴും ഉണ്ടാകില്ല നിങ്ങൾ ആണെങ്കിൽ മക്കളെ ബുദ്ധിമുട്ടിക്കില്ല അതുകൊണ്ട് ഞാൻ ഉള്ളപ്പോൾ നിങ്ങൾ അങ്ങ് പോകുന്നതാണ് നല്ലത്. ഇതെല്ലാം പറഞ്ഞു നീ അങ്ങ് പെട്ടെന്ന് പോയല്ലോ ഇനി ഒന്നും ഓർക്കാൻ കൂടി നിൽക്കാതെ ഒരു വാക്കുപോലും എന്നോട് പറയാതെ പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല എന്ന് നിനക്കറിയാം അതല്ലേ നീ ഇങ്ങനെ പോയി കളഞ്ഞത്. എല്ലാ ചടങ്ങുകളും കഴിഞ്ഞ് മക്കൾ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി പോകാൻ തയാറെടുത്തു അച്ഛന്റെ കാര്യം എങ്ങനെ എന്ന് ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ഇപ്രകാരമാണ് ഇവിടെ വിട്ട് ഞാൻ എങ്ങോട്ടും ഇല്ല എനിക്കുവേണ്ടി ആരും നിൽക്കുകയും വേണ്ട എനിക്കതിൽ ഒരു വിഷമവുമില്ല. പിടിവാശികാരനായ അച്ഛൻ ഒരു കാര്യം ഒരുതവണയെ പറയാറുള്ളൂ അതുകൊണ്ടുതന്നെ മക്കൾ പിന്നീട് നിർബന്ധിച്ചില്ല.

ചന്ദ്രേട്ടൻ പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി പക്ഷേ എന്നാലും ഒരു ശൂന്യത ബാക്കി നിന്നു പക്ഷേ അദ്ദേഹം ഒരു പോംവഴി കണ്ടെത്തി തന്റെ പ്രിയതമ ഇപ്പോഴും തന്റെ കൂടെ ഉണ്ടെന്ന് സങ്കൽപ്പിക്കുവാൻ തുടങ്ങി.കാലത്ത് ചായ തിളപ്പിക്കുന്നത് മുതൽ രണ്ടാൾക്ക് എന്താണ് വേണ്ടത് അതെല്ലാം അദ്ദേഹം ചെയ്യുവാൻ തുടങ്ങി എന്തിനും ഏതിനും അഭിപ്രായം ചോദിക്കൽ സീരിയൽ കണ്ട് അഭിപ്രായങ്ങൾ പറയുന്നു തമാശകൾ പരസ്പരം പറയുന്നു അങ്ങനെ അദ്ദേഹം സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി. വല്ലപ്പോഴും വിളിക്കാറുള്ള മക്കൾ അച്ഛന്റെ മാറ്റം ശ്രദ്ധിക്കാൻ തുടങ്ങി. നേരിൽ കണ്ടു അച്ഛന്റെ കാര്യങ്ങൾ അറിയാൻ എന്റെ സുഹൃത്ത് വീട്ടിൽ വരികയുണ്ടായി ഇവിടെ അച്ഛന്റെ ചെയ്തികൾ എല്ലാം കണ്ടു അമ്പരന്നു സഹോദരങ്ങളെ വിളിച്ച് കാര്യം പറഞ്ഞു. അറിയാവുന്ന ഡോക്ടർ സുഹൃത്തുക്കളെ വിളിച്ച് ചർച്ച നടത്തി ഒടുവിൽ ഒരു തീരുമാനത്തിലെത്തി ചെക്കപ്പ് എന്നുപറഞ്ഞ് അച്ഛനെ ഒരു സൈക്യാട്രിസ്റ്റ്ന്റെ അടുത്ത് എത്തിക്കുക. എന്നാൽ ഡോക്ടറോട് അദ്ദേഹം പറഞ്ഞ മറുപടിയിൽ എല്ലാരും തോറ്റുപോയി.

ഡോക്ടറെ എനിക്കറിയാം അവൾ എന്നെ വിട്ടു പോയി എന്ന് പക്ഷേ എന്റെ മനസ്സ് അത് അംഗീകരിക്കുന്നില്ല ഞാൻ മരിച്ചിട്ട് അവൾ മരിക്കാൻ എന്ന് പ്രാർത്ഥിച്ച അവൾ എന്റെ ശൂന്യതയിൽ ഒറ്റയ്ക്ക് ജീവിക്കാൻ തന്റെ ഓർമ്മകൾ മാത്രം മതി എന്ന് പറഞ്ഞവൾ ആ അവൾ ഞാൻ മരിച്ചാലേ മരിക്കു എനിക്ക് മാത്രം കാണാവുന്ന ദൂരത്തിൽ അവൾ ഇപ്പോഴും ഉണ്ട്. അവളെ കണ്ടില്ലെന്ന് നടിച്ച് എനിക്ക് ജീവിക്കാൻ ആവില്ല ഇതിനെ ഭ്രാന്ത് എന്നു വിളിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ ആ ഭ്രാന്തിൽ ഒരു മുഴുഭ്രാന്തനെപ്പോലെ ജീവിക്കാനാണ് ഇഷ്ടം. ഇതുകേട്ട് ഡോക്ടർ മക്കളോട് പറഞ്ഞു ഓർമ്മകളിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന അദ്ദേഹത്തെ അതിന് അനുവദിക്കൂ വേറെ ആർക്കും ഒരു ദ്രോഹവും അദ്ദേഹം ചെയ്യുന്നില്ലല്ലോ. അദ്ദേഹം സന്തോഷത്തോടെ ജീവിക്കുന്നു ഓണം വന്നാൽ ഓണക്കോടിയും വിഷു വന്നാൽ ഒരുമിച്ച് പൊട്ടിക്കാൻ പടക്കങ്ങളും അദ്ദേഹം ഇപ്പോഴും വാങ്ങാറുണ്ട്. ഭാര്യയുള്ള മറ്റ് ഏവരെയെകാളും സന്തോഷത്തോടെ അദ്ദേഹം ആ വീട്ടിൽ ജീവിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയതമയുടെ ഓർമകളിൽ അല്ല കൂടെ തന്നെ ഉണ്ടെന്നുള്ള ധൈര്യത്തിൽ.
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these